15 ലക്ഷമല്ല, പത്തേ റോബിന്‍ കൊടുത്തിട്ടുള്ളൂ, വീഡിയോ കോള്‍ നാടകം; തള്ള് പൊളിച്ച് ശാലു പേയാട്
25 ലക്ഷമാണ് വണ്ടിയ്ക്ക്. അതില്‍ പത്ത് ലക്ഷം രണ്ട് തവണയായി കൊടുത്തു. ബാക്കി പതിനഞ്ച് ലക്ഷം റോബന്‍ ലോണ്‍ എടുക്കുകയായിരുന്നു
ബിഎംഡബ്യു വാങ്ങിയതുമായി ബന്ധപ്പെട്ട് തനിക്കെതിരെ ശാലു പേയാട് ഉന്നയിച്ച ആരോപണങ്ങള്‍ക്ക് മറുപടിയുമായി കഴിഞ്ഞ ദിവസം റോബിനെത്തിയിരുന്നു. മാധ്യമ പ്രവര്‍ത്തകര്‍ക്ക് മുന്നില്‍ വച്ച് ശാലുവിന്റെ സുഹൃത്തു കൂടിയായ, തനിക്ക് വാഹനം വിറ്റയാളെ ഫോണില്‍ വിളിച്ചായിരുന്നു റോബിന്‍ മറുപടി നല്‍കിയത്. എന്നാല്‍ ഇത് റോബിന്റെ നാടകമാണെന്നാണ് ഇപ്പോള്‍ ശാലു പേയാട് ആരോപിച്ചിരിക്കുന്നത്. സൈന സൗത്ത് പ്ലസിന് നല്‍കിയ അഭിമുഖത്തിലാണ് ശാലുവിന്റ പ്രതികരണം.
''പുള്ളിക്കാരന്‍ വലിയൊരു തള്ള് തള്ളി. എന്റെ ജീവിതം സെറ്റിലാണ്. എഫ്ഡി ഇട്ടിട്ടുണ്ട്. എല്ലാ മാസവും മൂന്ന് ലക്ഷം കിട്ടും. ചുമ്മാ വീട്ടില്‍ ഇരുന്നാ മതിയെന്ന്. മൂന്ന് ലക്ഷം രൂപ മാസം കിട്ടണമെങ്കില്‍ മിനിമം മുപ്പത് കോടി ബാങ്കില്‍ വേണം. മുപ്പത് കോടി ബാങ്കിലുള്ള ഒരാള്‍ക്ക് പതിനഞ്ച് ലക്ഷം ലോണ്‍ എടുക്കേണ്ടതുണ്ടോ? വണ്ടി എടുത്തത് എന്റെ സുഹൃത്തിന്റെ അടുത്തു നിന്നുമാണ്. 25 ലക്ഷമാണ് വണ്ടിയ്ക്ക്. അതില്‍ പത്ത് ലക്ഷം രണ്ട് തവണയായി കൊടുത്തു. ബാക്കി പതിനഞ്ച് ലക്ഷം റോബന്‍ ലോണ്‍ എടുക്കുകയായിരുന്നു'' എന്നാണ് ശാലു പേയാട് പറയുന്നത്.

തന്റെ സുഹൃത്തിന്റെ ഷോപ്പില്‍ നിന്നുമാണ് റോബിന്‍ ബിഎംഡബ്ല്യു വാങ്ങിയത്. വണ്ടിയെടുക്കുമ്പോള്‍ പറഞ്ഞത് നമുക്കൊരു കൊളാബ് ചെയ്യണം, പിന്നെ നില്‍ക്ക് നില്‍ക്കാന്‍ സമയമില്ല, ഇനി ഇവിടുന്നേ എല്ലാവരും ബിഎംഡബ്ല്യു എടുക്കൂവെന്നൊക്കെയാണ്. പക്ഷെ അവന്‍ ഇന്നുവരെ പ്രൊമോഷന്‍ ചെയ്തിട്ടില്ലെന്നാണ് ശാലു പറയുന്നത്. പിന്നാലെ തന്റെ ആരോപണം പൊളിച്ചു റോബിന്റെ വീഡിയോ കോളിനെക്കുറിച്ചും ശാലു പേയാട് സംസാരിക്കുന്നുണ്ട്.
''പത്ത് ലക്ഷം അടച്ചു. പതിനഞ്ച് ലക്ഷം ലോണ്‍ എടുത്തു. ഇന്നലെ ഫോണ്‍ വിളിച്ചിട്ട് ചോദിക്കുന്നുണ്ട്. വണ്ടിയ്ക്ക് 25 ലക്ഷമല്ലേ? അതെ. അതില്‍ പതിനഞ്ച് ലക്ഷം ഞാന്‍ തന്നോ? തന്നു. ഞാന്‍ സിനിമ മുടങ്ങാതെ അടക്കുന്നില്ലേ? അടയ്ക്കുന്നുണ്ട്. അവന്‍ ഒരു വാക്ക് കൂടെ പറഞ്ഞു. 81250 രൂപ കൃത്യമായിട്ട് അടയ്ക്കുന്നുണ്ടെന്ന്. എനിക്ക് ശാലു ചേട്ടന്റെ വീഡിയോ കണ്ടിട്ട് വിഷമമായി എന്നും പറഞ്ഞു. സത്യത്തില്‍ അവന്‍ ആ വീഡിയോ കണ്ടിട്ടില്ല. ഇവന്‍ വിളിച്ച് ഇങ്ങനെ ചോദിക്കുമെന്ന് പറഞ്ഞു, പബ്ലിസിറ്റിയുടെ ഭാഗമായി പറയാന്‍ പറഞ്ഞതാണെന്ന് കരുതി പറഞ്ഞതാണ് അവന്‍'' എന്നാണ് ശാലു പേയാട് പറയുന്നത്.
റോബിന്‍ വിളിച്ച ഉടനെ തന്നെ ജിജോ റെഡിയായി വീഡിയോ കോളില്‍ വന്നതെങ്ങനെയാണെന്നും ശാലു പേയാട് ചോദിക്കുന്നുണ്ട്. റോബിന്റെ സ്‌ക്രിപ്റ്റില്‍ ഇല്ലാത്തതാണ് ജിജോ പറഞ്ഞ അടവിന്റെ കണക്കെന്നാണ് ശാലു പറയുന്നത്. ''പതിനഞ്ച് ലക്ഷമാണ് കൊടുത്തിട്ടുള്ളതെങ്കില്‍ പത്ത് ലക്ഷമാകുമല്ലോ ലോണ്‍ ഇട്ടത്. പതിനഞ്ച് ലക്ഷത്തിന് പലിശയും ചേര്‍ത്ത് 1950000 രൂപയായിരിക്കും വരിക. 81250 നെ 12 കൊണ്ട് ഗുണിച്ചാല്‍ ശരിയായ കണക്ക് കിട്ടും. അന്തം ഫാന്‍സ് മനസിലാക്കണം. അവന്‍ പറഞ്ഞ ആദ്യത്തെ കള്ളം പൊൡയും. ലോണ്‍ ഇട്ടത് പത്ത് ലക്ഷമല്ല, പതിനഞ്ച് ലക്ഷമാണ്. പതിനഞ്ച് ലക്ഷമല്ല കൊടുത്തത് പത്ത് ലക്ഷമാണ്'' എന്നാണ് ശാലു പേയാട് പറയുന്നത്.
ലോണ്‍ എടുത്ത് കൊടുക്കാനിരുന്നത് താനാണ്. 20 ലക്ഷത്തിനായിരുന്നു ആദ്യം ലോണെടുക്കാനിരുന്നത്. പക്ഷെ അത്രയും കിട്ടത്തില്ല, അതിനാല്‍ 15 ലക്ഷമാക്കിയതാണെന്നും ശാലു പറയുന്നു. റോബിന് സിബില്‍ സ്‌കോര്‍ ഇല്ലാത്തതിനാല്‍ തന്റെ പേരിലായിരുന്നു ആദ്യം ലോണ്‍ എടുക്കാനിരുന്നതെന്നും എന്നാല്‍ താന്‍ പിന്മാറിയതോടെ കടയുടമയായ സുഹൃത്ത് തന്റെ ബന്ധുവായ ജിജോയുടെ പേരില്‍ ലോണ്‍ ശരിയാക്കി കൊടുക്കുകയായിരുന്നുവെന്നും ശാലു പേയാട് പറയുന്നുണ്ട്.
''റോബിന്‍ രാധാകൃഷ്ണന്‍ ഇത് കേള്‍ക്കുന്നുണ്ടെങ്കില്‍ പറയുകയാണ്. എന്നെ ഡീഗ്രേഡ് ചെയ്യാന്‍ നോക്കുമ്പോള്‍ നിങ്ങള്‍ കൂടുതല്‍ കൂടുതല്‍ മണ്ടത്തരത്തിലേക്ക് പോവുകയാണ്. എനിക്ക് നിങ്ങളെ പോലെ കാറി വിളിക്കാന്‍ വയ്യ. കാരണം ഞാന്‍ നിങ്ങളെ പോലെ ഊളന്റെ മോനല്ല. നല്ല അച്ഛന്റെ മോനാണ്. കള്ളത്തരം പറയുമ്പോള്‍ ഒരുപാട് കള്ളത്തരങ്ങള്‍ പുറകെ പുറകെ പറയേണ്ടി വരും. ഇന്നലെ നിങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ എല്ലാവര്‍ക്കും അരി വാങ്ങാനുള്ളത് എന്റെ പേര് പറഞ്ഞാണ്. അതില്‍ സന്തോഷം'' ശാലു പറയുന്നു.

ഒരു തിരക്കഥ ഇറക്കുമ്പോള്‍ കൃത്യമായിട്ട് നടത്തണ്ടേയെന്നാണ് ശാലു ചോദിക്കുന്നത്. അടിസ്ഥാനമുള്ള ആരോപണങ്ങള്‍ മാത്രമേ താന്‍ പറയുകയുള്ളൂ. ഓരോന്നും പൊളിച്ചടുക്കി തരുന്നതായിരിക്കുമെന്നും ശാലു പേയാട് പറയുന്നു. റോബിന്റെ ഫാന്‍സിനെ പേടിയില്ല. സ്‌കൂളില്‍ പോകുന്ന തലയില്‍ വാലുമില്ലാത്ത പിള്ളേരാണ് റോബിന്റെ ഫാന്‍സെന്നാണ് ശാലു പറയുന്നത്. റോബിന്‍ ഫോണ്‍ വിളിച്ച സുഹൃത്തിനെ താന്‍ രാവിലെ വിളിച്ചിരുന്നുവെന്നും തനിക്ക് ഒന്നും അറിയില്ല, തന്നോട് എന്തൊക്കയോ പറയാന്‍ പറഞ്ഞു, അതുപോലെ പറഞ്ഞുവെന്നാണ് സുഹൃത്ത് പറഞ്ഞതെന്നാണ് ശാലു പറയുന്നത്.
വണ്ടി വേണമെന്ന് റോബിന് കരഞ്ഞ് കാലു പിടിച്ചതു കൊണ്ടാണ് സുഹൃത്തിനെ കൊണ്ട് ലോണ്‍ എടുപ്പിച്ചതെന്നും ഇങ്ങനെ തള്ളിയാല്‍ പാപം കിട്ടുമെന്നും ശാലു റോബിനോടായി പറയുന്നുണ്ട്.


Click it and Unblock the Notifications