3ജി പരിപാടി കാണിക്കരുത്, കോംപ്രമൈസ് ആയെന്ന് നിങ്ങളോട് പറഞ്ഞോ? ഏഷ്യാനെറ്റിനെതിരെ ശാലു പേയാട്

എല്ലാം കോംപ്രമൈസ്, റോബിനെതിരായ പോരാട്ടം ശാലു പേയാട് അവസാനിപ്പിക്കുന്നു എന്നായിരുന്നു വാര്‍ത്ത. ഇതിന്റെ സ്‌ക്രീന്‍ ഷോട്ടടക്കം പങ്കുവെച്ചു കൊണ്ടായിരുന്നു ശാലു പേയാടിന്റെ പ്രതികരണം.

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോഷ്യല്‍ മീഡിയയിലെ താരം ശാലു പേയാടാണ്. ബിഗ് ബോസ് താരം റോബിനെതിരെ ശാലു നടത്തിയ തുറന്ന് പറച്ചിലുകള്‍ വലിയ ചര്‍ച്ചയായിരുന്നു.

തന്റെ അസുഖത്തെ കുറിച്ചും സിനിമയെക്കുറിച്ചുമൊക്കെ റോബിന്‍ പറഞ്ഞ പലതും നുണയായിരുന്നുവെന്നായിരുന്നു ശാലുവിന്റെ തുറന്ന് പറച്ചില്‍. റോബിനും ശാലുവും സുഹൃത്തുക്കളായിരുന്നു.

റോബിനെ സിനിമാക്കാർക്ക് പരിചയപ്പെടുത്തി കൊടുത്തത് താനാണ്. കാർ വാങ്ങാന്‍ സഹായിച്ചതും താനായിരുന്നുവെന്ന് ശാലു പറഞ്ഞിരുന്നു.

സിനിമാക്കാരെ പരിചയപ്പെടുത്തി കൊടുത്തത് പിന്നീട് തനിക്ക് തന്നെ വിനയായതാണ് ശാലു പറയുന്നത്. റോബിന്റെ ആശുപത്രി വീഡിയോയും തള്ളായിരുന്നുവെന്നാണ് ശാലു വെളിപ്പെടുത്തിയത്.

Shalu Peyad

ഇതിനിടെ ഇന്നലെ ശാലു പങ്കുവച്ചൊരു കുറിപ്പ് ഇരുവരും തമ്മില്‍ രമ്യതയിലെത്തി എന്ന തരത്തില്‍ അഭ്യൂഹങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. ഇപ്പോഴിതാ പ്രതികരണവുമായി ശാലു തന്നെ എത്തിയിരിക്കുകയാണ്.

ഏഷ്യാനെറ്റിന്റെ വാര്‍ത്തയ്‌ക്കെതിരെയായിരുന്നു ശാലു പേയാട് രംഗത്തെത്തിയത്. സോഷ്യല്‍ മീഡിയയിലൂടെയാണ് ശാലുവിന്റെ പ്രതികരണം. ആ വാക്കുകള്‍ വായിക്കാം.

അപ്പോള്‍ എല്ലാം കോംപ്രമൈസ്, റോബിനെതിരായ പോരാട്ടം ശാലു പേയാട് അവസാനിപ്പിക്കുന്നു എന്നായിരുന്നു വാര്‍ത്ത. ഇതിന്റെ സ്‌ക്രീന്‍ ഷോട്ടടക്കം പങ്കുവെച്ചു കൊണ്ടായിരുന്നു ശാലു പേയാടിന്റെ പ്രതികരണം.

ഏഷ്യാനെറ്റ് നിങ്ങള്‍ എന്ത് ഊള വാര്‍ത്ത് ആണ് കൊടുക്കുന്നതെന്നാണ് ശാലു പേയാട് ചാനലിനോടായി ചോദിക്കുന്നത്. നിങ്ങളുടെ വാര്‍ത്ത മൊത്തം ഉടായിപ്പ് ആണല്ലോ എന്നും അദ്ദേഹം പറയുന്നു.

അതേസമയം താന്‍ റോബിനുമായി കോംപ്രമൈസ് ചെയ്‌തെന്ന ധാരണയേയും ശാലു പേയാട് തള്ളിപ്പറയുന്നുണ്ട്. ഞാന്‍ കോംപ്രമൈസ് നിങ്ങളോട് പറഞ്ഞോ, ത്രീ ജി പരുപാടി കാണിക്കല്ലേ എന്നാണ് ശാലു പറയുന്നത്.

നിങ്ങളും തള്ള്, നിങ്ങള്‍ വളര്‍ത്തുന്നവരും തള്ള്. കൊള്ളം അടിപൊളി എന്നാണ് ശാലുവിന്റെ പരിഹാസം. വീണ്ടും ശാലു ചാനലിനെ പരിഹസിക്കുന്നുണ്ട്.

അയാളുടെ കള്ളത്തരം എല്ലാം പൊളിച്ചുവെന്നും അത് മതി വാര്‍ത്തയെന്നുമാണ് ശാലു അഭിപ്രായപ്പെടുന്നത്. അതേസമയം താന്‍ കോംപ്രമൈസ് ചെയ്തത് താന്‍ ചീത്ത വിളിച്ചവരോട് മാത്രമാണെന്നും ശാലു പേയാട് വ്യക്തമാക്കുന്നുണ്ട്.

കഴിഞ്ഞ ദിവസം ശാലു സോഷ്യല്‍ മീഡിയയില്‍ കുറിച്ച വാക്കുകള്‍ ചര്‍ച്ചയായി മാറിയിരുന്നു. ആ വാക്കുകള്‍ വായിക്കാം തുടര്‍ന്ന്.

എല്ലാ വിവാദങ്ങളും ഇവിടെ നിര്‍ത്തുകയാണ്. എന്റെ നിരപരാധിത്വം തെളിയക്കണമെന്നുണ്ടായിരുന്നു, അത് തെളിയിച്ചു.

എന്റെ ജോലി, കുടുംബം, എന്റെ സന്തോഷത്തിന്റെ പുറകെ പോവുകയാണ്. ആരും പിന്തുടര്‍ന്ന് വരരുത്.

എന്റെ മനസാക്ഷിയ്ക്ക് ഞാന്‍ ശരിയാണ്. ഞാന്‍ കാരണം ആര്‍ക്കെങ്കിലും ബുദ്ധിമുട്ടോ വിഷമമോ ഉണ്ടായിട്ടുണ്ടെങ്കില്‍ മാപ്പ്.

എന്റെ ഇന്‍ബോക്‌സില്‍ തെറി വിളിച്ചവരെ ഞാനും വിളിച്ചിട്ടുണ്ട്, സെയിം പിച്ച്. അപ്പോ എല്ലാം കോംപ്രമൈസ്.

ഇനി നിങ്ങളായി എന്നോട് ചൊറിയാന്‍ വരരുത്. ഒരുപാട് ദൂരം സഞ്ചരിക്കാനുണ്ടെന്നായിരുന്നു ശാലു പേയാട് കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയിലൂടെ പറഞ്ഞത്.

അതേസമയം താനും എല്ലാം അവസാനിപ്പിക്കുകയാണെന്നാണ് റോബിന്‍ പറയുന്നത്. വിവാദങ്ങളില്‍ നിന്നെല്ലാം ലോങ് ലീവെടുക്കുകയാണെന്നാണ് റോബിന്‍ പറഞ്ഞത്.

Shalu Peyad

ഇതിന്റെ ഭാഗമായി വേള്‍ഡ് ടൂറിന് പോകാന്‍ ഒരുങ്ങുകയാണ് റോബിന്‍. കുറച്ച് നാള്‍ എല്ലാത്തില്‍ നിന്നും വിട്ടു നില്‍ക്കാനൊരുങ്ങുകയാണ് താരം.

യാത്രയുടെ ആദ്യ ലക്ഷ്യസ്ഥാനം ശ്രീലങ്കയായിരിക്കുമെന്നാണ് റോബിന്‍ അറിയിച്ചിരിക്കുന്നത്. അതേസമയം യാത്രയില്‍ തനിക്കൊപ്പം ആരതി പൊടി ഉണ്ടാകില്ലെന്നും റോബിന്‍ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.

അതേസമയം കോളേജില്‍ വച്ച് അലറിയ സംഭവത്തില്‍ റോബിന്‍ വീഴ്ച പറ്റിയതായി സമ്മതിച്ചിരുന്നു. അപ്പോഴത്തെ വൈകാരികാവസ്ഥയില്‍ സംഭവിച്ചു പോയതാണെന്നാണ് റോബിന്‍ പറഞ്ഞത്.

ഇതിനിടെ ബിഗ് ബോസ് മലയാളം സീസണ്‍ 5 ആരംഭിക്കാനിരിക്കുകയാണ്. മാര്‍ച്ച് 26 വൈകിട്ട് എഴ് മണിയ്ക്കാണ് പുതിയ സീസണ്‍ സംപ്രേക്ഷണം ചെയ്യാന്‍ തുടങ്ങുക.

ആരൊക്കെയായിരിക്കും അഞ്ചാം സീസണിലുണ്ടാവുക എന്നറിയാനായി കാത്തിരിക്കുകയാണ് പ്രേക്ഷകര്‍. പ്രൊമോ വീഡിയോകള്‍ ഇതിനോടകം തന്നെ ചര്‍ച്ചയായി മാറിയിട്ടുണ്ട്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X