സ്വാസികയെ ഉമ്മ വെക്കാന്‍ തയ്യാറായില്ല, വഴക്കിട്ട് നടി; ഹിറ്റ്‌ലര്‍ വിടാനുള്ള കാരണം ആരോടും പറഞ്ഞിട്ടില്ല

കുങ്കുമപ്പൂവിലെ രുദ്രനായിട്ടായിരുന്നു ഷാനവാസ് മലയാളികളുടെ വീട്ടകങ്ങളിലേക്ക് കടന്നു വരുന്നത്.മനസില്‍ നന്മയുള്ള ഗുണ്ടയായിരുന്നു രുദ്രന്‍. പരമ്പരയും രുദ്രനും ഹിറ്റായതോടെ ഷാനവാസും താരമായി മാറുകയായിരുന്നു. കുങ്കുമപ്പൂവിന് ശേഷം വീണ്ടും ഷാനവാസ് എത്തുന്നത് സീതയുമായിട്ടായിരുന്നു. സ്വാസികയായിരുന്നു നായിക. അധികം വൈകാതെ തന്നെ സീത മലയാളത്തിലെ ഏറ്റവും ജനപ്രീയ പരമ്പരകളിലൊന്നുമായി മാറി.

മലയാള ടെലിവിഷന്‍ ചരിത്രത്തില്‍ തന്നെ അടയാളപ്പെടുത്താവുന്നൊരു പരമ്പരയായിരുന്നു സീത. ഇതുവരെ കാണാത്ത കാഴ്ചയുടെ അനുഭവമായിരുന്നു സീത നല്‍കിയത്. ഷാനവാസിന്റേയും സ്വാസികയുടേയും ജോഡിയും വന്‍ ഹിറ്റായി മാറി. ഇന്നും ഈ ജോഡിയ്ക്ക് വലിയ സ്വീകാര്യതയാണുള്ളത്. എന്നാല്‍ രസകരമായൊരു വസ്തുത പരമ്പരയില്‍ സ്വാസികയുമൊപ്പമുള്ള ചുംബന രംഗം ചെയ്യാന്‍ തനിക്ക് മടിയായിരുന്നുവെന്നാണ് ഷാനവാസ് പറയുന്നത്.

സീത

സമയം മലയാളത്തിന് നല്‍കിയ അഭിമുഖത്തിലാണ് ഷാനവാസ് തന്റെ അനുഭവം പറയുന്നത്. മലപ്പുറത്തെ വളരെ ഓര്‍ത്തഡോക്സ് ആയ മുസ്ലിം കുടുംബത്തില്‍ ജനിച്ച എനിക്ക് അഭിനയം ആണെങ്കില്‍കൂടിയും പല രംഗങ്ങളോടും മാനസികമായ വിയോജിപ്പ് തോന്നിയിരുന്നു. പ്രേക്ഷകര്‍ സീതയിലെ റൊമാന്‍സിനെ നെഞ്ചിലേറ്റിയപ്പോഴും ഞാന്‍ എന്ന വ്യക്തിയെ സംബന്ധിച്ചിടത്തോളം ഇതൊന്നും അംഗീകരിക്കാന്‍ കഴിയുമായിരുന്നില്ലെന്നാണ് താരം പറയുന്നത്.

ഇതിന്റെ പേരില്‍ താനും നായിക സാസ്വികയുമായി വഴക്കുണ്ടായിട്ടുണ്ടെന്നും താരം പറയുന്നു. ഒരു പെണ്‍കുട്ടിയായ എനിക്ക് കുഴപ്പമില്ലല്ലോ പിന്നെന്താണ് ഷാനുവിന് പ്രശ്നമന്നൊയിരുന്നു സ്വാസിക ചോദിച്ചിരുന്നതെന്നും താരം പറയുന്നു. റൊമാന്റിക് സീനുകള്‍ ഒന്നും ചെയ്യാനുള്ള മാനസികാവസ്ഥ എനിക്ക് ഉണ്ടായിരുന്നില്ല. ഞാന്‍ വളരെ ഗൗരവക്കാരനായ കഥാപാത്രങ്ങള്‍ മാത്രം ചെയ്യാനാണ് അന്ന് ആഗ്രഹിച്ചതെന്നാണ് താരം പറയുന്നത്.

റൊമാന്റിക് സീനുകള്‍

പരമ്പരയുടെ സംവിധായകനും സ്‌ക്രിപ്റ്റ് റൈറ്ററും താനും ഒന്നിച്ചാണ് താമസിച്ചിരുന്നത്. വൈകിട്ട് ഭക്ഷണം കഴിക്കുന്ന സമയത്ത് ഇവര്‍ രണ്ടുപേരും തന്നോട് സംസാരിച്ച ശേഷമാണ് താന്‍ ചെയ്യാന്‍ തയ്യാറായതെന്നും താരം പറയുന്നു. ഇതിനുശേഷം ആണ് സീതയിലെ റൊമാന്റിക് സീനുകള്‍ ഒക്കെ സംഭവിക്കുന്നതെന്നും താരം പറയുന്നു. സീതയ്ക്ക് ശേഷം ഷാനവാസ് നായകനായി എത്തിയ പരമ്പര മിസിസ് ഹിറ്റ്‌ലര്‍ ആയിരുന്നു. ഈ പരമ്പരയും വന്‍ ഹിറ്റായി മാറിയിരുന്നു.

എന്നാല്‍ പാതിവഴിയില്‍ വച്ച് ഷാനവാസിന് മിസിസ് ഹിറ്റ്‌ലറില്‍ നിന്നും പിന്മാറേണ്ടി വന്നിരുന്നു. ഇതിന് പിന്നിലെ കാരണവും താരം വെളിപ്പെടുത്തുന്നുണ്ട്. സീതയുടെ രണ്ടാം ഭാഗത്തിന് വേണ്ടിയായിരുന്നു ഷാനവാസ് മിസിസ് ഹിറ്റ്‌ലറില്‍ നിന്നും പിന്മാറുന്നത്. ഇതേക്കുറിച്ച് സംവിധായകനായുമായി സംസാരിച്ചിരുന്നു. അദ്ദേഹം ആദ്യം പറഞ്ഞത് ഹിറ്റ്ലറുടെ ഷൂട്ടിന് ഒരു മാസത്തില്‍ 20 ദിവസങ്ങളാണ് നമുക്ക് ആവശ്യമായത്, ഇത് കഴിഞ്ഞുള്ള 10 ദിവസത്തില്‍ ഷാനുവിന് ചെയ്യാന്‍ പറ്റുമെങ്കില്‍ ഉറപ്പായും ചെയ്തോളൂ എന്നായിരുന്നുവെന്നും ഷാനവാസ് ഓര്‍ക്കുന്നുണ്ട്.

സീതയുടെ രണ്ടാം ഭാഗം


അതേക്കുറിച്ച് നിര്‍മ്മാതാവുമായും ചാനലുമായി സംവിധായകന്‍ തന്നെ സംസാരിച്ചോളാം എന്നും പറഞ്ഞിരുന്നതാണ്. പിന്നാലെ സീതയുടെ രണ്ടാം ഭാഗത്തിനുള്ള ഒരുക്കങ്ങള്‍ ആരംഭിക്കുകയായിരുന്നു. എന്നാല്‍ ഷൂട്ടിംഗ് തുടങ്ങാറായപ്പോഴേക്കും ആണ് സീ ചാനലില്‍ നിന്ന് എനിക്ക് കോള്‍ വന്നു. ചാനലിന്റെ നിയമമനുസരിച്ച് അവരുടെ നായകനോ നായികയോ മറ്റ് പരമ്പരകളില്‍ നായകനോ നായികയോ ആയി അഭിനയിക്കാന്‍ പാടില്ല എന്നായിരുന്നു അവര്‍ അറിയിച്ചത്. എന്നാലിത് തനിക്ക് അറിയില്ലായിരുന്നുവെന്നാണ് ഷാനവാസ് പറയുന്നത്.

Recommended Video

എ' ഫിലിമാണെന്ന് അറിയാമായിരുന്നുവെന്ന് സ്വാസിക
ഇതുവരെ ആരോടും തുറന്നു പറഞ്ഞിട്ടില്ല

സംവിധായകന്‍ ഇതേക്കുറിച്ച് ചാനലിലോ പ്രൊഡ്യൂസറിനോടോ സംസാരിച്ചിരുന്നില്ല എന്ന് അറിയുന്നത് പിന്നീടായിരുന്നുവെന്നും അദ്ദേഹത്തില്‍ നിന്നും താനിത് പ്രതീക്ഷിച്ചിരുന്നില്ലെന്നും താരം പറയുന്നു. ഇതോടെ തന്റെ വാക്ക് വിശ്വസിച്ച് ഇറങ്ങിത്തിരിച്ചവര്‍ക്ക് വേണ്ടി് ഹിറ്റ്ലറില്‍ നിന്ന് പിന്മാറാന്‍ തീരുമാനിക്കുകയായിരുന്നുവെന്നാണ് ഷാനവാസ് പറയുന്നത്.

പരമ്പരയില്‍ നിന്ന് പിന്മാറിയത് ഒരുപാട് പ്രേക്ഷകര്‍ക്കും ബുദ്ധിമുട്ടുണ്ടായിട്ടുണ്ട്. പലരും അത് എന്നോട് പറയുന്നുമുണ്ട്. എന്നാല്‍ അതിനു പിന്നില്‍ സംഭവിച്ചത് ഇക്കാര്യങ്ങള്‍ എന്താണെന്ന് ഞാന്‍ ഇതുവരെ ആരോടും തുറന്നു പറഞ്ഞിട്ടില്ലെന്നും താരം പറയുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X