'പാടാന്‍ ചാന്‍സ് ചോദിച്ച് പോയി, മോളെ അടിച്ചോണ്ട് വന്നു'; സീതയുമായുള്ള കല്യാണക്കഥ പറഞ്ഞ് ശരത്‌

മലയാളികള്‍ എന്നെന്നും ഓര്‍ത്തിരിക്കുന്ന ഒരുപിടി പാട്ടുകള്‍ സമ്മാനിച്ചിട്ടുള്ള സംഗീത സംവിധായകന്‍ ആണ് ശരത്. ചെയ്ത പാട്ടുകളില്‍ മിക്കതും ക്ലാസിക്കുകളാക്കിയ പ്രതിഭ. ക്ഷണക്കത്ത്, പവിത്രം, സാഗരം സാക്ഷി, സിന്ദൂര രേഖ, തിരക്കഥ, ഇവന്‍ മേഘരൂപന്‍ തുടങ്ങിയ സിനിമകളില്‍ അദ്ദേഹം സംഗീതം ഒരുക്കിയിട്ടുണ്ട്. പാട്ടുകള്‍ മിക്കതും വലിയ ഹിറ്റുകളായെങ്കിലും ശരത് എന്ന വ്യക്തിയെ മലയാളികള്‍ അടുത്തറിയുന്ന റിയാലിറ്റി ഷോകളിലൂടെയാണ്.

സ്റ്റാര്‍ സിംഗര്‍ റിയാലിറ്റി ഷോയിലെ വിധികര്‍ത്താവാകുന്നതോടെയാണ് ശരത് മലയാളികള്‍ക്ക് സുപരിചിതനാകുന്നത്. പിന്നീട് നിരവധി സംഗീത റിയാലിറ്റി ഷോകളുടെ ഭാഗമായി അദ്ദേഹം. കടുകട്ടി പാട്ടുകളൊക്കെ ചെയ്യുന്ന ആളാണെങ്കിലും കുട്ടികളുടെ മനസാണ് ശരത്തിനെന്നാണ് ആരാധകര്‍ പറയുന്നത്. ഇപ്പോഴിതാ ശരത്തിന്റെ ഒരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുകയാണ്.

Sharreth

അമൃത ടിവിയിലെ സൂപ്പര്‍ സ്റ്റാര്‍ റിയാലിറ്റി ഷോയിലെ വിധികര്‍ത്താക്കളില്‍ ഒരാളാണ് ശരത്. പരിപാടിയില്‍ നിന്നുള്ള വീഡിയോയാണ് വൈറലാകുന്നത്. പരിപാടിയ്ക്കിടെ തന്റെ ഭാര്യാപിതാവ് കണ്ണൂര്‍ രാജനെക്കുറിച്ച് അവതാരക ചോദിച്ചതും അതിന് ശരത് നല്‍കിയ മറുപടിയുമാണ് ശ്രദ്ധ നേടുന്നത്.

കണ്ണൂര്‍ രാജന്‍ സാര്‍ എങ്ങനെയായിരുന്നു ശരിക്കും? എന്നാണ് അവതാരക ചോദിക്കുന്നത്. ഒരു പുലിയായിരുന്നു. എനിക്ക് പേടിയായിരുന്നു. പാടാന്‍ ചാന്‍സ് തേടിയാണ് അദ്ദേഹത്തിന്റെ അടുത്ത് പോകുന്നത്. പാട്ടോ കിട്ടിയില്ല, മോളെ എങ്കിലും കിട്ടിയല്ലോ എന്നു കരുതിയെന്നും ശരത് തമാശയായി പറയുന്നുണ്ട്. എന്നെ സഹിക്കുന്നതിന് സീതയെ സമ്മതിക്കണം. അവള്‍ക്കൊരു അവാര്‍ഡ് കൊടുക്കണമെന്നും ശരത് പറയുന്നുണ്ട്. ഇതോടെ ചേച്ചിയ്ക്ക് ഒരു കയ്യടി നല്‍കുകയാണ് സഹ വിധികര്‍ത്താവായ അനുരാധ.

നേരത്തെ മഴവില്‍ മനോരമയിലെ ഒരു പരിപാടിയില്‍ കണ്ണൂര്‍ രാജനെക്കുറിച്ചും തങ്ങള്‍ കണ്ടുമുട്ടിയതിനെക്കുറിച്ചുമൊക്കെ ശരത് സംസാരിച്ചിരുന്നു.

'കണ്ണൂര്‍ രാജന്‍ മാഷിനെക്കുറിച്ച് ഞാന്‍ പ്രത്യേകിച്ചൊന്നും പറയേണ്ട ആവശ്യമില്ല. കാരണം അത്രയ്ക്കും മനോഹരങ്ങളായ ഗാനങ്ങളാണ് അദ്ദേഹം നമുക്കായി സമ്മാനിച്ചത്. അദ്ദേഹത്തിന്റെ പാട്ടുകള്‍ പാടുമ്പോഴൊക്കെ മനസില്‍ ഒരു വല്ലാത്ത സന്തോഷം തോന്നും. ആ പേര് ഒരിക്കലും പറയാതിരിക്കാന്‍ സാധിക്കില്ല. അത് അദ്ദേഹം എന്റെ ഭാര്യാപിതാവ് ആയതു കൊണ്ടല്ല, അദ്ദേഹം നമുക്കു ചെയ്തു തന്ന പാട്ടുകള്‍ അതിമനോഹരങ്ങളായതു കൊണ്ടാണ്. അത്രയ്ക്കും അവിസ്മരണീയങ്ങളായ ഗാനങ്ങളാണ് അദ്ദേഹം ചിട്ടപ്പെടുത്തിയത്'' എന്നാണ് അന്ന് ശരത് പറഞ്ഞത്.

Sharreth

വര്‍ഷങ്ങള്‍ക്കു മുന്‍പ് തന്റെ ബന്ധു രാജന്‍ മാമന്‍ പറഞ്ഞിട്ടാണ് അദ്ദേഹത്തെക്കുറിച്ച് അറിഞ്ഞു തുടങ്ങിയത്. രാജന്‍ മാമന്‍ പണ്ട് നാടകങ്ങളില്‍ പാടിക്കൊണ്ടിരുന്നപ്പോള്‍ കണ്ണൂര്‍ രാജന്‍ മാഷ് ആയിരുന്നു നാടക ഗാനങ്ങള്‍ക്കു സംഗീതം നല്‍കിയിരുന്നതെന്നും ശരത് ഓര്‍ക്കുന്നുണ്ട്. ''അങ്ങനെയാണ് ഞാന്‍ അദ്ദേഹത്തെക്കുറിച്ച് കേട്ടത്. ഒരിക്കല്‍ ചെന്നൈയില്‍ പോയി അദ്ദേഹത്തെ കണ്ടു പാടാന്‍ അവസരം ചോദിച്ചു. പക്ഷേ, വര്‍ഷങ്ങള്‍ക്കിപ്പുറം അദ്ദേഹത്തിന്റെ ചെറുമകള്‍ക്ക് താരാട്ടു പാടാനുള്ള അവസരമാണ് എനിക്കു ലഭിച്ചത്'' എന്നും ശരത് അന്ന് തമാശയായി പറഞ്ഞിരുന്നു.

1999 ലാണ് ശരത്തും കണ്ണൂര്‍ രാജന്റെ മകള്‍ സീതയും വിവാഹിതരാകുന്നത്. ഇരുവരുടേയും മകള്‍ ദിയ ജനിക്കുന്നത് 2006ലാണ്. 1990 ല്‍ ക്ഷണക്കത്ത് എന്ന സിനിമയില്‍ പാട്ടൊരുക്കിയാണ് ശരത് കരിയര്‍ ആരംഭിക്കുന്നത്. പിന്നീട് നിരവധി പാട്ടുകള്‍ ഒരുക്കി. 2011 ല്‍ ഇവന്‍ മേഘരൂപന്‍ എന്ന ചിത്രത്തിലൂടെ മികച്ച സംഗീത സംവിധായകനുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരവുമെത്തി. ഡിഎന്‍എ ആണ് ഒടുവില്‍ സംഗീതമൊരുക്കിയ സിനിമ.

Read more about: social media
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X