വിവാദങ്ങള്‍ക്കിടെ ശില്‍പ ഷെട്ടി വീണ്ടും സ്‌ക്രീനില്‍; പെട്ടിക്കരഞ്ഞ് താരം, ആശ്വസിപ്പിച്ച് കൂടെയുള്ളവര്‍
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോഷ്യല്‍ മീഡിയയിലും മാധ്യമങ്ങളിലും നിറഞ്ഞു നില്‍ക്കുകയാണ് നടി ശില്‍പ ഷെട്ടി. ബോളിവുഡിനെ പിടിച്ചുലച്ച വിവാദമായിരുന്നു പോണ്‍ വീഡിയോ ചിത്രീകരണത്തിന്റേ പേരില്‍ അറസ്റ്റ് ചെയ്യപ്പെട്ടതിന് പിന്നാലെയാണ് ശില്‍പ ഷെട്ടിയും വാര്‍ത്തകളില്‍ നിറഞ്ഞത്. ആരോപണങ്ങളും വിശദീകരണവുമൊക്കെയായി സോഷ്യല്‍ മീഡിയയും മാധ്യമങ്ങളും ശില്‍പയുടെ പിന്നാലെയും കൂടുകയായിരുന്നു.
വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ മാധ്യമങ്ങളില്‍ നിന്നും സോഷ്യല്‍ മീഡിയയില്‍ നിന്നുമെല്ലാം മാറി നില്‍ക്കുകയായിരുന്നു ശില്‍പ ഷെട്ടി. സൂപ്പര്‍ ഡാന്‍സര്‍ ചാപ്റ്റര്‍ ഫോറിന്റെ വിധികര്‍ത്താക്കളില്‍ ഒരാളായിരുന്നു ശില്‍പ. വിവാദ സംഭവത്തെ തുടര്‍ന്ന് ശില്‍പ പരിപാടിയില്‍ നിന്നും വിട്ടു നില്‍ക്കുകയായിരുന്നു. എന്നാല്‍ ഇപ്പോഴിതാ താരം പൊതുവേദിയിലേക്ക് തിരികെ വരികയാണ്. ശില്‍പ ഷെട്ടി. ഇതിന്റെ ഭാഗമായി സൂപ്പര്‍ ഡാന്‍സറിലേക്ക് തിരികെ വന്നിരിക്കുകയാണ് ശില്‍പ.

ഊഷ്മളമായ സ്വീകരണമാണ് റിയാലിറ്റി ഷോയുടെ ടീം ശില്‍പയ്ക്ക് നല്‍കിയത്. മത്സരാര്‍ത്ഥികളും വിധി കര്‍ത്താക്കളും ചേര്‍ന്ന് നല്‍കിയ സ്വീകരണത്തില്‍ ശില്‍പ ഷെട്ടി വികാരഭരിതയാവുകയായിരുന്നു. പിന്നാലെ ശില്‍പ ഷെട്ടി പൊട്ടിക്കരയുകയായിരുന്നു. വിതുമ്പിയ ശില്‍പയെ വിധി കര്‍ത്താക്കളും മത്സരാര്‍ത്ഥികളും ചേര്‍ന്ന് ആശ്വസിപ്പിച്ചു. വൈകാരികയമായ രംഗങ്ങളായിരുന്നു വേദിയില്‍ അരങ്ങേറിയത്. ശില്‍പയുടെ അഭാവത്തില്‍ കരിഷ്മ കപൂര്‍, സൊനാലി ബേന്ദ്ര, റിതേഷ് ദേശ്മുഖ്, ജെനീലിയ ഡിസൂസ തുടങ്ങിയ താരങ്ങളാണ് അതിഥികളായി എത്തിയത്.
നേരത്തെ ജൂലൈ 19 നായിരുന്നു ശില്‍പ ഷെട്ടിയുടെ ഭര്‍ത്താവ് രാജ് കുന്ദ്രയെ മുംബൈ പോലീസ് പോണ്‍ വീഡിയോ ചിത്രീകരണത്തിന്റെ പേരില്‍ അറസ്റ്റ് ചെയ്യുന്നത്. പിന്നാലെ നടന്ന സംഭവങ്ങള്‍ ബോളിവുഡിനെയാകെ പിടിച്ചുലച്ചതായിരുന്നു. ഇതിനിടെയായിരുന്നു ശില്‍പ ഷെട്ടിയുടെ സിനിമയായ ഹംഗാമ ടു റിലീസ് ചെയ്തത്.
പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത സിനിമയിലൂടെ നാളുകള്‍ക്ക് ശേഷം ശില്‍പ തിരിച്ചുവരവ് നടത്തുകയായിരുന്നു. ചിത്രത്തിലെ ശില്‍പയുടെ നൃത്തം വൈറലായി മാറിയിരുന്നു. നിക്കമ്മയാണ് ശില്‍പയുടെ പുതിയ സിനിമ. അഭിമന്യു ദാസനിയും ഷേര്‍ളി സേത്യയുമാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍. അതേസമയം ശില്‍പ്പയ്ക്കെതിരെ ഉയർന്ന വിമർശനങ്ങള്‍ക്കെതിരേയും നിരവധി പേർ സോഷ്യല്‍മീഡിയിലെത്തിയിരുന്നു.


Click it and Unblock the Notifications