സ്റ്റൈലൻ ശിവേട്ടനോടുള്ള ലൗ തുറന്ന് പറഞ്ഞ് അഞ്ജലി;ശിവാഞ്ജലി ഡാൻസ് വൈറൽ!

രാധകരുടെ പ്രിയപ്പെട്ട പരമ്പരയാണ് സാന്ത്വനം. മറ്റേത് പരമ്പരയേക്കാളും യുവാക്കളുടെ മനസ് കവര്‍ന്ന പരമ്പരയാണ് സാന്ത്വനം. സാന്ത്വനം വീട്ടിലെ ഓരോരുത്തരും ഇന്ന് മലയാളികള്‍ക്ക് തങ്ങളുടെ വീട്ടിലെ ഒരംഗത്തെ പോലെ പ്രിയപ്പെട്ടവരാണ്. സാന്ത്വനത്തിലൂടെ ജനപ്രീയമായി മാറിയ ജോഡിയാണ് ശിവനും അഞ്ജലിയും. ആരാധകര്‍ സ്‌നേഹത്തോടെ ശിവാഞ്ജലി എന്നാണ് ഇവരെ വിളിക്കുന്നത്.

തുടക്കത്തിലെ അടിയും വഴക്കുമൊക്കെ മറന്ന് പരസ്പരം സ്‌നേഹിച്ചു തുടങ്ങിയിരിക്കുകയാണ് പരമ്പരയില്‍ ശിവനും അഞ്ജുവും. എന്നാല്‍ ഇതുവരേയും ഇരുവരും പരസ്പരം മനസിലുള്ള സ്‌നേഹം തുറന്നു പറഞ്ഞിട്ടില്ല. ഇതിനിടെ ഇപ്പോഴിതാ കഴിഞ്ഞ ദിവസം സ്റ്റാര്‍ട്ട് മ്യൂസിക് ആരാദ്യം പാടും? എന്ന പരിപാടിയില്‍ എത്തിയിരിക്കുകയാണ് സാന്ത്വനം ടീം. അപ്പും ഹരിയും ശിവനും അഞ്ജുവും കണ്ണനുമൊക്കെ പരിപാടിയിലെത്തിയിരുന്നു.

anju-shivan

ഈ പരിപാടിയില്‍ ശിവനും അഞ്ജുവുമായി എത്തുന്ന സജിനും ഗോപികയും ചേര്‍ന്നുള്ള ഡാന്‍സ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിക്കുകയാണ്. ചുവന്ന വസ്ത്രമണിഞ്ഞായിരുന്നു ഇവരെത്തിയത്. പരമ്പരയില്‍ സ്‌നേഹം പറയാത്തതിനാല്‍ ആ അവസരം ഇവിടെ തരാം എന്ന് പറഞ്ഞു കൊണ്ടായിരുന്നു ഇരുവര്‍ക്കും ഡാന്‍സ് കളിക്കാനുള്ള പാട്ട് ഇട്ടു കൊടുത്തത്. കള്ളാ കള്ളാ കൊച്ചുള്ള കള്ളാ എന്ന പാട്ടിനൊത്തായിരുന്നു നൃത്തം. അഞ്ജു അടിപൊളിയായി നൃത്തം ചെയ്തപ്പോള്‍ നാണത്തോടെ ഒപ്പം ചേരുകയായിരുന്നു ശിവന്‍.

ഈ ഡാന്‍സ് വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിക്കുകയാണ്. നിരവധി പേരാണ് കമന്റുകളുമായി എത്തിയിരിക്കുന്നത്. ആരാധകരുടെ സ്‌നേഹവും ഇരുവരും ഒത്തുള്ള ഡാന്‍സ് കണ്ടതിന്റെ സന്തോഷവുമെല്ലാം അവര്‍ കമന്റുകളിലൂടെ അറിയിക്കുന്നുണ്ട്. ചില കമന്റുകള്‍ വായിക്കാം.

സജിന്‍ ചേട്ടന്റെ ചിരി എന്തൊരു cute ആണ്.. ശിവജ്ഞലി ഡാന്‍സ് സൂപ്പര്‍ ???അഞ്ജുന്റെ എക്‌സ്പ്രഷന്‍സും ഡാന്‍സും സൂപ്പര്‍ ആയിരുന്നു ,സാന്ത്വനം ടീം ഇനിയും സ്റ്റാര്‍ട്ട് മ്യൂസിക്കില്‍ വരണം എന്ന് ആഗ്രഹിക്കുന്നവര്‍ ആരൊക്കെ.,അഞ്ചുന്റെ ഡാന്‍സ് കണ്ടുള്ള ശിവേട്ടന്റെ എക്‌സ്പ്രസ്സന്‍ പൊളി, ശിവാജ്ഞലിയോട് തോന്നിയ പോലത്തെ ഇഷ്ടവും അടുപ്പവും ഒന്നും ഇതുവരെ മറ്റ് ഒരു couples നോടും തോന്നിട്ടില്ല.,സജിന്‍ ചേട്ടന്‍ നാണം വരുന്നുണ്ട് അവിടുന്ന് ഒരേ ചിരിയും,ഗോപികയെ കൂടുതല്‍ അറിയാന്‍ ഈ പ്രോഗ്രാമിന് വെയിറ്റ് ചെയ്തതു. നിരാശപ്പെടുത്തിയില്ല. കുറച്ചു shy ആണേലും, കിട്ടിയ അവസരങ്ങളില്‍ എല്ലാം ഡാന്‍സ് കളിച്ചു നമ്മളെ എന്റെര്‍റ്റൈന്‍ ചെയ്തു. എന്നിങ്ങനെയായണ് കമന്റുകള്‍.

anju-shivan

സത്യം പറഞ്ഞ ഞാന്‍ ഈ പരിപാടി കാണാറേ ഇല്ല.... എന്നാലും സ്വാന്തനം ടീം വരണമെന്ന് ആഗ്രഹിച്ചിരുന്നു... വന്നാല്‍ കാണണമെന്ന് ഉറപ്പിച്ചിരുന്നു... അത് കൊണ്ട് തന്നെ ഇവര് വന്നപ്പോള്‍ ഈ 2 ദിവസവും ചാനല്‍ മാറ്റാതെ കണ്ടു.... പരസ്യത്തിന് പോലും ചാനല്‍ മാറ്റിയില്ല.... ശിവനും അഞ്ചുവും ? ഹരിയും അപ്പുവും ഒരു രക്ഷ ഇല്ല.... ഡാന്‍സും എല്ലാം എന്നാണ് ചിലർ പറയുന്നത്.

Sajin chettan active ഒക്കെ ആണെങ്കിലും പുള്ളിക്കാരന്‍ ഭയങ്കര നാണക്കാരന്‍ ആണെന്ന് തോന്നുന്നു.. അഞ്ജലിക്കൊപ്പം ഡാന്‍സ് കളിക്കാന്‍ എന്താ ഒരു shy.. എങ്കിലും ആ നില്‍പ്പും ചിരിയും തന്നെ കണ്ടാല്‍ മനസ്സ് നിറയും, പാട്ട് പോലെ തന്നെ സ്‌റ്റൈലന്‍ ചെക്കന്‍ തന്നെ ഞങ്ങളുടെ ശിവേട്ടന്‍ ?? എന്താ ഒരു ചിരി...ufff ഒരു രക്ഷയും ഇല്ല ശിവനും അഞ്ജലിയും സൂപ്പര്‍. മൊത്തത്തില്‍ എല്ലാരില്‍ നിന്നും സാന്ത്വനം ടീം വേറെ ലെവല്‍ ആണ്,മലയാളത്തില്‍ ഒരുപാട് സീരിയലുകള്‍ കണ്ടിട്ട് ഉണ്ട് പക്ഷെ ഇവരോട് തോന്നിയ വികാരം വെറെ ആരോടും തോന്നിയിട്ടില്ല. ഇങ്ങനെ പോകുന്നു മറ്റ് ചില കമൻ്റുകൾ.

Recommended Video

ആ സത്യം ദുൽഖർ പറയുന്നു.. വാപ്പച്ചിയോട് മുട്ടാൻ എനിക്കാവില്ല | Filmibeat Malayalam

വീഡിയോ കാണാം

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X