വാര്‍ത്ത കണ്ട് ഉമ്മ പൊട്ടിക്കരഞ്ഞു, അത് കണ്ടാണ് എനിക്ക് വിഷമമായത്; ആ കണ്ണീരിന് ശിക്ഷ കിട്ടും: ഷിയാസ് കരീം
പല താരങ്ങളുടേയും ഉദയത്തിന് വേദിയായി മാറി പരിപാടിയാണ് ബിഗ് ബോസ്. മലയാളം ബിഗ് ബോസിന്റെ ആദ്യ സീസണില്‍ നിന്നുണ്ടായ താരോദയങ്ങളില്‍ ഒരാളാണ് ഷിയാസ് കരീം. പിന്നീട് സിനിമകളിലും മോഡലിംഗിലുമെല്ലാം സജീവമായി മാറാന്‍ ഷിയാസിന് സാധിച്ചു. സ്റ്റാര്‍ മാജിക്കിലൂടെ കൂടുതല്‍ ജനപ്രീയനായി മാറാനും ഷിയാസിന് സാധിച്ചു. സോഷ്യല്‍ മീഡിയയിലും ഷിയാസ് നിറ സാന്നിധ്യമാണ്.
അതേസമയം വിവാദങ്ങളും ഷിയാസിന് പിന്നാലെയുണ്ട്. ഈയ്യടുത്ത് ഷിയാസിനെതിരെ ജിം ട്രെയിനറായ യുവതി നല്‍കിയ പീഡന പരാതി വലിയ വാര്‍ത്തയായിരുന്നു. ഷിയാസിന്റെ വിവാഹ നിശ്ചയത്തിന്റെ സമയത്തായിരുന്നു പരാതിയും കേസുമെല്ലാം. ഇപ്പോഴിതാ ആ വിഷയത്തില്‍ വെറൈറ്റി മീഡിയയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പ്രതികരിക്കുകയാണ് ഷിയാസ് കരീം.

എന്നെ പോലീസ് പിടിച്ചിട്ടില്ല. ചെന്നെ വിമാനത്താവളത്തില്‍ വന്നിറങ്ങിയ ശേഷം ഞാന്‍ തന്നെയാണ് കാസര്‍ഗോഡ് പോലീസ് സ്‌റ്റേഷനില്‍ സാര്‍ ഞാനിവിടെ ഉണ്ടെന്ന് പറയുന്നതെന്നാണ് ഷിയാസ് പറയുന്നത്. ഞാന്‍ തന്നെ കാശ് കൊടുത്ത് വണ്ടി ബുക്ക് ചെയ്താണ് എന്നെ വന്ന് കൊണ്ടു പോയത്. അല്ലാതെ പോലീസ് എന്നെ വന്ന് പിടിച്ചതല്ല. നേരെ കാസര്‍ഗോഡ് കോടതിയില്‍ പോയി ജാമ്യമെടുത്ത് വീട്ടില്‍ വന്നു. ഞാന്‍ സിനിമയില്‍ അഭിനയിച്ചിട്ടുണ്ട്. പക്ഷെ അതൊന്നും മീഡിയയില്‍ വന്നിട്ടില്ല. ഒരാളുടെ മോശം കേള്‍ക്കാന്‍ ആളുകള്‍ക്ക് ഭയങ്കര ഇഷ്ടമാണെന്നും ഷിയാസ് പറയുന്നു.
തെറ്റ് ചെയ്താലല്ലേ റിക്കവര്‍ ആകേണ്ടതുള്ളൂ. എനിക്ക് വിഷമമുണ്ടായില്ല. എന്റെ ഉമ്മ കരഞ്ഞപ്പോള്‍ എനിക്ക് വിഷമമുണ്ടായി. അപ്പോള്‍ ഞാനും ഭയങ്കരമായിട്ട് കരഞ്ഞു. ഞാന്‍ ഏറ്റവും കൂടുതല്‍ സ്‌നേഹിക്കുന്നത് ഉമ്മയെയാണ്. ഞാന്‍ വീടിന് വേണ്ടി ജീവിക്കുന്ന ആളാണ്. ഞാന്‍ ഏറ്റവും കൂടുതല്‍ വഴക്കുണ്ടാക്കുന്നതും ഉമ്മയുമായിട്ടാണ്. ഞങ്ങള്‍ തമ്മില്‍ വളരെ ശക്തമായ ബോണ്ടാണുള്ളത്. ഉമ്മയും ഞാനും സുഹൃത്തുക്കളെ പോലെയാണ്. ആ ഉമ്മ കരഞ്ഞപ്പോള്‍ എനിക്ക് വിഷമമായി. ഞാന്‍ കരഞ്ഞു പോയെന്നും താരം പറയുന്നു.
അതിനൊക്കെ ദൈവം ചോദിച്ചോളും. ഒരു അമ്മയുടെ കണ്ണീര് വീണിറ്റുണ്ടെങ്കില്‍ അതിന് കിട്ടിയിരിക്കും. ഉമ്മയുടെ കാലിന്റെ അടിയിലാണ് സ്വര്‍ഗം എന്നാണ് ഞാന്‍ ഖുറാനില്‍ നിന്നും പഠിച്ചിട്ടുള്ളത്. ആ ഉമ്മ കരയുന്ന സാഹചര്യം ആക്കുന്നവര്‍ക്ക് ദൈവം ഭയങ്കര ശിക്ഷ കൊടുക്കും. ദൈവത്തിന്റെ കോടതിയില്‍ അതിന് വലിയ ശിക്ഷയാണ്. പിന്നില്‍ നിന്നവര്‍ക്കെല്ലാം ദൈവം കൊടുത്തിരിക്കുമെന്നും ഷിയാസ് പറയുന്നു.
അതേസമയം സജ്‌നയും ഫിറോസും പിരിയാന്‍ കാരണം താന്‍ ആണെന്നുള്ള വാര്‍ത്തകളോടും ഷിയാസ് പ്രതികരിക്കുന്നുണ്ട്. സജ്നയെ ഞാന്‍ രണ്ട് തവണയാണ് ജീവിതത്തില്‍ കണ്ടിട്ടുള്ളത്. ഒരു ഷോയില്‍ വച്ചും പിന്നീടൊരിക്കല്‍ കോഴിക്കോട് വച്ചും. രണ്ടും ഇവന്റുകളായിരുന്നു. ഫിറോസിനെ ഒരു തവണയാണ് കണ്ടിട്ടുള്ളത്. അല്ലാതെ കണ്ടിട്ടില്ല. അതല്ലാതെ അവരെ എനിക്ക് വ്യക്തിപരമായി അറിയില്ലെന്നാണ് ഷിയാസ് പറയുന്നത്. അവരുടെ വീട്ടിലും ജീവിതത്തിലും നടക്കുന്നത് എന്താണെന്ന് എനിക്കറിയില്ലെന്നും ഷിയാസ് വ്യക്തമാക്കുന്നു.

സജ്നയുടെ അഭിമുഖം കാണുന്ന സമയത്താണ് അവര്‍ വിവാഹ മോചിതരാവുകയാണെന്ന് പോലും അറിയുന്നതെന്നും ഷിയാസ് പറയുന്നുണ്ട്. ഫിറോസും സജ്നയും തമ്മില്‍ കോണ്ടാക്ട് ഉണ്ടെന്നാണ് ഞാന്‍ വിചാരിച്ചിരുന്നത്. അതു തന്നെയാണ് അവര്‍ അഭിമുഖത്തിലും പറഞ്ഞത്. അവര്‍ അങ്ങനെയാണ് ജീവിതത്തില്‍ പോകുന്നത്. പിന്നെ നാട്ടുകാര്‍ക്ക് എന്താണ് പ്രശ്നം? വാര്‍ത്ത എഴുതുന്നവര്‍ക്കെന്താണ്, അവര്‍ അവരുടെ ജീവിതവുമായി മുന്നോട്ട് പോകട്ടെ എന്നും ഷിയാസ് തുറന്നടിക്കുന്നുണ്ട്.
ഒരാളുടെ ജീവിതം നശിപ്പിച്ചിട്ടല്ല പത്ത് രൂപയുണ്ടാക്കുന്നത്. അന്തസായി പണിയെടുത്ത് കാശുണ്ടാക്കണം. ആ കാശിന് ഒരു വിലയുണ്ടാകും. അല്ലാതെ ഒരാള്‍ പത്ത് പതിമൂന്ന് വര്‍ഷം കഷ്ടപ്പെട്ട് ഉണ്ടാക്കിയ കരിയറും പേരും കുടുംബവുമൊക്കെ നശിപ്പിച്ചു കൊണ്ടാകരുത് എന്നും ഷിയാസ് ഓര്‍ക്കുന്നുണ്ട്.


Click it and Unblock the Notifications