For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  എല്ലാവരും വന്നിട്ടും സുമയുടെ കല്യാണത്തിന് പൈങ്കിളി വന്നില്ല! വയ്യാതെ കിടപ്പിലായെന്ന് വീഡിയോയില്‍ ശ്രൂതി

  |

  ആരാധകരുടെ പ്രിയപ്പെട്ട പരമ്പരയാണ് ചക്കപ്പഴം. കൂട്ടുകുടംബത്തിലെ തമാശകളാണ് ചക്കപ്പഴം അവതരിപ്പിക്കുന്നത്. ചക്കപ്പഴത്തിലൂടെ ആരാധകരുടെ കയ്യടി നേടിയ താരമാണ് റാഫി. ടിക് ടോക്കിലൂടെ ശ്രദ്ധ നേടിയ റാഫി ചക്കപ്പഴത്തിലൂടെ താരമായി മാറുകയായിരുന്നു. പിന്നാലെ റാഫിയെ തേടി സംസ്ഥാ ടെലിവിഷന്‍ പുരസ്‌കാരം അടക്കം എത്തുകയും ചെയ്തിരുന്നു. ഇപ്പോഴിതാ റാഫിയുടെ ജീവിതത്തില്‍ വലിയൊരു സന്തോഷം വന്നിരിക്കുകയാണ്. റാഫി വിവാഹിതനായിരിക്കുകയാണ്. ഫെബ്രുവരി 28 നായിരുന്നു റാഫിയുടെ വിവാഹം. മഹീനയാണ് റാഫിയുടെ ജീവിത പങ്കാളി.

  ബിഗ് ബോസ് എന്ന് തുടങ്ങും, മത്സരാര്‍ഥികള്‍ ആരൊക്കെയാണ്? തൊണ്ണൂറ് ശതമാനം സാധ്യതയുള്ളത് ഇവരാണ്

  സുമേഷിന്റെ വിവാഹം ആഘോഷമാക്കി മാറ്റുകയായിരുന്നു ചക്കപ്പഴം താരങ്ങള്‍. പരമ്പരയിലെ താരങ്ങളെല്ലാം വിവാഹത്തിന് എത്തിയിരുന്നു. ഇപ്പോള്‍ പരമ്പരയില്‍ ഇല്ലാത്ത താരങ്ങളായ അര്‍ജുന്‍ സോമശേഖറും അശ്വതി ശ്രീകാന്തും ശ്രീകുമാറുമെല്ലാം വിവാഹത്തിന് എത്തിയിരുന്നു. എന്നാല്‍ ആരാധകര്‍ തേടിയതത്രയും ഒരു താരത്തെയായിരുന്നു. ചക്കപ്പഴത്തില്‍ പൈങ്കിളിയായി എത്തുന്ന ശ്രുതി രജനീകാന്തിന്റെ അസാന്നിധ്യമായിരുന്നു ആരാധകര്‍ക്കിടയിലെ ചര്‍ച്ചാ വിഷയം. ഇപ്പോഴിതാ സുമയുടെ വിവാഹത്തില്‍ പങ്കെടുക്കാതിരുന്നതിന് പിന്നിലെ കാരണം വ്യക്തമാക്കിയിരിക്കുകയാണ് ശ്രുതി. വിശദമായി വായിക്കാം തുടര്‍ന്ന്.

  ചക്കപ്പഴം പരനമ്പരയില്‍ സുമയും പൈങ്കിളിയും തമ്മിലുള്ള സ്‌ക്രീന്‍ കെമിസ്ട്രിക്ക് ഗംഭീര സ്വീകരണമാണ് ലഭിക്കാറുള്ളത്. സുമയും പൈങ്കിളിയും തമ്മിലുള്ള അടി ആരാധകര്‍ വളരെയധികം ആഘോഷിക്കുന്ന ഒന്നാണ്. യഥാര്‍ത്ഥ ജീവിതത്തിലെ സഹോദരനേയും സഹോദരിയേയും പോലെയാണ് ഇരുവരുമെന്നാണ് ആരാധകര്‍ പറയുന്നത്. സോഷ്യല്‍ മീഡിയയിലും ഇരുവരും താരങ്ങളാണ്. ഇരുവരും ഒരുമിച്ചുള്ള ഇന്‍സ്റ്റഗ്രാം റീല്‍സൊക്കെ വൈറലായി മാറാറുണ്ട്. അങ്ങനെയിരിക്കെ സുമയുടെ വിവാഹത്തില്‍ പങ്കെടുക്കാതിരുന്നത് എന്തുകൊണ്ടാണെന്ന് ചോദിച്ചു കൊണ്ട് നിരവധി പേര്‍ രംഗത്ത് എത്തിയിരുന്നു. ആരാധകരുടെ ഈ ചോദ്യങ്ങള്‍ക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് ശ്രുതി. ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച വീഡിയോയിലൂടെയായിരുന്നു ശ്രുതിയുടെ പ്രതികരണം.

  ഒരുപാട് പേരാണ് മെസേജ് അയക്കുന്നത്. എന്റെ എല്ലാ പോസ്റ്റിനും കമന്റ് ചെയ്യുകയും ചെയ്യുന്നുണ്ട്. എന്താണ് സുമയുടെ കല്യാണത്തിന് പോകാതിരുന്നത് എന്നാണ് ചോദിക്കുന്നത്. എനിക്ക് ഒട്ടും വയ്യായിരുന്നു. ഇപ്പോഴും കുറച്ചൊക്കയേ ഓക്കെ ആയിട്ടുള്ളൂ. പൂര്‍ണ്ണമായും ഓക്കെ ആയിട്ടില്ല. അവന്റെ കല്യാണത്തിന്റെ അന്ന് ശരിക്കും കിടപ്പായി പോയി. അതുകൊണ്ടാണ് പോകാതിരുന്നത്. പനി ആയത് കൊണ്ടാണ് പോകാതിരുന്നത്. എന്നാണ് ശ്രുതി പറയുന്നത്. ക്ഷീണിതയായിട്ടാണ് വീഡിയോയില്‍ ശ്രുതിയെ കാണാന്‍ സാധിക്കുന്നത്. പിന്നാലെ താരത്തിന് വേഗത്തില്‍ സുഖമാകട്ടെ എന്ന പ്രാര്‍ത്ഥനയുമായി നിരവധി പേരാണ് എത്തിയിരിക്കുന്നത്.

  അതേസമയം ഓണ്‍ സ്‌ക്രീനില്‍ ചക്കപ്പഴം ഹിറ്റായി മുന്നേറി കൊണ്ടിരിക്കുകയാണ്. പുതിയ കഥാപാത്രങ്ങളുടെ വരവോടെ കൂടുതല്‍ രസകരമായി മാറിയിരിക്കുകയാണ് ചക്കപ്പഴം. സുമേഷും സുപ്രിയയും തമ്മിലുള്ള വിവാഹം ഈയ്യടുത്താണ് കഴിഞ്ഞത്. ഹരിതയാണ് സുപ്രിയയെ അവതരിപ്പിക്കുന്നത്. സുമേഷിന്റെ കൂട്ടുകാരനായ ഷിബുവും പ്രേക്ഷകരുടെ മുന്നിലേക്ക് എത്തിയിരിക്കുകയാണ്. നാളുകളായി ആരാധകര്‍ കാണാന്‍ ആഗ്രഹിച്ചിരുന്ന കഥാപാത്രങ്ങളായിരുന്നു സുപ്രിയയും ഷിബും. സുപ്രിയയും സുമേഷും തമ്മിലുള്ള കെമിസ്ട്രിയും കയ്യടി നേടുന്നുണ്ട്. നേരത്തെ പരമ്പരയിലുണ്ടായിരുന്നു അശ്വതി ശ്രീകാന്തും ശ്രീകുമാറും പിന്മാറിയിരുന്നു. രണ്ടാമത്തെ കുട്ടിയുടെ പ്രസവത്തെ തുടര്‍ന്നായിരുന്നു അശ്വതി പിന്മാറിയത്. താരത്തിന്റെ തിരിച്ചുവരവിനായി കാത്തിരിക്കുകയാണ് ആരാധകര്‍.

  Recommended Video

  ഭീഷ്മ സൂപ്പർ ഹിറ്റാകും,മമ്മൂക്ക തകർത്താടും.ദേ ജോജുവിന്റെ ഉറപ്പ്

  പ്രണയ വിവാഹമായിരുന്നു റാഫിയുടേയും മഹീനയുടേയും. ടിക് ടോക്കിലൂടെയായിരുന്നു ഇരുവരും പ്രണയത്തിലാകുന്നത്. റാഫിയുടേയും മഹീനയുടേയും വിവാഹത്തിന് ചക്കപ്പഴം താരങ്ങള്‍ ചേര്‍ന്ന് നൃത്തം ചെയ്യുകയും ചെയ്യതിരുന്നു. ചക്കപ്പഴം താരങ്ങളുടെ നൃത്തം സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിക്കുകയാണ്. റാഫിയ്ക്കും മഹീനയ്ക്കും ആശംസകളുമായി ചക്കപ്പഴം താരങ്ങളും സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ പങ്കുവച്ചിരുന്നു. റാഫിയ്ക്കും മഹീനയ്ക്കും ആശംസകളുമായി എത്തുകയാണ് ആരാധകര്‍. വിവാഹത്തിന്റെ വീഡിയോകളും ചിത്രങ്ങളുമെല്ലാം സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിക്കുകയാണ്.

  Read more about: serial
  English summary
  Shruthi Rajanikanth Explains Why She Was Not There At The Wedding Of Rafi And Maheena
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X