വലുത് വേണ്ട, ചെറിയ കോമ്പ്രമൈസ് മതി! സമയം കളയണ്ട പൊക്കോളാന്‍ പറഞ്ഞു; വെളിപ്പെടുത്തി ശ്രുതി
മിനിസ്‌ക്രീനിലെ മിന്നും താരമാണ് ശ്രുതി രജനീകാന്ത്. ബാലതാരമായിട്ടാണ് ശ്രുതി അഭിനയ ജീവിതം ആരംഭിക്കുന്നത്. പിന്നീട് ചക്കപ്പഴം എന്ന പരമ്പരയിലെ പൈങ്കിളിയായി ശ്രുതി എത്തുകയായിരുന്നു. പരമ്പര ഹിറ്റ് ആയതോടെ ശ്രുതിയും താരമായി മാറുകയായിരുന്നു. ്‌സ്വാഭാവിക അഭിനയത്തിലൂടെ പൈങ്കിളയായി ശ്രുതി തകര്‍ത്താടി. ഇന്ന് മലയാളികളുടെ പ്രിയങ്കരിയാണ് ശ്രുതി രജനീകാന്ത്.
ഇപ്പോഴിതാ തനിക്കുണ്ടായൊരു മോശം അനുഭവം പങ്കുവെക്കുകയാണ് ശ്രുതി. തന്നോട് കോമ്പര്‍മൈസ് ചെയ്യാന്‍ ആവശ്യപ്പെട്ടതിനെക്കുറിച്ചാണ് താരം തുറന്ന് പറയുന്നത്. ഒരു സിനിമയിലേക്കുള്ള വിളി വന്നപ്പോഴായിരുന്നു ശ്രുതിയ്ക്ക് മോശം അനുഭവമുണ്ടായത്. എലഗെന്‍സ് എന്ന യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു താരം തന്റെ അനുഭവം പങ്കിട്ടത്. ആ വാക്കുകളിലേക്ക്.

''ഈയ്യടുത്ത് എനിക്കൊരു സിനിമയില്‍ നിന്നും വിളി വന്നു. തമിഴ് സിനിമയാണ്. വിളിച്ചത് മലയാളിയായിരുന്നു. കാസ്റ്റിംഗ് ഡയറ്കടര്‍ ടീമാണ്. ലേ മറീഡിയനില്‍ വച്ച് സ്‌ക്രിപ്റ്റ് വായിക്കാമെന്നാണ് പറഞ്ഞത്. ഞാനപ്പോള്‍ ചക്കപ്പഴത്തിന്റെ സെറ്റിലായിരുന്നു. രാത്രി വൈകുമെന്ന് പറഞ്ഞു. അത് സാരമില്ലെന്നായി അവര്‍. വേറെ തമിഴ് സിനിമകള്‍ ഏതെങ്കിലും കമ്മിറ്റ് ചെയ്തിട്ടുണ്ടോന്ന് ചോദിച്ചു. ഇല്ല, നാലഞ്ച് മുന്‍നിര താരങ്ങളുടെ സിനിമയില്‍ നിന്നും വിളി വന്നിരുന്നു. പക്ഷെ അവര്‍ കോമ്പര്‍മൈസ് ചെയ്യണം എന്ന് പറഞ്ഞതിനാല്‍ ഞാന്‍ താല്‍പര്യമില്ല എന്ന് പറഞ്ഞുവെന്ന് ഞാനവരോട് പറഞ്ഞു'' ശ്രുതി പറയുന്നു.
''അത് കേട്ടപ്പോള്‍ അവര്‍ പറഞ്ഞത്, നമ്മുടെ സിനിമയില്‍ അത്ര വലിയ കോമ്പര്‍മൈസ് ഒന്നും കാണില്ല, ചെറിയ കോമ്പര്‍മൈസേ കാണൂവെന്നായിരുന്നു. അതോടെ ഞാന്‍ നോ പറഞ്ഞു. അതില്‍ ഞാന്‍ കൂടുതലൊന്നും ചിന്തിച്ചില്ല. നമുക്ക് നമ്മുടെ ക്യാരക്ടര്‍ അറിയാമല്ലോ, നമുക്കെന്താണ് വേണ്ടതെന്നും. എനിക്ക് അത്യാഗ്രഹമൊന്നുമില്ല. തെന്നിന്ത്യന്‍ സിനിമ കീഴടക്കണം എന്നൊന്നുമില്ല. നല്ലത് വന്നാല്‍ ചെയ്യണം എന്നേയുള്ളൂ. ഞാന്‍ അപ്പോള്‍ തന്നെ പറഞ്ഞു, സമയം വെറുതെ കളയണ്ട. ചേട്ടന്റെ സമയവും വിലപ്പെട്ടതാണ്, എന്റെ സമയവും വിലപ്പെട്ടതാണെന്ന്'' ശ്രുതി പറയുന്നു.

വന്ന് തിരക്കഥ കേട്ടു നോക്കൂ, എന്നിട്ട് നമുക്ക് തീരുമാനിക്കാം എന്ന് അയാള്‍ പറഞ്ഞു. എന്തായാലും ഞാന്‍ നോ ആയിരിക്കും പറയുക. അത് വലിയ കോമ്പര്‍മൈസ് ആയാലും ശരി ചെറിയ കോമ്പര്‍മൈസ് ആയാലും ശരി. ഞാനിതിനെ ഒരു പാഷനായിട്ടാണ് കാണുന്നത്. ഞാനിത് പ്രൊഫഷന്‍ ആയിട്ടല്ല കാണുന്നത്. ഞാന്‍ ബിരുദാനന്തര ബിരുദധാരിയാണ്. എനിക്ക് വേറെ ജോലി കിട്ടും. ഞാന്‍ കഞ്ഞിക്കുടിക്കാതെ കിടന്നു പോകില്ലെന്നാണ് ശ്രുതി പറയുന്നത്.
ഇതൊരു പാഷന്‍ ആയിരിക്കെ, ഇതുപോലെ പോലെ ചെയ്താല്‍ നാളെ നിങ്ങള്‍ വന്ന് നന്നായിരിക്കുവെന്ന് പറഞ്ഞാല്‍ ഞാനെങ്ങനെ ആ ക്രെഡിറ്റ് വാങ്ങിക്കും. കാരണം എനിക്ക് അത് ഇങ്ങനെ കിട്ടിയത് ആണല്ലോ. അതില്‍ എന്റെ കഴിവ് എവിടെ എന്ന് ഞാന്‍ എന്നോട് ചോദിക്കേണ്ടി വരും. അതിനാല്‍ നമ്മള്‍ രണ്ടു പേരുടേയും സമയം കളയണ്ട എന്ന് പറഞ്ഞ് ഞാന്‍ അപ്പോള്‍ തന്നെ നോ പറഞ്ഞു. ഞാനതില്‍ ഒട്ടും ഖേദിക്കുന്നുമില്ല. കാരണം, ഞാനതില്‍ തൃപ്തയാണ്. ഞാനൊരു നോ പറഞ്ഞാല്‍ അത് നോ ആണ്. എന്നും നോ നോ തന്നെയാണ്. കുറേ പാട് പെട്ടാണ് നോ പറയാന്‍ പഠിച്ചതെന്നും ശ്രുതി രജനീകാന്ത് പറയുന്നു.


Click it and Unblock the Notifications