'ആ ചിത്രങ്ങൾ അച്ഛനും അമ്മയ്ക്കും ഇഷ്ടമായില്ല; ഞാൻ അതിൽ വൾഗറായി ഒന്നും ചെയ്തിട്ടില്ല': ശ്രുതി പറയുന്നു

മലയാളികളുടെ ഇഷ്ട പരമ്പരയാണ് ചക്കപ്പഴം. ഒരു രസികന്‍ കുടുംബത്തിന്റെ കഥ പറയുന്ന സിറ്റ് കോമിന് നിരവധി ആരാധകരാണ് ഉള്ളത്. ചക്കപ്പഴം കുടുംബത്തിലെ ഓരോ അംഗങ്ങളും പ്രേക്ഷകർക്ക് ഇന്ന് സ്വന്തം വീട്ടിലെ അംഗങ്ങളെ പോലെ തന്നെ പ്രിയപ്പെട്ടവരാണ്. ചക്കപ്പഴത്തിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ താരമാണ് ശ്രുതി രജനികാന്ത്. പൈങ്കിളി എന്ന കഥാപാത്രമായെത്തിയാണ് ശ്രുതി തിളങ്ങിയത്. ഇപ്പോൾ സിനിമയിലടക്കം ശ്രുതി സാന്നിധ്യം അറിയിച്ചു കഴിഞ്ഞു.

സോഷ്യൽ മീഡിയയിലൊക്കെ സജീവമാണ് താരം. യുട്യൂബ് ചാനലിലൂടെ തന്റെ വിശേഷങ്ങൾ പങ്കുവയ്ക്കാറുള്ള ശ്രുതി, ഇൻസ്റ്റഗ്രാമിലൂടെ ഫോട്ടോഷൂട്ടുകളും റീലുകളുമെല്ലാമായി എത്താറുണ്ട്. അടുത്തിടെ ശ്രുതി പങ്കുവച്ചൊരു ചിത്രം വൈറലായി മാറിയിരുന്നു. തലയിൽ മുഴുവൻ പൂക്കൾ ചൂടി അതിനൊത്ത മേക്കപ്പുമായി പങ്കുവച്ച ചിത്രമാണ് ശ്രദ്ധനേടിയത്. ചിത്രങ്ങൾ വൈറലായതിനു പിന്നാലെ ധാരാളം മോശം കമന്റുകളും അതിന് താഴെ വന്നിരുന്നു. ശ്രുതിയുടെ ഷോൾഡർ കാണുന്നതാണ് ചിലരെ ചൊടിപ്പിച്ചത്. എന്നാൽ അത്തരം മോശം കമന്റുകളൊന്നും താൻ ശ്രദ്ധിക്കാറില്ലെന്ന് പറയുകയാണ് ശ്രുതി.

Shruthi Rajanikanth

'ഫോട്ടോസിന് മോശം കമന്റ് വരുന്നതൊന്നും ഞാൻ മൈൻഡ് ചെയ്യാറില്ല. അതൊന്നും എന്നെ ബാധിക്കാറേ ഇല്ല. ആ ചിത്രം കണ്ടവരൊക്കെ വിചാരിച്ചത് ന്യുഡ് ഫോട്ടോഷൂട്ട് ആണെന്നാണ്. സത്യത്തിൽ ഞാൻ ഡ്രസ് ഇട്ടിട്ടുണ്ട്. അത് കാണുന്നവരുടെ കാഴ്ചപ്പാടിന്റെ പ്രശ്നം കൂടിയാണ്. ചിലർ അതിന്റെ സൗന്ദര്യമാണ് കാണുക. മറ്റു ചിലർ അതിലെ വൾഗാരിറ്റിയെ കാണൂ.

എന്നെ സംബന്ധിച്ച് ഞാൻ അതിൽ വൾഗറായി ഒന്നും ചെയ്തിട്ടില്ല. മോഡലിങ് ഫീൽഡിൽ നിൽക്കുമ്പോൾ തന്നെ എനിക്ക് അധികം അവസരങ്ങൾ വരാത്തതിന് കാരണം, എനിക്ക് എന്റെ കംഫർട്ട് സോണിൽ നിന്നേ വർക്ക് ചെയ്യാൻ കഴിയൂ എന്നത് കൊണ്ടാണ്', വെറൈറ്റി മീഡിയക്ക് നൽകിയ അഭിമുഖത്തിൽ ശ്രുതി പറഞ്ഞു.

'നേവൽ എക്സ്പോസ് ചെയ്യുന്നതോ ക്ളീവേജ് കാണിക്കുന്നതോ എനിക്ക് ഇഷ്ടമല്ല. എന്നും പറഞ്ഞ് അത് ചെയ്യുന്നവരെ എനിക്ക് ഇഷ്ടമല്ലെന്ന് അല്ല. ഞാൻ അതെല്ലാം കണ്ട് ആസ്വദിക്കാറുണ്ട്. അതിന്റെ ഭംഗിയാണ് ഞാൻ അതിൽ കാണുന്നത്. എനിക്ക് അത് പേഴ്സണലി കംഫർട്ടബിൾ അല്ലാത്തത് കൊണ്ടാണ് ഞാൻ അത് ചെയ്യാത്തത്. ഈ ഷൂട്ടിലും ഞാൻ അത് ചെയ്തിട്ടില്ല. എനിക്ക് കംഫർട്ടബിൾ ആയ കോസ്റ്റ്യുമിലെ ഞാൻ നിന്നിട്ടുള്ളു. ആ എടുത്ത ആംഗിളിലാണ് ആ ചിത്രങ്ങൾ വേറൊരു രീതിയിൽ തോന്നിയത്',

Shruthi Rajanikanth

'എന്റെ അച്ഛനും അമ്മയ്ക്കും അത് ഇഷ്ടമായിട്ടില്ല. ബിഹൈൻഡ് ദി സീൻ ഇട്ടപ്പോഴാണ് പലർക്കും അത് ന്യൂഡ് ഷൂട്ട് അല്ലെന്ന് മനസിലായത്. കമന്റുകളൊന്നും ഞാൻ നോക്കാറില്ല. ആരെങ്കിലും പറയുമ്പോഴാണ് ഞാൻ അറിയുന്നത്', ശ്രുതി വ്യക്തമാക്കി. തന്റെ ശരീര പ്രകൃതി കാരണം തനിക്ക് സിനിമകളിൽ നിന്നൊന്നും അങ്ങനെ അവസരങ്ങൾ വരാറില്ലെന്നും ശ്രുതി അഭിമുഖത്തിൽ പറയുന്നുണ്ട്.

'എനിക്ക് എന്റെ കാലിബർ കാണിക്കാൻ കഴിയുന്ന റോളുകൾ ഇതുവരെ കിട്ടിയിട്ടുണ്ട് എന്ന് തോന്നുന്നില്ല. പത്മ എന്ന സിനിമയിൽ അനൂപേട്ടനാണ് പിന്നെയും പ്രാധാന്യമുള്ള ഒരു വേഷം തന്നത്. എന്റെ ബോഡി ഷേപ്പ് കാരണം കുറെ സിനിമകളിൽ നിന്ന് റിജക്റ്റായിട്ടുണ്ട്',

'മെലിഞ്ഞിട്ടായത് കൊണ്ടാണെട്ടോ എന്ന് പറഞ്ഞ് കുറെ പേർ റിജക്ട് ചെയ്തിട്ടുണ്ട്. അത് എന്നെ പേഴ്സണലി ഒരുപാട് എഫക്ട് ചെയ്തിട്ടുണ്ട്. എനിക്ക് അങ്ങനെ എളുപ്പത്തിൽ വണ്ണം വയ്ക്കാനും സാധിക്കില്ല. അതുപോലെ ലിപ് ലോക്ക് സീനൊന്നും ചെയ്യാൻ പറ്റില്ലെന്ന കാരണത്താൽ സിനിമകൾ നഷ്ടമായിട്ടുണ്ട്', ശ്രുതി പറഞ്ഞു.

Read more about: actress
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X