ഇവന് പെണ്‍കുട്ടികളെ എന്തോ സാധനം കാണിക്കണമെന്ന്! മുഖവും നട്ടെല്ലുമില്ലാത്തവനെന്ന് പൈങ്കിളി
ഇവന്‍ ഒരുപാട് പേരില്‍ ഒരാള്‍ മാത്രമാണ്. ഇവനെ പോലെയുള്ള ഒരുപാട് പേരെ ദിവസവും നേരിടുന്നുണ്ട്.
സോഷ്യല്‍ മീഡിയ എന്നത് ഇന്നത്തെ കാലത്ത് വളരെ പ്രധാനപ്പെട്ട ഒന്നാണ്. ആളുകളെ പരസ്പരം ബന്ധപ്പെടുത്താന്‍ മാത്രമല്ല തങ്ങളുടെ പാഷന് പിന്നാലെ പോകാനും അവസരങ്ങള്‍ കണ്ടെത്താനുമൊക്കെ സോഷ്യല്‍ മീഡിയ സഹായിക്കാറുണ്ട്. താരങ്ങളെ സംബന്ധിച്ചും സോഷ്യല്‍ മീഡിയ വളരെ പ്രധാനപ്പെട്ട ഒന്നാണ്. മിക്കപ്പോഴും സിനിമയിലേക്കും സീരിയലിലേക്കും മറ്റുമൊക്കെ കാസ്റ്റിംഗ് നടത്തുന്നത് സോഷ്യല്‍ മീഡിയയിലൂടെയാണ്.
സോഷ്യല്‍ മീഡിയയിലൂടെ താരമായി മാറി പിന്നീട് സിനിമയിലേക്കും സീരിയലുകളിലേക്കുമൊക്കെ എത്തിയ ഒരുപാട് പേരുണ്ട്. അതേസമയം തന്നെ ഒരുപാട് മോശം വശങ്ങളും സോഷ്യല്‍ മീഡിയയിലുണ്ട്. ആര്‍ക്കും ആരുടേയും സമാധാനം ഒരു വാക്കു കൊണ്ടോ ഒരു കമന്റ് കൊണ്ടോ നശിപ്പിക്കാം എന്നാണ് സോഷ്യല്‍ മീഡിയയുടെ പ്രശ്‌നങ്ങളിലൊന്ന്.

സോഷ്യല്‍ മീഡിയയില്‍ സജീവമായ പെണ്‍കുട്ടികളോട് അശ്ലീല ചോദ്യങ്ങളും കമന്റുകളുമായുമൊക്കെ സമീപിക്കുന്നവര്‍ ഇന്നും ധാരാളമാണ്. ഇപ്പോഴിതാ അത്തരത്തിലൊരാളെ തുറന്ന് കാണിക്കുകയാണ് സെലിബ്രിറ്റി ഫോട്ടോഗ്രാഫറായ നൊമാഡിക് ഫ്രെയിംസ്. തങ്ങളുടെ മോഡലുകള്‍ക്ക് ലഭിക്കുന്ന അശ്ലീല സന്ദേശങ്ങള്‍ക്ക് പിന്നിലെയാളെ പേരും അക്കൗണ്ടും സഹിതം തുറന്ന് കാണിച്ചിരിക്കുകയാണ് നൊമാഡിക് ഫ്രെയിംസ്.
ഇയാള്‍ എന്റെ മോഡല്‍ ഫോട്ടോസില്‍ അശ്ശീല കമന്റുകള്‍ ചെയ്തു കൊണ്ടിരിക്കുകയാണ്. അവര്‍ക്ക് നിരന്തരമായി ടെക്സ്റ്റും അയക്കുന്നുണ്ട്. ഞങ്ങള്‍ക്ക് ഒരുപാട് പ്രായപൂര്‍ത്തിയാക്കാത്ത ഫോളോവേഴ്‌സും ഉള്ളതിനാല്‍ ഇയാളുടെ കമന്റുകള്‍ ഞങ്ങള്‍ ഡിലീറ്റ് ചെയ്തിരിക്കുകയാണ്. പക്ഷെ ഇത് അവസാനിക്കുമെന്ന് തോന്നുന്നില്ല.

അതിനാല്‍ ഞാന്‍ ഇയാള്‍ക്ക് മെസേജ് അയക്കാന്‍ തീരുമാനിച്ചു. ഇതാണ് അവന്റെ മറുപടികള്‍. ഇയാള്‍ക്ക് എല്ലാ പെണ്‍കുട്ടികളേയും എന്തോ കാണിക്കാനുണ്ടെന്ന് തോന്നുന്നു. രാകേഷ് നീ എന്റെ സ്റ്റോറി കാണുന്നുണ്ടെങ്കില്‍ നിനക്ക് കാണിക്കാനുള്ള സാധനം പോസ്റ്റ് ചെയ്യുക. എന്നാല്‍ എനിക്ക് ഷെയര്‍ ചെയ്യാമല്ലോ. അതോടെ നിനക്ക് പെണ്‍കുട്ടികളുടെ ചാറ്റിലേക്ക് ഉഴഞ്ഞ് കയറുകയും വേണ്ട.
ഇവന്‍ ഒരുപാട് പേരില്‍ ഒരാള്‍ മാത്രമാണ്. ഇവനെ പോലെയുള്ള ഒരുപാട് പേരെ ദിവസവും നേരിടുന്നുണ്ട്. ഇതാണ് നമ്മളുടെ സമൂഹത്തില്‍ ലൈംഗികദാരിദ്രം ചെയ്യുന്നത്. ഞാന്‍ അയാള്‍ക്ക് മുന്നറിയിപ്പ് നല്‍കി. എന്നിട്ടും സ്പാം ചെയ്യുകയാണ്. ഈ അക്കൗണ്ട് റിപ്പോര്‍ട്ട് ചെയ്യണമെന്നാണ് നൊമാഡിക് ഫ്രെയിംസ് ഇന്‍സ്റ്റഗ്രാമിലൂടെ പറയുന്നത്. ചക്കപ്പഴം താരം ശ്രുതി രജനീകാന്തി്‌ന്റെ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ നടത്തുന്നവരാണ് നൊമാഡിക് ഫ്രെയിംസ്. പിന്നാലെ ഈ സ്റ്റോറി പങ്കിട്ടു കൊണ്ട് ശ്രുതിയുമെത്തിയിട്ടുണ്ട്.
മുഖമില്ലാത്ത, നട്ടെലില്ലാത്തവര്‍ എന്നാണ് പോസ്റ്റ് ഷെയര്‍ ചെയ്തു കൊണ്ട് ശ്രുതി പറഞ്ഞിരിക്കുന്നത്. ചക്കപ്പഴം പരമ്പരയിലൂടെയാണ് ശ്രുതി താരമാകുന്നത്. സോഷ്യല്‍ മീഡിയയിലും സജീവമാണ് ശ്രുതി. താരത്തിന്റെ ഡാന്‍സും ഫോട്ടോസുമൊക്കെ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറാറുണ്ട്. ഇടയ്ക്ക് പരമ്പരയില്‍ നിന്നും പിന്മാറിയെങ്കിലും അധികം വൈകാതെ തന്നെ ശ്രുതി ചക്കപ്പഴത്തിലേക്ക് തിരികെ എത്തുകയായിരുന്നു. ഇപ്പോള്‍ സജീവമായി തന്നെ പരമ്പരയില്‍ ശ്രുതിയുണ്ട്.
അതേസമയം സോഷ്യല്‍ മീഡിയയിലെ ഇത്തരക്കാർക്കെതിരെ ഇതാദ്യമായിട്ടല്ല തുറന്ന് കാണിക്കല്‍ നടക്കുന്നത്. മുമ്പും പല പ്രമുഖ താരങ്ങളും തങ്ങള്‍ക്ക് നേരിടേണ്ടി വരുന്ന ദുരനുഭവങ്ങള്‍ തുറന്ന് പറഞ്ഞിട്ടുണ്ട്. എന്നാല്‍ സോഷ്യല്‍ മീഡിയ നല്‍കുന്ന മുഖം മൂടിയുടെ സാധ്യത മുതലെടുത്തു കൊണ്ട് ഇത്തരക്കാർ തങ്ങളുടെ വൃത്തികെട്ട പ്രവർത്തികള്‍ തുടർന്നു കൊണ്ടിരിക്കുകയാണ്. തങ്ങള്‍ക്ക് ലഭിച്ച കമന്റുകളും മേസെജുകളുമെല്ലാം നൊമാഡിക് ഫ്രെയിംസ് പുറത്ത് വിട്ടിട്ടുണ്ട്. നിരവധി പേരാണ് പേജിന് പിന്തുണയുമായി എത്തിയിരിക്കുന്നത്.


Click it and Unblock the Notifications