കൊഞ്ചിക്കാനും കൊഞ്ചിക്കപ്പെടാനും എനിക്ക് ഭയങ്കര ഇഷ്ടമാണ്; ഭർത്താവിനെ വിളിക്കുന്നത്!; ശ്വേത പറയുന്നു

മലയാളി പ്രേക്ഷകർക്ക് പ്രത്യേക പരിചയപ്പെടുത്തലുകളൊന്നും ആവശ്യമില്ലാത്ത നടിയാണ് ശ്വേത മേനോൻ. 1991ൽ മമ്മൂട്ടി നായകനായ അനശ്വരം എന്ന സിനിമയിലൂടെ വെള്ളിത്തിരയിൽ എത്തിയ ശ്വേത, കഴിഞ്ഞ മുപ്പത് വർഷമായി മലയാള സിനിമയുടെ ഭാഗമാണ്. നായികയായും സഹനടിയായുമെല്ലാം ഒരുപിടി വ്യത്യസ്തമായ കഥാപാത്രങ്ങളെ ശ്വേത അവതരിപ്പിച്ചിട്ടുണ്ട്. മലയാളത്തിന് പുറമെ തമിഴിലും ഹിന്ദിയിലുമെല്ലാം തിളങ്ങിയിട്ടുണ്ട് താരം.

മോഡലിംഗ് രംഗത്തും തിളങ്ങിയിട്ടുള്ള ശ്വേത അവതാരകയായും ടെലിവിഷൻ പരിപാടികളിൽ ജഡ്ജായും ബിഗ് ബോസ് മത്സരാർത്ഥിയായുമൊക്കെ പ്രേക്ഷകർക്ക് മുന്നിൽ എത്തിയിട്ടുണ്ട്. സമീപകാലത്തായി സിനിമകളേക്കാൾ ഏറെ ടെലിവിഷൻ പരിപാടികളിലൂടെയാണ് ശ്വേതയെ പ്രേക്ഷകർ കാണുന്നത്. കഴിഞ്ഞ കുറച്ചു എപ്പിസോഡുകളായി സ്റ്റാർ മാജിക് ഷോയുടെയും ഭാഗമാണ് ശ്വേത മേനോൻ. ഇപ്പോഴിതാ ഷോയിൽ മകളെ കുറിച്ചും ഭർത്താവിനെക്കുറിച്ചും ശ്വേത പറഞ്ഞ വാക്കുകൾ ശ്രദ്ധനേടുകയാണ്.

Shwetha Menon

ശ്വേതയെ പോലെ തന്നെ ആരാധകർക്ക് പ്രിയപ്പെട്ടവരാണ് മകൾ സബൈനയും ഭർത്താവ് ശ്രീവത്സൻ മേനോനും. 2011 ലാണ് ശ്വേത ശ്രീവത്സൻ മേനോനെ വിവാഹം കഴിക്കുന്നത്. 2012 ലാണ് ഇവർക്ക് സബൈന ജനിക്കുന്നത്. ജനിച്ചപ്പോൾ തന്നെ വൈറലായി മാറിയ കുഞ്ഞാണ് സബൈന. ബ്ലസ്സി സംവിധാനം ചെയ്ത കളിമണ്ണ് എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് സബൈന ജനിക്കുന്നത്. ചിത്രത്തിന് വേണ്ടി ശ്വേതയുടെ പ്രസവം ലൈവായി ചിത്രീകരിച്ചിരുന്നു.

കുഞ്ഞിന്റെ ജനനശേഷം സോഷ്യൽ മീഡിയയിലൂടെയും മറ്റും മകളുടെ ചിത്രങ്ങളും വിശേഷങ്ങളും ശ്വേത പങ്കുവച്ചിരുന്നു. എന്നാൽ കഴിഞ്ഞ കുറച്ചു കാലങ്ങളായി മകളെ സോഷ്യൽ മീഡിയയിൽ നിന്നെല്ലാം അകറ്റി നിർത്തിയിരിക്കുകയാണ് താരം. അതുകൊണ്ട് തന്നെ ശ്വേത എത്തുന്ന വേദികളിലെല്ലാം ആദ്യം ചോദിക്കുന്നത് മകളെ കുറിച്ചാണ്. സ്റ്റാർ മാജിക്കിലും സ്ഥിതി വെത്യസ്ഥമായിരുന്നില്ല. തുടർന്നാണ് ശ്വേത മകളെ കുറിച്ചും ഭർത്താവിനെ കുറിച്ചും വാചാലയായത്.

രണ്ടാളും സുഖമായിരിക്കുന്നു. എന്റെ പരിപാടികള്‍ അവരും കാണാറൊക്കെയുണ്ടെന്ന് ശ്വേത പറഞ്ഞു. ഭര്‍ത്താവിനെ സ്‌നേഹത്തോടെ വിളിക്കുന്ന പേരിനെക്കുറിച്ചും, തിരിച്ച് ഭര്‍ത്താവ് എന്താണ് വിളിക്കുന്നതെന്നും അവതാരക ലക്ഷ്മി നക്ഷത്ര ശ്വേതയോട് ചോദിച്ചിരുന്നു. ശ്രീ എന്നെ അമ്മു എന്നാണ് വിളിക്കുന്നത്. സ്‌നേഹം കൂടുമ്പോള്‍ ഡാര്‍ലിംഗ്, സ്വീറ്റ്ഹാര്‍ട്ട് എന്നൊക്കെ വിളിക്കും. ഞാന്‍ ശ്രീയെ കണ്ണാ എന്നാണ് വിളിക്കുന്നതെന്നും ശ്വേത പറഞ്ഞു.

'കല്യാണത്തിന് മുന്‍പ് ഞാനാണ് കൂടുതലായും റൊമാന്റിക്കായി സംസാരിച്ചിരുന്നത്. അമ്മു കണ്ണന്റെ എന്താണെന്ന് ചോദിക്കുമ്പോള്‍ ശ്രീ മുത്താണെന്ന് പറയും. കണ്ണന്‍ അമ്മുവിന്റെ എന്ന് ചോദിച്ചാല്‍ പണ്ട് കണ്‍മണി എന്ന് പറയാറുണ്ടായിരുന്നു. ഇപ്പോള്‍ ഒന്നും പറയുന്നില്ല. ഞാന്‍ ഇത് എപ്പോഴും പറയുന്ന കാര്യമായത് കൊണ്ട് പുള്ളിക്ക് പ്രത്യേകിച്ച് പുതുമയൊന്നുമില്ല. കൊഞ്ചിക്കാനും കൊഞ്ചിക്കപ്പെടാനും എനിക്ക് ഭയങ്കര ഇഷ്ടമാണ്', ശ്വേത കൂട്ടിച്ചേർത്തു.

Shwetha Menon

സിംഗിളായത് കൊണ്ട് എന്നോട് ഒന്നും ചോദിക്കില്ലെന്നായിരുന്നു അതിനിടെ നടൻ അജൂബ് ഷായുടെ പരിഭവം. തുടർന്ന് കുറച്ച് കാര്യങ്ങള്‍ താൻ പറഞ്ഞു തരാമെന്ന് ശ്വേത പറഞ്ഞു. ജീവിതത്തില്‍ സിംഗിളായിരിക്കുന്നതാണ് ഏറ്റവും വലിയൊരു അനുഗ്രഹം. പക്ഷേ, കല്യാണം കഴിച്ചാലും സിംഗിളാണെന്ന ഫീല്‍ എപ്പോഴും വെക്കണമെന്ന് ശ്വേത പറഞ്ഞു.

കല്യാണം കഴിച്ചാലും അതൊരു ഭാരമായിട്ട് എടുക്കരുത്. നമ്മളുടെ പേഴ്‌സണാലിറ്റി എപ്പോഴും കൃത്യമായി നിലനിര്‍ത്തണം. എന്റെ എല്ലാ മുഖങ്ങളും ജനങ്ങള്‍ കണ്ടിട്ടുണ്ട്. ദേഷ്യം വന്നാല്‍ ഞാന്‍ പറയും. കര്‍ശനമായി എന്തെങ്കിലും പറയേണ്ടി വന്നാല്‍ അതും താൻ പറയുമെന്ന് ശ്വേത മേനോൻ പറഞ്ഞു.

Read more about: shwetha menon
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X