സബൈന അല്ലല്ലോ... പിന്നെ ഇതാരാ? ശ്വേത മേനോന്റെ കയ്യിലെ കുട്ടിക്കുറുമ്പൻ ആരാണെന്ന് സോഷ്യൽ മീഡിയ!
കഴിഞ്ഞ മുപ്പത് വർഷത്തിലേറെയായി മലയാളികൾ കാണുന്ന താരമാണ് ശ്വേത മേനോൻ. സിനിമയിലെന്ന പോലെ ടെലിവിഷൻ ഷോകളിലും സോഷ്യൽ മീഡിയയിലുമെല്ലാം സജീവമായ ശ്വേത പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരിയാണ്. ഇപ്പോൾ മിനിസ്ക്രീൻ പരിപാടികളിലൂടെയാണ് ശ്വേതയെ കൂടുതലായി കാണുന്നത്. അതുകൊണ്ട് തന്നെ കുടുംബപ്രേക്ഷകർക്ക് താരത്തോട് ഒരു പ്രത്യേക സ്നേഹമുണ്ട്. ശ്വേതയുടെ വിശേഷങ്ങൾ അറിയാനും ആരാധകർക്ക് താൽപര്യമാണ്.
ജനിച്ചു വീണപ്പോൾ തന്നെ മലയാള സിനിമയുടെ ചരിത്രത്തിൽ ഇടംപിടിച്ച ശ്വേതയുടെ മകൾ സബൈനയും ആരാധകർക്ക് പരിചിതയാണ്. 2012ലാണ് ഇവർക്ക് സബൈന ജനിക്കുന്നത്. ജനിച്ചപ്പോൾ തന്നെ വൈറലായി മാറിയ കുഞ്ഞാണെങ്കിലും കഴിഞ്ഞ കുറേനാളുകളായി മകളെ സോഷ്യൽമീഡിയയിൽ നിന്നും മാധ്യമങ്ങളിൽ നിന്നും അകറ്റി നിർത്തിയിരിക്കുകയാണ് ശ്വേത. നടിയുടെ ഭർത്താവ് ശ്രീവത്സൻ മേനോനും അധികം മാധ്യമങ്ങൾക്ക് മുന്നിൽ വരാറില്ല.

കുഞ്ഞായിരുന്നപ്പോൾ മകളുടെ ചിത്രങ്ങൾ ശ്വേത നിരന്തരം സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരുന്നു. എന്നാൽ മകൾ വലുതായതോടെ ശ്വേത ആ പതിവ് നിർത്തി. ഏതാനും വർഷങ്ങൾക്ക് മുൻപാണ് മകളുടെ ഒരു ചിത്രം ശ്വേത സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്. അതിനിടെ കഴിഞ്ഞ ദിവസം ശ്വേതയുടെ ഇൻസ്റ്റാ പ്രൊഫൈലിൽ പ്രത്യക്ഷപ്പെട്ട ചില ചിത്രങ്ങൾ ആരാധകരുടെ ശ്രദ്ധനേടുകയാണ്. ഒരു കുഞ്ഞിനേയും പിടിച്ചു നിൽക്കുന്ന ശ്വേതയുടെ ചിത്രമാണ് ഇൻസ്റ്റാഗ്രാം പേജിൽ പ്രത്യക്ഷപ്പെട്ടത്.
ഇത് മറ്റു സോഷ്യൽ മീഡിയ പേജുകളിലേക്കും ഫാൻസ് പേജുകളിലേക്കുമെല്ലാം ഷെയർ ചെയ്യപ്പെടുകയുണ്ടായി. പിന്നാലെ ഇത് ആരെന്ന ചോദ്യവുമായി എത്തുകയാണ് ആരാധകർ. 'സബൈന അല്ലല്ലോ പിന്നെ ഇതാരാണ്, ശ്വേതാ മേനോൻ വീണ്ടും അമ്മ ആയോ' തുടങ്ങിയ സംശയങ്ങളാണ് ആരാധകർക്ക്. മറ്റു സോഷ്യൽ മീഡിയ പേജുകളിലും ഫാൻസ് ഗ്രൂപ്പുകളിലും വന്ന ചിത്രത്തിന് താഴെയാണ് ഈ കമന്റുകൾ. എന്നാൽ ശ്വേതയുടെ പ്രൊഫൈലിൽ നിന്ന് തന്നെ ചിത്രം കണ്ടവർക്ക് കാര്യം മനസ്സിലായിട്ടുണ്ട്.
നടി ഷംന കാസിമിന്റെ മകൻ ഹംദാൻ ആണ് ശ്വേതയുടെ കയ്യിലിരിക്കുന്ന കുഞ്ഞ്. ഹംദാന്റെ പേരിലുള്ള ഇൻസ്റ്റാഗ്രാം പേജിൽ നിന്ന് ഷംനയും ഭർത്താവ് ഷാനിദുമാണ് ചിത്രം പങ്കുവച്ചിരിക്കുന്നത്. കഴിഞ്ഞ ഏപ്രിലിലാണ് ഷംനയ്ക്കും ഷാനിദിനും കുഞ്ഞ് ജനിക്കുന്നത്. ദുബായിലെ ആസ്റ്റർ മെഡിസിറ്റിയിൽ വച്ചായിരുന്നു ഷംന ഹംദാന് ജന്മം നൽകിയത്. 24 വർഷത്തെ യുഎഇ ജീവിതത്തിന്റെ ആദരവായി ദുബായ് കിരീടാവകാശിയുടെ പേര് തന്റെ കുഞ്ഞിന് ഷംനയുടെ ഭർത്താവ് ഷാനിദ് നൽകുകയായിരുന്നു.

കുഞ്ഞു ജനിച്ചശേഷം വീണ്ടും അഭിനയവും ടെലിവിഷൻ പരിപാടികളുമൊക്കെയാണ് സജീവമായിട്ടുണ്ട് ഷംന. മലയാളത്തിനു പുറമേ മറ്റ് തെന്നിന്ത്യന്‍ ഭാഷകളിലും ഷംന കാസിം സജീവ സാന്നിധ്യമാണ്. മലയാളത്തില്‍ ഷംന കാസിം എന്ന പേരിലും തമിഴിലും തെലുങ്കിലുമെല്ലാം പൂര്‍ണ എന്ന പേരിലുമാണ് താരം അറിയപ്പെടുന്നത്. പ്രിയപ്പെട്ടവരുടെ സ്വന്തം ചിന്നാട്ടി ആണ് ഷംന. അടുത്തിടെ വിവാഹവിശേഷങ്ങൾ ഒക്കെയും ഷംന പങ്കുവച്ചിരുന്നു.
ശ്വേതയും ടെലിവിഷൻ പരിപാടികളിൽ സജീവമാണ്. അമൃത ടിവിയിലെ സൂപ്പർ അമ്മയും മകളും ഷോയിലെ മെന്ററാണ് താരം. അടുത്തിടെ ഷോയിൽ ശ്വേതയുടെ ഭർത്താവും മകളും വീഡിയോ സന്ദേശവുമായി എത്തിയിരുന്നു. മകളുടെ ഓഡിയോ മാത്രമാണ് കേൾപ്പിച്ചത്. അമ്മയെ കുറിച്ച് സബൈന പറഞ്ഞ വാക്കുകൾ ശ്രദ്ധനേടിയിരുന്നു. എന്റെ അമ്മയാണ് ലോകത്തിലെ ബെസ്റ്റ് അമ്മയെന്നും തന്റെയും അമ്മയുടേയുമൊക്കെ പേര് പറയാൻ അമ്മ പഠിപ്പിച്ചതാണ് അമ്മയെ കുറിച്ചുള്ള ഏറ്റവും നല്ല ഓർമ എന്നുമാണ് സബൈന പറഞ്ഞത്.


Click it and Unblock the Notifications