For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  അപ്പോഴാണ് ഇതൊരു പ്രശ്‌നമാകുമെന്ന് എനിക്ക് തോന്നിയത്; വരുണ്‍ ധവാനെ അമ്പരപ്പിച്ച സിദ്ധാര്‍ത്ഥിന്റെ ആരാധകര്‍

  |

  മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ടവനായിരുന്നു സിദ്ധാര്‍ത്ഥ് ശുക്ല. ടെലിവിഷന്‍ പരമ്പരകളിലൂടെ താരമായി മാറിയ സിദ്ധാര്‍ത്ഥ് ബിഗ് ബോസ് ഹിന്ദിയുടെ പതിമൂന്നാം സീസണിലൂടെ വന്‍ ജനപ്രീതിയാണ് സമ്പാദിച്ചത്. ഒടുവില്‍ ഷോ വിജയിക്കുകയും ചെയ്തു. പല ഭാഷകളിലായി നടക്കുന്ന ബിഗ് ബോസിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും കൂടുതല്‍ ജനപ്രീതിയുണ്ടായിരുന്ന താരങ്ങളിലൊരാലാണ് സിദ്ധാര്‍ത്ഥ്. ഇപ്പോഴിതാ താരത്തിന്റെ അപ്രതീക്ഷിതമായ മരണ വാര്‍ത്ത കേട്ട് ഞെട്ടിത്തരിച്ചിരിക്കുകയാണ് ആരാധക ലോകം.

  ബോള്‍ഡ് ലുക്കില്‍ സ്രിന്ദ; മേക്കോവര്‍ കണ്ട് ഞെട്ടി സോഷ്യല്‍ മീഡിയ

  പ്രശസ്തനായത് മിനി സ്‌ക്രീനിലൂടെയായിരുന്നുവെങ്കിലും ബിഗ് സ്‌ക്രീനിലും സാന്നിധ്യം അറിയിച്ചിട്ടുണ്ട് സിദ്ധാര്‍ത്ഥ്. 2014 ല്‍ പുറത്തിറങ്ങിയ ഹംപ്റ്റി ശര്‍മ്മ കി ദുല്‍ഹനിയ എന്ന ചിത്രത്തിലൂടെയാണ് സിദ്ധാര്‍ത്ഥ് സിനിമയില്‍ അരങ്ങേറുന്നത്. വരുണ്‍ ധവാനും ആലിയ ഭട്ടുമായിരുന്നു ചിത്രത്തിലെ നായകനും നായികയും. ചിത്രത്തില്‍ സഹനടനായാണ് സിദ്ധാര്‍ത്ഥ് അരങ്ങേറിയത്. എന്നാല്‍ സിദ്ധാര്‍ത്ഥിന്റെ ജനപ്രീതി കണ്ട് വരുണ്‍ പോലും അമ്പരന്നു പോയിരുന്നു.

  സിനിമയുടെ റിലീസിന് മുമ്പായി നല്‍കിയൊരു അഭിമുഖത്തിലാണ് സിദ്ധാര്‍ത്ഥിനുള്ള ജനപ്രീതി കണ്ട് താന്‍ അമ്പരന്ന് പോയ നിമിഷത്തെക്കുറിച്ച് വരുണ്‍ മനസ് തുറന്നത്. അപ്പോഴാണ് സിദ്ധാര്‍ത്ഥിനുള്ള ജനപിന്തുണ താന്‍ തിരിച്ചറിയുന്നതെന്നും വരുണ്‍ പറയുന്നു.

  ''ബോറിവാലിയില്‍ ഞങ്ങള്‍ ഷൂട്ട് ചെയ്തു കൊണ്ടിരിക്കുകയായിരുന്നു. ആദ്യം കുറച്ച് ആന്റിമാര്‍ വന്നു. ഞാന്‍ കാര്യമാക്കിയില്ല. കാരണം അവിടെ അടുത്ത് തന്നെ ഒരു കുട്ടികളുടെ മാര്‍ക്കറ്റ് ഉണ്ടായിരുന്നു. അതുകൊണ്ടാകുമെന്ന് കരുതി. പിന്നെ കുറിച്ച് സ്‌കൂള്‍ കുട്ടികള്‍ വന്നു, സിദ്ധാര്‍ത്ഥിന്റെ പേര് വിളിച്ച് പറഞ്ഞു കൊണ്ടായിരുന്നു അവര്‍ വന്നത്. അപ്പോഴാണ് ഇതൊരു പ്രശ്‌നമാകുമെന്ന് ഞാന്‍ മനസിലാക്കുന്നത്'' എന്നായിരുന്നു വരുണ്‍ പറഞ്ഞത്.

  പിന്നീട് സിദ്ധാര്‍ത്ഥ് ബിഗ് ബോസില്‍ മത്സരാര്‍ത്ഥിയായി എത്തുകയും താരമായി മാറുകയും ചെയ്തു. ഇതിനിടെ വരുണ്‍ ബിഗ് ബോസിലേക്ക് അതിഥിയായി എത്തിയിരുന്നു. തന്റെ സുഹൃത്തിന് വരുണ്‍ ഉപദേശവും നല്‍കിയിരുന്നു. ശാന്ത സ്വഭാവം കാത്തുസൂക്ഷിക്കാനും ഒരിക്കലും നിയന്ത്രണം വിടാതെ നോക്കണമെന്നുമായിരുന്നു സഹനടന് വരുണ്‍ നല്‍കിയ ഉപദേശം. ബിഗ് ബോസ് വിന്നര്‍ ആയാണ് ഷോയില്‍ നിന്നും സിദ്ധാര്‍ത്ഥ് ശുക്ല പുറത്ത് വന്നത്. അപ്പോഴേക്കും പകരംവെക്കാനില്ലാത്ത അത്ര ജനപ്രീതിയും താരം സ്വന്തമാക്കിയിരുന്നു.

  അതേസമയം സിദ്ധാര്‍ത്ഥിന്റെ മരണ വാര്‍ത്ത പുറത്ത് വന്നതോടെ അമ്പരന്നിരിക്കുകയാണ് സിനിമ-സീരിയല്‍ ലോകവും ആരാധകരും. നാല്‍പ്പത് കാരനായ സിദ്ധാര്‍ത്ഥ് ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു മരിക്കുന്നത്. ഇന്ന് രാവിലെ നെഞ്ചുവേദന അനുഭവപ്പെട്ട സിദ്ധാര്‍ത്ഥിനെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. എന്നാല്‍ ആശുപത്രിയില്‍ എത്തും മുമ്പ് തന്നെ മരണം സംഭവിച്ചിരുന്നതായാണ് മുംബൈ കൂപ്പര്‍ ആശുപത്രി അധികൃതര്‍ അറിയിച്ചത്. താരത്തിന്റെ മരണത്തിന് പിന്നാലെ ആദാരഞ്ജലികള്‍ അര്‍പ്പിച്ചു കൊണ്ട് നിരവധി പേരാണ് എത്തിയിരിക്കുന്നത്.

  Also Read: ആമിറും കുടുംബവും എന്നെ വീട്ടുതടങ്കലിലാക്കി, ഇപ്പോഴും അവരെ ഭയമാണെന്ന് സഹോദരന്‍

  അമ്മയേയും എക്കാലത്തെയും മികച്ച നടനെയും ഒരുമിച്ച് ക്യാമറയ്ക്ക് മുന്നിൽ എത്തിച്ച് പൃഥ്വിരാജ്

  ''സിദ്ധാര്‍ത്ഥ് ശുക്ലയുടെ മരണ വാര്‍ത്ത ഒരുപാട് സങ്കടപ്പെടുത്തുന്നതാണ്. എനിക്കവനെ നേരിട്ട് അറിയില്ല. പക്ഷെ ഇതുപൊലെ കഴിവുള്ളൊരാള്‍ ഇത്ര നേരത്തെ പോയെന്ന് അറിയുന്നത് ഹൃദയഭേദകമാണ്. ഓം ശാന്തി'' എന്നായിരുന്നു അക്ഷയ് കുമാര്‍ കുറിച്ചത്. ഞെട്ടിക്കുന്നതും അവിശ്വസനീയവുമായ വാര്‍ത്ത എന്നായിരുന്നു മാധുരി ദീക്ഷിതിന്റെ പ്രതികരണം. ഈയ്യടുത്താണ് മാധുരി വിധി കര്‍ത്താവായെത്തുന്ന റിയാലിറ്റി ഷോയില്‍ അതിഥിയായി സിദ്ധാര്‍ത്ഥും ബിഗ് ബോസിലെ സഹതാരവും കാമുകിയുമായ ഷെഹ്നാസും പങ്കെടുത്തത്. മാധുരിയോടൊപ്പം സിദ്ധാര്‍ത്ഥ് നൃത്തം ചെയ്യുകയും ചെയ്തിരുന്നു. മനോജ് വാജ്‌പേയ്, ഫറ ഖാന്‍, സോനു സൂദ്, രവീണ ടണ്ടന്‍, കപില്‍ ശര്‍മ, നിമ്രത് കൗര്‍, രശ്മി ദേശായി തുടങ്ങി നിരവധി പേര്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ച് എത്തിയിട്ടുണ്ട്.

  Read more about: bigg boss varun dhawan
  English summary
  Sidharth Shukla Is No More When Varun Dhawan Realised His Popularity
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X