For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  തീർച്ചയായും അയാളെ മിസ് ചെയ്യുന്നുണ്ട്, ആ വികാരം ഇല്ലെന്ന് പറയാൻ പറ്റില്ല! പക്ഷെ..; അഭയ ഹിരൺമയി പറയുന്നു

  |

  വ്യത്യസ്തമായ സ്വരമാധുരിയിലൂടെ മലയാളി പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടിയ ഗായികയാണ് അഭയ ഹിരൺമയി. വളരെ കുറച്ചു സിനിമകളിൽ മാത്രമേ പാടിയിട്ടുള്ളുവെങ്കിലും അഭയ പാടിയ ഗാനങ്ങളെല്ലാം ഏറെ ശ്രദ്ധ നേടിയവയാണ്. ഗായിക എന്നതിനുപരി മോഡലായും അവതാരകയായും പ്രേക്ഷകർക്ക് സുപരിചിതയാണ് അഭയ.

  ടു കണ്‍ട്രീസ്, ജയിംസ് ആന്‍ഡ് ആലീസ്, ഗൂഢാലോചന തുടങ്ങിയ സിനിമകളിലാണ് അഭയ ഗാനമാലപിച്ചിട്ടുള്ളത്. സംഗീത സംവിധായകൻ ഗോപി സുന്ദറാണ് അഭയയെ മലയാള പിന്നണി ഗാനലോകത്തിന് പരിചയപ്പെടുത്തിയത്. പത്ത് വർഷത്തിലധികം ഗോപി സുന്ദറുമായി ലീവ് ഇൻ റിലേഷനിൽ ആയിരുന്നു അഭയ. അടുത്തിടെയാണ് ഇവർ വേർപിരിഞ്ഞത്.

  Also Read: ആലിയയുടേയും മലൈകയുടേയും ഇഷ്ട സെക്‌സ് പൊസിഷന്‍! കിടപ്പറ രഹസ്യങ്ങള്‍ വെളിപ്പെടുത്തി താരങ്ങള്‍

  വേർപിരിയലിന് ശേഷം അഭയ വാർത്തകളിൽ നിറഞ്ഞിരുന്നു. എന്നാൽ അതിനെ ഒന്നും മൈൻഡ് ചെയ്യാതെ മുന്നോട്ട് പോവുകയാണ് അഭയ ഹിരൺമയി. തന്റെ ജീവിതം എങ്ങനെയാകണമെന്ന് വ്യക്തമായ കാഴ്ചപ്പാടുള്ള കരുത്തുള്ള സ്ത്രീയാണ് താനെന്ന് അഭയ ഇതിനകം തന്നെ തെളിയിച്ചിട്ടുണ്ട്.

  Also Read: 'അക്കാര്യത്തിൽ ഞാൻ ഓവറാണെന്ന് എനിക്കറിയാം; ബിജു ചേട്ടനും കളിയാക്കാറുണ്ട്!': സംയുക്ത പറഞ്ഞത്

  സന്തോഷവും സങ്കടവുമെല്ലാം ഒരുപോലെ ചേർന്ന് പോകുന്നതാണ് തന്റെ ജീവിതമെന്ന് പലപ്പോഴും അഭയ തന്നെ പറഞ്ഞിട്ടുണ്ട്. സങ്കടങ്ങള്‍ ഉണ്ടായത് കൊണ്ടാണ് സന്തോഷങ്ങള്‍ ആസ്വദിക്കാനാകുന്നതെന്നും നല്ല ഓര്‍മകള്‍, ചെറിയ നേട്ടങ്ങള്‍ ഇവയെല്ലാം തരുന്ന സന്തോഷത്തിലാണ് ഇപ്പോൾ തന്റെ ജീവിതം മുന്നോട്ട് പോകുന്നതെന്നും അല്ലാതെ സന്തോഷം തേടി എവിടേക്കും പോകാറില്ലെന്നും അഭയ പറഞ്ഞിരുന്നു.

  ഗോപി സുന്ദറുമായി അകന്ന ശേഷമാണ് അഭയ സോഷ്യൽമീഡിയയിലൂടെ ഇത്തരത്തിലൊരു പ്രതികരണം നടത്തിയത്. അതേസമയം, വേർപിരിയലിന് ശേഷമുള്ള തന്റെ ജീവിതത്തെ കുറിച്ച് മനസ് തുറന്നിരിക്കുകയാണ് അഭയ ഇപ്പോൾ. അമൃത ടിവിയിലെ പറയാം നേടാം എന്ന പരിപാടിയിലാണ് അഭയ മനസ് തുറക്കുന്നത്.

  'ലൈഫില്‍ ഒരാളെ മിസ് ചെയ്യുന്നുണ്ടോ എന്ന് ചോദിച്ചാൽ തീര്‍ച്ചയായും മിസ് ചെയ്യുന്നുണ്ട്. അങ്ങനെയൊരു മിസിംഗ് ഇല്ല ആ വികാരം ഇല്ല എന്ന് പറഞ്ഞ് നമുക്ക് മുന്നോട്ട് പോവാന്‍ പറ്റില്ല. എന്നാൽ അതിലെല്ലാം ഉപരി ഞാന്‍ പ്രാധാന്യം കൊടുക്കുന്നത് എന്റെ കരിയറിനാണ്' എന്നാണ് അഭയ പറയുന്നത്. വ്യക്തി ജീവിതത്തിന് കൂടുതല്‍ പ്രാധാന്യം നല്‍കിയ സമയത്ത് കരിയറില്‍ ശ്രദ്ധിക്കാനായിരുന്നില്ല എന്നും അഭയ ഹിരൺമയി പറഞ്ഞിരുന്നു.

  Also Read: സമാന്തയെ ആദ്യം കണ്ടപ്പോൾ മുതൽ എനിക്കിഷ്ടമായിരുന്നു; തുറന്ന് പറഞ്ഞ് വിജയ് ദേവരകൊണ്ട

  മുന്‍പത്തെ ജീവിതത്തില്‍ സ്വന്തം കാര്യങ്ങള്‍ക്ക് അത്രയധികം പ്രാധാന്യം കൊടുക്കാറില്ലായിരുന്നു. ഇപ്പോഴാണ് അതേക്കുറിച്ച് മനസിലാക്കിയത്. പാട്ടാണ് ഇനി ജീവിതം. കരിയറിനാണ് പ്രഥമ പരിഗണന. നേരത്തെയുണ്ടായിരുന്ന തരത്തിലുള്ള കമ്മിറ്റ്‌മെന്റുകളൊന്നും ഇപ്പോഴില്ലയെന്നും അഭയ പറഞ്ഞിരുന്നു.

  അന്നും ഇന്നും ജീവിതത്തില്‍ എല്ലാ കാര്യങ്ങൾക്കും കൂടെയുള്ളത് സുഹൃത്തുക്കളാണ്. തിരുവനന്തപുരത്തെ സുഹൃത്തുക്കള്‍ തന്നെയാണ് ഇപ്പോഴും ഒപ്പമുള്ളത്. വീട്ടുകാരും എല്ലാ പിന്തുണയുമായി കൂടെയുണ്ട്. എഞ്ചീനീയറിംഗ് പഠിച്ച് സംഗീതം കരിയറാക്കി മാറ്റിയപ്പോൾ ആ തീരുമാനത്തെ അവരും സ്വാഗതം ചെയ്തു. എന്നാൽ ആദ്യ സംഗീതലോകത്തേക്ക് കടന്നു വരുന്നതിനോട് അവർക്ക് താൽപര്യമില്ലായിരുന്നു എന്നും അഭയ ഹിരൺമയി പറഞ്ഞിരുന്നു.

  Read more about: gopi sundar
  English summary
  Singer Abhaya Hiranmayi Openly Says I Miss Him In MG Sreekumar Show Goes Viral - Read in Malayalam
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X