അന്ന് കണ്ട ആ മോന്‍ ആണ് ഇത്! കലോത്സവ വേദിയില്‍ മൊട്ടിട്ട പ്രണയത്തെക്കുറിച്ച് ബിന്നി

കലോത്സവ വേദികള്‍ വീണ്ടും ഉണരുകയാണ്. ഇനി യുവത്വത്തിന്റെ ആഘോഷത്തിന്റെ നാളുകളാണ്. കലോത്സവങ്ങളില്‍ നിന്നും സിനിമയിലെത്തിയ ഒരുപാട് പേരുണ്ട്. മഞ്ജു വാര്യര്‍ മുതല്‍ നവ്യ നായര്‍ വരെയുള്ള അഭിനേതാക്കളും ഗായകരുമൊക്കെയുണ്ട് ആ പട്ടികയില്‍. ഇന്നത്തേത് പോലെ സോഷ്യല്‍ മീഡിയ സജീവമല്ലാതിരുന്ന, റിയാലിറ്റി ഷോകളില്ലാതിരുന്ന കാലത്ത് കലോത്സവ വേദികളായിരുന്നു പുതിയ ടാലന്റുകളെ കണ്ടെത്താനും തങ്ങളുടെ കഴിവ് ലോകത്തെ അറിയിക്കാനുമുള്ള വേദി.

കലോത്സവ വേദിയിലെ ജീവിതം മാറിയ കഥ പറയാന്‍ ഒരുപാട് പേരുണ്ടാകും. അക്കൂട്ടത്തില്‍ വ്യത്യസ്തമായ കഥ പറയാനുണ്ടാകുന്നവരാണ് ഗായിക ബിന്നിയും കൃഷ്ണകുമാറും. കലോത്സവ വേദിയില്‍ വച്ച് പരിചയപ്പെട്ട് പിന്നീട് പ്രണയത്തിലാവുകയും വിവാഹം കഴിക്കുകയും ചെയ്തവരാണ് ബിന്നിയും കൃഷ്ണ കുമാറും. ആ കഥ വിശദമായി വായിക്കാം തുടര്‍ന്ന്.

ടോപ് സിംഗർ

മലയാളികള്‍ക്കു സുപരിചിതയാണ് ബിന്നി. മികച്ചൊരു ഗായികയായ ബിന്നി സംഗീത റിയാലിറ്റി ഷോകളിലൂടെയാണ് ആരാധകരുടെ പ്രിയങ്കരിയായി മാറുന്നത്. സംഗീതത്തിലുള്ള അറിവും കുട്ടികളോടുള്ള കുട്ടിത്വം നിറഞ്ഞ പെരുമാറ്റമൊക്കെയുള്ള വിധി കര്‍ത്തവാണ് ബിന്നി. ജനപ്രീയ പരിപാടിയായ ടോപ് സിംഗറിലെ വിധി കര്‍ത്താവായ ബിന്നി ഇന്ന് മലയാളികളുടെ വീട്ടിലെ ഒരംഗത്തെ പോലെയാണ്.

ഇപ്പോഴിതാ മനോരമ ന്യൂസിന് നല്‍കിയ അഭിമുഖത്തിനിടെ ബിന്നിയും കൃഷ്ണകുമാറും തങ്ങളുടെ പ്രണയ കഥ പങ്കുവച്ചിരിക്കുകയാണ്. ആ വാക്കുകള്‍ വിശദമായി വായിക്കാം തുടര്‍ന്ന്.

അന്ന് കണ്ട ആ മോനാണ് ഇത്

ലോകത്തിലെ തന്നെ ഏറ്റവും വലിയ കലാമാമാങ്കമാണല്ലോ ഇത്. കുട്ടിക്കാലത്തിലേക്ക് വീണ്ടും പോവുന്നത് പോലെയാണ് തോന്നുന്നതെന്നാണ് കലോത്സവത്തെക്കുറിച്ച് കൃഷ്ണകുമാര്‍ പറഞ്ഞത്. പിന്നാലെ താനും കൃഷ്ണകുമാറും കണ്ടുമുട്ടിയതിനെക്കുറിച്ച് ബിന്നി മനസ് തുറക്കുകയായിരുന്നു.

ഒന്‍പതാം ക്ലാസില്‍ പഠിക്കുമ്പോളാണ് ഞാന്‍ കലോത്സവത്തില്‍ പങ്കെടുത്തത്. എനിക്ക് എ ഗ്രേഡായിരുന്നു കിട്ടിയത്. ഞാനും അച്ഛനും നടന്ന് പോവുമ്പോള്‍ ഒരു അമ്മയേയും മകനേയും കണ്ടിരുന്നു. മോള്‍ നന്നായി പാടിയിരുന്നല്ലോ, ഏതാണ് ഗ്രേഡെന്നായിരുന്നു ആ അമ്മ ചോദിച്ചത്. അപ്പോഴാണ് താങ്കളുടെ മോനും പാടിയോ എന്നൊക്കെ ചോദിച്ച് അച്ഛന്‍ പരിചയപ്പെട്ടത്. അന്ന് കണ്ട ആ മോനാണ് ഇത്. എന്നാണ് ബിന്നി പറയുന്നത്.

ആ അമ്മ ഇദ്ദേഹത്തിന്റെ അമ്മ

ആ അമ്മ ഇദ്ദേഹത്തിന്റെ അമ്മയായിരുന്നുവെന്നും താരം പറയുന്നു. അന്ന് നിക്കറൊക്കെ ഇട്ട് വന്നൊരു കുട്ടിയായിരുന്നു കൃഷ്ണകുമാറെന്നും ബിന്നി ഓർക്കുന്നുണ്ട്. പിന്നാലെ തങ്ങളുടെ പ്രണയത്തെക്കുറിച്ചും ബിന്നി സംസാരിക്കുന്നുണ്ട്. ഞങ്ങള്‍ യൂണിവേഴ്സിറ്റി യൂത്ത് ഫെസ്റ്റിവലിന് പോവുമ്പോഴാണ് പ്രണയത്തിലായതെന്നാണ് ബിന്നി പറയുന്നത്.

എട്ടാം ക്ലാസിലൊക്കെ പഠിക്കുമ്പോളാണ് ആണ്‍കുട്ടികളുടെ ശബ്ദം ശരിക്കും മനസിലാക്കാനാവുന്നത്. കുറേക്കഴിയുമ്പോള്‍ ശബ്ദം മാറിവരും. എല്ലാവരും ഇതിലൂടെ കടന്ന് പോവുന്നവരാണ്. ചിലര്‍ക്കൊക്കെ പാടാനാവാതെ വരുമ്പോള്‍ പാട്ടിട്ട് പോവും. അങ്ങനെയല്ല, അതൊക്കെ നേരിട്ട് മുന്നേറണം'' എന്നാണ് കുട്ടികളോടായി തനിക്ക് പറയാനുള്ളതെന്നാണ് കൃഷ്ണ കുമാര്‍ പറയുന്നത്.

കലോത്സവം

അതേസമയം, റിയാലിറ്റി ഷോകളിലും സംഗീത പരിപാടികളിലുമൊക്കെയായി സജീവമാണ് ബിന്നി. ഫ്‌ളവേഴ്‌സ് ചാനലിലെ പരിപാടിയായ ടോപ് സിംഗറില്‍ വിധികര്‍ത്താവായി ബിന്നി എത്തുന്നുണ്ട്. കുട്ടി ഗായകരെ അവതരിപ്പിക്കുന്ന പരിപാടിയ്ക്ക് വലിയ ആരാവൃന്ദമുണ്ട്. പാട്ടിനെക്കുറിച്ചും കുഞ്ഞുങ്ങളോടുള്ള ബിന്നിയുടെ ഇടപെടലുമെല്ലാം പ്രേക്ഷകര്‍ക്ക് ഏറെയിഷ്ടമാണ്. താരത്തിന്റെ പ്രണയ കഥയും ഇപ്പോള്‍ ചര്‍ച്ചയായി മാറിയിരിക്കുകയാണ്.

അഭിമുഖത്തില്‍ അച്ഛനെക്കുറിച്ചും കുട്ടിക്കാലത്തെക്കുറിച്ചുമൊക്കെ ബിന്നി സംസാരിക്കുന്നുണ്ട്. ഇന്നത്തെ കുട്ടികളുടെ കഴിവുകളെക്കുറിച്ചും ഗായിക വാചാലയായി മാറുന്നത്. വീഡിയോ ആരാധകരുടെ ശ്രദ്ധ നേടുകയാണ്.

അതേസമയം നാളെയാണ് കലോത്സവം ആരംഭിക്കുക. ഏഴാം തിയ്യതി വരെയാണ് കലോത്സവം അരങ്ങേറുകയാണ്. കോഴിക്കോടാണ് ഇത്തവണ കലോത്സവത്തിന് വേദിയായി മാറുന്നത്. കലാപ്രേമികളും മത്സരാർത്ഥികളുമൊക്കെ ആവേശത്തോടെ കാത്തിരിക്കുകയാണ് കലയുടെ നാളുകള്‍ക്കായി.

More from Filmibeat

Read more about: singer
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X