അവനെ കാണാനായി ഗള്‍ഫിലെ പൊരിവെയിലത്ത് ഞാന്‍ നടന്നു; ആദ്യ പ്രണയത്തെ കുറിച്ച് ജ്യോത്സന

മലയാളികളുടെ പ്രിയഗായികയാണ് ജ്യോത്സന. പാട്ടുകളിലൂടെ എന്നത് പോലെ തന്നെ സോഷ്യല്‍ മീഡിയയിലും ജ്യോത്സന താരമാണ്. താരത്തിന്റെ നിലപാടുകളും പോസ്റ്റുകളുമെല്ലാം ആരാധകര്‍ ഏറ്റെടുത്താറുണ്ട്. ഇപ്പോള്‍ റിയാലിറ്റി ഷോയിലെ വിധികര്‍ത്താവാണ് ജ്യോത്സന. ഇപ്പോഴിതാ തന്റെ ആദ്യ പ്രണയത്തെ കുറിച്ചുള്ള ജ്യോത്സനയുടെ വാക്കുകള്‍ സോഷ്യല്‍ മീഡിയയില്‍ നിറയുകയാണ്.

ട്രെഡിഷണല്‍ ലുക്കില്‍ തിളങ്ങി നിവേത പെത്തുരാജ്‌

സൂപ്പര്‍ 4ന്റെ വേദിയിലായിരുന്നു ജ്യോത്സന മനസ് തുറന്നത്. കൗമാരാക്കാലത്തെ ്പ്രണയത്തെ കുറിച്ചായിരുന്നു ജ്യോത്സന മനസ് തുറന്നത്. വിദേശത്തായിരുന്നു ജ്യോത്സനയുടെ സ്‌കൂള്‍ കാലം. ഈ സമയത്തായിരുന്നു സംഭവം. അന്ന് ജ്യോത്സന ആറാം ക്ലാസിലായിരുന്നു. ഇഷ്ടം തോന്നിയ പയ്യന്‍ ഏഴാം ക്ലാസിലായിരുന്നു. ഗുജറാത്ത് സ്വദേശിയായിരുന്നു അവനെന്നും ജ്യോത്സന പറയുന്നു.

സ്‌കൂള്‍ ബസിലെ യാത്ര

അവനെ കാണാന്‍ വേണ്ടി മാത്രം താന്‍ സ്‌കൂള്‍ ബസിലെ യാത്ര ഒഴിവാക്കി നടന്നു പോകുമായിരുന്നുവെന്നും ജ്യോത്സന പറയുന്നു. രസകരമായ അനുഭവങ്ങളാണ് ജ്യോത്സന പങ്കുവച്ചത്. ആറാം ക്ലാസില്‍ പഠിക്കുമ്പോള്‍ കൂട്ടുകാരാണ് ഗുജറാത്തുകാരനായ പയ്യന്‍ എന്നെ ശ്രദ്ധിക്കുന്നുണ്ടെന്ന് അവന് എന്നെ ഇഷ്ടമാ്‌ണെന്നും പറയുന്നത്. തുടര്‍ന്ന് താനും അവനെ ശ്രദ്ധിക്കാന്‍ തുടങ്ങിയെന്നും ജ്യോത്സന പറയുന്നു.

പൊരിവെയിലത്ത്

അന്ന് സ്‌കൂള്‍ ബസിലായിരുന്നു പോയിരുന്നതും വന്നതും. അവന്‍ നടന്നായിരുന്നു വ്ന്നിരുന്നത്. അങ്ങനെ അവനെ കാണാന്‍ വേണ്ടി താന്‍ സ്‌കൂള്‍ ബസിലെ യാത്ര ഒഴിവാക്കി ഗള്‍ഫിലെ ആ പൊരിവെയിലത്ത് നടക്കാന്‍ തുടങ്ങി. ഇതിനായി വീട്ടില്‍ പറഞ്ഞ ന്യായം വെറുതെ സ്‌കൂള്‍ ബസ് ഫീസ് കൊടുക്കണ്ടല്ലോ എന്നായിരുന്നുവെന്നും ജ്യോത്സന ഓര്‍ക്കുന്നു.

അച്ഛന്‍

എന്നാല്‍ ജ്യോത്സനയുടെ ആദ്യ പ്രണയത്തിന് അധികനാള്‍ ആയുസുണ്ടായിരുന്നില്ല. ''ഒരു ദിവസം ഞാന്‍ കൂട്ടുകാര്‍ക്കൊപ്പം കളിക്കുകയായിരുന്നു. അവന്‍ സൈക്കിള്‍ ചവിട്ടി എന്നെതന്നെ നോക്കി ആ പരിസരത്ത് കറങ്ങുന്നുണ്ടായിരുന്നു. ഈ സമയം എന്റെ അച്ഛന്‍ അതുവഴി വന്നു. ഇന്ന് അച്ഛന്‍ എന്നെ സ്‌നേഹപൂര്‍വ്വം ഉപദേശിക്കുകയും ആ വാക്കുകള്‍ ഞാന്‍ സ്വീകരിക്കുകയും ചെയ്തു'' ജ്യോത്സന പറയുന്നു.

മാറി നടക്കാന്‍ തുടങ്ങി

പിറ്റേദിവസം മുതല്‍ താന്‍ സ്‌കൂള്‍ ബസില്‍ യാത്ര ചെയ്യാന്‍ തുടങ്ങിയെന്നും തന്നിലെ മാറ്റം കണ്ട് അവന് എന്തോ പ്രശ്‌നമുണ്ടെന്ന് സംശയം തോന്നിയെന്നും മാറി നടക്കാന്‍ തുടങ്ങിയെന്നും ജ്യോത്സന ഓര്‍ക്കുന്നു. എന്നാല്‍ പിന്നീട് ഈ പയ്യന്‍ തന്റെ ക്ലാസിലെ മറ്റൊരു പെണ്‍കുട്ടിയുമായി ഇഷ്ടത്തിലായെന്നും ജ്യോത്സന പറഞ്ഞു. താരത്തിന്റെ കഥ ആരാധകര്‍ക്കിടയില്‍ ചിരി പടര്‍ത്തുകയാണ്. വേദിയിലും പൊട്ടിച്ചിരികള്‍ ഉണര്‍ത്തുന്നതായിരുന്നു ഗായികയുടെ കഥ.

Recommended Video

Bigg Boss Malayalam : Firoz khan and sajna scolded by bigg boss
130 ഓളം സിനിമകളില്‍ പാടി

നേരത്തെ താന്‍ നേരിട്ട ബോഡി ഷെയ്മിങ്ങിനെ കുറിച്ചുള്ള ജ്യോത്സനയുടെ തുറന്നെഴുത്തും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. തന്റെ പഴയ ചിത്രവും പുതിയ ചിത്രവും പങ്കുവച്ചു കൊണ്ടായിരുന്നു ജ്യോത്സനയുടെ എഴുത്ത്. ജനപ്രീയ ഗായികയായ ജ്യോത്സന 130 ഓളം സിനിമകളില്‍ പാടിയിട്ടുണ്ട്. പ്രണയമണി തൂവലിലൂടെയായിരുന്നു കരിയര്‍ ആരംഭിക്കുന്നത്. ശ്രദ്ധിക്കപ്പെടുന്നത് നമ്മള്‍ സിനിമയിലെ സുഖമാണീ നിലാവ് എന്ന ഗാനത്തിലൂടെയാണ്. മലയാളത്തിന് പുറമെ തമിഴിലും തെലുങ്കിലും പാട്ടുകള്‍ പാടിയിട്ടുണ്ട് ജ്യോത്സന.

Read more about: jyotsna
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X