For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ആരാ അവിടുത്തെ ജഡജ്? തല്ലിക്കൊല്ലണം, ഇവന്റെ കഴിവ് കണ്ടില്ലേ? സരിഗമപയ്‌ക്കെതിരെ എംജി ശ്രീകുമാര്‍

  |

  മലയാളികള്‍ക്ക് സുപരിചിതനായ താരമാണ് ബൈജു ജോസ്. കോമഡി ഷോകളിലൂടെ ശ്രദ്ധ നേടിയ ബെജു ജോസ് പിന്നീട് ചാനല്‍ പരിപാടികൡും സിനിമയിലുമെല്ലാം സജീവമായി മാറുകയായിരുന്നു. നിരവധി തവണ അദ്ദേഹം തന്റെ പ്രകടനം കൊണ്ട് മലയാളികളെ ചിരിപ്പിച്ചിട്ടുണ്ട്. ഇപ്പോഴിതാ ബൈജു ജോസിന്റെ മകനെക്കുറിച്ചുള്ള ഗായകന്‍ എംജി ശ്രീകുമാറിന്റെ വാക്കുകള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി മാറുകയാണ്.

  ഇവിടെ എന്തും പോകും! കിടിലന്‍ വേഷപ്പകര്‍ച്ചയില് ലെന, ചിത്രങ്ങള്‍

  എംജി ശ്രീകുമാര്‍ അവതാരകനായി എത്തുന്ന പരിപാടിയാണ് പറയാം നേടാം. കഴിഞ്ഞ ദിവസം ഈ പരിപാടിയില്‍ അതിഥികളായി ബൈജു ജോസും കുടുംബവും എത്തിയിരുന്നു. പരിപാടിയ്ക്കിടെ വിശേഷങ്ങള്‍ പങ്കുവെക്കുന്നതിനിടെ ബൈജു വിന്റെ മകന്‍ പാട്ടുപാടും എന്നറിഞ്ഞതോടെ എംജി പാടാന്‍ ആവശ്യപ്പെടുകയായിരുന്നു. പിന്നാലെ ബൈജുവിന്റെ മകന്‍ പാടി. പാട്ടു കഴിഞ്ഞതും എംജി നിന്ന് കൈയ്യടിച്ചു.

  തുടര്‍ന്ന് ബൈജുവിന്റെ മകനോട് റിയാലിറ്റി ഷോകളില്‍ ഒന്നും പങ്കെടുക്കാറില്ലേ എന്ന് ചോദിക്കുകയായിരുന്നു. ഇതോടെ താന്‍ സരിഗമപ എന്ന റിയാലിറ്റി ഷോയുടെ ഓഡിഷന് പോയിരുന്നുവെന്നും എന്നാല്‍ കിട്ടിയില്ലെന്നും ബൈജുവിന്റെ മറുപടി നല്‍കി. ഇതോടെ എംജിയുടെ ഭാവം മാറുകയായിരുന്നു. ആരായിരുന്നു അവിടെ ജഡജ് ചെയ്യാനിരുന്നത് എന്നായി എംജിയുടെ അടുത്ത ചോദ്യം.

  അറിയില്ലെന്നായിരുന്നു ബൈജുവിന്റെ മകന്‍ നല്‍കിയ മറുപടി. ആരായാലും അവരെ തല്ലിക്കൊല്ലണം. അതല്ലാതെ തനിക്കൊന്നും പറയാനില്ലെന്നും ഇത്രയും മനോഹരമായി പാടുന്ന ഒരാളെ എന്തുകൊണ്ട് ഇന്‍ ആക്കിയില്ലെന്നും എംജി ചോദിച്ചു. വളരെ രൂക്ഷമായ ഭാഷയിലായിരുന്നു എംജിയുടെ വിമര്‍ശനം. സംഗീതം സത്യമാണ്. ഈയൊരു കുട്ടി ഓഡിഷന് പോകുമ്പോള്‍ ഞാനാണ് അവിടെ ഇരിക്കുന്നതെങ്കില്‍ രണ്ട് വരി പാടുമ്പോള്‍ തന്നെ ടിക്ക് ചെയ്യുമെന്നും എംജി പറഞ്ഞു.

  പത്ത് നാല്‍പ്പത്തിരണ്ട് വര്‍ഷമായി സിനിമയില്‍ പാട്ടുപാടുന്ന വ്യക്തിയാണ്. സംഗീത കുടുംബത്തില്‍ നിന്നുമാണ് വരുന്നത്. അത്യാവശ്യം സംഗീതം അറിയാം. നമ്മള്‍ ഒരു പാത്രത്തില്‍ അരി വേവിക്കാന്‍ ഇടുമ്പോള്‍ അരി വെന്തോ എന്നു നോക്കാന്‍ പാത്രത്തിലെ അരി മൊത്തം എടുത്തു നോക്കേണ്ടതില്ലല്ലോ ഒന്നോ രണ്ടോ അരിമണി എടുത്തു നോക്കിയാല്‍ പോരേ? അതുപോലെ രണ്ട് വരി പാടുമ്പോള്‍ അറിയാം ഒരാള്‍ പാടുമോ ഇല്ലയോ എന്ന്. ഞാന്‍ സംഗീത സംവിധാനവും ചെയ്യാറുണ്ട്. ഒരു സിനിമ വരികയാണെങ്കില്‍ നൂറ് ശതമാനവും മോനൊരു പാട്ട് തന്നിരിക്കും എന്നും എംജി അറിയിച്ചു.

  Top 10 Fantasy Movies in Malayalam | FilmiBeat Malayalam

  വര്‍ഷങ്ങളായി മലയാളികള്‍ക്ക് സുപരിചിതനായ ഗായകനാണ് എംജി ശ്രീകുമാര്‍. ഏത് തരത്തിലുള്ള പാട്ടും പാടുന്ന എംജി ഗായകന്‍ മാത്രമല്ല സംഗീത സംവിധായകനും അവതാരകനുമൊക്കെയാണ്. സംഗീത റിയാലിറ്റി ഷോകളിലെ വിധി കര്‍ത്താവായും വര്‍ഷങ്ങളായി മലയാളികളുടെ മുന്നില്‍ ഉണ്ട്. രണ്ട് തവണ ദേശീയ പുരസ്‌കാരവും മൂന്ന് തവണ സംസ്ഥാന സര്‍ക്കാര്‍ പുരസ്‌കാരവും നേടിയ ഗായകനാണ് എംജി. മലാളത്തിന് പുറമെ തമിഴിലും തെലുങ്കിലു ഹിന്ദിയിലും കന്നഡിയിലുമെല്ലാം പാട്ടുകള്‍ പാടിയിട്ടുണ്ട്.

  Also Read: ജനന സർട്ടിഫിക്കറ്റിൽ നമിതയ്ക്ക് പകരം മമിതയായി, പേരിന് പിന്നിലെ രസകരമായ കഥ വെളിപ്പെടുത്തി നടി

  അതേസമയം എംജിയുടെ വാക്കുകള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി മാറിയിട്ടുണ്ട്. യൂട്യൂബ് വീഡിയോയുടെ കമന്റില്‍ എംജിയെ അനുകൂലിച്ചും വിമര്‍ശിച്ചുമെല്ലാം നിരവധി പേരാണ് എത്തിയിരിക്കുന്നത്. ബൈജുവിന്റെ മകന്‍ നന്നായി പാടുന്നുണ്ടെന്നും നല്ല ഭാവിയുണ്ടെന്നും സോഷ്യല്‍ മീഡിയ പറയുന്നു. എന്നാല്‍ എംജി വിമര്‍ശിച്ച വിധി കര്‍ത്താക്കള്‍ ഇപ്പോള്‍ ഷോയിലുള്ളവരല്ലെന്നും ഓഡിഷന്‍ ടൈമില്‍ വേറെ ആളുകളാണ് ഇരിക്കുന്നതെന്നും ചിലര്‍ കമന്റിലൂടെ അറിയിക്കുന്നുണ്ട്.

  Read more about: mg sreekumar
  English summary
  Singer MG Sreekumar Slams Sa Re Ga Ma Pa For Not Selecting This Singer
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X