For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  വിമാനമിറങ്ങിയ റിമി ടോമിക്ക് അജ്ഞാത സുന്ദരിയുടെ കത്ത്; ജീവിതത്തിൽ ആദ്യമായിട്ടാണ് ഇങ്ങനെയെന്ന് താരം

  |

  മലയാളികള്‍ ഏറെ സ്‌നേഹിക്കുന്ന ഗായികമാരിലൊരാളാണ് റിമി ടോമി. മീശ മാധവനിലെ ചിങ്ങമാസം വന്നുചേര്‍ന്നാല്‍ എന്ന സൂപ്പര്‍ ഹിറ്റ് ഗാനമാലപിച്ച് സിനിമാരംഗത്തേക്ക് കടന്നുവന്ന റിമി ടോമിയ്ക്ക് പിന്നെ തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല. നിരവധി ഹിറ്റ് ഗാനങ്ങളാണ് റിമിയുടെ ശബ്ദത്തില്‍ പിറവിയെടുത്തത്.

  ഒരുകാലത്ത് സ്‌റ്റേജ് ഷോകളിലെ മിന്നും താരമായിരുന്നു റിമി ടോമി. റിമിയുടെ അണ്‍ലിമിറ്റഡ് എനര്‍ജിയും പാട്ടിനനുസരിച്ചുള്ള ചുവടുകളുമൊക്കെ ആസ്വദിച്ചിരുന്ന ആരാധകർ ഏറെയായിരുന്നു. പാട്ടിനുപുറമേ നല്ലൊരു അവതാരകയും നടിയും മോഡലും കൂടിയാണ് റിമി ഇന്ന്. റിയാലിറ്റി ഷോകളില്‍ ജഡ്ജായും റിമി എത്താറുണ്ട്.

  Also Read: സെറ്റിലെത്തിയ മദ്യപൻ ലോഹിതദാസിനെ ആക്രമിച്ചു; അയാളെ കൈകാര്യം ചെയ്തു, പക്ഷെ..!; മാഫിയ ശശി പറയുന്നു

  ടെലിവിഷനിലും സോഷ്യൽ മീഡിയയിലും സജീവമായതോടെ റിമിയ്ക്കുള്ള ആരാധക പിന്തുണയും ഏറിയിട്ടുണ്ട്. താരം പങ്കുവയ്ക്കുന്ന ചിത്രങ്ങളും വീഡിയോകളുമൊക്കെ അതിവേഗമാണ് സോഷ്യൽ മീഡിയയിൽ വൈറലാകാറുള്ളത്. ഇപ്പോഴിതാ, റിമി സോഷ്യൽ മീഡിയയിൽ പങ്കുവച്ച ഒരു ചിത്രവും കുറിപ്പുമാണ് ശ്രദ്ധനേടുന്നത്.

  വിമാന യാത്രയ്ക്കിടെ തനിക്ക് അവിചാരിതമായി കിട്ടിയ കത്തിന്റെ ചിത്രമാണ് റിമി പങ്കുവച്ചിരിക്കുന്നത്. വിദേശ യാത്ര കഴിഞ്ഞ് വിമാനത്തിൽ നിന്നിറങ്ങുന്നതിനു തൊട്ടു മുൻപ് വിമാനത്തിലെ എയർഹോസ്റ്റസ് ആണ് കത്ത് നൽകിയത്. ജീവിതത്തിലെ ആദ്യ അനുഭവമാണെന്ന് പറഞ്ഞാണ് റിമി ടോമി ചിത്രം പങ്കുവച്ചിരിക്കുന്നത്. കത്ത് തന്ന എയർ ഹോസ്റ്റസിന്റെ പേര് ചോദിക്കാൻ പറ്റാത്തതിന്റെ സങ്കടവും റിമി പോസ്റ്റിൽ പറയുന്നു.

  Also Read: ഷുഗറാണോ, എന്താണ് മനഃപ്രയാസം, ഭർത്താവ് കൂടെയില്ലേ?; മേക്കോവറിന് ആദ്യം ലഭിച്ച പ്രതികരണം ഇങ്ങനെയെന്ന് ദേവി ചന്ദന

  'ഒരു ഇൻഡിഗോ എയർ ഹോസ്റ്റസിന്റെ കുറിപ്പ്. മനസ്സിന് ഒരുപാട് സന്തോഷം തോന്നിയ ഒരു കാര്യം ഇന്ന് നടന്നു. ഫ്ലൈറ്റ് ഇറങ്ങുന്നതിനു തൊട്ട് മുമ്പ് ഒരു ലെറ്റർ തന്നു, ആദ്യമായിട്ട് ആണ് ഇങ്ങനെ ഒരു അനുഭവം. വായിച്ചപ്പോൾ അതിലേറെ സന്തോഷം തോന്നിയ ഒരു കാര്യം ഇവിടെ പങ്കുവയ്ക്കുന്നു.

  സത്യത്തിൽ ഇങ്ങനെ ഉള്ള അഭിനന്ദനങ്ങൾ എനിക്ക് ഒരു പ്രചോദനമാണ്. പേരു പോലും ചോദിക്കാൻ പറ്റിയില്ല. ആ കൊച്ചു സുന്ദരിക്ക് എന്റെ വക നന്ദിയും സ്നേഹവും', റിമി ടോമി കുറിപ്പ് പങ്കുവച്ച് റിമി പറഞ്ഞത്.

  Also Read: പൂങ്കുഴലി സെക്‌സിയാണ്, കംഫർട്ടബിൾ ആണോ എന്ന് മണി സാർ ചോദിച്ചു; എനിക്കത് വിഷയമായിരുന്നില്ല: ഐശ്വര്യ ലക്ഷ്‌മി

  എയർ ഹോസ്റ്റസ് നൽകിയ കത്തിലെ വരികൾ ഇങ്ങനെയായിരുന്നു, 'ഞങ്ങളുടെ കൂടെ യാത്ര ചെയ്തതിനു നന്ദി. ഏറ്റവും മികച്ച യാത്രാനുഭവം കിട്ടിയെന്നു വിശ്വസിക്കുന്നു. എനിക്ക് നിങ്ങളുടെ ശബ്ദം ഒരുപാടിഷ്ടമാണ്. തമാശകളിലൂടെ നിങ്ങൾ എപ്പോഴും ഞങ്ങളെ ചിരിപ്പിച്ചു കൊണ്ടേയിരിക്കുന്നു. നിങ്ങൾ ഒരു പ്രചോദനമാണ്. എപ്പോഴും പുഞ്ചിരിയോടെ നിലകൊള്ളൂ'.

  അതേസമയം, ആരാണ് ആ എയർ ഹോസ്റ്റസ് എന്ന് തേടുകയാണ് ആരാധകർ. കയ്യക്ഷരം കണ്ടിട്ട് എന്റെ സുഹൃത്താണെന്ന് തോന്നുന്നു എന്ന് ഒരാൾ കമന്റ് ചെയ്തിട്ടുണ്ട്. എയർ ഹോസ്റ്റസായ സുഹൃത്തിനെ മെൻഷൻ ചെയ്തുകൊണ്ടാണ് കമന്റ്. എനിക്കും ഒരുപാട് ഇഷ്ടമാണ് ഞാനും കത്ത് തരട്ടെ എന്ന് ചോദിച്ചു കൊണ്ടുള്ള ആരാധകരുടെ കമന്റുകളും കാണാം.

  Read more about: rimi tomy
  English summary
  Singer Rimi Tomy shares a letter from an unknown fan saying it's a first time experience goes viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X