For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  കൂട്ടുകാരെന്ന് കരുതിയവര്‍ തന്നെ പാര പണിതു, സീരിയലുകളില്ലാതായി; ജീവിതം തിരിച്ചു പിടിച്ച സിനി

  |

  മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് സിനിമ വര്‍ഗ്ഗീസ്. മിനി സ്‌ക്രീന്‍ പരമ്പരകളാണ് സിനിമയെ പ്രേക്ഷകരുടെ പ്രിയങ്കരിയാക്കി മാറ്റുന്നത്. നാടയികയായും വില്ലത്തിയായുമെല്ലാം സിനി കയ്യടി നേടിയിട്ടുണ്ട്. സോഷ്യല്‍ മീഡിയയിലും വളരെ സജീവമാണ് സിനി. തന്റെ വിശേഷങ്ങളൊക്കെ താരം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെക്കാറുണ്ട്.

  Also Read: ജയസൂര്യ അപ്സെറ്റായി; കഥയുടെ പ്രധാന ഭാ​ഗം മാറ്റേണ്ടി വന്നു; ഫുക്രിയുടെ പരാജയത്തെക്കുറിച്ച് സിദ്ദിഖ്

  ഇന്‍സ്റ്റഗ്രാം റീല്‍സും മറ്റുമായി സജീവമാണ് സിനി സോഷ്യല്‍ മീഡിയയില്‍. ഇടയ്ക്ക് പരമ്പരകളില്‍ നിന്നെല്ലാം സിനിമ വിട്ടു നിന്നിരുന്നു. ഇതേക്കുറിച്ചുള്ള താരത്തിന്റെ വാക്കുകളാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. ആ വാക്കുകള്‍ വിശദമായി വായിക്കാം തുടര്‍ന്ന്.

  അഭിനേത്രിയാവണം എന്നാഗ്രഹിച്ച് ഫീല്‍ഡിലേക്ക് വന്നയാളല്ല സിനി. കുട്ടിക്കാലം മുതലേ തന്നെ ഡാന്‍സ് പഠിച്ചിരുന്നുവെന്നും ഭരതനാട്യമായിരുന്നു കൂടുതലിഷ്ടമെന്നുമാണ് ഒരിക്കല്‍ സിനി പറഞ്ഞിട്ടുള്ളത്. തുടര്‍ന്ന് സംസ്ഥാന തലത്തില്‍ നാടോടി നൃത്തത്തിന് സമ്മാനവും നേടിയിരുന്നു. പിന്നീടാണ് അഭിനയിക്കാനുള്ള അവസരം തേടി സീരിയല്‍ എത്തുന്നത്. പ്രസാദ് നൂറനാടിന്റെ സീരിയലിലേക്കായിരുന്നു ആദ്യം വിളി വന്നത്. പതിയെ സീരിയല്‍ ലോകത്തെ സജീവ സാന്നിധ്യമായി മാറുകയായിരുന്നു സിനി.

  Also Read: ലോകം മുഴുവന്‍ രശ്മിക-വിജയ് എന്ന് പറയുന്നു, ഇറ്റ്‌സ് ക്യൂട്ട്! പ്രണയ വാര്‍ത്തകളില്‍ രശ്മിക

  എന്നാല്‍ ഈ തിരക്കിനിടയില്‍ പലപ്പോഴും തനിക്ക് ആരോഗ്യം ശ്രദ്ധിക്കാന്‍ സാധിച്ചിരുന്നില്ലെന്നാണ് സിനി പറയുന്നത്. സൗന്ദര്യ സംരക്ഷണത്തിലും ശ്രദ്ധിച്ചിരുന്നില്ലെന്നും സിനി പറയുന്നു. ഇതിനിടെയാണ് തടി കൂടുന്നത്. തൈറോയ്ഡിന്റെ പ്രശ്‌നമുണ്ടായിരുന്നു തനിക്കെന്നും എന്നാല്‍ ആ സമയത്ത് ഞാന്‍ ആത്മാര്‍ത്ഥമായി വിശ്വസിച്ചിരുന്ന ചിലര്‍ ദുഷ്പ്രചാരണവുമായി രംഗത്തെത്തി എന്നാണ് സിനി പറയുന്നത്. ഞാന്‍ അഭിനയം നിര്‍ത്തിയെന്നായിരുന്നു അവര്‍ പ്രചരിപ്പിച്ചതെന്നും ഈ പ്രചരണത്തോടെ തന്നെ ആരും അഭിനയിക്കാന്‍ വിളിക്കാതായെന്നും സിനി പറയുന്നുണ്ട്.

  Also Read: ഭാര്യയെ പിരിയാന്‍ വയ്യ, വഴക്ക് ഒത്തുതീര്‍പ്പാക്കി; ധനുഷും മുന്‍ഭാര്യ ഐശ്വര്യ രജനികാന്തും വീണ്ടും ഒരുമിക്കുന്നു


  ഇന്‍ഡസ്ട്രിയിലുള്ളവര്‍ തന്നെ താന്‍ അഭിനയം നിര്‍ത്തിയെന്ന് പറഞ്ഞതോടെ പലരും അത് വിശ്വസിക്കുകയായിരുന്നുവെന്നാണ് സിനി പറയുന്നത്. എന്നാല്‍ തന്റെ കൂട്ടുകാരായി നടന്നിരുന്നവര്‍ എന്തിനാണ് തന്നോട് അങ്ങനെ ചെയ്തതെന്ന് ഇപ്പോഴും അറിയില്ലെന്നാണ് സിനി പറയുന്നത്. അതേക്കുറിച്ച് ഓര്‍ക്കുമ്പോള്‍ സങ്കടം വരാറുണ്ടെന്നും താരം പറയുന്നു. പിന്നാലെ തനിക്ക് പരുക്ക് പറ്റിയതിനെക്കുറിച്ചും സിനി ഓര്‍ക്കുന്നുണ്ട്.


  ഒരു ചാനല്‍ ഷോയ്ക്കിടയില്‍ വീണിരുന്നു. തുടര്‍ന്ന് നട്ടെല്ലിന് പരിക്കേറ്റ് വര്‍ഷങ്ങളോളം ചികിത്സയിലായിരുന്നുവെങ്കിലും ചാനലിന്റെ ഭാഗത്തുനിന്ന് യാതൊരുവിധ സഹായവുമുണ്ടായിരുന്നില്ലെന്നാണ് സിനി പറയുന്നത്. വല്ലാതെ വേദനിപ്പിച്ച സംഭവമായിരുന്നു അതെന്നും സിനി ഓര്‍ക്കുന്നുണ്ട്. തങ്ങളുടെ പ്രണയ കഥയും സിനി പങ്കുവെക്കുന്നുണ്ട്. സിനിയും ആന്റണിയും പ്രണയിച്ച് വിവാഹിതരായവരാണ്.

  കോളേജില്‍ പഠിച്ചിരുന്ന സമയത്ത് ജീന്‍സും ടോപ്പുമിട്ടായിരുന്നു പോയിരുന്നത്. ചുരിദാറിട്ട് ക്ലാസില്‍ വരണമെന്നായിരുന്നു സീനിയര്‍ ചേട്ടന്‍മാരുടെ കല്‍പ്പന. ഇക്കാര്യം തന്നോട് പറഞ്ഞത് ആന്റണിയായിരുന്നുവെന്നാണ് സിനി പറയുന്നത്. എന്നാല്‍ ചുരിദാറിട്ട് കാണണമെങ്കില്‍ വാങ്ങിച്ച് തരണമെന്ന് പറഞ്ഞുവെന്നാണ് സിനി പറയുന്നത്. അതു പിന്നെ പ്രണയമായി മാറുകയായിരുന്നുവെന്നാണ് താരം പറയുന്നത്. അദ്ദേഹത്തിന്റെ സ്നേഹവും പിന്തുണയുമുള്ളതിനാല്‍ പ്രതിസന്ധികളിലൊന്നും തളരാതെ മുന്നേറായെന്നും സിനി പറയുന്നു.

  Read more about: sini varghese
  English summary
  Sini Varghese Opened Up On Her Injury And How Her Friends Plotted Against Her
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X