ശ്രീകുമാറിന്റെ ഇറ്റാലിക്കാരി കാമുകി; അവര്‍ പിന്നെ ഇന്ത്യയില്‍ കാല് കുത്തിയിട്ടില്ലെന്ന് സ്‌നേഹ
മഴവില്‍ മനോരമയില്‍ സംപ്രേഷണം ചെയ്യുന്ന മറിമായം സീരിയലിലൂടെ പ്രേക്ഷകര്‍ നെഞ്ചിലേറ്റിയ കഥാപാത്രങ്ങളാണ് മണ്ഡോദരിയും ലോലിതനും. സ്‌നേഹയും ശ്രീകുമാറുമായിരുന്നു മണ്ഡോദരിയും ലോലിതനുമായി എത്തിയത്. ഇന്ന് ഓഫ് സ്‌ക്രീനില്‍ ആരാധകരുടെ പ്രിയപ്പെട്ട താരജോഡിയാണ് സ്‌നേഹയും ശ്രീകുമാറും. 2019 ഡിസംബര്‍ 11ന് തൃപ്പൂണിത്തുറയില്‍ വെച്ചായിരുന്നു ഇരുവരുടെയും വിവാഹം.
പ്രണയ വിവാഹമായിരുന്നു ശ്രീകുമാറിന്റേയും സ്‌നേഹയുടേയും. ഇതിനിടെ ഇപ്പോഴിതാ തന്റെ ഇറ്റാലിയന്‍ പ്രണയകഥ പങ്കുവെക്കുകയാണ് ശ്രീകുമാര്‍. ഫ്‌ളവേഴ്‌സ് ചാനലിലെ ഒരു കോടിയില്‍ അതിഥിയായി എത്തിയതായിരുന്നു ശ്രീകുമാര്‍. രസകരമായാണ് ശ്രീകുമാറും സ്‌നേഹയും ശ്രീകുമാറിന്റെ ആ പ്രണയത്തെക്കുറിച്ച് സംസാരിച്ചത്.

''തിരുവനന്തപുരത്ത് എനിക്കൊരു മ്യൂസിക് ബാന്റ് ഉണ്ടായിരുന്നു. കോവളത്ത് ഡിജെ ചെയ്യാനൊക്കെ പോകുമായിരുന്നു. അന്ന് എനിക്ക് കുറേ മുടിയൊക്കെ ഉണ്ടായിരുന്നു. പാട്ടിന്റെ കൂടെ ഡാന്‍സും ഡിജെയുമൊക്കെ ഉണ്ടായിരുന്നു. ഹോട്ടലിലൊക്കെ പോയി പെര്‍ഫോം ചെയ്യുമായിരുന്നു. ആ സമയത്ത് അവര്‍ക്കും ഒരു മ്യൂസിക് ബാന്റുണ്ടായിരുന്നു. അങ്ങനെയാണ് അവരുമായി സൗഹൃദമാകുന്നത്. ഷോ നടക്കുന്നിടത്തൊക്കെ അവര്‍ വരുമായിരുന്നു. ആ കഥ ഞാന്‍ സ്‌നേഹയോടും പറഞ്ഞിട്ടുണ്ട്.'' എന്നാണ് ശ്രീകുമാര്‍ പറയുന്നത്.
ഞാന്‍ ഇതിന്റെ പുറകെ ചികഞ്ഞു പോയി. എന്താണ് സംഭവമെന്ന് നമുക്ക് അറിയണമല്ലോ. മെയിലൊക്കെ എടുത്ത് നോക്കി. അപ്പോഴാണ് സംഭവം പിടി കിട്ടുന്നത്. അവര്‍ വര്‍ഷത്തില്‍ ഒരിക്കല്‍ ഇന്ത്യ കാണാന്‍ വന്നിരുന്നവരാണ്. ഈ പുള്ളിക്കാരനുമായി പരിചയത്തില്‍ ആയതോടെ അവര്‍ ഒരു വര്‍ഷം കൂടെ വന്നു. പിന്നെ അവര്‍ ഇന്ത്യയിലേക്ക് വന്നതേയില്ല. ഇന്ത്യയെന്ന് കേള്‍ക്കുമ്പോഴേക്കും ഈ പുള്ളയുടെ മുഖമായിരിക്കും ഓര്‍മ്മ വരുന്നത്. ഇന്ത്യയോട് തന്നെ പേടിയായിക്കാണും എന്ന് സ്‌നേഹ ചിരിച്ചു കൊണ്ട് പറയുന്നുണ്ട്.

ഒരിക്കല്‍ ഇറ്റലിയില്‍ പോകണം എന്ന് ശ്രീകുമാര്‍ പറയുമ്പോള്‍ ഞാനും കേദാറും കൂടെ പോകും എന്ന് സ്‌നേഹ കൗണ്ടറടിക്കുന്നുണ്ട്. അവര്‍ പാടുമായിരുന്നുവെന്ന് ശ്രീകുമാര്‍ പറയുന്നുണ്ട്. ഫോട്ടോ കാണിച്ച് തന്നിട്ടില്ല. ഞാന്‍ ഒരുപാട് ചോദിച്ചിട്ടുണ്ട്. ഒന്നും പറഞ്ഞിട്ടില്ലെന്നും സനേഹ പറയുന്നു. ഈയ്യടുത്ത് ഞങ്ങള്‍ കച്ചില്‍ പോയിരുന്നു. അവിടെ വച്ച് രണ്ട് ടൂറിസ്റ്റുകളെ കണ്ടു. അതില്‍ ഒരാള്‍ ഇറ്റലിയില്‍ നിന്നായിരുന്നു. ഉടനെ ശ്രീ ഇറ്റലിയില്‍ എവിടെയാ എന്ന് ചോദിച്ച് ചെന്നു. ഞാന്‍ സമ്മതിച്ചില്ല. ഉടനെ അവിടെ നിന്നും വിളിച്ചോണ്ട് പോന്നുവെന്നും സ്‌നേഹ പറയുന്നു. ഇറ്റലിയില്‍ മിലാനിലാണ് അവര്‍ എന്നാണ് ശ്രീകുമാര്‍ പറയുന്നത്.
തങ്ങളുടെ പ്രണയകഥയും താരങ്ങള്‍ പങ്കുവെക്കുന്നുണ്ട്. ''പതിനാല് കൊല്ലമായി പരിചയപ്പെട്ടിട്ട്. മറിമായം തുടങ്ങിയിട്ടും പതിനാല് വര്‍ഷമായി. ആ സൗഹൃദത്തില്‍ ഉണ്ടായി വന്ന പ്രണയമാണ്. എന്നെപ്പറ്റി മനസിലാക്കി കൊടുക്കേണ്ടതില്ലാത്തയാള്‍, എന്റെ നല്ലതും ചീത്തയും അറിയുന്നയാള്‍, കാണുമ്പോഴേ പ്രണയിച്ചു തുടങ്ങിയിരുന്നുവെങ്കില്‍ എന്റെ നെഗറ്റീവ് വശം അറിയില്ലായിരിക്കും. ശ്രീയ്ക്കും അങ്ങനെയാണ്. എവിടെയാണ് ശ്രീ പിന്നീലേക്ക് വലിയുന്നത് എന്ന് എനിക്ക് മനസിലാകും. ഒടുവില്‍ എനിക്ക് മനസിലായി, ഞാന്‍ ഇല്ലാതെ ഇദ്ദേഹം മുന്നോട്ട് പോയിക്കഴിഞ്ഞാല്‍ എവിടേയും എത്തില്ലെന്ന്.'' സ്നേഹ പറയുന്നു.


Click it and Unblock the Notifications