ശ്രീകുമാര്‍ ചക്കപ്പഴം വിട്ടതിന് പിന്നില്‍! അളിയന്‍് v/s അളിയന്‍ വിടാന്‍ കാരണമുണ്ടെന്നും സ്‌നേഹ

ആരാധകരുടെ പ്രിയപ്പെട്ട് താരജോഡിയാണ് സ്‌നേഹയും ശ്രീകുമാറും. മറിമായത്തിലൂടെ കയ്യടി നേടിയ ഇരുവരും നിരവധി ടെലിവിഷന്‍ പരിപാടികളിലും സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. പാട്ടിലും ഡാന്‍സിലുമൊക്കെ കഴിവുള്ള ഇരുവരും ആരാധകരുടെ പ്രിയപ്പെട്ടവരാണ്. സോഷ്യല്‍ മീഡിയയിലും വളരെ സജീവമാണ് സ്‌നേഹയും ശ്രീകുമാറും. തങ്ങളുടെ പാട്ടിന്റേയും ഡാന്‍സിന്റേയുമൊക്കെ വീഡിയോ താരങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെക്കാറുണ്ട്. അതേസമയം ഈയ്യടുത്ത് ഇരുവരും തങ്ങള്‍ അഭിനയിച്ചു കൊണ്ടിരുന്ന പരമ്പരകളില്‍ നിന്നും പിന്മാറിയിരുന്നു. അതേക്കുറിച്ച് ഇപ്പോള്‍ പ്രതികരണവുമായി എത്തിയിരിക്കുകയാണ് സ്‌നേഹ.

ആരാധകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുകയായിരുന്നു സ്‌നേഹ. വീഡിയോയിലൂടെയായിരുന്നു താരത്തിന്റെ പ്രതികരണം. തന്റെ ക്യൂ ആന്റ് എ ആണെങ്കിലും കൂടുതല്‍ പേരും ചോദിച്ചിരിക്കുന്നത് എന്തുകൊണ്ടാണ് ശ്രീകുമാര്‍ ചക്കപ്പഴത്തില്‍ നി്ന്നും പിന്മാറിയതെന്നാണെന്നാണ് സ്‌നേഹ പറയുന്നത്. ചക്കപ്പഴത്തില്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നത് ശ്രീകുമാറായിരുന്നു. ഹിറ്റ് പരിപാടിയായ ചക്കപ്പഴത്തില്‍ നിന്നും ശ്രീകുമാര്‍ പിന്മാറുകയായിരുന്നു. സോഷ്യല്‍ മീഡിയയിലൂടെയാണ് താന്‍ പിന്മാറിയ വിവരം താരം ആരാധകരെ അറിയിച്ചത്. താരത്തിന്റെ പിന്മാറ്റം ആരാധകരെ ആകെ വിഷമിപ്പിച്ച ഒന്നായിരുന്നു.

Sneha Sreekumar

ഈ ചോദ്യത്തിന്റെ കൃത്യമായ ഉത്തരം പറയേണ്ടത് ശ്രീയാണെന്നാണ് സ്‌നേഹ പറയുന്നത്. എന്നാല്‍ ശ്രീ ഇന്നിവിടെയില്ല. ഷൂട്ടിന് പോയിരിക്കുകയാണെന്നാണ് സ്‌നേഹ പറയുന്നത്. അല്ലായിരുന്നുവെങ്കില്‍ ശ്രീയെക്കൂടി ഇരുത്തി ഇതേക്കുറിച്ച് വിശദീകരിച്ചേനെ എന്നും സ്‌നേഹ പറയുന്നു. പിന്നാലെ ശ്രീകുമാറിന്റെ പിന്മാറ്റത്തെക്കുറിച്ചും സ്‌നേഹ മനസ് തുറക്കുന്നുണ്ട്. അതിന്റെ ഡയറക്ടറുമായുള്ള പ്രശ്നത്തെ തുടര്‍ന്നാണ് മാറിയതെന്ന് നേരത്തെ ഇന്‍സ്റ്റയില്‍ ഇതേ ചോദ്യത്തിന് മറുപടിയായി പറഞ്ഞിരുന്നുവെന്നും അങ്ങനെയെങ്കില്‍ ഉപ്പും മുളകില്‍ നിന്നും മറിമായത്തില്‍ നിന്നും മാറിയതെന്തിനാണ് എന്നും ചോദിച്ചിരുന്നുവെന്നും പറയുന്നു സ്‌നേഹ. അതിന്റെയൊക്കെ കാരണം എന്താണെന്ന് അതില്‍ പ്രവര്‍ത്തിച്ചവര്‍ക്കും ശ്രീകുമാറിനും എനിക്കും അറിയാം. ഞാനല്ലല്ലോ ഇത് പറയേണ്ടത്, അതിന് വേണ്ടി മാത്രമായൊരു വീഡിയോ ചെയ്യാമെന്നും സ്‌നേഹ അറിയിച്ചിട്ടുണ്ട്.

നേരത്തെ അളിയന്‍ വേഴ്‌സസ് അളിയനില്‍ നിന്നും സനേഹ പിന്മാറിയിരുന്നു. ഇതേക്കുറിച്ചും സ്‌നേഹ വെളിപ്പെടുത്തുന്നുണ്ട്. അതിനൊരു എഗ്രിമെന്റുണ്ടായിരുന്നു. അത് തീര്‍ന്നപ്പോഴാണ് ഞാന്‍ അതില്‍ നിന്നും മാറിയത്. വേണമെങ്കില്‍ അത് പുതുക്കാമായിരുന്നു. ജോലിയാണെങ്കിലും കംഫര്‍ട്ടബിളാണെങ്കിലല്ലേ നമ്മള്‍ ചെയ്യുള്ളൂ. എന്നാണ് സ്‌നേഹ പറയുന്നത്. നമുക്കുണ്ടായിരുന്ന കംഫര്‍ട്ട് ലെവല്‍ നഷ്ടമായി എന്ന് തോന്നിത്തുടങ്ങിയ സമയത്താണ് അതില്‍ നിന്നും മാറുന്നതെന്നും സ്‌നേഹ പറയുന്നു. അതേസമയം ഇനിയൊരു തിരിച്ചുവരവ് ഉണ്ടാവില്ല എന്നും സ്‌നേഹ വ്യക്തമാക്കി. നമുക്ക് വേറെ പരിപാടിയില്‍ കാണാമെന്നാണ് സ്‌നേഹ ആരാധകരോടായി പറയുന്നത്.

അതേസമയം മറിമായത്തില്‍ നിന്നും മഞ്ജു പിന്മാറിയതിനെക്കുറിച്ചും സ്‌നേഹ മറുപടി പറയുന്നു. കംഫര്‍ട്ടബിളല്ലെന്ന് തോന്നിയപ്പോഴാണ് ചേച്ചി മാറിയത്. ഓരോരുത്തരുടേയും കംഫര്‍ട്ടാണെന്നും താരം പറയുന്നു. അതേസമയം താന്‍ അഭിനയിക്കാന്‍ വേണ്ടി ചിരിക്കാറില്ല, എന്റെ ചിരി അങ്ങനെ തന്നെയാണ എന്നും സനേഹ പറയുന്നു.

കഴിഞ്ഞ ദിവസമായിരുന്നു ചക്കപ്പഴത്തിലെ താരമായ റാഫിയുടെ വിവാഹം. ചക്കപ്പഴത്തില്‍ ശ്രീകുമാര്‍ അവതരിപ്പിച്ച ഉത്തമന്റെ സഹോദരന്‍ സുമേഷ് ആയാണ് റാഫി എത്തുന്നത്. റാഫിയുടെ വിവാഹത്തില്‍ പങ്കെടുക്കാന്‍ ശ്രീകുമാറും സ്‌നേഹയുമെത്തിയിരുന്നു. ചക്കപ്പഴം താരങ്ങളെല്ലാം വിവാഹത്തിന് എത്തിയിരുന്നു. ശ്രീകുമാറിന് പിന്നാലെ ചക്കപ്പഴത്തില്‍ നിന്നും അശ്വതി ശ്രീകാന്തും പിന്മാറിയിരുന്നു. രണ്ടാമത്തെ കുട്ടിയുടെ ജനനത്തെ തുടര്‍ന്നാണ് താരം പരമ്പരയില്‍ നിന്നും പിന്മാറിയത്. ഇപ്പോഴിതാ പരമ്പരയിലേക്ക് പുതിയ താരങ്ങള്‍ എത്തിയിരിക്കുകയാണ്. സുമേഷിന്റെ ഭാര്യയായി സുപ്രിയ എത്തിയിട്ടുണ്ട്. സുമേഷിന്റെ കൂട്ടുകാരന്‍ ഷിബുവും പരമ്പരയിലേക്ക് എത്തിയിട്ടുണ്ട്. പുതിയ കഥപാത്രങ്ങളുടെ കടന്നു വരവോടെ രസകരമായി മാറിയിരിക്കുകയാണ് ചക്കപ്പഴം.

More from Filmibeat

Read more about: sneha sreekumar
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X