സെറ്റില്‍ ഭക്ഷണം കഴിക്കുമ്പോള്‍ തോന്നിയ നെഞ്ചെരിച്ചില്‍; ഗര്‍ഭിണിയാണെന്ന് പറഞ്ഞപ്പോള്‍ ശ്രീ മിണ്ടിയില്ല!

ഗർഭിണിയാണെന്ന് തിരിച്ചറിഞ്ഞ നിമിഷത്തെക്കുറിച്ച് സ്നേഹയും ശ്രീകുമാറും

പ്രേക്ഷകരുടെ പ്രിയപ്പെട്ട താരജോഡിയാണ് സ്‌നേഹയും ശ്രീകുമാറും. മറിമായം എന്ന പരമ്പരയിലൂടെയാണ് ഇരുവരും താരങ്ങളായി മാറുന്നത്. ടെലിവിഷനില്‍ നിന്നും സിനിമയിലെത്താനും ഇരുവര്‍ക്കും സാധിച്ചിട്ടുണ്ട്. 2019 ലായിരുന്നു സനേഹയും ശ്രീകുമാറും വിവാഹം കഴിക്കുന്നത്. സോഷ്യല്‍ മീഡിയയില്‍ സജീവമാണ് ആ ദമ്പതിമാര്‍. ശ്രീകുമാറിന്റെ പാട്ടിന് ചുവടുവെക്കുന്ന സ്‌നേഹയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.

ഇപ്പോഴിതാ ജീവിതത്തിന്റെ പുതിയൊരു ഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ് സ്‌നേഹയും ശ്രീകുമാറും. തങ്ങളുടെ ആദ്യത്തെ കണ്‍മണിയെ വരവേല്‍ക്കാനുള്ള ഒരുക്കത്തിലാണ് ഇരുവരും. ഇതിപ്പോള്‍ ആറാം മാസമാണ് സ്‌നേഹയ്ക്ക്. ഇപ്പോഴിതാ മൈല്‍സ്‌റ്റോണ്‍ മേക്കേഴ്‌സിന് നല്‍കിയ അഭിമുഖത്തില്‍ സ്‌നേഹയും ശ്രീകുമാറും മനസ് തുറക്കുകയാണ്. ആ വാക്കുകള്‍ വായിക്കാം തുടര്‍ന്ന്.

Sneha Sreekumar

ഗര്‍ഭിണിയാണെന്ന കാര്യം ആദ്യം അറിയുന്നത് എങ്ങനെയാണെന്നാണ് അവതാരക ചോദിക്കുന്നത്. പിന്നാലെ രസകരമായ ആ അനുഭവം പങ്കുവെക്കുകയാണ് സ്‌നേഹ. പന്ത്രണ്ട് ആഴ്ചയൊക്കെ ആയപ്പോഴാണ് അറിയുന്നത്. മറിമായത്തിന്റെ ലൊക്കേഷനില്‍ വച്ച് ഭക്ഷണം കഴിയുമ്പോള്‍ നെഞ്ചെരിയുന്നത് പോലെ തോന്നുകയായിരുന്നു. പിറ്റേദിവസം ദുബായ്ക്ക് പോകേണ്ടതുണ്ടായിരുന്നതിനാല്‍ ദുബായില്‍ പോയി പട്ടിണി കിടക്കണ്ട എന്ന് കരുതി ഡോക്ടറെ കാണുകയായിരുന്നു.

എന്നെ കണ്ടപ്പോള്‍ തന്നെ ഡോക്ടര്‍ക്ക് സംശയം തോന്നിയിരുന്നു. ഗര്‍ഭിണിയാണെന്ന് തോന്നുന്നതായി ഡോക്ടര്‍ പറഞ്ഞു. പക്ഷെ അപ്പോഴും നമ്മള്‍ക്ക് അങ്ങനൊരു പ്രതീക്ഷയേയുണ്ടായിരുന്നില്ല. ടെസ്റ്റ് ചെയ്തപ്പോള്‍ ഗര്‍ഭിണിയാണെന്ന കാര്യം സ്ഥിരീകരിക്കപ്പെട്ടു. ചേട്ടനെ ഞാന്‍ ഫോണ്‍ വിളിച്ച് പറയുകയായിരുന്നുവെന്നും താരം പറയുന്നു. ഞാന്‍ ഷൂട്ടിലായിരുന്നുവെന്നാണ് ശ്രീകുമാര്‍ പറയുന്നത്.

അപ്പോള്‍ ചേട്ടന്‍ എന്താണ് പറഞ്ഞതെന്ന് അവതാരക ചോദിച്ചപ്പോള്‍ ഒന്നും മിണ്ടിയില്ല എന്നാണ് സ്‌നേഹ പറയുന്നത്. അതെന്താണെന്ന് ശ്രീകുമാര്‍ പറയുന്നുണ്ട്. ഷൂട്ട് നടക്കുകയായിരുന്നു. ലൈവ് റെക്കോര്‍ഡിംഗ് ആയിരുന്നു. അതിനായി ലേപ്പല്‍ വച്ചിട്ടുണ്ടായിരുന്നു. സംസാരിച്ചാല്‍ അപ്പോള്‍ സൈലന്‍സ് എന്ന് വിളിച്ച് പറയും. അതുകൊണ്ട് ഒന്നും മിണ്ടാന്‍ പറ്റിയിരുന്നില്ല. ഇല്ലെങ്കില്‍ അവിടെ നിന്നും കൂവി വിളിച്ച് തിമിര്‍ത്തേനെ എന്നാണ് ശ്രീകുമാര്‍ പറയുന്നത്.

ഗര്‍ഭിണിയാണെന്ന കാര്യം അറിയുന്നതിന് മുമ്പ് തങ്ങള്‍ വയനാട് ട്രിപ്പ് പോയിരുന്നുവെന്നും സ്‌നേഹ ഓര്‍ക്കുന്നുണ്ട്. വയനാട്ടില്‍ കാടിനുള്ളിലെ റിസോര്‍ട്ടിലായിരുന്നു. കാട്ടിലൂടെ ഡ്രൈവിന് പോയിരുന്നു. പിന്നീട് അന്ന് എന്തൊക്കെയാണ് കാണിച്ചതെന്ന് ആലോചിച്ചിട്ടുണ്ടെന്നും സ്‌നേഹ പറയുന്നു. ഗര്‍ഭിണിയാണെന്ന് അറിഞ്ഞിരുന്നുവെങ്കില്‍ ഇത് ചെയ്യരുത് അത് ചെയ്യരുതെന്നൊക്കെ ചിന്തിച്ചേനെ എന്നും താരം പറയുന്നു. തിരിച്ചുവന്ന് എട്ടാമത്തെ ദിവസമാണ് താന്‍ ടെസ്റ്റ് നടത്തുന്നതെന്നും താരം പറയുന്നു.

കുട്ടിയ്ക്ക് ഇടാന്‍ വേണ്ടി പേര് അന്വേഷിച്ച് തുടങ്ങിയിട്ടുണ്ടെന്നും സ്‌നേഹ പറയുന്നു. പേര് തീരുമാനിച്ചിട്ടില്ല. എന്നാല്‍ ആലോചിച്ച് തുടങ്ങിയിട്ടുണ്ട്. കുട്ടി ജനിക്കുമ്പോള്‍ തന്നെ ആശുപത്രിയില്‍ പേര് കൊടുക്കണം. ആ സമയത്ത് ഞാന്‍ അകത്തും ശ്രീ പുറത്തും ആണെങ്കില്‍ ഞങ്ങള്‍ക്ക് ശരിക്കും കമ്യൂണിക്കേറ്റ് ചെയ്യാന്‍ സാധിക്കാതെ വന്നാലോ എന്ന് കരുതി ഇപ്പോള്‍ തന്നെ പേരിനെക്കുറിച്ച് ചിന്തിച്ച് തുടങ്ങിയിട്ടുണ്ടെന്നും സ്‌നേഹ പറയുന്നു.

Sneha Sreekumar

പേരിടല്‍ ടാസ്‌കാണെന്ന് ശ്രീകുമാറും പറയുന്നു. രണ്ടാമത്തെ കുട്ടിയെക്കുറിച്ച് പ്ലാന്‍ ചെയ്തിട്ടില്ലെന്ന് സ്‌നേഹ പറയുന്നു. ഇതുവരെ പ്ലാനില്ലാതെയാണ് ജീവിച്ചത്. കിട്ടുന്നതൊക്കെ സ്വീകരിക്കുക എന്നതാണ് ശീലമെന്നും താരം പറയുന്നു. ഗര്‍ഭകാലത്ത് സ്‌നേഹ മധുരം കഴിക്കുന്നത് കുറച്ചിട്ടുണ്ടെന്നാണ് ശ്രീകുമാര്‍ പറയുന്നത്. നേരത്തെ പറയാറുള്ളത് പോലെയല്ലാതെ പ്രത്യേകിച്ച് നിര്‍ബന്ധങ്ങളോ ആവശ്യങ്ങളോ സ്‌നേഹ പറയാറില്ലെന്നും ശ്രീകുമാര്‍ പറയുന്നു. മിക്കവരേയും പോലെ തനിക്ക് ഛര്‍ദ്ദിയും ആരോഗ്യപ്രശ്‌നങ്ങളൊന്നും കാര്യമായിട്ടില്ലെന്നും സ്‌നേഹ പറയുന്നുണ്ട്.

രണ്ടു പേരും ടെവിഷനിലെ സജീവ താരങ്ങളാണ്. സ്നേഹ മറിമായം ഉള്‍പ്പടെയുള്ള പരമ്പരകളിലൂടെ കയ്യടി നേടുമ്പോള്‍ ചക്കപ്പഴം പരമ്പരയും സിനിമകളുമൊക്കെയായി ശ്രീയും നിറഞ്ഞു നില്‍ക്കുന്നു.

Read more about: sneha sreekumar
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X