അതേസമയത്ത് മറ്റൊരു ദുബായ് യാത്ര, ഇത്തവണ മകൻ കേദാറും കൂടെ; സന്തോഷം പങ്കുവച്ച് സ്നേഹ ശ്രീകുമാർ

മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളാണ് ശ്രീകുമാറും സ്നേഹയും. ടെലിവിഷന്‍ പരമ്പരകളിലൂടെ ശ്രദ്ധേയരായ ഇരുവരും സോഷ്യൽ മീഡിയയിലെയും സജീവ സാന്നിധ്യമാണ്. തങ്ങളുടെ വിശേഷങ്ങളെല്ലാം ഇരുവരും ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. അടുത്തിടെയാണ് സ്നേഹയ്ക്കും ശ്രീകുമാറിനും ഒരു ആൺകുഞ്ഞ് ജനിച്ചത്. കേദർ എന്നാണ് കുഞ്ഞിന് പേരിട്ടിരിക്കുന്നത്. ഗർഭകാലം മുതലുള്ള എല്ലാ വിശേഷങ്ങളും സ്നേഹ തന്റെ യൂട്യൂബ് ചാനലിലൂടെ പങ്കുവച്ചിരുന്നു.

പ്രസവശേഷം അധികം വൈകാതെ തന്നെ സ്നേഹ അഭിനയത്തിലേക്ക് തിരിച്ചെത്തിയിരുന്നു. ഇപ്പോൾ നേരത്തത്തേതിലും തിരക്കാണെങ്കിലും വിശേഷങ്ങൾ പങ്കുവയ്ക്കുന്ന കാര്യത്തിൽ സ്നേഹ ഒരു മുടക്കവും വരുത്താറില്ല. പ്രസവശേഷം അഭിനയത്തിൽ തിരിച്ചെത്തിയതിന്റെയും മകൻ ആദ്യമായി ക്യാമറയ്ക്ക് മുന്നിൽ എത്തിയതിന്റെയെല്ലാം സന്തോഷങ്ങൾ സ്നേഹ ആരാധകരുമായി പങ്കുവെച്ചിരുന്നു. ഇപ്പോഴിതാ, മകൻ കേദാറിന്റെ ആദ്യ വിമാന യാത്രയുടെ വിശേഷങ്ങളുമായി എത്തിയിരിക്കുകയാണ് സ്നേഹ. ദുബായിലേക്കാണ് കേദാറിന്റെ ആദ്യ വിമാനയാത്ര.

Sneha Sreekumar

'കേദാര്‍ ആദ്യമായി ഫ്‌ളൈറ്റില്‍ യാത്ര ചെയ്യാന്‍ പോവുകയാണ്. വാവ വരുമ്പോള്‍ ചേച്ചിയും വരണമല്ലോ, അങ്ങനെ ഞങ്ങള്‍ ചേച്ചിക്കും (കുഞ്ഞിനെ നോക്കുന്ന ചേച്ചി) പാസ്‌പോര്‍ട്ടൊക്കെ എടുത്തു. സാധാരണ ഞാന്‍ ദുബായിലൊക്കെ പരിപാടിക്ക് പോവുന്നയാളാണ്. പോവുന്നതിന്റെ തലേദിവസം പെട്ടി ഒരുക്കുന്നു, പോവുന്നു അതായിരുന്നു അവസ്ഥ. ഇപ്പോള്‍ അങ്ങനെയല്ലല്ലോ, കേദാറിന്റെ കാര്യങ്ങളെല്ലാം കൃത്യമായി സെറ്റാക്കണ്ടേ, എന്തൊക്കെ എടുക്കണമെന്നറിയില്ല. അതിന്റെ കണ്‍ഫ്യൂഷനൊക്കെയുണ്ട് എനിക്ക്', സ്നേഹ പറഞ്ഞു തുടങ്ങി.

'സ്‌ട്രോളര്‍ മേടിച്ചിട്ട് കുറേ ആയെങ്കിലും ഇന്നാണ് അതിലിരുത്തിയത്. എയര്‍പോര്‍ട്ടിലൊക്കെ കുറേ നടക്കാനുണ്ടല്ലോ, അത് ഉപയോഗിക്കാമല്ലോ. വലിയ ഉടുപ്പുകളാണ് ഞാന്‍ എടുത്തിട്ടുള്ളത്. അവിടത്തെ കാലാവസ്ഥ എങ്ങനെയാണെന്നൊന്നും അറിയില്ല. ഹാന്‍ഡ് ലാഗേജില്‍ കുറച്ച് ഡ്രസ് വെക്കണമെന്നാണ് അനുഭവസ്ഥര്‍ എന്നോട് പറഞ്ഞിട്ടുള്ളത്. കേദാറിന്റെ മരുന്നുകളും വെക്കുന്നുണ്ട്. അവന്റെ ഡോക്ടറോട് പറഞ്ഞ് മരുന്നുകളൊക്കെ മേടിച്ച് വെച്ചിട്ടുണ്ട്. ഡയപ്പറും കൈയ്യില്‍ വെക്കുന്നുണ്ട്',

'ചേച്ചി ആദ്യമായാണ് ഫ്‌ളൈറ്റില്‍ കയറാന്‍ പോവുന്നത്. ഞങ്ങളോടൊപ്പം മറിമായത്തിലെ ഉണ്ണിയേട്ടനും ദുബായിലേക്ക് വരുന്നുണ്ട്. അദ്ദേഹത്തിന്റെ ആദ്യ ദുബായ് യാത്രയാണ്. ആദ്യ യാത്ര സ്‌നേഹയുടെ കൂടെയാണെങ്കില്‍ നല്ലതാണെന്ന് പറഞ്ഞ് സലീമിക്കയൊക്കെ കളിയാക്കിയിരുന്നു. ഗര്‍ഭിണിയാണെന്നറിഞ്ഞ് മൂന്ന് ദിവസത്തിനുള്ളില്‍ ഞാന്‍ ദുബായിലേക്ക് പോയിരുന്നു. നേരത്തെ ഏറ്റെടുത്ത പരിപാടിക്ക് പോവേണ്ടതുണ്ടായിരുന്നു. ഒക്ടോബറിലായിരുന്നു അത്. അതേ സമയത്താണ് ഇത്തവണയും ഞാന്‍ പോവുന്നത്',

Sneha Sreekumar

'ഇന്ന് കേദാറിനെയും കൂടെക്കൂട്ടി പോവാനാവുന്നതില്‍ ഒരുപാട് സന്തോഷമുണ്ട്. അന്ന് പോയ സ്ഥലങ്ങളിലേക്ക് ഇത്തവണ പോവാന്‍ പറ്റുമോ എന്നറിയില്ല', സ്നേഹ പറഞ്ഞു. ഇനിയുള്ള വിശേഷങ്ങളൊക്കെ ഓരോന്നായി ചാനലിൽ ഇടാം എന്നും ആരാധകർക്ക് ഉറപ്പ് നൽകിയാണ് സ്നേഹ വീഡിയോ അവസാനിപ്പിച്ചത്. നിരവധി പേരാണ് കുഞ്ഞിന്റെ ആദ്യ യാത്രയ്ക്ക് ആശംസകൾ അറിയിച്ച് എത്തുന്നത്.

മാറിമായത്തിന് പുറമെ വൈഫ് ഈസ് ബ്യുട്ടിഫുൾ എന്ന പരമ്പരയിലാണ് സ്നേഹ ഇപ്പോൾ അഭിനയിക്കുന്നത്. വൈഫ് ഈസ് ബ്യൂട്ടിഫുളില്‍ സ്നേഹയുടെ കഥാപാത്രമായ കുമാരിയുടെ മകനായി കേദാറിനെയും കാണിക്കുന്നുണ്ട്. കുമാരി പ്രസവത്തിന് പോവുന്നതും, അതിന് ശേഷമുള്ള തിരിച്ചുവരവുമെല്ലാം പരമ്പരയില്‍ കാണിച്ചിരുന്നു. സ്നേഹയുടെ ബേബി ഷവർ ചടങ്ങുകളൊക്കെ അതുകാരണം സെറ്റിൽ വെച്ച് തന്നെയാണ് നടത്തിയത്. കേദാറിന്റെ സീരിയൽ അരങ്ങേറ്റത്തിന് ഒരുപാട് പേർ ആശംസകൾ നേർന്നിരുന്നു. അച്ഛനെയും അമ്മയേയും പോലെ കേദാറും ഭാവിയില്‍ അഭിനേതാവായി തിളങ്ങട്ടെ എന്നാണ് എല്ലാവരും ആശംസിച്ചത്.

Read more about: sneha sreekumar
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X