For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ജിസ്‍മ ആദ്യം എന്റെ വണ്ടിയിൽ കയറി, അവിടെ നിന്ന് ഹൃദയത്തിലേക്കും; സൗഹൃദം പ്രണയമായ കഥ പറഞ്ഞ് വിമൽ

  |

  സോഷ്യൽ മീഡിയയിൽ ഏറെ ആരാധകരുള്ള താരങ്ങളാണ് ജിസ്‍മയും വിമലും. ടെലിവിഷനിൽ അവതാരകരായി എത്തിയ ഇരുവരും പിന്നീട് യൂട്യൂബിലൂടെയാണ് കൂടുതൽ ശ്രദ്ധനേടുന്നത്. ജിസ്‍മ ആൻഡ് വിമൽ എന്ന യൂട്യൂബ് ചാനലിലൂടെ ഇവർ പങ്കുവയ്ക്കുന്ന വെബ് സീരീസുകൾക്ക് ഒക്കെ വൻ സ്വീകാര്യതയാണ് ലഭിക്കുന്നത്.

  ടെലിവിഷനിലെ ആങ്കറിങ് പരിപാടി നിർത്തിയ ശേഷം സുഹൃത്തുക്കളായ ഇരുവരും ചേർന്ന് യൂട്യൂബ് ചാനൽ ആരംഭിക്കുകയായിരുന്നു. ആദ്യം ഫിറ്റ്നസ്സ് വീഡിയോകളുമായി എത്തിയ ഇവർ പിൽക്കാലത്ത് വെബ് സീരീസുകളിലേക്ക് കടന്നു. ഇവരുടെ വീഡിയോകൾ ശ്രദ്ധിക്കപ്പെട്ടതോടെ ഇവർ കപ്പിൾസാണോ അതോ സുഹൃത്തുക്കൾ ആണോ എന്ന കാര്യത്തിൽ സംശയുമായി ആരാധകർ രംഗത്തെയിരുന്നു. ഒടുവിൽ മാസങ്ങൾക്ക് മുന്നേ തങ്ങൾ കപ്പിൾസ് ആണെന്നും പ്രണയത്തിൽ ആണെന്നും വെളിപ്പെടുത്തി.

  Also Read: 'ബഷീര്‍ ബഷിയുടെ എരുമക്കുട്ടികള്‍, സെല്‍ഫ് റസ്‌പെക്ട് ഇല്ലാത്ത തരുണി മണികള്‍'; ആക്ഷേപിച്ച് സ്ത്രീ!

  ഒരുമിച്ച് പ്രോഗ്രാം ചെയ്ത് അവിടെ നിന്നുള്ള പരിചയം പ്രണയമായതാണെന്ന് താരങ്ങൾ വെളിപ്പെടുത്തിയിരുന്നു. രണ്ടു പേരുടെയും വീട്ടിൽ ബന്ധത്തെ കുറിച്ച് അറിയാമെന്നും താരങ്ങൾ പറഞ്ഞിരുന്നു. ഇപ്പോഴിതാ, പരസ്‌പരം പ്രണയം പറഞ്ഞതിനെ കുറിച്ച് സംസാരിക്കുകയാണ് ഇരുവരും. മിർച്ചി മലയാളത്തിന് നൽകിയ ഏറ്റവും പുതിയ അഭിമുഖത്തിലാണ് താരങ്ങൾ മനസ് തുറന്നത്.

  'ഞങ്ങൾ എപ്പോഴും ഒരുമിച്ചായിരുന്നു. ഞങ്ങളെ ഒരുമിച്ച് കാണുമ്പോൾ എല്ലാവരും ചോദിക്കും നിങ്ങൾ തമ്മിൽ എന്തെങ്കിലും ഉണ്ടോയെന്ന്. ഞാൻ ബ്രേക്കപ്പ് ഒക്കെ ആയി ഇരിക്കുന്ന സമയത്ത് എന്റെ ഫ്രണ്ട് തന്നെ ചോദിച്ചു നിനക്ക് അവനെ നോക്കിക്കൂടേയെന്ന്. അപ്പോഴാണ് അങ്ങനെ ഒരു ആലോചന വന്നത്. പിന്നെ ഞങ്ങൾ സംസാരിച്ചു. ഒന്ന് നോക്കാം എന്ന രീതിയിൽ തുടങ്ങി. ഞാൻ അപ്പോ തന്നെ വീട്ടിലും വിളിച്ചു പറഞ്ഞു. ഇങ്ങനെ ഒരു സംഭവം ഉണ്ട്. ലോക്ക് ആയിട്ടില്ല. എനിക്ക് നാലഞ്ച് മാസം വേണമെന്ന്,' ജിസ്‍മ പറഞ്ഞു.

  ജിസ്‍മ ആദ്യം തന്റെ വണ്ടിയിൽ കയറിയിട്ട് അവിടെ നിന്നുമാണ് ഹൃദയത്തിലേക്ക് കയറിയതെന്ന് വിമലും പറഞ്ഞു. 'ആരോടും പറയാത്ത കഥയാണിത്. ഞാൻ എന്റെ 31-മത്തെ വയസിലാണ് ആദ്യമായിട്ട് ഒരു ബൈക്ക് വാങ്ങുന്നത്. 2020 ൽ ആണ് അത്. ബൈക്ക് വാങ്ങി പൂജയ്ക്ക് കൊണ്ടുപോയി. ആദ്യമായിട്ട് ബൈക്ക് വാങ്ങുമ്പോൾ ആൺപിള്ളേർക്ക് അമ്മയെ അതിൽ കയറ്റണം എന്ന് ആയിരിക്കുമല്ലോ. അത് തന്നെ ആയിരുന്നു എന്റെ ആഗ്രഹവും,'

  'ഞാൻ കൂട്ടുകാരെ പോലും കയറ്റിയില്ല. അമ്മയോട് പറഞ്ഞിട്ട് അമ്മ കയറാൻ പറ്റില്ല എന്നൊക്കെ പറഞ്ഞ് ഇരിക്കുകയാണ്. ഞാൻ ആണെങ്കിൽ എല്ലാ ദിവസവും ഷോ കഴിഞ്ഞ് ജിസ്മയേയും കൊണ്ട് പോയി ഒരു കുടിക്കാറുണ്ട്. അന്ന് ഞാൻ ജിസ്മയോട് നേരത്തെ ഇറങ്ങും, അത്യാവശ്യമായി ഒരിടത്ത് പോകാനുണ്ടെന്ന് പറഞ്ഞു വേഗം ഇറങ്ങി,'

  Also Read: സൗഹൃദത്തിന്റെ പുറത്ത് ചെയ്യുന്നതാണ്; പക്ഷെ, ആ വേഷങ്ങൾക്ക് ഐഡന്റിറ്റിയുണ്ട്; അതിഥി വേഷങ്ങളെക്കുറിച്ച് ആസിഫ്

  'ഞാൻ അങ്ങനെ പറഞ്ഞപ്പോൾ ആൾ വരില്ല എന്നാണ് കരുതിയെ. താഴെ ചെന്ന് വണ്ടി എടുത്ത് സ്റ്റാർട്ട് ചെയ്യാൻ നോക്കിയപ്പോൾ പുറകിൽ വെയ്റ്റ്. നോക്കാൻ നേരത്ത് ആൾ ദേ കയറി ഇരിക്കുന്നു. ഇറക്കി വിടാനും പറ്റില്ല. ബ്രേക്കപ്പ് ഒക്കെ കഴിഞ്ഞ് സങ്കടത്തോടെ ഇരിക്കുന്ന ആളോട് ഇറങ്ങി പോകാൻ പറയാൻ പറ്റില്ലാലോ. അങ്ങനെ വണ്ടി എടുത്ത് ജിസ്മയും ആയി പോയി. അമ്മയോട് ഇത് വരെ ഈ കഥ പറഞ്ഞിട്ടില്ല,' വിമൽ പറഞ്ഞു.

  രണ്ട് പേരുടെയും ആഗ്രഹം സിനിമയാണ്. നിലവിൽ വെബ് സീരീസിനുള്ള കഥകൾ എഴുതുന്നതും സംവിധാനം ചെയ്യുന്നതും ഇവർ തന്നെയാണ്. അഞ്ച് പേർ അടങ്ങുന്ന ടീമാണ് ഇവർക്കുള്ളത്. പതിയെ ടീം വിപുലമാക്കണം എന്നും സിനിമയിൽ സജീവമാകണം എന്നൊക്കെയാണ് ഇവരുടെ ആഗ്രഹം. നടനായ വിമൽ പ്രേമം സിനിമയിൽ അഭിനയിച്ചിട്ടുണ്ട്.

  Read more about: artist
  English summary
  Social Media Influencers Jisma And Vimal Opens Up How Their Friendship Turned To Love Video Goes Viral - Read in Malayalam
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X