മഷൂറ വരയ്ക്കുന്ന വരയ്ക്കപ്പുറം ബഷി പോകില്ല, സുഹാനയോട് അവഗണന; ആരോപണവുമായി ആരാധകര്‍

സോഷ്യല്‍ മീഡിയയിലെ താരങ്ങളാണ് ബഷീര്‍ ബഷിയും കുടുംബവും. ബിഗ് ബോസ് മലയാളം സീസണ്‍ ഒന്നിലൂടെയാണ് ബഷിയെ മലയാളികള്‍ അടുത്തറിയുന്നത്. രണ്ട് ഭാര്യമാര്‍ക്കൊപ്പം ജീവിക്കുന്ന ബഷീര്‍ ബഷി തുടക്കത്തില്‍ പ്രേക്ഷകര്‍ക്ക് കൗതുകമായിരുന്നു. എന്നാല്‍ ഇന്ന് ബഷിയും ഭാര്യമാരായ സുഹാനയും മഷൂറയും മക്കളുമൊക്കെ എല്ലാവര്‍ക്കും സുപരിചിതരാണ്.

ബഷീറിന്റേയും സുഹാനയുടേയും മഷൂറയുടേയും മക്കളുടേയുമെല്ലാം യൂട്യൂബ് ചാനലുകള്‍ സോഷ്യല്‍ മീഡിയയില്‍ ഹിറ്റ് ആണ്. താരങ്ങള്‍ പങ്കുവെക്കുന്ന വീഡിയോകള്‍ വൈറലായി മാറാറുണ്ട്. അതേസമയം സോഷ്യല്‍ മീഡിയയുടെ അധിക്ഷേപങ്ങളും വിമര്‍ശനങ്ങളും കുത്തുവാക്കുകളുമെല്ലാം ഈ കുടുംബത്തെ തേടിയെത്താറുണ്ട്. എന്നാല്‍ അതൊന്നും ബഷിയുടേയും ഭാര്യമാരുടേയും മുന്നോട്ടുള്ള പോക്കിനെ തടയാറില്ല.

Basheer Bashi

ഇപ്പോഴിതാ ബഷിയും കുടുംബവു നടത്തിയ ഗോവന്‍ യാത്രയും മകള്‍ ഋതുമതിയായതിനെക്കുറിച്ചുമള്ള വീഡിയോയുമൊക്കെ വൈറലായി മാറുകയാണ്. എന്നാല്‍ സോഷ്യല്‍ മീഡിയയില്‍ നിന്നും കടുത്ത വിമര്‍ശനങ്ങളാണ് ഉയരുന്നത്. അതിനു കാരണം പക്ഷെ മറ്റൊന്നാണ്. ബഷിയ്ക്കും ഭാര്യമാര്‍ക്കും മകള്‍ക്കുമെല്ലാം വേറെ വേറെ ചാനലുകളുണ്ട്. എല്ലാ ചാനലുകളിലും നിരന്തരം വീഡിയോകളും പങ്കുവെക്കാറുണ്ട്.

എന്നാല്‍ ആദ്യ ഭാര്യ സുഹാനയുടെ ചാനലില്‍ പതിവായി വീഡിയോ പങ്കുവെക്കാറില്ലെന്നും മറിച്ച് ബഷിയുടേയും രണ്ടാം ഭാര്യ മഷൂറയുടേയും ചാനലുകളിലാണ് കൂടുതല്‍ വീഡിയോകള്‍ പങ്കുവെക്കുന്നതുമെന്നാണ് സോഷ്യല്‍ മീഡിയയുടെ ആരോപണം. നിരവധി പേരാണ് ഇക്കാരണം പറഞ്ഞ് വിമര്‍ശനവുമായി എത്തിയിരിക്കുന്നത്. സുഹാനയുടെ ചാനലില്‍ വീഡിയോകള്‍ കുറവാണെങ്കിലും നല്ല ട്രാഫിക്കുണ്ടാക്കാന്‍ സാധിക്കുന്നതാണ്. പിന്നെ എന്താണ് പതിവായി വീഡിയോ ഇടാത്തത് എന്നാണ് സോഷ്യല്‍ മീഡിയ ചോദിക്കുന്നത്.

മഷൂറയ്ക്ക് മാത്രം വ്യൂവേഴ്‌സും സബ്‌സ്‌ക്രൈബേഴ്‌സും കിട്ടിയാല്‍ മതിയോ എന്നാണ് ചിലര്‍ കമന്റിലൂടെ ചോദിക്കുന്നത്. അതേസമയം സുഹാനയ്ക്ക് വ്യൂവേഴ്‌സ് കൂടും എന്നതിന്റെ അസൂയയാണ് മഷൂറയ്ക്ക് എന്നും ചിലര്‍ ആരോപിക്കുന്നുണ്ട്. ബഷീര്‍ മഷൂര പറയുന്നത് പോലെയാണ് നില്‍ക്കുകയെന്നും ചിലര്‍ കമന്റ് ചെയ്തിട്ടുണ്ട്. ബഷീര്‍ വരയ്ക്കുന്ന വരയ്ക്കപ്പുറം ബഷിയ്ക്ക് ഒന്നുമില്ലെന്നും അത് വീഡിയോകളില്‍ നിന്നും വ്യക്തമാകുന്നുണ്ടെന്നും ചിലര്‍ പറയുന്നു.

കാറിന്റെ മുന്‍ സീറ്റില്‍ സുഹാനയെ ഇരുത്താറില്ലെന്ന് വരെ സോഷ്യല്‍ മീഡിയ കണ്ടെത്തിയിട്ടുണ്ട്. മുമ്പും ഉത്തരത്തില്‍ മൂവര്‍ക്കുമടിയില്‍ ഭിന്നതയുണ്ടെന്ന തരത്തില്‍ സോഷ്യല്‍ മീഡിയ ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു. എന്നാല്‍ തങ്ങള്‍ക്കിടയില്‍ പ്രശ്‌നങ്ങളൊന്നുമില്ലെന്നും സന്തോഷത്തോടെയാണ് മുന്നോട്ട് പോകുന്നതെന്നുമാണ് ആ സമയത്തൊക്കെ സുഹാനയും മഷൂറയും വ്യക്തമാക്കിയിട്ടുള്ളത്.

Basheer Bashi

വിമര്‍ശനങ്ങള്‍ക്കിടയിലും മഷൂറയ്ക്ക് പിന്തുണയുമായും ആരാധകര്‍ എത്തുന്നുണ്ട്. മഷൂറയ്ക്ക് വീഡിയോ ചെയ്യാന്‍ താല്‍പര്യം ഉള്ളതിനാലാണ് കൂടുതല്‍ വീഡിയോ ഇടുന്നതെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്. നേരത്തെ വിമര്‍ശനങ്ങളോട് സുഹാന പ്രതികരിച്ചിരുന്നു. ബഷീര്‍ നല്ല ഭര്‍ത്താവും നല്ല അച്ഛനുമാണ്. അദ്ദേഹത്തിന്റെ മനസ് ശുദ്ധമാണ്. അതിനാലാണ് മറ്റൊരു ബന്ധമുണ്ടായിപ്പോഴും തന്നോട് അത് പറഞ്ഞതെന്നുമായിരുന്നു സുഹാന പറഞ്ഞത്.

തങ്ങള്‍ സന്തോഷത്തോടെയാണ് ജീവിക്കുന്നതെന്നും സുഹാന വ്യക്തമാക്കിയിരുന്നു. എന്തായാലും സോഷ്യല്‍ മീഡിയയയിലെ ഇത്തരം ചര്‍ച്ചകളൊന്നും ബഷീറിനേയും കുടുംബത്തേയും ബാധിക്കുന്നില്ല. നാളുകളായി തുടരുന്ന വിമര്‍ശനങ്ങളെയെല്ലാം അവഗണിച്ചു കൊണ്ട് അവര്‍ മുന്നോട്ട് പോവുകയാണ്. ഈയ്യടുത്തായിരുന്നു മഷൂറ കുഞ്ഞ് ജന്മം നല്‍കിയത്. ഇതെല്ലാം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെക്കുകയും ചെയ്തിരുന്നു.

Read more about: basheer bashi
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X