മകളെ പരസ്യമായി അപമാനിച്ചു, തല്ലിയതിന്റെ പാടിനെക്കുറിച്ചും പറഞ്ഞു; ബഷീര്‍ ബഷിയ്‌ക്കെതിരെ ആരാധകര്‍

മലയാളികള്‍ക്ക് സുപരിചിതരാണ് ബഷീര്‍ ബഷിയും കുടുംബവും. ബിഗ് ബോസ് മലയാളം സീസണ്‍ ഒന്നിലൂടെയാണ് ബഷീര്‍ ബഷി താരമാകുന്നത്. രണ്ട് ഭാര്യമാരോടൊപ്പം കുടുംബസമേതം കഴിയുന്നയാളാണ് ബഷീര്‍ ബഷി. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമാണ് ബഷീറും കുടുംബവും. തങ്ങളുടെ യൂട്യൂബ് ചാനലുകളിലൂടെ ബഷീറും ഭാര്യമാരും മക്കളുമൊക്കെ തങ്ങളുടെ ജീവിതം ആരാധകരുമായി പങ്കുവെക്കാറുണ്ട്.

കഴിഞ്ഞ കുറച്ച് നാളുകളായി ബഷീറും കുടുംബവും ഒരു കാത്തിരിപ്പിലാണ്. ബഷീറിന്റെ രണ്ടാമത്തെ ഭാര്യയ മഷൂറ ഗര്‍ഭിണിയാണ്. കുടുംബത്തിലെ പുതിയ അംഗത്തെ വരവേല്‍ക്കാനായി കാത്തിരിക്കുകയാണ് എല്ലാവരും. അതുകൊണ്ട് തന്നെ ഇപ്പോള്‍ ബഷിറിന്റേയും കുടുംബത്തിന്റേയും ചാനലുകൡലെല്ലാം ചര്‍ച്ചാ വിഷയം മഷൂറയുടെ ഗര്‍ഭകാലം തന്നെയാണ്.

 പുതിയ വീഡിയോ

ഇപ്പോഴിതാ ബഷീറിന്റെ പുതിയ വീഡിയോയും ശ്രദ്ധ നേടുകയാണ്. കുടുംബത്തിനൊപ്പം ഒരു സിനിമ കാണാന്‍ പോയ വിശേഷമാണ് വീഡിയോയില്‍ പങ്കുവെക്കുന്നത്. വീഡിയോയില്‍ ഭാര്യമാരും മക്കളുമെല്ലാം ബഷീറിനൊപ്പമുണ്ട്. എന്നാല്‍ വീഡിയോയ്‌ക്കെതിരെ വിമര്‍ശനങ്ങളാണ് സോഷ്യല്‍ മീഡിയില്‍ നിന്നും ഉയരുന്നത്. വീഡിയോയുടെ തുടക്കത്തില്‍ ബഷീര്‍ മകളെക്കുറിച്ച് പറഞ്ഞതാണ് വിമര്‍ശനങ്ങള്‍ക്ക് കാരണമായി മാറിയിരിക്കുന്നത്.

നിര്‍ത്തി അപമാനിച്ചു

സ്വന്തം മകളെ നിര്‍ത്തി അപമാനിച്ചതിന് ശേഷം അതിനെ തല്ലിയതിന്റെ പാടുകളെ കുറിച്ചും സംസാരിക്കുന്നുവെന്നാണ് ബഷീറിനെതിരെ സോഷ്യല്‍ മീഡിയ ഉയര്‍ത്തുന്ന വിമര്‍ശനം. കഴിഞ്ഞ പ്രാവശ്യം മകള്‍ സുനുവിന് മാര്‍ക്ക് ലിസ്റ്റ് കിട്ടിയപ്പോള്‍ കുറച്ച് മാര്‍ക്ക് കുറവായിരുന്നു. മകളെ അതിന് താന്‍ ഒരുപാട് വഴക്ക് പറഞ്ഞു എന്ന് ബഷി പറയുന്നു. ടിവി കാണാനുള്ള അനുവാദവും സുനുവിന് നിഷേധിച്ചിരുന്നുവെന്നും ബഷീര്‍ പറയുന്നു. ആരെങ്കിലും ടിവി ഓണ്‍ ചെയ്ത് ഇരിക്കുകയാണ് എങ്കില്‍, പഠനം കഴിഞ്ഞിട്ട് കുറച്ച് നേരം പോയിരുന്ന് കാണാം, അല്ലാതെ സുനുവായി ടിവി ഓണ്‍ ചെയ്ത് കാണരുതെന്നാണ് ബഷീര്‍ നല്‍കിയ നിര്‍ദ്ദേശം.

കഴിഞ്ഞ ദിവസം സുനുവിന് ക്രിസ്തുമസ് പരീക്ഷയുടെ പേപ്പറുകള്‍ കിട്ടിയിരുന്നു. സുനുവിനെയും കൂട്ടി വരുമ്പോള്‍ തന്നെ സോനു നല്ല ദേഷ്യത്തിലായിരുന്നുവത്രെ. കൂട്ടി വന്നതും മകളെ പൊതിരെ തല്ലിയെന്നാണ് ബഷീര്‍ പറയുന്നത്. കഴിഞ്ഞ പ്രാവശ്യത്തിലും അധികം മാര്‍ക്ക് കുറഞ്ഞുവെന്നതാണ് തല്ലാനുള്ള കാരണമായി താരം പറയുന്നത്. സോനു മകളെ ഇട്ട് അടിക്കുമ്പോള്‍ പിടിച്ച് മാറ്റാന്‍ ഞാനോ മഷുറയോ പോയില്ലെന്നും കാരണം ആ തല്ല് ആവശ്യമായിരുന്നു എന്ന് തോന്നിയെന്നാണ് ബഷീര്‍ പറയുന്നത്.

മാര്‍ക്ക് കുറഞ്ഞാല്‍


അടുത്ത തവണ മാര്‍ക്ക് കുറഞ്ഞാല്‍ ശിക്ഷ ഇതിലും കടുക്കും എന്ന് മകളോട് ബഷീര്‍ വീഡിയോയില്‍ പറയുന്നുണ്ട്. ഇന്നലെ ഉമ്മ അടിച്ചതിന്റെ പാടൊക്കെ ശരീരത്തില്‍ നിന്നും പോയോ എന്നും താരം ചോദിക്കുന്നുണ്ട്. ഇതോടൊപ്പം തന്നെ മക്കള്‍ക്ക് കൊടുക്കുന്ന സൗകര്യങ്ങളെ കുറിച്ചും, രക്ഷിതാക്കള്‍ എന്ന നിലയില്‍ അവര്‍ക്ക് വേണ്ടത് ചെയ്തുകൊടുക്കുന്നതിനെ കുറിച്ചും ബഷിയും മഷുറയും വീഡിയോയില്‍ സംസാരിക്കുകയും ചെയ്യുന്നുണ്ട്.

താരത്തിന്റെ ഈ സമീപനത്തിനെതിരെയാണ് സോഷ്യല്‍ മീഡിയ വിമര്‍ശനം ഉന്നയിച്ചിരിക്കുന്നത്. മക്കളെ തല്ലുന്നതിനേയും പിന്നീട് അതേക്കുറിച്ച് ചാനലിലൂടെ ഒരുപാട് പേരുടെ മുന്നില്‍ വച്ച് സംസാരിച്ച് മകളെ അപമാനിക്കുന്നതിനേയുമൊക്കെ സോഷ്യല്‍ മീഡിയ വിമര്‍ശിക്കുന്നുണ്ട്. കുട്ടികളെ സമ്മര്‍ദ്ദത്തിലാക്കി പഠിപ്പിക്കുന്നത് ശരയില്ലെന്നും അതിലൂടെ വിപരീതഫലം മാത്രമേയുണ്ടാവുകയുള്ളൂവെന്നും സോഷ്യല്‍ മീഡിയ പറയുന്നുണ്ട്.

സുനു നല്ല ബുദ്ധിയുള്ള കുട്ടി

അതേസമയം, സുനു നല്ല ബുദ്ധിയുള്ള കുട്ടിയാണ് എന്നും, ഇതിന് മുന്‍പ് എല്ലാം നല്ല മാര്‍ക്ക് വാങ്ങിയിരുന്നു എന്നും ബഷി തന്നെ പറയുന്നുണ്ട്. അങ്ങിനെയെങ്കില്‍ ഇപ്പോള്‍ പഠനത്തില്‍ ഇങ്ങനെ പിന്നോട്ട് പോകാന്‍ എന്തെങ്കിലും കാരണം ഉണ്ടാവുമെന്നും സോഷ്യല്‍ മീഡിയ പറയുന്നു. അതിനാല്‍, മകളെ വിളിച്ചിരുത്ത് അവളുടെ പ്രശ്നങ്ങള്‍ ചോദിച്ച് അറിഞ്ഞ് പരിഹരിക്കുകയാണ് വേണ്ടത് അല്ലാതെ ഇങ്ങനെ പരസ്യമായി അപമാനിക്കേണ്ടിയിരുന്നില്ല എന്നാണ് ചിലര്‍ പറയുന്നത്.

വീഡിയോയിലെമകളുടെ മുഖം കണ്ടാല്‍ അറിയാം, നല്ല സങ്കടം ഉണ്ട്. ഇങ്ങനെ പരസ്യമായി അപമാനിക്കുന്നതും, മക്കളോട് പെരുമാറുന്നതും അവരുടെ മനസിനെ മോശമായി ബാധിയ്ക്കുമെന്നും ചിലര്‍ പറയുന്നു.

Read more about: basheer bashi
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X