ഒരു മരണം കഴിഞ്ഞ് അധികനാളായില്ല, ഇത്ര ചിരി വേണ്ടായിരുന്നു! ഗോപികയ്‌ക്കെതിരെ സോഷ്യല്‍ മീഡിയ
കഴിഞ്ഞ ദിവസമായിരുന്നു ടെലിവിഷന്‍ താരം ഗോപിക അനിലും നടനും അവതാരകനുമായ ഗോവിന്ദ് പത്മസൂര്യയും തമ്മിലുള്ള വിവാഹ നിശ്ചയം കഴിഞ്ഞത്. ഇരുവരും സോഷ്യല്‍ മീഡിയയിലൂടെ ഈ വാര്‍ത്ത പങ്കുവച്ചതോടെയാണ് കാര്യം ആരാധകര്‍ അറിയുന്നത്. പിന്നാലെ സോഷ്യല്‍ മീഡിയയിലെ മുഖ്യ ചര്‍ച്ചയായി മാറി ഗോപികയുടേയും ജിപിയുടേയും കല്യാണം. മലയാളത്തിലെ ജനപ്രീയ അവതാരകനാണ് ജിപി. ഗോപികയാകട്ടെ മലയാള ടെലിവിഷന്‍ രംഗത്തെ മിന്നും താരവും.
വിവാഹ നിശ്ചയത്തില്‍ നിന്നുമുള്ള വീഡിയോകളും ചിത്രങ്ങളുമെല്ലാം സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുകയു ചെയ്തിരുന്നു. ജിപിയും ഗോപികയും തമ്മിലുള്ള വിവാഹത്തെക്കുറിച്ചോ അടുപ്പത്തെക്കുറിച്ചോ തങ്ങള്‍ക്ക് യാതൊരു സൂചനയുമില്ലായിരുന്നു എന്നാണ് ആരാധകരുടെ പ്രതികരണങ്ങളില്‍ നിന്നും വ്യക്തമാകുന്നത്. ഇത് വല്ലാത്ത ട്വിസ്റ്റായിപ്പോയെന്നാണ് അവര്‍ പറയുന്നത്.

ഈ സന്തോഷത്തില്‍ താരങ്ങള്‍ക്ക് ആശംസകളുമായി സീരിയല്‍-സിനിമാ ലോകത്തു നിന്നും ധാരാളം പേരാണ് ആശംസകളുമായി എത്തുന്നത്. താരങ്ങളും വിവാഹ നിശ്ചയത്തിന് എത്തിയിരുന്നു. എന്നാല്‍ സോഷ്യല്‍ മീഡിയയിലെ ഒരു വിഭാഗം ഈ അവസരത്തിലും വിമര്‍ശനവുമായി എത്തിയിരിക്കുകയാണ്.
കഴിഞ്ഞ ദിവസമായിരുന്നു സാന്ത്വനത്തിന്റെ സംവിധായകന്‍ ആദിത്യന്‍ മരിച്ചത്. മരണ വീട്ടില്‍ കരഞ്ഞ് തളര്‍ന്നു നില്‍ക്കുന്ന ഗോപികയെ എല്ലാവരും കണ്ടിരുന്നു. വേദനിപ്പിക്കുന്നതായിരുന്നു ആ കാഴ്ചകള്‍. എന്നാല്‍ രണ്ട് ദിവസത്തിനകം തന്റെ വിവാഹ നിശ്ചയത്തിന് ചിരിച്ച് സന്തോഷിച്ച് നില്‍ക്കുന്ന ഗോപികയെ കണ്ടപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചിലര്‍ക്ക് പിടിച്ചില്ല. കമന്റുകളിലൂടെ അവര്‍ അത് അറിയിക്കുകയാണ്.
''ഒരു മരണത്തിന് ശേഷം അധിക ദിവസമാകുന്നതിന് മുന്‍പ് ഇത്ര ചിരി ഒഴിവാക്കാമായിരുന്നു. മരിച്ചയാളോടുള്ള ആദരം ചടങ്ങില്‍ മെന്‍ഷന്‍ ചെയ്തിരിക്കും എന്ന് പ്രതീക്ഷിക്കുന്നു''. ''ഇന്നലെ അല്ലേ ഇവരെ രണ്ടിനേയും ഒരു മരണ വീട്ടില്‍ കരഞ്ഞു കൊണ്ട് നില്‍ക്കുന്നതായി കണ്ടത്'' എന്നിങ്ങനെയാണ് സോഷ്യല്‍ മീഡിയയുടെ ചോദ്യങ്ങള്‍. നിരവധി പേരാണ് ഇത്തരത്തിലുള്ള കമന്റുകളുമായി എത്തുന്നത്. എന്നാല്‍ ഇത്തരം വിമര്‍ശനങ്ങള്‍ക്ക് ആരാധകര്‍ തന്നെ മറുപടി നല്‍കുന്നുണ്ട്.
എന്ന് കരുതി ഇന്ന് അവര്‍ക്ക് സന്തോഷിക്കാന്‍ പാടില്ലേ എന്നാണ് ആരാധകര്‍ ചോദിക്കുന്നത്. എന്തൊരു മനുഷ്യര്‍ ആണ് നമ്മുടെ നാട്ടില്‍. ഇന്ന് അവരുടെ ജീവിതത്തിലെ ഏറ്റവും വിലപ്പെട്ട ദിവസം ആണ്. ആ സന്തോഷം 2 ദിവസം മുമ്പ് മരിച്ച അവര്‍ അഭിനയികുന്ന സീരിയല്‍ സംവിധായകന്റെ പേരും പറഞ്ഞു മാറ്റി വെക്കണോ. നമുക്ക് എല്ലാര്‍ക്കും ദൈവം മറക്കാന്‍ ഉള്ള കഴിവും ബാക്കി ഉള്ള ജീവിതം മുന്നോട്ട് ജീവിക്കാനും ഉള്ള കഴിവ് തന്നിട്ടുണ്ട്. അത് കൊണ്ട് ആണ് നമ്മുടെ അച്ഛന്‍ അമ്മ മുതല്‍ വേണ്ടപ്പെട്ട ആരൊക്കെ നമ്മളെ വിട്ടു പോയാലും ഒരു സമയം കഴിഞ്ഞാല്‍ നമ്മള്‍ അതെല്ലാം മറന്നു സന്തോഷിക്കണ്ട സമയം സന്തോഷിച്ചു ബാക്കി ഉള്ള ജീവിതം ജീവിക്കുന്നത്. നന്മ നേരുന്നുവെന്നും സോഷ്യല്‍ മീഡിയ പറയുന്നു.

കഴിഞ്ഞ ദിവസം പരമ്പരിലെ ആദിത്യനെക്കുറിച്ച് ഗോപിക പങ്കുവച്ച വാക്കുകള്‍ വൈറലായി മാറിയിരുന്നു. ഗോപിക അനില്‍ എന്ന വ്യക്തിയെ അഞ്ജലി എന്ന രീതിയില്‍ ഇത്രയും ജനകീയമാക്കി മാറ്റിയത്, കുടുംബ പ്രേക്ഷകര്‍ക്ക് ഇത്രയും ഇഷ്ടമുള്ള ഒരാള്‍ ആക്കി മാറ്റിയത് സാന്ത്വനം എന്ന സീരിയല്‍ ആണ്. അതിന്റെ കഥയാണ്. അതിലെ കഥാപാത്രമാണെന്നാണ് ഗോപിക പറഞ്ഞത്. അത് അവതരിപ്പിച്ച രീതിയാണ്. അതിന്റെ ഫുള്‍ ക്രെഡിറ്റ് ആദിത്യന്‍ സാറിനാണെന്നാണ് ഗോപിക പറഞ്ഞത്.
അദ്ദേഹം പലപ്പോഴും സെറ്റില്‍ ഈ സാന്ത്വനം എന്ന സീരിയല്‍ ക്രിയേറ്റ് ചെയ്യുന്നത് കണ്ടിട്ട് അത്ഭുതത്തോടെ ഇരുന്നിട്ടുണ്ട്. മൂന്നുവര്‍ഷത്തോളം ആയിരം എപ്പിസോഡുകളോളം റേറ്റിംഗ് ഒട്ടും പുറകോട്ട് പോകാതെ ഇത് ക്രിയേറ്റീവ് ആയി കൊണ്ടുപോവുക എളുപ്പമുള്ള കാര്യമല്ല. സെറ്റില്‍ ഇരിക്കുമ്പോള്‍ എത്ര വിഷമ ഘട്ടം ആണെങ്കിലും പ്രശ്‌നമുള്ള സമയം ആണെങ്കിലും സാറിന്റെ ആക്ഷന്‍ കേള്‍ക്കുമ്പോള്‍ കിട്ടുന്ന എനര്‍ജി വേറെ എവിടെയും കിട്ടാറില്ലെന്നും ഗോപിക പറഞ്ഞിരുന്നു.


Click it and Unblock the Notifications











