For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  സന്തോഷ് പണ്ഡിറ്റിനെ വിളിച്ചു വരുത്തി അപമാനിച്ചു; നവ്യയ്ക്കും നിത്യയ്ക്കുമെതിരെ സോഷ്യല്‍ മീഡിയ

  |

  ജനപ്രീയ പരിപാടിയാണ് സ്റ്റാര്‍ മാജിക്. സീരിയില്‍ താരങ്ങളും മിമിക്രി കലാകാരന്മാരും പങ്കെടുക്കുന്ന പരിപാടിയ്ക്ക് വലിയൊരു ആരാധകവൃന്ദം തന്നെയുണ്ട്. സോഷ്യല്‍ മീഡിയയിലും പരിപാടി ഹിറ്റാണ്. എന്നാല്‍ പരിപാടിയില്‍ തമാശയുടെ പേരില്‍ ബോഡി ഷെയ്മിംഗും വംശീയാധിക്ഷേപവും നടത്തുന്നതായി പലപ്പോഴും വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്. ഇതിനിടെ ഇപ്പോവിതാ സ്റ്റാര്‍ മാജിക്കിനെതിരെ വീണ്ടും വിമര്‍ശനം ഉയര്‍ന്നിരിക്കുകയാണ്.

  ഗ്ലാമറസായി അമല പോള്‍; ഹോട്ട് ചിത്രങ്ങള്‍ പങ്കുവച്ച് താരം

  സന്തോഷ് പണ്ഡിറ്റിനെ അപമാനിച്ചുവെന്നാണ് വിമര്‍ശനം. നോബി, നെല്‍സണ്‍, ബിനു അടിമാലി, ഐശ്വര്യ, മൃദുല വിജയ്, യുവകൃഷ്ണ, ശ്രീവിദ്യ, അസീസ്, മാന്‍വി, ഷിയാസ് കരീം, ബിനീഷ് ബാസ്റ്റിന്‍ തുടങ്ങി നിരവധി താരങ്ങള്‍ പങ്കെടുക്കുന്ന പരിപാടിയാണിത്. സന്തോഷ് പണ്ഡിറ്റും പരിപാടിയില്‍ പങ്കെടുക്കാറുളള താരമാണ്. കഴിഞ്ഞ ദിവസം ഷോയിലെ അതിഥികളായി നവ്യ നയാരും നിത്യ ദാസും എത്തിയിരുന്നു. ഈ സമയത്ത് സന്തോഷ് പണ്ഡിറ്റിനെ അപമാനിച്ചുവെന്നാണ് വിമര്‍ശനം.

  സോഷ്യല്‍ മീഡിയയിലൂടെ നിരവധി പേരാണ് താരത്തെ അപമാനിച്ചതിനെക്കുറിച്ച് പ്രതികരണവുമായി എത്തിയിരിക്കുന്നത്. ഇതേക്കുറിച്ച് സിനിഫൈല്‍ ഗ്രൂപ്പില്‍ മനിഷ് മണിക്കുട്ടന്‍ എന്ന വ്യക്തി പങ്കുവച്ചൊരു കുറിപ്പ് ചര്‍ച്ചയായി മാറിയിരിക്കുകയാണ്. കുറിപ്പ് വിശദമായി വായിക്കാം തുടര്‍ന്ന്.

  മുന്‍പും പല രീതിയില്‍ ഉള്ള വിമര്‍ശങ്ങള്‍ ഏറ്റു വാങ്ങിയ പ്രോഗ്രാം ആണ് സ്റ്റാര്‍ മാജിക്. അതില്‍ ഏറ്റവും കൂടുതല്‍ കേട്ടത് ബോഡി ഷെമിങ്ങ് കൂടുതല്‍ ആണ് എന്നുള്ളതാരുന്നു. സാബു മോന്‍ ഗസ്റ്റ് ആയി വന്നപ്പോള്‍ അത് ആ ഷോയില്‍ തന്നെ പറയുകയും ചെയ്തു. എങ്കില്‍ പോലും ഇതിലെ പല സ്‌കിറ്റുകളും നമ്മളെ ചിരിപ്പിച്ചിട്ടുണ്ട്. തങ്കച്ചന്‍ എന്ന കലാകാരന്റെ കഴിവ് ഒരു പക്ഷെ പ്രേക്ഷകര്‍ കണ്ടത് ഈ ഷോയിലൂടെ ആണ്. വിമര്‍ശങ്ങള്‍ വന്നപ്പോളും പലരും പറഞ്ഞ ന്യായം അവര്‍ കൂട്ടുകാര്‍ തമ്മില്‍ കളിയാക്കുന്നത് ആണ്, അല്ലെങ്കില്‍ പാവം കലാലരന്മാര്‍ ആണ് എന്നുള്ളതാണ്. അത് അങ്ങനെ കണ്ടാല്‍ തന്നെ കഴിഞ്ഞ എപ്പിസോഡില്‍ കാണിച്ചത് പരിധി വിട്ടു പോയി. എന്നാണ് കുറിപ്പില്‍ പറയുന്നത്.

  ഒരു കലാകാരനെ വിളിച്ചു വരുത്തി അപമാനിക്കുക ആണ് എല്ലാവരും കൂടി ചേര്‍ന്ന് ചെയ്തത്. അതിനു മുന്നില്‍ നിന്നത് ലക്ഷ്മി നക്ഷത്ര നവ്യ നായര്‍ നിത്യ ദാസ് എന്നിവര്‍ ആയിരുന്നു. ഒരു അര്‍ത്ഥത്തില്‍ ഇവരുടെ യഥാര്‍ത്ഥ സ്വഭാവം പുറത്ത് വന്നു എന്ന് തന്നെ പറയാം. ഒരു കലാകാരന്‍ അയാളുടെ കഴിവിന് അനുസരിച്ചു ചെയ്യുന്നതിനെ അംഗീകരിക്കണം എന്ന് ആരും പറയുന്നില്ല, പക്ഷെ ഇപ്രകാരം അപമാനിക്കാന്‍ പാടുള്ളതല്ല. ഏറ്റവും സന്തോഷം തോന്നിയ കാര്യം കണ്ട ഭൂരിഭാഗം ആളുകള്‍ക്കും ഇതേ അഭിപ്രായം ആണെന്നുള്ളതാണ് എന്നും കുറിപ്പില്‍ പറയുന്നുണ്ട്.

  ഭാവനയുടെ ഭര്‍ത്താവായി അഭിനയിച്ചു, സീരിയലിലെ പെണ്‍വേഷം ഒരിക്കലും മറക്കാന്‍ പറ്റില്ലെന്ന് നടന്‍ അരുണ്‍ രാഘവന്‍

  Recommended Video

  ഗോള്‍ഡന്‍ വിസയെ കളിയാക്കി സന്തോഷ് പണ്ഡിറ്റ് | FilmiBeat Malayalam

  ഇതിനിടെ ചിലര്‍ പരിപാടിയെ പിന്തുണച്ചു കൊണ്ടും രംഗത്ത് എത്തിയിട്ടുണ്ട്. ഇതെന്തോന്ന് സന്തോഷിനെ പരിപാടിയില്‍ വിളിച്ച കൊണ്ട് അവന്‍ വന്നു അവര്‍ ആദ്യമേ ഇങ്ങനെ ആണ് അവിടുത്തെ പരിപാടി എന്ന് അറിയാലോ സന്തോഷിന് അതില്‍ എന്തേലും കുഴപ്പം ഉണ്ടേല്‍ ആള്‍ക്ക് പങ്കെടുക്കേണ്ട ആവശ്യം ഇല്ലല്ലോ. ഇനി പരിപാടി തുടങ്ങിയിട്ടാണ് അറിയുന്നേ എങ്കിലും എനിക്ക് ഇത് പറ്റില്ല എന്ന് പറഞ്ഞു പോവാലോ,അപ്പോ അയാള്‍ക്ക് ഒരു കുഴപ്പവുമില്ല കോമാളി ആവുന്നതില്‍ പിന്നെ നമുക്ക് എന്ത്, ക്യാഷ് ന് വേണ്ടി എന്തും അവന്‍ ചെയ്യും എന്നായിരുന്നു ഒരാളുടെ കമന്റ്. ഇത് മുന്‍കൂട്ടി തയ്യാറാക്കിയ തിരക്കഥയാണെന്നും രണ്ട് കൂട്ടരും അറിഞ്ഞു കൊണ്ട് ചെയ്യുന്നതാണെന്നുമാണ് പിന്തുണയുമായി എത്തുന്നവര്‍ പറയുന്നത്.

  English summary
  Social Media Slams Star Magic Navya Nair And Nithya Das For Insulting Santhosh Pandit
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X