twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    പത്തല് വെട്ടി അടിക്കണം! രണ്ട് കുട്ടികളെ കൊഞ്ചിക്കുമ്പോള്‍ ഒരാളെ മാറ്റി നിര്‍ത്തി; ജഡ്ജസിനെതിരെ സോഷ്യല്‍ മീഡിയ

    |

    ജനപ്രീയ സംഗീത റിയാലിറ്റി ഷോയാണ് ഫ്‌ളവേഴ്‌സ് ചാനലില്‍ സംപ്രേക്ഷണം ചെയ്യുന്ന ടോപ് സിംഗര്‍. കുട്ടികളുടെ മനോഹരമായ പാട്ടു പോലെ തന്നെ കുട്ടികളും വിധികര്‍ത്താക്കളും തമ്മിലുള്ള സംസാരുവമൊക്കെ ആരാധകരെ നേടാറുണ്ട്. എന്നാല്‍ ഇപ്പോഴിതാ ഷോയിലെ വിധികര്‍ത്താക്കള്‍ക്കെതിരെ സോഷ്യല്‍ മീഡിയ രംഗത്തെത്തിയിരിക്കുകയാണ്. പഴയൊരു വീഡിയോയെ ആസ്പദമാക്കിയാണ് സോഷ്യല്‍ മീഡിയയുടെ വിമര്‍ശനം. വിശദമായി വായിക്കാം തുടര്‍ന്ന്.

    Also Read: 'അഭിനയത്തില്‍ മാത്രമല്ല മനുഷ്യത്വത്തിലും ലാലേട്ടന്‍ യഥാര്‍ത്ഥ വിസ്മയം'; ഹരീഷ് പേരടിAlso Read: 'അഭിനയത്തില്‍ മാത്രമല്ല മനുഷ്യത്വത്തിലും ലാലേട്ടന്‍ യഥാര്‍ത്ഥ വിസ്മയം'; ഹരീഷ് പേരടി

    മൂന്ന് കുട്ടികള്‍ ഒരുമിച്ച് പാട്ടു പാടാന്‍ എത്തിയപ്പോള്‍ കൂട്ടത്തില്‍ ഒരു കുട്ടിയോട് വിധികര്‍ത്താക്കള്‍ വിവേചനം കാണിച്ചുവെന്നാണ് വിമര്‍ശനം. പഴയ വീഡിയോയാണെങ്കിലും വീഡിയോയ്ക്ക് താഴെആളുകള്‍ പ്രതിഷേധവുമായി എത്തുന്നുണ്ട്. 'ഒരു കുട്ടിയെ മാത്രം മാറ്റി നിര്‍ത്തുന്ന വിധികര്‍ത്താക്കളെ പത്തല് വെട്ടി അടിക്കണം,' 'ചിരിക്കുട്ടനും മറ്റുള്ളവര്‍ക്കും ചുരുളി നിര്‍ദേശിക്കുന്നു' 'സംഗീതത്തിലും ഇങ്ങനെ വേര്‍തിരിവ് കാണിക്കണോ' തുടങ്ങിയ കമന്റുകളാണ് വീഡിയോയ്ക്ക് താഴെ വന്നുകൊണ്ടിരിക്കുന്നത്.

    ആശാ റാണി

    സംഭവത്തെക്കുറിച്ച് ആശാ റാണി സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച കുറിപ്പും ശ്രദ്ധ നേടുന്നുണ്ട്. കുറിപ്പ് വായിക്കാം തുടര്‍ന്ന്.

    ഫ്‌ലവേഴ്‌സ് ചാനലില്‍ ഗായകന്‍ ശ്രീകുമാറും, സംഗീത സംവിധായകന്‍ ജയചന്ദ്രനും, ഗായകന്‍ മധുബാലകൃഷ്ണനും ജഡ്ജസ്സായ കുട്ടികളുടെ സംഗീത മത്സര പരിപാടിയുടെ വീഡിയോ കാണുന്നു, കുറെ സെലിബ്രിറ്റി ഗസ്റ്റുകളും ഉണ്ട്. ഇന്നച്ചനെ പോലെ. ജോണ്‍സണ്‍ മാഷിന്റെ സ്മരണ റൗണ്ടാണ്. 'ഡോക്ടര്‍ സാറെ ലേഡി ഡോക്ടര്‍ സാറെ' എന്ന ഗാനമാണ് കുട്ടികള്‍ പാടുന്നത്.
    മൂന്ന് കുട്ടികള്‍ പാടാന്‍ വരുന്നു. ആ ഷോ യുടെ പ്രധാന ആകര്‍ഷണം ആയ മിയകുട്ടി മേഘ്‌നക്കുട്ടി എന്നൊക്കെ ജഡ്ജസ്സ് വിളിക്കുന്ന പുള്ളേരും മൂന്നാമത് ഒരു കുട്ടിയും.

    കൊഞ്ചിക്കാന്‍ മനസ്സ് വരാത്ത ഒരു കുട്ടി


    മിക്ക എപ്പിസോഡിലും ഈ രണ്ട് പിള്ളേരുമായി ജഡ്ഡ്ജസ്സിന്റെ വാത്സല്യ കൊഞ്ചലാണ് പാട്ടിനേക്കാള്‍ പ്രേക്ഷരുളള ഭാഗം.
    ആദ്യം പറഞ്ഞ വീഡിയോയില്‍ മോന്‍സന്‍ കൊടുത്ത ആന്റിക്ക് മോതിരം ഇട്ട കക്ഷിയും, ജയചന്ദ്രനും, ദീപക്‌ദേവും ഒക്കെ മിയകുട്ടിയേയും മേഘ്‌നകുട്ടിയേയും വാത്സല്യ കൊഞ്ചല് നടത്തി പൊക്കി മരത്തില്‍ കയറ്റുന്നു. തത്തമ്മ പൂച്ച സ്‌റ്റൈലില്‍ നല്ല പരിശീലനം കിട്ടിയത് കൊണ്ടാകും പിള്ളേരും പൊളിക്കുന്നു. മൂന്നാമത്തെ കുട്ടിയോട് ഇവന്മാര് ആരും ഒരക്ഷരം പറയുന്നില്ല.

    വേദിയിലെ മൂന്നാമത്തെ കുട്ടി പ്രത്യേക്ഷത്തില്‍ തന്നെ വിവേചനം അനുഭവിക്കുന്നത് നമുക്ക് മനസ്സിലാകും അവളുടെ സോഷ്യല്‍ ലൊക്കേഷനെ പറ്റിയുള്ള ഗസ്സ് തൊണ്ണൂറ് ശതമാനവും ശരിയാകും. ഇരുണ്ട തൊലി നിറമുള്ള കാഴ്ചയില്‍ മേഘേനകുട്ടിയേയും മിയകുട്ടിയേയും പോലെ അല്ലാത്ത പേരിന്റെ കൂടെ കുട്ടി ചേര്‍ത്ത് ലവന്മാര്‍ക്ക് കൊഞ്ചിക്കാന്‍ മനസ്സ് വരാത്ത ഒരു കുട്ടി.

    വിവേചനം മാത്രം

    മൂന്ന് പേരുടെ ഗ്രൂപ്പില്‍ ഒറ്റക്ക് നില്‍ക്കുന്ന ആ കുട്ടി ഭയങ്കര വേദനയായി തോന്നി. വീഡിയോയുടെ കമന്റ് നോക്കുമ്പോള്‍ ഒരുപാട് മനുഷ്യര്‍ ഇതേ വികാരം പങ്കിടുന്നു. ചിരി കുട്ടനെയൊക്കെ നല്ല തെറി. മനുഷ്യരില്‍ ചെറിയ പ്രതീക്ഷ തോന്നി.
    സംഗീതത്തിന് ജാതിയില്ല മതമില്ല നിറമില്ല എന്നൊക്കെ പറഞ്ഞ നായിന്റെ മോന്‍ ഏതോ പ്രിവിലേജ്ഡ് അപ്പര്‍ക്‌ളാസ് ഊളയാകാനെ തരം ഉളളു.എല്‍കെജി ക്ലാസ് മുതല്‍ യൂണിവേഴ്‌സിറ്റി തലം വരെ വിവേചനം മാത്രം കണ്ടും കേട്ടും അനുഭവിച്ചും വളര്‍ന്ന മനുഷ്യരാരും ആകില്ലെന്നാണ് ആശാ റാണി പറയുന്നത്.

    സോഷ്യല്‍ മീഡിയ

    സംഭവം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി മാറിയിരിക്കുകയാണ്. നിരവധി പേരാണ് കമന്റുകളിലൂടെ വിമര്‍ശനം ഉന്നയിക്കുന്നത്. നല്ല അധ്യാപകരാവുക എല്ലാവരേയും ഒരുപോലെ കാണുമ്പോഴാണെന്ന് സോഷ്യല്‍ മീഡിയ പറയുന്നു. സംഗീതത്തില്‍ ജാതിയും മതവും ക്ലാസുമൊന്നുമില്ലെന്ന് മനസിലാക്കാന്‍ പോലും ഇവര്‍ക്ക് സാധിക്കുന്നില്ലെന്നുമാണ് സോഷ്യല്‍ മീഡിയയുടെ വിമര്‍ശനങ്ങള്‍.

    English summary
    Social Media Slams Top SInger Judges For Being Biased And Ignoring A Child While Praising Two
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X