For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഇപ്പോള്‍ സുഹൃത്തുക്കളല്ല, എനിക്കവനോട് പ്രശ്‌നമില്ല; വിവാഹം വേണ്ടെന്ന് വെച്ചത് എന്തിനെന്ന് അഷിക

  |

  ഷോര്‍ട്ട് ഫിലിമുകളിലൂടേയും ഇന്‍സ്റ്റഗ്രാം റീല്‍സുകളിലൂടേയും താരമായ സുന്ദരിയാണ് അഷിക അശോകന്‍. സോഷ്യല്‍ മീഡിയയില്‍ ധാരാളം ഫോളോവേഴ്‌സുള്ള അഷികയുടെ ചിത്രങ്ങളും വീഡിയോകളുമെല്ലാം വൈറലായി മാറാറുണ്ട്. അഭിനയ മോഹിയായ അഷിക ധാരാളം ഷോര്‍ട്ട് ഫിലിമുകളിലും ഇതിനോടകം അഭിനയിച്ചിട്ടുണ്ട്. ഇപ്പോഴിതാ ഡാന്‍സിംഗ് സ്റ്റാര്‍സിലൂടെ ടെലിവിഷന്‍ രംഗത്തും സാന്നിധ്യം അറിയിക്കുകയാണ് അഷിക.

  Also Read: ശീരരം കാണിച്ച് ആണുങ്ങളെ പ്രകോപിപ്പിക്കുകയല്ല എന്റെ ലക്ഷ്യം; ഇതെന്റെ ജോലിയാണെന്ന് അഷിക

  ഒരു വര്‍ഷം മുമ്പ് അഷികയുടെ വിവാഹം നിശ്ചയിച്ചിരുന്നു. എന്നാല്‍ താരം പിന്നീട് ഈ വിവാഹത്തില്‍ നിന്നും പിന്മാറുകയായിരുന്നു. ഇപ്പോഴിതാ ബിഹൈന്‍ഡ് വുഡ്‌സിന് നല്‍കിയ അഭിമുഖത്തില്‍ താന്‍ വിവാഹത്തില്‍ നിന്നും പിന്മാറാനുണ്ടായ കാരണം വെളിപ്പെടുത്തുകയാണ് അഷിക. താരത്തിന്റെ വാക്കുകള്‍ വായിക്കാം തുടര്‍ന്ന്.

  Ashika Ashokan

  അടിസ്ഥാനപരമായ പ്രശ്‌നങ്ങള്‍ എന്നു പറയാം. ഞാനൊരു മെറ്റീരിയലിസ്റ്റിക്കായ വ്യക്തിയല്ല. എന്റെ ഭാവി വരനില്‍ നിന്നും ലക്ഷ്വറിയും, കാറു വേണമെന്നോ ബംഗ്ലാവ് വേണമെന്നോ ഒന്നും ആവശ്യപ്പെടുന്നയാളല്ല ഞാന്‍ എന്നും അഷിക പറയുന്നു.

  എനിക്കൊരു മെറ്റീരിയലിസ്റ്റിക് പ്രോപ്പര്‍ട്ടികളും സമ്പത്തുകളും വേണ്ടതില്ല. ഞാന്‍ നോക്കുന്നത് കരുതലും സത്യസന്ധതയും ആത്മാര്‍ത്ഥയുമാണ്. പിന്നെ ബഹുമാനവും. അത് നമ്മള്‍ക്ക് കിട്ടുന്നില്ല എന്നാണെങ്കില്‍ പിന്നെന്തിനാണ്? ഞാന്‍ ഹാപ്പിയല്ലെന്ന് തോന്നി. നെവര്‍ ഫെല്‍റ്റ് കംപ്ലീറ്റ് എന്നാണ് താരം പറയുന്നത്.

  അതല്ലായിരുന്നു എന്റെ ഫൈനല്‍ ഡെസ്റ്റിനേഷന്‍ എന്ന് തോന്നിയത് കൊണ്ട് വേണ്ടെന്ന് വച്ചു. ഇപ്പോള്‍ സുഹൃത്തുക്കളല്ല, പക്ഷെ എനിക്ക് പ്രശ്‌നങ്ങളൊന്നുമില്ല. അവന് എന്നോടും പ്രശ്‌നങ്ങളൊന്നുമില്ലെന്നും അഷിക വ്യക്തമാക്കുന്നത്. തനിക്ക് സോഷ്യല്‍ മീഡിയയില്‍ നിന്നും ലഭിക്കുന്ന മോശം കമന്റുകളെക്കുറിച്ചും അഷിക അഭിമുഖത്തില്‍ സംസാരിക്കുന്നുണ്ട്.

  അവരുടെ വിചാരം ശരീരം കാണിക്കുക എന്നതാണ് എന്റെ ഉദ്ദേശം എന്നാണ്. അവര്‍ക്ക് അത്ര ചിന്തിക്കാനുള്ള വിവരമേ ഉണ്ടാകൂ. അതുകൊണ്ട് ഞാന്‍ അതേക്കുറിച്ച് ഇത്ര ചിന്തിക്കുകയോ ചോദിച്ച് പോവാറോ ഇല്ല. പക്ഷെ ചില കമന്റുകള്‍ കാണുമ്പോള്‍ പ്രതികരിക്കാന്‍ തോന്നിപ്പോകുമെന്നാണ് അഷിക പറയുന്നത്.

  Also Read: നിങ്ങളുടെ മുഖം സ്‌ക്രീനിൽ കാണാൻ ഇഷ്ടമാണെന്നാണ് അദ്ദേഹം പറഞ്ഞത്, അതെനിക്ക് ഓസ്കാർ ആയിരുന്നു: വിന്ദുജ

  എന്നാല്‍ അവര്‍ ചെയ്യുന്നത് തെറ്റാണെന്ന് പറഞ്ഞു കൊടുക്കാന്‍ നോക്കിയാല്‍ പിന്നെ എനിക്ക് അഹങ്കാരമായി. ജാഡയായി എന്നും അഷിക പറയുന്നു ഞാന്‍ പറയുന്നത് ഇതാണ് ഇതിന്റെ ശരിയായ രീതി, ഞാനൊരു മോഡലാണ്. ഞാനൊരു വസ്ത്രം ഇടുന്നുണ്ടെങ്കില്‍ അതെന്റെ ജോലിയുടെ ഭാഗമാണെന്നാണ് അഷിക വ്യക്തമാക്കുന്നത്.

  Ashika Ashokan

  അല്ലാതെ എന്റെ ശരീരം കാണിക്കുകയോ അതിനെ സെക്ഷ്വലൈസ് ചെയ്ത് ആണുങ്ങളെ പ്രകോപിപ്പിക്കുയോ അല്ല എന്റെ ഉദ്ദേശം. ഞാനൊരു മോഡലാണ്. ഇതെന്റെ ജോലിയാണ്. എനിക്ക് പ്രതിഫലം കിട്ടുന്നത് എന്റെ ജോലിയ്ക്കാണ്. അപ്പോള്‍ ഞാന്‍ പൂര്‍ത്തിയാക്കേണ്ടത് എന്റെ ജോലിയുടെ ക്രൈറ്റീരിയയാണ്. അല്ലാതെ, മറ്റുള്ളവര്‍ എന്ത് ചിന്തിക്കുമെന്നേ പറയുമെന്നോ ആശങ്കപ്പെടേണ്ട കാര്യം എനിക്കില്ലെന്നും അഷിക പറയുന്നു.

  അത് പറഞ്ഞതിനാണ് എനിക്ക് ജാഡയാണ്, അഹങ്കാരമാണ് എന്നൊക്കെ പറഞ്ഞത്. അതിലെന്താണ് തെറ്റുള്ളത്. ഒരു എഞ്ചിനീയര്‍ ആണെങ്കില്‍ എഞ്ചിനീയര്‍ ചെയ്യേണ്ടതെല്ലാം അയാള്‍ ഫോളോ ചെയ്യണ്ടേ? ടീച്ചറാണെങ്കില്‍ ടീച്ചര്‍ ചെയ്യേണ്ട കുറേ കാര്യങ്ങളില്ലേ? അത് തന്നെയല്ലേ മോഡലായ ഞാനും ചെയ്യുന്നത്. എന്താണ് വ്യത്യാസം? എന്നും അഷിക തുറന്നടിച്ച് ചോദിക്കുന്നുണ്ട്.

  സോഷ്യല്‍ മീഡിയയിലൂടെ താരങ്ങള്‍ക്കെതിരെയുള്ള അശ്ലീല പരാമർശങ്ങളും സദാചാര ആക്രമണങ്ങളും പതിവായി മാറിയിരിക്കുകയാണ്. ഈ സമയത്താണ് അഷികയുടെ പ്രതികരണം എന്നത് ശ്രദ്ധേയമാണ്. ടിക് ടോക്കിലൂടെയായിരുന്നു അഷികയുടെ തുടക്കം. പിന്നീട് റീലുകളിലൂടെ താരമായി മാറുകയായിരുന്നു. നിരവധി ഷോർട്ട് ഫിലിമുകളില്‍ അഭിനയിച്ചിട്ടുള്ള അഷിക സിനിമയിലേക്കുള്ള എന്‍ട്രിയ്ക്കായുള്ള ഒരുക്കത്തിലാണ്. താരത്തിന്റെ സിനിമകള്‍ അണിയറയില്‍ തയ്യാറെടുക്കുകയാണ്. ഇതിനിടെയാണ് ഡാന്‍സിംഗ് സ്റ്റാർസിലൂടെ ടെലിവിഷനിലും അഷിക കയ്യടി നേടുന്നത്.

  Read more about: serial
  English summary
  Social Media Star Ashika Ashokan Opens Up About Why She Broke Off Her Engagement
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X