വിവാഹം കഴിഞ്ഞ ഉടനെ തന്നെ എന്റെ ജീവിതം തകര്‍ക്കണോ! ഞാൻ ആത്മഹത്യ ചെയ്യണം എന്നാണോ; പൊട്ടിത്തെറിച്ച് അസ്‌ല മർലി!
സമീപകാലത്തായി നിരവധി പേർ സോഷ്യൽ മീഡിയയിലൂടെ താരങ്ങളായി മാറിയിട്ടുണ്ട്. അക്കൂട്ടത്തില്‍ ഒരാളാണ് വ്‌ളോഗറായ അസ്ല മര്‍ലി എന്ന ഹില. മറയില്ലാതെ സംസാരിക്കുന്ന ഹിലയുടെ വീഡിയോക്ക് നിരവധി ആരാധകരാണ് ഉള്ളത്. സോഷ്യൽ മീഡിയക്ക് പുറത്ത് ടെലിവിഷനിലും സാന്നിധ്യം അറിയിക്കാൻ ഹിലയ്ക്ക് സാധിച്ചിട്ടുണ്ട്. ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന കുക്ക് വിത്ത് കോമഡിയിൽ മത്സരാർത്ഥിയായിരുന്നു ഹില.
അടുത്തിടെ ആയിരുന്നു ഹിലയുടെ വിവാഹം. സോഷ്യല്‍ മീഡിയയിലെ താരങ്ങളെല്ലാം പങ്കെടുത്ത വിവാഹത്തിന്റെ വീഡിയോ വൈറലായി മാറിയിരുന്നു. ബിഗ് ബോസ് താരം റോബിനും പ്രതിശ്രുതി വധു ആരതി പൊടിയുമൊക്കെ വിവാഹത്തിന് എത്തിയിരുന്നു. വിവാഹശേഷം വിദേശത്ത് മധുവിധു ആഘോഷിക്കുകയാണ് ഹിലയും ഭർത്താവ് അംജുവും. അതിനിടെ തന്റെ ജീവിതം തകർക്കാൻ ചിലർ ശ്രമിക്കുന്നു എന്ന ആരോപണവുമായി രംഗത്ത് എത്തിയിരിക്കുകയാണ് ഹില.

തന്റെ ചാനലിൽ പങ്കുവച്ച പുതിയ വീഡിയോയിലാണ് ഹില ഇക്കാര്യം പറഞ്ഞത്. ഒരു വ്യാജ അക്കൗണ്ടിൽ നിന്ന് ഭർത്താവിന് വന്ന വോയ്‌സ് മെസേജും താരം വീഡിയോയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കേട്ടാല്‍ അറയ്ക്കുന്ന തെറിയാണ് വോയ്‌സ് മെസേജിൽ. ഭർത്താവ് അംജുവിനെ ആണ്‍ വര്‍ഗ്ഗത്തിന് അപമാനമുണ്ടാക്കുന്ന ആളായിട്ടാണ് വിശേഷിപ്പിക്കുന്നത്. കെട്ടിയ പെണ്ണിനെ സ്‌നേഹിക്കുന്ന ഞാന്‍ അല്ല, വ്യാജ പ്രൊഫൈലില്‍ നിന്ന് ഇതുപോലെ അശ്ലീല മെസേജ് അയക്കുന്ന താനാണ് അപമാനം എന്ന് അംജു ഇതിനോട് പ്രതികരിക്കുന്നുണ്ട്.
വിവാഹം കഴിഞ്ഞ ദിവസം മുതല്‍ കേള്‍ക്കാന്‍ തുടങ്ങിയതാണ് ഈ നെഗറ്റീവുകള്‍. ഒരു മാസത്തിന് അപ്പുറം, പോട്ടെ, ഒരു വര്‍ഷത്തിന് അപ്പുറം ഈ ദാമ്പത്യജീവിതം മുന്നോട്ട് പോകില്ല എന്നാണ് പലരും കമന്റില്‍ പറയുന്നത്. വിവാഹം കഴിഞ്ഞ് ഒരു പുതിയ ജീവിതത്തിലേക്ക് കടക്കുമ്പോള്‍ തന്നെ ഇങ്ങനെയുള്ള സംസാരം കേള്‍ക്കേണ്ടി വരുന്നത് വളരെ അധികം വേദനയുണ്ടാക്കുന്നതാണ്. പോട്ടെ സാരമില്ല, മൈൻഡ് ചെയ്യേണ്ട എന്നൊക്കെ പറയാം. പക്ഷെ അതിന് എപ്പോഴും സാധിക്കണമെന്നില്ല, ഹില പറയുന്നു.
ജീവിതത്തില്‍ ഒരുപാട് അനുഭവിച്ചിട്ടുള്ള ആളാണ് ഞാന്‍. യൂട്യൂബ് തുടങ്ങിയ സമയത്തും ഒരുപാട് മോശം കമന്റ് വന്നിട്ടുണ്ട്. എനിക്ക് ശീലമാണ്. പക്ഷെ ഭര്‍ത്താവിനും അവരുടെ വീട്ടുകാര്‍ക്കും ഇതെല്ലം പുതിയ അനുഭവമാണ്. എന്നെ വിശ്വസിക്കുന്ന ഒരു കുടുംബവും ഭര്‍ത്താവും ഉള്ളത് കൊണ്ട് മാത്രമാണ് ഈ ജീവിതം തകരാത്തത്. കെട്ടിയതിന്റെ തലേന്ന് മുതല്‍ ഇത്തരം മെസേജുകള്‍ ഒരു ഭര്‍ത്താവിന്റെ ഫോണിലേക്ക് വന്നിട്ട്, എന്നെ അദ്ദേഹം വിശ്വസിച്ചില്ലെങ്കിൽ ഞാന്‍ ആത്മഹത്യ ചെയ്യണം എന്നാണോ എന്നും അസ്ല ചോദിക്കുന്നു.

ഞാന്‍ ഇഷ്ടപ്പെട്ട് കെട്ടിയതാണ് ഹിലയെ. അത് മറ്റുള്ളവരെ ബോധ്യപ്പെടുത്തേണ്ടതില്ല. നാട്ടുകാര്‍ക്ക് വേണ്ടിയല്ല ഞാന്‍ കെട്ടിയത്. കെട്ടിയ പെണ്ണിനെ എങ്ങനെ സ്‌നേഹിക്കണമെന്ന് എനിക്ക് അറിയാം. അതിന് ആരും ഉപദേശിക്കാന്‍ വരേണ്ട എന്ന് അംജുവും പറയുന്നു. ഒരു പെണ്ണിനെ സ്‌നേഹിച്ചതിന്റെ പേരില്‍ ഒരു ആണിന്റെയും വില കുറയില്ല. കൂടുകയേയുള്ളൂ. എന്റെ ഭാര്യയെ സ്‌നേഹിച്ചതിന്റെ പേരില്‍ വില കുറയുകയാണ് എന്ന് പറയുന്ന തനിക്ക് എന്ത് വിലയാണ് ഉള്ളത് എന്നാണ് അംജുവിന്റെ ചോദ്യം.
നിങ്ങള്‍ക്ക് വിമര്‍ശിക്കാം, എന്റെ ഡ്രസ്സിങിനെ കുറിച്ചോ, ഹെയര്‍ സ്‌റ്റൈലിനെ കുറിച്ചോ, ഞാന്‍ ഇടുന്ന വീഡിയോയെ കുറിച്ചോ നിങ്ങള്‍ക്ക് വിമര്‍ശിക്കാം. പക്ഷെ ജീവിതത്തെ തൊട്ട് കളിക്കരുത്. അസഭ്യം പറയരുത്. വ്യക്തിഹത്യ ചെയ്യുന്നതും തെറി പറയുന്നതും ഒന്നും അനുവദിക്കില്ല, അസ്ലയും അംജുവും പറഞ്ഞു. നേരത്തെ ഹണിമൂൺ ആഘോഷത്തിന്റെ വീഡിയോകളൊക്കെ അസ്ല ചാനലിലൂടെ പങ്കുവയ്ക്കുകയുണ്ടായി. ഇവരുടെ ചിത്രങ്ങളും ആരാധകർ ഏറ്റെടുത്തിരുന്നു.


Click it and Unblock the Notifications











