16 ദിവസം ആശുപത്രിയില്‍,മുന്‍ ഭര്‍ത്താവ് ശല്യം ചെയ്യുന്നുവെന്ന് ദീപ്തി;അസുഖത്തെപ്പറ്റി മൗനം തുടരുന്നത് എന്തിന്?
സോഷ്യല്‍ മീഡിയയ്ക്ക് സുപരിചിതയാണ് ദീപ്തി സീതത്തോട്. തന്റെ യൂട്യൂബ് ചാനലിലൂടെ ഒരുപാട് ആരാധകരെ ഉണ്ടാക്കിയിട്ടുണ്ട് ദീപ്തി. തന്റെ ആദ്യ വിവാഹത്തിലെ പ്രശ്‌നങ്ങളെക്കുറിച്ചുള്ള ദീപ്തിയുടെ തുറന്ന് പറച്ചില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. തുടര്‍ന്ന് ആദിവാസികള്‍ക്കിടയിലെ പ്രവര്‍ത്തനങ്ങൡലൂടേയും ദീപ്തി സോഷ്യല്‍ മീഡിയയുടെ കയ്യടി നേടിയിരുന്നു.
ഈയ്യടുത്താണ് ദീപ്തിയും കുഞ്ഞാവയും വിവാഹം കഴിച്ചത്. സോഷ്യല്‍ മീഡിയയുടെ പ്രിയപ്പെട്ട ജോഡിയാണ് ഇരുവരും. ഇതിനിടെയാണ് കഴിഞ്ഞ ദിവസം ദീപ്തി ഒരു പോസ്റ്റ് പങ്കിട്ടത്. തനിക്ക് സുഖമില്ലെന്നും ദിവസങ്ങളായി ആശുപത്രിയിലാണെന്നുമാണ് ദീപ്തി പോസ്റ്റില്‍ പറഞ്ഞത്. എന്നാല്‍ എന്താണ് സംഭവിച്ചതെന്ന കാര്യത്തില്‍ ദീപ്തി വ്യക്തത നല്‍കിയിരുന്നില്ല. ഇത് ആരാധകര്‍ക്കിടയില്‍ ആശങ്ക ജനിപ്പിക്കുകയും ചെയ്തിരുന്നു.

ഈ സാഹചര്യത്തില്‍ പുതിയൊരു വീഡിയോയുമായി എത്തിയിരിക്കുകയാണ് ദീപ്തി സീതത്തോട്. ഞാനിപ്പോള്‍ വയനാട്ടിലാണ്. നീണ്ട 16 ദിവസത്തെ ആശുപത്രി വാസത്തിന് ശേഷം പുറത്തിറങ്ങി. രണ്ട് ആശുപത്രികളിലായിട്ടായിരുന്നു. അസുഖത്തിന്റെ കാരണം കണ്ടെത്തി ചികിത്സയെടുത്തതിനാല്‍ ഇനി ഫിറ്റ്‌സ് പോലുള്ള സംഭവങ്ങള്‍ ഉണ്ടാകില്ലെന്ന് കരുതുന്നു എന്നാണ് ദീപ്തി പറയുന്നത്.
വലിയ പ്രശ്‌നങ്ങളിലൂടെയാണ് കുറേ വര്‍ഷങ്ങളായി ഞാന്‍ കടുന്നു പോകുന്നത്. എന്താണ് അതിന്റെ കാരണം എന്നൊക്കെ ഇനിയും പറയണമോ എന്നറിയില്ലെന്നും ദീപ്തി പറയുന്നുണ്ട്. രണ്ട് വശമുണ്ട്. ഒന്ന് പറഞ്ഞാല്‍ നെഗറ്റീവായി മാത്രം എടുക്കുന്ന ആളുകളുണ്ട്. അല്ലെങ്കില്‍ ഒരുപക്ഷെ കുറേ പേര്‍ ഈ അവസ്ഥയില്‍ നിന്നും രക്ഷപ്പെടും. അതിനാല്‍ ഞാന്‍ ആകെ കണ്‍ഫ്യൂസ്ഡ് ആണ് എന്നും ദീപ്തി വീഡിയോയില്‍ പറയുന്നുണ്ട്. എന്നാല്‍ എന്താണ് ആ പ്രശ്‌നമെന്ന കാര്യത്തില്‍ ദീപ്തി വ്യക്തത നല്‍കാത്തത് ആരാധകരെ ആശങ്കയിലാക്കുന്നുണ്ട്. രോഗത്തെക്കുറിച്ചാണ് ദീപ്തിയുടെ തുറന്ന് പറച്ചിലെങ്കില്‍ അതില്‍ ഭയപ്പെടാനെന്താണെന്നാണ് ആരാധകര്‍ ചോദിക്കുന്നത്.

എന്റെ പങ്കാളിയോട് ചോദിച്ചപ്പോള്‍ നിന്റെ ഇഷ്ടം പോലെ ചെയ്യാനാണ് പറഞ്ഞത്. ആരെന്ത് പറഞ്ഞാലും എനിക്ക് നിന്നെ അറിയാം. നെഗറ്റീവ് പറയുന്നവര്‍ നെഗറ്റീവും പോസിറ്റീവ് പറയുന്നവര്‍ പോസിറ്റീവായും എടുക്കട്ടെ എന്നും പറഞ്ഞുവെന്ന് താരം പറയുന്നു. നമുക്ക് എല്ലാവര്‍ക്കും ഒരു ബയോളജിക്കല്‍ സൈക്കിളുണ്ട്. അത് ഞാന്‍ മനപ്പൂര്‍വ്വം മടുക്കിയെന്നാണ് എന്നില്‍ എല്ലാവരും കണ്ട തെറ്റ്. ഞാന്‍ സമയത്ത് ഉറങ്ങുന്നില്ല, ഉണരുന്നില്ല. അര്‍ത്ഥരാത്രി കാട്ടിലൂടേയും തോട്ടിലൂടേയും നടക്കുന്നു. അങ്ങനെ പലതും കേട്ടു. പക്ഷെ അത് എന്തുകൊണ്ട് എന്ന് ആരും ചിന്തിച്ചില്ലെന്നും ദീപ്തി പറയുന്നു.
വെറുതെ ഒരാള്‍ ഉറക്കമുളച്ചിരിക്കില്ലല്ലോ. എല്ലാത്തിനും ഒരുപാട് കാരണങ്ങളുണ്ട്. എന്റെ കാരണങ്ങള്‍ ചിലര്‍ക്ക് ജെനുവിനായി തോന്നും. ചിലര്‍ക്ക് അയ്യേ എന്ന് തോന്നുമെന്നും ദീപ്തി പറയുന്നുണ്ട്. എന്താണ് പ്രശ്‌നമെന്ന കാര്യത്തില്‍ ദീപ്തി പാലിക്കുന്ന മൗനം ആരാധകരേയും അസ്വസ്ഥരാക്കുന്നതാണ്. താരത്തിന്റെ തുറന്നു പറച്ചില്‍ വേണമെന്നാണ് അവര്‍ ആവശ്യപ്പെടുന്നത്. മറ്റേതൊരു യൂട്യൂബര്‍മാരേയും പോലെയാകരുത് ദീപ്തിയെന്നും അവര്‍ പറയുന്നു. അതേസമയം തന്റെ മുന്‍ഭര്‍ത്താവ് ഇപ്പോഴും ശല്യം ചെയ്യുന്നതായും ദീപ്തി പറയുന്നുണ്ട്.
''കഴിഞ്ഞ രണ്ട് മൂന്ന് ദിവസമായി മുന്‍ ഭര്‍ത്താവ് തുടര്‍ച്ചയായി ഫോണ്‍ വിൡക്കുന്നുണ്ട്. എന്നെ വിളിക്കണ്ട സംസാരിക്കാനും കേള്‍ക്കാനും ഒന്നുമില്ലെന്ന് ഞാന്‍ പറഞ്ഞു. കുഞ്ഞാവയ്ക്ക് ഫോണ്‍ കൊടുത്തു. അവര്‍ തമ്മില്‍ എന്താണ് സംസരിച്ചതെന്നും ഞാന്‍ അന്വേഷിച്ചിട്ടില്ല. കുഞ്ഞാവയും പലതവണ വിളിക്കേണ്ട എന്ന് പറഞ്ഞു. പബ്ലിക്കിനേയോ മീഡിയേയോ ഭയമുണ്ടെങ്കില്‍ വിളിക്കാതിരിക്കുക. എന്തെങ്കിലും ഭാവിയുണ്ടെങ്കില്‍ അത് നഷ്ടപ്പെടുത്തണ്ട എന്ന് കരുതിയാണ് താങ്കളുടെ ഐഡന്റിറ്റി ഞാന്‍ വെളിപ്പെടുത്തതാണ്.'' എന്നാണ് ദീപ്തി പറയുന്നത്.
ഞാന്‍ വളരെ സന്തോഷവും സമാധാനവുമായി ജീവിക്കുകയാണ്. എന്നെ എന്റെ വഴിയ്ക്ക് വിടു. പൊന്നുപോലെ നോക്കുന്ന ഭര്‍ത്താവും കുടുംബവുമുണ്ട്. ഞാന്‍ എന്താണെന്ന് അവര്‍ക്കറിയാം. അതില്‍ പാര വെച്ചിട്ട് എന്ത് സന്തോഷമാണ് നിങ്ങള്‍ക്ക് കിട്ടുന്നതെന്ന് അറിയില്ല. അതൊന്നും നടക്കാനും പോകുന്നില്ലെന്നും ദീപ്തി പറയുന്നു.


Click it and Unblock the Notifications