എനിക്ക് വേഗം കെട്ടണം എന്നൊക്കെയാണ്, പക്ഷെ ഇവൾക്ക്! കുടുംബജീവിതത്തിലേക്ക് കടക്കുന്നതിനെ പറ്റി ജിസ്മയും വിമലും

സോഷ്യൽ മീഡിയയിൽ ഏറെ ആരാധകരുള്ള താരങ്ങളാണ് ജിസ്‍മയും വിമലും. മിനിസ്ക്രീൻ പ്രേക്ഷകർക്കും സുപരിചിതരാണ് താരങ്ങൾ. ടെലിവിഷനിൽ അവതാരകരായി എത്തിയ ഇരുവരും യൂട്യൂബിലൂടെയാണ് കൂടുതൽ ശ്രദ്ധനേടുന്നത്. ജിസ്‍മ ആൻഡ് വിമൽ എന്ന യൂട്യൂബ് ചാനലിലൂടെ ഇവർ പങ്കുവയ്ക്കുന്ന വെബ് സീരീസുകൾക്ക് ഒക്കെ വലിയ സ്വീകാര്യതയാണ് പ്രേക്ഷകർക്കിടയിൽ ഉള്ളത്.

ടെലിവിഷൻ അവതാരകരായിരുന്ന ഇരുവരും അത് നിർത്തിയ ശേഷം സുഹൃത്തുക്കളുമായി ചേർന്ന് യൂട്യൂബ് ചാനൽ ആരംഭിക്കുകയായിരുന്നു. ആദ്യം ഫിറ്റ്നസ്സ് വീഡിയോകളുമായാണ് ഇവർ എത്തിയത് എന്നാൽ പിൽക്കാലത്ത് വെബ് സീരീസുകളിലേക്ക് കടക്കുകയായിരുന്നു. വീഡിയോകൾ ഹിറ്റായത്തോടെ ഇവരുടെ സ്വകാര്യ ജീവിതം സംബന്ധിച്ചും ചർച്ചകൾ തുടങ്ങിയിരുന്നു.

വിവാഹിതരായിട്ടില്ലെങ്കിലും ഒരുമിച്ചാണ് രണ്ടുപേരും താമസിക്കുന്നത്

ഇവർ കപ്പിൾസാണോ അതോ സുഹൃത്തുക്കൾ ആണോ എന്ന സംശയുമായി ആരാധകർ രംഗത്തെയിരുന്നു. ഒടുവിൽ മാസങ്ങൾക്ക് മുന്നേയാണ് തങ്ങൾ കപ്പിൾസ് ആണെന്നും പ്രണയത്തിൽ ആണെന്നും വിവാഹിതരല്ലെന്നും താരങ്ങൾ വെളിപ്പെടുത്തിയത്.

ഒരുമിച്ച് പ്രോഗ്രാം ചെയ്യുന്ന സമയത്തെ പരിചയവും സൗഹൃദവും പിന്നീട് പ്രണയമായതാണെന്ന് താരങ്ങൾ വെളിപ്പെടുത്തിയിരുന്നു. വിവാഹിതരായിട്ടില്ലെങ്കിലും ഒരുമിച്ചാണ് രണ്ടുപേരും താമസിക്കുന്നത്. നിരന്തരം പുതിയ വിശേഷങ്ങളുമായി ആരാധകർക്ക് മുന്നിലേക്ക് എത്താറുള്ള ജിസ്മയുടെയും വിമലിന്റെയും പുതിയ അഭിമുഖം ശ്രദ്ധനേടുകയാണ്.

രണ്ടുപേരുടെയും ഇഷ്ടാനിഷ്ടങ്ങളെ കുറിച്ചും പറയുന്നത് കാണാം

ഉടൻ തന്നെ വിവാഹിതരായി കുടുംബജീവിതം ആരംഭിക്കണമെന്ന് ആഗ്രഹമുണ്ടെന്ന് ഇരുവരും അഭിമുഖത്തിൽ പറയുന്നുണ്ട്. രണ്ടുപേരുടെയും ഇഷ്ടാനിഷ്ടങ്ങളെ കുറിച്ചും പറയുന്നത് കാണാം. മൈൽസ്റ്റോൺ മേക്കേഴ്സിന്റെ യൂട്യൂബ് ചാനലിലാണ് പുതിയ അഭിമുഖം.

അടികൂടുന്ന കാര്യത്തിൽ രണ്ടുപേരും ഒരുപോലെയാണെന്ന് ഇരുവരും പറയുന്നുണ്ട്. ജോലിയുടെ കാര്യത്തിലാണെങ്കിൽ വിമലും ഭക്ഷണത്തിന്റെ കാര്യത്തിലാണെങ്കിൽ അത് ജിസ്മയും ആണെന്ന് ഇവർ പറയുന്നു.

കൂട്ടത്തിൽ കൂടുതൽ ഇമോഷണൽ ജിസ്മയാണ്

ഭക്ഷണം കിട്ടാതെ ആയാൽ ജിസ്മ മിണ്ടില്ല. രണ്ടു മണിക്ക് കഴിക്കണമെങ്കിൽ ആളുടെ മുന്നിൽ അപ്പോൾ ഭക്ഷണം എത്തണം എന്നാണ് വിമൽ പറയുന്നത്. ഒരു അടിയൊക്കെ ഉണ്ടായാൽ ആദ്യം സംസാരിച്ചു ചെന്ന് സോൾവ് ചെയ്യാൻ ശ്രമിക്കുന്നത് വിമൽ ആണെന്നും പറയുന്നുണ്ട്. അടിയുണ്ടാക്കുന്നതും മിക്കവാറും താനാകുമെന്നും നടൻ പറയുന്നു.

രണ്ടുപേരും മടിയില്ലാത്തവരാണ്. പുറത്ത് നിന്ന് നോക്കുന്നവർക്ക് അങ്ങനെ തോന്നിയാലും തങ്ങൾക്ക് അങ്ങനെ ഇല്ലെന്നാണ് ജിസ്മയും വിമലും പറയുന്നത്. രണ്ടുപേരും പര്സപരം നല്ല രീതിയിൽ സർപ്രൈസസ് നൽകാറുണ്ട്. കൂട്ടത്തിൽ കൂടുതൽ ഇമോഷണൽ ജിസ്മയാണ്. ഭക്ഷണം ഉണ്ടാക്കുന്നത് കൂടുതൽ ജിസ്‍മ തന്നെയാണ്. വീട്ടിൽ തന്നെ ഭക്ഷണം ഉണ്ടാക്കി കഴിക്കാൻ ഇപ്പോൾ ശ്രദ്ധിക്കാറുണ്ട്.

നമ്മുക്ക് പെട്ടെന്ന് കല്യാണം കഴിച്ചാലോ

വേഗ തന്നെ കുടുംബ ജീവിതത്തിലേക്ക് കടക്കാൻ രണ്ടുപേർക്കും ആഗ്രഹമുണ്ടെന്നും പറയുന്നുണ്ട്. കല്യാണം കഴിക്കണമെന്ന് അതിയായ ആഗ്രഹം ഉള്ളത് വിമലിന് ആണെന്നും ജിസ്മ പറയുന്നുണ്ട്. നമ്മുക്ക് പെട്ടെന്ന് കല്യാണം കഴിച്ചാലോയെന്ന് വിമൽ ജിസ്മയോട് ചോദിക്കുന്നതും കാണാം. ജിസ്മയാണ് കൂടുതൽ പൊസസീവ് എന്നും ചോദ്യത്തിന് മറുപടിയായി പറയുന്നുണ്ട്.

സമർത്ഥ്യ ശാസ്ത്രം സീരീസിലും വിമൽ എത്തിയിരുന്നു

സിനിമകളിലും ടെലിവിഷൻ വെബ്‌സീരീസുകളിലുമെല്ലാം സജീവമായി എത്താറുള്ള താരമാണ് വിമൽ. അൽഫോൺസ് പുത്രൻ - നിവിൻ പോളി കൂട്ടുക്കെട്ടിൽ ഒരുങ്ങിയ സൂപ്പർ ഹിറ്റ് ചിത്രം പ്രേമത്തിലെ വിമലിന്റെ വേഷം ശ്രദ്ധിക്കപ്പെട്ടിരുന്നു. യുട്യൂബിലെ സൂപ്പർ ഹിറ്റ് ടീമായ കരിക്കിന്റെ വെബ്‌സീരീസുകളിലും വിമലിനെ കാണാം. അടുത്തിടെ പുറത്തിറങ്ങിയ സമർത്ഥ്യ ശാസ്ത്രം സീരീസിലും വിമൽ എത്തിയിരുന്നു.

Read more about: actor
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X