ബാലയുടെ മൂട് താങ്ങികള്‍ പൊങ്കാല ഇടുന്നത് കാണുന്നുണ്ട്, പണി വാങ്ങും'; മറുപടിയുമായി അമൃത
ഈയ്യടുത്തായിരുന്നു നടന്‍ ബാലയുടെ വിവാഹം നടന്നത്. ഡോക്ടറായ എലിസബത്താണ് ബാലയുടെ ഭാര്യ. ഇരുവരും ഒരുമിച്ചുള്ള ചിത്രങ്ങളും വീഡിയോകളുമെല്ലാം ബാല പങ്കുവച്ചിരുന്നു. പിന്നാലെ സെപ്തംബര്‍ അഞ്ചിന് സുഹൃത്തുക്കള്‍ക്കും ബന്ധുക്കള്‍ക്കുമായി റിസപ്ഷന്‍ നടത്തുകയായിരുന്നു. താരങ്ങള്‍ ഒരുപാട് പേര്‍ പരിപാടിയ്ക്ക് എത്തിയിരുന്നു. റിസപ്ഷനില്‍ നിന്നുമുള്ള തന്റേയും എലിസബത്തിന്റേയും ചിത്രങ്ങളും താരം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചിരുന്നു. ഇതെല്ലാം സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുകയും ചെയ്തിരുന്നു.
പിന്നാലെ തന്റെ ഭാര്യയ്ക്ക് നല്‍കിയ സമ്മാനങ്ങളെക്കുറിച്ചുള്ള ബാലയുടെ പോസ്റ്റുകളും സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരുന്നു. ഓഡിയുടെ കാര്‍ ആയിരുന്നു ബാല ആദ്യം ഭാര്യയ്ക്ക് സമ്മാനമായി നല്‍കിയത്. പിന്നാലെ മോതിരവും താരം പിറന്നാള്‍ സമ്മാനമായി നല്‍കി. എന്നാല്‍ ഒരുവശത്ത് ബാല ഇങ്ങനെ നിരന്തരം പോസ്റ്റുകള്‍ പങ്കുവെക്കുമ്പോള്‍ മറ്റൊരു വശത്ത് ബാലയുടെ മുന്‍ ഭാര്യയായ അമൃതയ്‌ക്കെതിരെ ചിലര്‍ രംഗത്ത് എത്തിയിരുന്നു.

അമൃത പങ്കുവച്ച ചിത്രങ്ങളുടെ കമന്റ് ബോക്‌സിലൂടെയായിരുന്നു ചിലര്‍ വിമര്‍ശനങ്ങളും അധിക്ഷേപങ്ങളുമായി എത്തിയത്. ബാലയുടെ പോസ്റ്റുകളിലും അമൃതയ്‌ക്കെതിരെ ആളുകള്‍ രംഗത്ത് എത്തുന്നത്. ബാലയു അമൃതയും നേരത്തെ പ്രണയത്തിലാവുകയും പിന്നീട് വിവാഹം കഴിക്കുകയും ചെയ്തിരുന്നു. ഇരുവര്‍ക്കും ഒരു മകളുണ്ട്. എന്നാല്‍ പിന്നീട് പിരിഞ്ഞ ഇവര്‍ നിയമപരമായി ബന്ധം വേര്‍പെടുത്തുകയും ചെയ്തിരുന്നു. പക്ഷെ ഇപ്പോഴും ഇത് അംഗീകരിക്കാന്‍ സാധിക്കാത്ത ചിലര്‍ കമന്റുകളിലൂട അമൃതയ്‌ക്കെതിരെ രംഗത്ത് എത്തുകയാണ്.

എന്നാല്‍ അത്തരം കമന്റുകളെ പ്രതിരോധിച്ചു കൊണ്ട് അമൃതയുടെ ആരാധകരും ഇപ്പോള്‍ രംഗത്ത് എത്തിയിരിക്കുകയാണ്. ഇത്തരത്തില്‍ അമൃതയുടെ ഒരു ആരാധകന്റെ കമന്റിന് അമൃത തന്നെ മറുപടിയുമായി എത്തിയത് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി മാറിയിരിക്കുകയാണ്. ശ്രീജിത്ത് സഹദേവന്‍ എന്നയാളുടെ കമന്റാണ് ശ്രദ്ധ നേടുന്നത്.

''അച്ചാരം പറ്റി ബാലയുടെ മൂട് താങ്ങികള്‍ ഇവിടെ പൊങ്കാല കമന്റ് ഇടുന്നത് കുറേ ദിവസങ്ങള്‍ കൊണ്ട് കാണുന്നുണ്ട്. ഇന്ദ്രന്റെ മോന്‍ ആണെന്ന് പറഞ്ഞാലും പണി വാങ്ങും. അവസാന വാര്‍ണിങ്, വീണ്ടും പറയുന്നു, ഇത് അമൃതയോട് ഉള്ള മമത ഒന്നും അല്ല. അമൃതയേയും അഭിരാമിയേയും ഈ നിലയില്‍ എത്തിച്ച ഒരു അച്ഛന്‍ ഉണ്ട്. അദ്ദേഹത്തോട് ഉള്ള ആദരവ് കൊണ്ട് തന്നെ. എന്നായിരുന്നു കമന്റ്. ഈ കമന്റഇന് മറുപടിയുമായി അമൃത തന്നെ എത്തുകയായിരുന്നു. കൈകൂപ്പുന്ന ഇമോജിയും ലവ് ഇമോജിയുമായിരുന്നു താരത്തിന്റെ മറുപടി.
ഇതിപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി മാറിയിരിക്കുകയാണ്. വേറേയും രസകരമായ കമന്റുകള്‍ അമൃതയുടെ ചിത്രങ്ങള്‍ക്ക് ലഭിക്കുന്നുണ്ട്. സൗന്ദര്യം എന്ന വാക്കിന്റെ പര്യായം ആണോ അമൃത എന്നായിരുന്നു മറ്റൊരു ആരാധകന്റെ കമന്റ്. ഇതിനും അമൃത മറുപടി നല്‍കുന്നുണ്ട്. എന്റമ്മോ ഇച്ചിരി കൂടിപ്പോയിട്ടോ എന്നാലും എനിക്കിഷ്ടമായി എന്നായിരുന്നു അമൃതയുടെ മറുപടി.
Recommended Video

ഇതിനിടെ ഇപ്പോഴിതാ ബാല പങ്കുവച്ച പുതിയ വീഡിയോയും സോഷ്യല്‍ മീഡിയയുടെ ശ്രദ്ധ നേടുകയാണ്. ഭാര്യ എലിസബത്ത് സംഗീതോപകരണങ്ങള്‍ വായിക്കുന്ന വീഡിയോയാണ് താരം പങ്കുവച്ചിരിക്കുന്നത്. വീഡിയോയുടെ പശ്ചാത്തലത്തില്‍ ബാല പാട്ട് പാടുന്നതും കേള്‍ക്കാം. അതേസമയം, കഴിഞ്ഞ ദിവസങ്ങളില്‍ ബാലയ്ക്കും എലിസബത്തിനുമെതിരെ നെഗറ്റീവ് കമന്റുകളാണ് വന്നിരുന്നത്. തന്നെ കുറിച്ച് എന്ത് പറഞ്ഞാലും കുഴപ്പമില്ല. ഭാര്യയെ കുറിച്ച് മോശം പറഞ്ഞാല്‍ നോക്കി നില്‍ക്കില്ലെന്നും ഇത് തന്റെ അവസാന മുന്നറിയിപ്പാണെന്നും ബാല സൂചിപ്പിച്ചിരുന്നു.
അതേസമയം ബാലയെ വിമര്‍ശിച്ചും നിരവധി പേര്‍ രംഗത്ത് എത്തിയിരുന്നു. ഈ പ്രഹസനം അവസാനിപ്പിക്കണമെന്നും ഭാര്യയ്ക്ക് വലിയ സമ്മാനങ്ങള്‍ നല്‍കുന്നതിലൊന്നുമല്ല കാര്യമെന്നുമൊക്കെയാണ് വിമര്‍ശനങ്ങള്‍. സ്വയം ചെറുതാകരുതെന്നും അവര്‍ പറയുന്നുണ്ട്.


Click it and Unblock the Notifications