twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    സിനിമയില്‍ അഭിനയിക്കണം എന്ന മോഹം മാറ്റിവച്ച് ഗുണ്ട ആയാലോ? പോലീസിനെ വിമര്‍ശിച്ച് സൂരജ്

    |

    മലയാളികള്‍ക്ക് പ്രിയപ്പെട്ട നടനാണ് സൂരജ് സണ്‍. പാടാത്ത പൈങ്കിളി എന്ന പരമ്പരയിലെ നായകനായ ദേവയെ അവതരിപ്പിച്ചാണ് സൂരജ് കയ്യടി നേടിയത്. പരമ്പരയില്‍ നിന്നും ആരോഗ്യകാരണങ്ങള്‍ കൊണ്ട് പിന്മാറുകയായിരുന്നു സൂരജ്. എങ്കിലും സൂരജിനോടുള്ള മലയാളികളുടെ സ്‌നേഹത്തിന് ഒരു കുറവും വന്നിട്ടില്ല. സോഷ്യല്‍ മീഡിയയില്‍ വളരെയധികം സജീവമാണ് സൂരജ്. തന്റെ ജീവിതത്തിലെ വിശേഷങ്ങളും സന്തോഷങ്ങളുമെല്ലാം സൂരജ് സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെക്കാറുണ്ട്. സൂരജിന്റെ പോസ്റ്റുകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറാറുണ്ട്. ഇപ്പോഴിതാ സൂരജ് കേരളാ പോലീസിനെ വിമര്‍ശിച്ച വാക്കുകള്‍ ശ്രദ്ധ നേടുകയാണ്.

    ചേട്ടന്‍ കെട്ടിപ്പിടിക്കുമ്പോള്‍ ഒരു സമാധാനമാണ്, അത് പോയി; ആത്മഹത്യയ്ക്ക് ശ്രമിച്ചത് എന്തിന്? രാമകൃഷ്ണന്‍ചേട്ടന്‍ കെട്ടിപ്പിടിക്കുമ്പോള്‍ ഒരു സമാധാനമാണ്, അത് പോയി; ആത്മഹത്യയ്ക്ക് ശ്രമിച്ചത് എന്തിന്? രാമകൃഷ്ണന്‍

    കഴിഞ്ഞ ദിവസം കുപ്രസിദ്ധ ഗുണ്ടാത്തലവന്‍ പല്ലന്‍ ഷൈജു പോലീസിന്റെ കസ്റ്റഡിയിലായിരുന്നു. ഫെയ്‌സ്ബുക്ക് വീഡിയോയിലൂടെ പോലീസിനെ വെല്ലുവിളിച്ചിരുന്നു നേരത്തെ ഷൈജു. തുടര്‍ന്ന് പോലീസ് ഷൈജുവിനെ പിടിക്കാനുള്ള അന്വേഷണം ഊര്‍ജിതമാക്കിയിരുന്നു. തുടര്‍ന്ന് ഷൈജു പിടിയിലായ വിവരം പോലീസ് ഫെയ്‌സ്ബുക്ക് പേജിലൂടെ അറിയിക്കുകയായിരുന്നു. നിരവധി കൊലപാതക കേസിലും കവര്‍ച്ചാ കേസിലും പ്രതിയാണ് ഷൈജു. വയനാട് സുല്‍ത്താന്‍ ബത്തേരിയിലെ റിസോര്‍ട്ടില്‍ നിന്നുമായിരുന്നു ഷൈജുവിനെ പിടി കൂടിയത്. തൃശ്ശൂരുകാരനായ ഷൈജുവിനെ കാപ്പാ നിയമം ചുമത്തി നാടുകടത്തിയിരുന്നു. ഇതിന് ശേഷമാണ് ഷൈജു പോലീസിനെ വെല്ലുവിളിച്ച് ലൈവിലെത്തിയത്. പിന്നാലെ ഷൈജു ഒളിവില്‍ പോവുകയായിരുന്നു.

    കമന്റുമായി സൂരജ്

    മലപ്പുറം ജില്ലാ പോലീസ് മേധാവി കെ സുജിത്ത് ദാസ് ഐപിഎസ് സിന് ലഭിച്ച രഹസ്യവിവരത്തെ അടിസ്ഥാനത്തില്‍ മലപ്പുറം ഡിവൈഎസ്പി പി എം പ്രദീപിന്റെ നിര്‍ദ്ദേശപ്രകാരം കോട്ടക്കല്‍ ഇന്‍സ്‌പെക്ടര്‍ എം കെ ഷാജി യുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം അംഗങ്ങളായ എസ് ഐ ഗിരീഷ് എം, ദിനേഷ് ഇരുപ്പക്കണ്ടന്‍, മുഹമ്മദ് സലീം പൂവത്തി, കെ.ജെസിര്‍, ഞ.ഷഹേഷ് കെ സിറാജ് എന്നിവരടങ്ങിയ സംഘം ആണ് പ്രതിയെ പിടികൂടുകയായിരുന്നു. ഈ വിവരം തങ്ങളുടെ ഔദ്യോഗിക പേജിലൂടെ അറിയിക്കുകയായിരുന്നു പോലീസ്. ഈ പോസ്റ്റിലാണ് കമന്റുമായി സൂരജ് എത്തിയത്.

    ഗുണ്ടാത്തലവന്‍


    ഇത്ര നല്ല ബിജിഎം... പിന്നെ ഇത്രയും പബ്ലിസിറ്റിയും... ഇത്രയും നല്ല മാസ് എന്‍ട്രിയും.... ഇതുപോലുള്ള ഗുണ്ടാത്തലവന്‍ മാര്‍ക്ക് കിട്ടുമെങ്കില്‍. സിനിമയില്‍ അഭിനയിക്കണമെന്ന മോഹം മാറ്റിവെച്ച് ഗുണ്ട ആയാലോ.. എന്ന് ചിന്തിച്ചു പോകുന്നു ചില സമയത്ത്...... ഞാന്‍ പറഞ്ഞത് തമാശയാണ്.. പക്ഷേ ചിന്തിച്ചുനോക്കിയാല്‍ എന്നെപ്പോലെ ഒരാളെങ്കിലും ചിന്തിച്ചുകാണും. എന്നായിരുന്നു സൂരജ് കുറിച്ചത്. ഗുണ്ടയും കുറ്റവാളികളും കുറ്റങ്ങളൊക്കെ ഇത്തിരി തമാശയായി കേരള പോലീസ് തന്നെ കാണുന്നതുപോലെ ഈ വീഡിയോകള്‍ കാണുമ്പോള്‍ എനിക്ക് തോന്നുന്നു... കുറ്റം ചെയ്തവന് പോലീസിനെ കാണുമ്പോള്‍ ചിരിക്കാന്‍ തോന്നുന്നുണ്ടെങ്കില്‍ അത് നമ്മുടെ എല്ലാവരുടെയും കഴിവുകേട് തന്നെയാണ്... ചിന്തിച്ചുനോക്കുക.. കുറ്റം ചെയ്യുന്നവനെ അന്ത ഭയം ഇരിക്കണം.... അതല്ലേ വേണ്ടത്.. ചിരിക്കാന്‍ തോന്നരുത് എന്നും സൂരജ് കുറിക്കുന്നു.

    Recommended Video

    വീട്ടിലെ അവസ്ഥ ഇപ്പോഴും ശോകമാണ്.. | Aishwarya Lekshmi Reveals | Archana 31 Not Out | Filmibeat
    സിനിമയില്‍

    അതേസമയം സിനിമയില്‍ സജീവമായി മാറാനുള്ള ശ്രമത്തിലാണ് സൂരജ്. ഈയ്യടുത്ത് പുറത്തിറങ്ങിയ ഹൃദയത്തില്‍ ചെറിയൊരു വേഷത്തില്‍ സൂരജുമുണ്ടായിരുന്നു. ഒരു അപകടത്തില്‍ പെട്ടയാളെ രക്ഷിക്കുന്നതിനിടെയായിരുന്നു സൂരജിന് പരുക്കേല്‍ക്കുന്നത്. ഇതേതുടര്‍ന്നുണ്ടായ ആരോഗ്യ പ്രശ്‌നങ്ങളെത്തുടര്‍ന്നാണ് സൂരജ് പാടാത്ത പൈങ്കിളിയില്‍ നിന്നും പിന്മാറുന്നത്. സൂരജിന്് ശേഷം മറ്റൊരു നടന്‍ ദേവയായി എത്തുകയും ചെയ്തു. രസകരമായ മുന്നേറുകയാണ് പാടാത്ത പൈങ്കിളി. അരവിന്ദന്റെ മരണവും തുടര്‍ന്ന് നടന്ന നാടകീയ സംഭവങ്ങളും പരമ്പരയുടെ പ്രേക്ഷകര്‍ക്ക് ആകാംഷ പകര്‍ന്നിരിക്കുകയാണ്. സൂരജ് പരമ്പരയില്‍ നിന്നും പിന്മാറിയതില്‍ വിഷമം അറിയിച്ചുകൊണ്ട് നേരത്തെ ആരാധകര്‍ രംഗത്ത് എത്തിയിരുന്നു. താരത്തിന്റെ മുന്നോട്ടുള്ള യാത്രയ്ക്ക് ആശംസകളുമായി ആരാധകര്‍ എത്താറുണ്ട്.

    Read more about: television
    English summary
    Sooraj Sun Comments On Kerala Police's Virla Video Gets Social Media Attention
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X