For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഒഴുക്കില്‍ പെട്ട കുഞ്ഞിനെ രക്ഷിക്കാന്‍ എടുത്ത് ചാടി; സൂരജിന്റെ ആരോഗ്യ പ്രശ്‌നത്തിന്റെ കാരണം!

  |

  വളരെ ചുരുങ്ങിയ സമയം കൊണ്ട് മലയാളികളുടെ പ്രിയപ്പെട്ട പരമ്പരയായി മാറിയിരുന്നു പാടാത്ത പൈങ്കിളി. പരമ്പരയിലെ കേന്ദ്രകഥാപാത്രങ്ങളിലൊന്നായ ദേവയെ അവതരിപ്പിച്ചത് സൂരജ് സണ്‍ ആയിരുന്നു. ദേവയായുള്ള സൂരജിന്റെ പ്രകടനം ആരാധകര്‍ നെഞ്ചേറ്റുകയായിരുന്നു. ദേവയും കണ്‍മണിയും തമ്മിലുള്ള കെമിസ്ട്രിയും ഏറെ പ്രശംസിക്കപ്പെട്ടു. വളരെ പെട്ടെന്നായിരുന്നു ഷോ ടിആര്‍പി റേറ്റിംഗുകളില്‍ കുതിപ്പുണ്ടാക്കിയത്.

  എപ്പോഴാ സിനിമയിലേക്ക്? ഹോട്ട് ലുക്കില്‍ താരപുത്രി സുഹാന, ഏറ്റെടുത്ത് ആരാധകര്‍

  എന്നാല്‍ ആ ആരാധകരുടെ ഹൃദയം തകര്‍ത്തുകൊണ്ട് വളരെ സങ്കടകരമായൊരു വാര്‍ത്ത എത്തി. പരമ്പരയില്‍ നിന്നും സൂരജ് പിന്മാറുകയാണെന്നായിരുന്നു വാര്‍ത്ത. തുടക്കത്തില്‍ പലരും അത് വിശ്വസിച്ചില്ല. പരമ്പരയില്‍ സൂരജിനെ കാണാതായപ്പോഴും ആരാധകരുടെ പ്രതീക്ഷ അവസാനിച്ചിരുന്നില്ല. പക്ഷെ ഒടുവില്‍ താന്‍ പരമ്പരയില്‍ നിന്നും പിന്മാറിയതായിയ സൂരജ് തന്നെ അറിയിക്കുകയായിരുന്നു. സൂരജിന്റെ തിരിച്ചുവരവിനായി ആരാധകര്‍ ഒരുപാട് ആവശ്യപ്പെട്ടുവെങ്കിലും അതുണ്ടായില്ല.

  ആരോഗ്യകാരണങ്ങളെ തുടര്‍ന്നായിരുന്നു താന്‍ പിന്മാറിയതെന്നാണ് സൂരജ് പറഞ്ഞത്. അതേക്കുറിച്ച് താന്‍ അധികൃതരുമായി സംസാരിച്ചിരുന്നു. അവരുടെ നിര്‍ദ്ദേശമായിരുന്നു പുറത്ത് പറയരുതെന്നും അതിനാലാണ് താന്‍ ആളുകള്‍ ചോദിച്ചപ്പോഴും ഒന്നും പറയാതെ മുന്നോട്ട് പോയതെന്നുമായിരുന്നു സൂരജ് പിന്നീട് വ്യക്തമാക്കിയത്. തന്നെക്കുറിച്ച് തെറ്റിദ്ധാരണ പരത്തുന്ന കാര്യങ്ങള്‍ ആളുകളിലേക്ക് എത്തിക്കാന്‍ ഉദ്ദേശമുണ്ടെങ്കില്‍ അത് നിര്‍ത്തണമെന്ന സൂരജിന്റെ വാക്കുകളും ശ്രദ്ധിക്കപ്പെട്ടിരുന്നു.

  തന്റെ ആരോഗ്യ പ്രശ്‌നങ്ങളെക്കുറിച്ചും സൂരജ് നേരത്തെ തുറന്നു പറഞ്ഞിരുന്നു. ഒരു കുഞ്ഞിനെ രക്ഷിക്കുന്നതിനിടയില്‍ ആയിരുന്നു പരുക്കേറ്റത്. ഒഴുക്കുള്ള പുഴയില്‍ അബദ്ധത്തില്‍ വീണു പോയൊരു കുഞ്ഞിനെ രക്ഷപ്പെടുത്തിയപ്പോള്‍ പാറക്കെട്ടില്‍ നടുവൊന്നിടിച്ചപ്പോള്‍ ഉണ്ടായ വേദനയാണ് പ്രശ്‌നമെന്നും പിന്നീട് ആരോഗ്യ സ്ഥിതി മോശമാവുകയായിരുന്നുവെന്നുമാണ് സൂരജ് പറഞ്ഞത്. ഇതേക്കുറിച്ച് അറിഞ്ഞതോടെ ആരാധകര്‍ക്ക് സൂരജിനോടുണ്ടായിരുന്ന സ്‌നേഹം കൂടുകയും ചെയ്തു.

  സ്വന്തം സ്വപ്‌നത്തിന്റെ അരികിലെത്തി നില്‍ക്കെയായിരുന്നു സൂരജിനെ ആ വേദന അലട്ടിയത്. എന്നാല്‍ സൂരജ് മൂലം ഒരു കുഞ്ഞ് ജീവന്‍ രക്ഷിക്കാനായി. അതുകൊണ്ട് തന്നെ അവന്‍ പൂര്‍ണ ആരോഗ്യവാനായി തിരികെ വരുമെന്നും ഒന്നിനും അവനെ തകര്‍ക്കാന്‍ സാധിക്കില്ലെന്നും തീയില്‍ കുരുത്തത് വെയിലത്ത് വാടില്ലെന്നുമാണ് ആരാധകര്‍ പറയുന്നത്. അതേസമയം പരമ്പരയില്‍ നിന്നും പിന്മാറുന്നതില്‍ തനിക്കും വിഷമം ഉണ്ടെന്നും എന്നാല്‍ വേദന സഹിക്കാന്‍ സാധിക്കുന്നില്ലെന്നും സൂരജ് പറഞ്ഞിരുന്നു.

  പിന്നാലെ പരമ്പരയിലേക്ക് സൂരജിന് പകരം മറ്റൊരു താരം എത്തുകയും ചെയ്തു. സൂരജ് പുറത്ത് പോകുന്നതിന് മുമ്പ് റേറ്റിംഗില്‍ മുന്നിലുണ്ടായിരുന്ന പരമ്പരയാണ് പാടാത്ത പൈങ്കിളി. എന്നാല്‍ കഴിഞ്ഞ കുറച്ച് ആഴ്ചകളായി തുടര്‍ച്ചയായി റേറ്റിംഗില്‍ പിന്നോട്ട് പോവുകയാണ് പരമ്പര. കഥയിലെ പുതിയ സംഭവങ്ങളും സൂരജിന്റെ പിന്മാറ്റവുമെല്ലാം പരമ്പരയുടെ റേറ്റിംഗിനെ സാരമായി ബാധിച്ചിട്ടുണ്ടെന്നാണ് വിലയിരുത്തപ്പെടുന്നത്. ഇതിനിടെ സൂരജ് പരമ്പരയിലേക്ക് തിരികെ വരുമെന്ന് പ്രതീക്ഷിക്കുന്നവരാണ് മിക്കവരും. താരത്തിന്റെ പോസ്റ്റുകളിലെ കമന്റിലൂടെ ഇതേക്കുറിച്് അവര്‍ ചോദിക്കുന്നുണ്ട്.

  Also Read: ഇറങ്ങി പോകാന് പറയും, നടനാകും മുമ്പ് ചെയ്ത ജോലി; സിനിമയ്ക്ക് മുമ്പത്തെ ആമിറിന്റെ ജീവിതം

  ടൈം കളയാതെ 10 കാശുണ്ടാക്കി വീട്ടുകാർക്ക് മുട്ടായി വാങ്ങി കൊടുക്ക്

  അതേസമയം പാടാത്ത പൈങ്കിളി പരമ്പരയില്‍ സംഭവ ബഹുലമായ രംഗങ്ങളാണ് അരങ്ങേറുന്നത്. അച്ഛനുമായി പിണങ്ങി ദേവ കണ്‍മണിയേയും കൂട്ടി വീട്ടില്‍ നിന്നും ഇറങ്ങിയിരിക്കുകയാണ്. തന്റെ മൂത്ത മക്കളേക്കാള്‍ ഉയരത്തില്‍ ദേവ വളരുന്നത് കാണാനായി കാത്തിരിക്കുകയാണ് അച്ഛന്‍. സത്യങ്ങളെല്ലാം അറിയുന്ന കണ്‍മണി ദേവയ്ക്ക് ഒപ്പം തന്നെ കരുത്തായി കൂടെയുണ്ട്. ഇതിനിടെ തന്റെ ഏട്ടത്തിമാര്‍ക്ക് മുന്നറിയിപ്പ് നല്‍കാനും കണ്‍മണിയെത്തിയിരുന്നു.

  Read more about: serial
  English summary
  Sooraj Sun Of Padatha Painkili Reveals The Reason Behind His Injury
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X