പല ബന്ധങ്ങള്‍ തേടി പോകുന്നവളല്ല, പങ്കാളിയുടെ കുടുംബം തകര്‍ത്തിട്ടില്ല! ലിവിംഗ് ടുഗദറായിരുന്നു: സൂര്യ
നടി രഞ്ജുഷ മേനോനെക്കുറിച്ച് ഇല്ലാക്കഥകള്‍ പ്രചരിപ്പിക്കരുതെന്ന് സൂര്യ മേനോന്‍. ബിഗ് ബോസ് താരം കൂടിയായ സൂര്യയും രഞ്ജുഷയും അടുത്ത സുഹൃത്തുക്കളാണ്. രഞ്ജുഷയുടെ മരണത്തിന് പിന്നാലെ യൂട്യൂബ് ചാനലുകള്‍ പ്രചരിപ്പിക്കുന്ന കഥകള്‍ക്കെതിരെയാണ് സൂര്യ രംഗത്തെത്തിയിരിക്കുന്നത്. തന്റെ യൂട്യൂബ് ചാനലിലൂടെയായിരുന്നു സൂര്യയുടെ പ്രതികരണം.
ഇങ്ങനൊരു വീഡിയോ ചെയ്യേണ്ടി വരുമെന്ന് സ്വപ്‌നത്തില്‍ പോലും വിചാരിക്കുകയോ ആഗ്രഹിക്കുകയോ ചെയ്തിട്ടില്ല. മരണം കഴിഞ്ഞ് മൂന്ന് നാല് ദിവസം കഴിഞ്ഞിട്ടും അവളെക്കുറിച്ച് വൃത്തികെട്ട കഥകള്‍ ഇറക്കുന്നതും അത് കണ്ട് ആസ്വദിക്കുന്ന ഞരമ്പന്മാരേയും കണ്ടപ്പോള്‍ സഹികെട്ട് ഒരു കൂട്ടുകാരിയെന്ന നിലയ്ക്കാണ് ഈ വീഡിയോ ചെയ്യുന്നതെന്നാണ് സൂര്യ പറയുന്നത്.

രഞ്ജുഷയെ എനിക്ക് വര്‍ഷങ്ങളായി അറിയാം. അടുത്ത സുഹൃത്തുക്കളായിരുന്നു. ക്ലാസ്‌മേറ്റ്‌സിന്റെ ലൊക്കേഷനില്‍ വച്ചാണ് രഞ്ജുഷയെ പരിചയപ്പെടുന്നത്. ഞങ്ങളെല്ലാവരും പങ്കിട്ടായിരുന്നു ഭക്ഷണം കഴിച്ചിരുന്നത്. അവിടെ നിന്നും തുടങ്ങിയ സൗഹൃദമാണ്. എനിക്ക് അറിയുന്ന രഞ്ജുഷ കുടുംബ ജീവിതം ആഗ്രഹിച്ചിരുന്നവളാണ്. അന്നേ പറയുമായിരുന്നു കല്യാണം കഴിച്ച് കുട്ടികളും കുടുംബവുമൊക്കെയായി ജീവിക്കണമെന്ന്. സിനിമയും സീരിയലിനേക്കാളുമൊക്കെ അവള്‍ ആഗ്രഹിച്ചത് അതായിരുന്നുവെന്നാണ് സൂര്യ പറയുന്നത്.
രഞ്ജുഷയ്ക്ക് മാട്രിമോണിയലില്‍ അക്കൗണ്ട് എടുത്ത് നല്‍കിയിരുന്നത് താനായിരുന്നുവെന്നും സൂര്യ പറയുന്നു. പിന്നീട് താന്‍ ദുബായിലേക്ക് പോയി. അവിടെ വച്ച് ഫോണ്‍ നഷ്ടമായി. അതോടെ രഞ്ജുഷയുമായുള്ള കോണ്ടാക്ടും നഷ്ടമായെന്നാണ് സൂര്യ പറയുന്നത്. നമ്പര്‍ പലരോടും ചോദിച്ചിട്ടും തനിക്ക് കിട്ടിയില്ലെന്നും താരം പറയുന്നു. രഞ്ജുഷ വിവാഹം കഴിച്ചതും സീരിയലില്‍ അഭിനയിക്കുന്നതുമെല്ലാം താന്‍ കാണുന്നുണ്ടായിരുന്നുവെന്നും താരം പറയുന്നു.
അങ്ങനെയിരിക്കെ വര്‍ഷങ്ങള്‍ക്ക് ശേഷം തന്നെ തേടി രഞ്ജുഷയുടെ കോള്‍ വന്നുവെന്നും സൂര്യ പറയുന്നു. വിവാഹം പരാജയപ്പെട്ടതിനെക്കുറിച്ചൊക്കെ രഞ്ജുഷ പറഞ്ഞു. ആ സൗഹൃദം വളര്‍ന്നു. വിളിക്കുമ്പോള്‍ കൂടുതലും സംസാരിച്ചിരുന്നത് മകളെക്കുറിച്ചായിരുന്നു എന്നും സൂര്യ ഓര്‍ക്കുന്നു. രഞ്ജുഷയുടെ ലോകം മകളായിരുന്നുവെന്നാണ് സൂര്യ പറയുന്നത്. എന്നാല്‍ മകളെ ഉപേക്ഷിച്ചിട്ടാണ് രഞ്ജുഷ പോയതെന്ന് താനൊരു യൂട്യൂബ് ചാനലില്‍ കണ്ടുവെന്ന് സൂര്യ പറയുന്നു.
''അറിയില്ലാത്ത കാര്യം പറയരുത്. രഞ്ജുഷയെ അറിയുന്നവരാരും അങ്ങനെ പറയില്ല. മകള്‍ രഞ്ജുഷയ്ക്ക് ജീവനായിരുന്നു'' എന്നാണ് സൂര്യ പറയുന്നത്. വിവാഹ മോചന ശേഷമാണ് രഞ്ജു മറ്റൊരാളുമായി അടുപ്പത്തിലാകുന്നതെന്നും അയാളും ഭാര്യയുമായി പിരിഞ്ഞിരിക്കുകയായിരുന്നുവെന്നും അല്ലാതെ ഭാര്യയും മക്കളുമുള്ളപ്പോള്‍ തനിക്കൊപ്പം ജീവിക്കാന്‍ ആവശ്യപ്പെട്ടതല്ലെന്നും സൂര്യ പറയുന്നു. കഥകളിറക്കുന്നവരോട് അറിയാത്ത കാര്യം മിണ്ടാതിരിക്കണമെന്നാണ് സൂര്യ പറയുന്നത്.
അവള്‍ മരണം അര്‍ഹിച്ചിരുന്നു, മക്കളും ഭാര്യയുമുള്ളവരുടെ ജീവിതം നശിപ്പിച്ചുവെന്നൊന്നും പറയരുത്. രണ്ടു പേരുടേയും ഡിവോഴ്‌സ് പൂര്‍ത്തിയായിരുന്നില്ല. അതിനാലാണ് ലിവിംഗ് ടുഗദര്‍. ഡിവോഴ്‌സ് പൂര്‍ത്തിയായ ശേഷം വിവാഹം കഴിക്കാനിരുന്നതാണെന്നും സൂര്യ പറയുന്നു. മോള്‍ക്ക് പൂര്‍ണമായും അംഗീകരിക്കാന്‍ പറ്റുന്ന വ്യക്തിയെയാരിക്കും താന്‍ വിവാഹം കഴിക്കുക എന്ന് രഞ്ജുഷ പറയുമായിരുന്നു. മകള്‍ക്കായിരുന്നു അവള്‍ പ്രാധാന്യം നല്‍കിയിരുന്നതെന്നും സൂര്യ പറയുന്നു.
അവസാനം വിളിച്ചപ്പോഴും വ്യക്തിപരമായ പ്രശ്‌നങ്ങളും പ്രൊഫഷണല്‍ പ്രശ്‌നങ്ങളും പറഞ്ഞിരുന്നു. എന്നാല്‍ ജീവിതം മടുത്തുവെന്ന് ഒരിക്കല്‍ പോലും പറഞ്ഞിരുന്നില്ല. ജീവിതം ജീവിക്കാനുള്ളതാണ്, പെട്ടെന്ന് തീര്‍ത്ത് കളയരുത്, നമുക്ക് ഇനിയും ജീവിതമുണ്ടെന്ന് രഞ്ജുഷ തന്നോട് പറഞ്ഞിട്ടുണ്ടെന്നും സൂര്യ ഓര്‍ക്കുന്നു. വിദേശത്ത് ജോലി നോക്കുന്നതിനെക്കുറിച്ചും മറ്റ് ഭാഷയില്‍ അഭിനയിക്കാന്‍ പോകുന്നതിനെക്കുറിച്ചുമൊക്കെ തന്നോട് ആലോചിച്ചിരുന്നുവെന്നും സൂര്യ പറയുന്നു.

അവസാനം വിളിച്ചപ്പോഴും രഞ്ജുഷ സന്തോഷത്തോടെയാണ് സംസാരിച്ചതെന്നും സൂര്യ പറയുന്നു. പിന്നെ എന്ത് സംഭവിച്ചുവെന്ന് തനിക്ക് അറിയില്ല. രഞ്ജുഷയെ തനിക്ക് വ്യക്തമായി അറിയാം. അതിനാല്‍ ഇല്ലാക്കഥകള്‍ പറഞ്ഞുണ്ടാക്കരുത്. അവള്‍ പല ബന്ധങ്ങള്‍ തേടി പോകുന്ന വ്യക്തിയല്ല. അങ്ങനെ ചില കമന്റുകള്‍ താന്‍ കണ്ടു. ദയവ് ചെയ്ത് അതൊന്നും പ്രചരിപ്പിക്കരുതെന്നും സൂര്യ പറയുന്നു. അവളില്ല എന്ന ഒറ്റ ധൈര്യത്തില്‍ വൃത്തികേടുകള്‍ പറഞ്ഞുണ്ടാക്കരുതെന്നും സൂര്യ.
അവള്‍ ആത്മഹത്യ ചെയ്തിട്ടുണ്ടെങ്കില്‍ അവളുടെ മനസിനെ അത്രമാത്രം വേദനിപ്പിക്കുന്നത് എന്തെങ്കിലും സംഭവിച്ചിട്ടുണ്ടാകും. അല്ലാതെ അങ്ങനെയങ്ങഅ മരിക്കുന്ന പെണ്ണല്ല അവളെന്നും സൂര്യ പറയുന്നു. തന്നോട് പോലും പറയാന്‍ പറ്റാത്തൊരു വിഷമം ആ രാത്രി രഞ്ജുഷയെ അലട്ടിയിട്ടുണ്ടാകും എന്നാണ് സൂര്യ പറയുന്നത്. ഇനിയും അവളെ തേജോവധം ചെയ്യരുതെന്ന് അഭ്യര്‍ത്ഥിക്കുകയാണ് സൂര്യ.


Click it and Unblock the Notifications