ബിഗ് ബോസിലെ ഇഷ്ടത്തില്‍ നിന്നും മൂവ് ഓണായോ? എന്റെ കസിന് കല്യാണം ആലോചിക്കട്ടെ? സൂര്യയുടെ മറുപടി

ബിഗ് ബോസ് മലയാളം സീസണ്‍ 3 ലൂടെ കയ്യടി നേടിയ താരമാണ് സൂര്യ മേനോന്‍. ബിഗ് ബോസ് വീട്ടിലെ നാട്ടിന്‍പുറത്തുകാരിയായിരുന്നു സൂര്യ. തന്റെ ലാളിത്യം കൊണ്ട് സൂര്യ ജനപ്രീതി നേടിയെടുത്തിരുന്നു. സൂര്യയുടെ ഡാന്‍സും സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരുന്നു. ബിഗ് ബോസിന് ശേഷം സോഷ്യല്‍ മീഡിയയില്‍ സജീവമായി തന്നെ സൂര്യയുണ്ട്.

ഇപ്പോഴിതാ ആരാധകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി മറുപടി നല്‍കുകയാണ് സൂര്യ. ഇന്‍സ്റ്റഗ്രാമിലെ ക്യു ആന്റ് എയിലൂടെയായിരുന്നു സൂര്യയുടെ പ്രതികരണം. തന്റെ പ്രണയത്തെക്കുറിച്ചും വിവാഹത്തെക്കുറിച്ചുമൊക്കെ സൂര്യ മറുപടി നല്‍കുന്നുണ്ട്. താരത്തിന്റെ വാക്കുകള്‍ വായിക്കാം തുടര്‍ന്ന്.

Soorya Menon

ചേച്ചി എന്നാണ് നിങ്ങളുടെ കല്യാണം എന്ന് ചോദിച്ചപ്പോള്‍ നോ ഐഡിയ എന്നായിരുന്നു സൂര്യ നല്‍കിയ മറുപടി. ഇതിനിടെ ഒരാള്‍ സൂര്യയോട് തന്റെ കസിന് വേണ്ടി കല്യാണം ആലോചിക്കട്ടെ എന്നും ചോദിക്കുന്നുണ്ട്. സൂര്യയോട് തന്റെ കാല്‍പാദത്തിന്റെ ചിത്രം പങ്കുവെക്കാന്‍ പറയുന്നുവരുമുണ്ട്. നിങ്ങള്‍ പ്രണയത്തിലാണോ എന്ന ചോദ്യത്തിന് അതെ, എന്റെ സ്വപ്‌നത്തില്‍ എന്നായിരുന്നു സൂര്യ നല്‍കിയ മറുപടി. നിങ്ങള്‍ ഇപ്പോഴും പ്രണയത്തിലാണോ എന്ന് ചോദിച്ചപ്പോള്‍ ആരുമായി എന്നായിരുന്നു സൂര്യയുടെ മറുചോദ്യം.

സിംഗിള്‍ ആണോ എന്ന് ചോദിച്ചപ്പോള്‍ ഭാഗികമായി എന്നായിരുന്നു സൂര്യയുടെ മറുപടി. വ്യക്തിത്വമാണോ ലുക്കാണോ പ്രധാനമെന്ന് ചോദിച്ചപ്പോള്‍ തീര്‍ച്ചയായും വ്യക്തിത്വം എന്നായിരുന്നു സൂര്യയുടെ മറുപടി. ചേച്ചിയുടെ ചെറുപ്പത്തിന്റെ രഹസ്യം എന്തായിരുന്നുവെന്നായിരുന്നു മറ്റൊരാള്‍ ചോദിച്ചത്. മനസില്‍ കുട്ടിത്തം സൂക്ഷിച്ചാല്‍ അത് പ്രതിഫലിക്കുമെന്നായിരുന്നു സൂര്യയുടെ മറുപടി. ഉപാധികളില്ലാത്ത സ്‌നേഹത്തില്‍ വിശ്വസിക്കുന്നുണ്ടോ എന്നായിരുന്നു മറ്റൊരാള്‍ക്ക് അറിയേണ്ടിയിരുന്നത്. അതെ എന്നായിരുന്നു സൂര്യയുടെ മറുപടി.

നിങ്ങള്‍ ഒരു വണ്‍ സൈഡ് പ്രണയത്തിലാണല്ലേ എന്ന് ചോദിച്ചയാള്‍ക്ക് സൂര്യ നല്‍കിയ മറുപടി ആയിരിക്കാം അല്ലായിരിക്കാം എന്നായിരുന്നു. നിലവിലെ ക്രഷ് ആരെന്ന് പറയാമോ എന്ന് ചോദിച്ചപ്പോള്‍ പറയൂല എന്നായിരുന്നു സൂര്യയുടെ മറുപടി. അതേസമയം മറ്റൊരാള്‍ ചോദിച്ചത് ബിഗ് ബോസ് ക്രഷില്‍ നിന്നും മൂവ് ഓണ്‍ ചെയ്‌തോ എന്നായിരുന്നു, പുഞ്ചിരിക്കുന്നൊരു ഇമോജിയായിരുന്നു സൂര്യയുടെ മറുപടി. സ്‌നേഹം സത്യമാണെങ്കില്‍ കാത്തിരിക്കും എന്നല്ലേ എന്നൊരാള്‍ ചോദിച്ചപ്പോള്‍ തനിക്ക് അക്കാര്യത്തില്‍ ഉറപ്പൊന്നുമില്ലെന്നാണ് സൂര്യ പറഞ്ഞത്.

മണിക്കുട്ടനെ വിളിക്കാറുണ്ടോ എന്ന് ചോദിച്ചപ്പോള്‍ എന്തേലും കാര്യം വന്നാല്‍ എന്നായിരുന്നു സൂര്യയുടെ മറുപടി. അതേസമയം മണിക്കുട്ടനുമായി ഒരു കല്യാണം ഇനി പ്രതീക്ഷിക്കാമോ എന്ന ചോദ്യത്തിന് സൂര്യ നല്‍കിയ മറുപടി ഇല്ല എന്നായിരുന്നു. എന്താണ് മണിക്കുട്ടന്റെ പ്ലാന്‍, ആള്‍ കല്യാണം കഴിക്കുന്നുണ്ടോ, എന്തെങ്കിലും ഐഡിയോ ഉണ്ടോ എന്നായിരുന്നു മറ്രൊരു ചോദ്യം. അറിയില്ല എന്നാണ് സൂര്യ നല്‍കിയ മറുപടി.

ബോയ് ഫ്രണ്ട് ഉണ്ടോ എന്നായിരുന്നു മറ്റൊരാളുടെ ചോദ്യം ഇഷ്ടം പോലം ബോയ്‌സ് ഫ്രണ്ട്‌സ് ആയിട്ട് ഉണ്ടെന്നായിരുന്നു അതിനുള്ള സൂര്യയുടെ മറുപടി. എപ്പോഴാണ് അവസാനമായി കരഞ്ഞതെന്ന് ചോദിച്ചപ്പോള്‍ സൂര്യ നല്‍കിയ മറുപടി മൂന്ന് ദിവസം മുമ്പാണെന്നായിരുന്നു.

Soorya Menon

അതേസമയം, എന്തുകൊണ്ടാണ് ഭൂരിപക്ഷം പെണ്‍കുട്ടികളും തങ്ങള്‍ക്ക് ആരോടെങ്കിലും ക്രഷ് തോന്നിയാല്‍ പറയാത്തത്, സമൂഹമാണോ കാരണം എന്നായിരുന്നു മറ്റൊരു ചോദ്യം. എന്നാല്‍ താന്‍ ആ ലിസ്റ്റില്‍ പെടില്ലെന്നാണ് സൂര്യ പറഞ്ഞത്. ആദ്യം തന്നെ പറയാന്‍ ധൈര്യം കാണിച്ചയാളാണ് താനെന്നും സൂര്യ പറയുന്നുണ്ട്. നിങ്ങളുടെ ക്രഷിനെക്കുറിച്ച് ഒരു ക്ലൂ തരാന്‍ ഒരാള്‍ പറഞ്ഞപ്പോള്‍ ഇറ്റ്‌സ് ഹിം എന്നായിരുന്നു സൂര്യയുടെ മറുപടി. അതേസമയം ഇപ്പോള്‍ താന്‍ കരിയറിലാണ് കൂടുതല്‍ ശ്രദ്ധിക്കുന്നതെന്നും സൂര്യ പറഞ്ഞു.

ഇതിനിടെ ഒരാള്‍ സൂര്യയോടായി നിങ്ങള്‍ ഓള്‍റെഡി പ്രണയത്തിലാണല്ലേ, അതിനാല്‍ ഈ നോര്‍മല്‍ പയ്യന് പ്രതീക്ഷ വേണ്ടല്ലോ എന്ന് പറഞ്ഞപ്പോള്‍ ഞാന്‍ പ്രണയത്തിലല്ല എന്നാണ് സൂര്യ മറുപടി നല്‍കിയത്. ചോദ്യോത്തരത്തിനിടെ താന്‍ ബിഗ് ബോസ് മലയാളം സീസണ്‍ 6 കാണാറില്ലെന്നും സൂര്യ പറയുന്നുണ്ട്. കല്യാണം ഉണ്ടോ എന്ന് ചോദിച്ചപ്പോള്‍ അറിയില്ലെന്നും സൂര്യ പറയുന്നുണ്ട്. കല്യാണം നടക്കുമോ എന്ന് തനിക്ക് അറിയില്ലെന്നും സൂര്യ പറയുന്നുണ്ട്.

Read more about: bigg boss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X