2023 നെ ഞാന്‍ വെറുക്കുന്നു, കാരണം ഇവളാണ്! രഞ്ജുഷയെ ഓര്‍ത്ത് വിങ്ങലോടെ സൂര്യ

ലോകം 2023 നോട് വിട പറഞ്ഞ് 2024 ലേക്ക് ചുവടുവച്ചിരിക്കുകയാണ്. വര്‍ഷാവസാനം ആയിരുന്നതിനാല്‍ കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയലിലെങ്ങും പോയ വര്‍ഷത്തെക്കുറിച്ചുള്ള ചര്‍ച്ചകളായിരുന്നു. പോയ വര്‍ഷം കടന്നു പോയത് എങ്ങനെയായിരുന്നുവെന്ന് ഓര്‍ക്കുന്നതായിരുന്നു മിക്കവരുടേയും പോസ്റ്റുകള്‍. പലരും പോയ വര്‍ഷത്തെ നല്ല ഓര്‍മ്മകള്‍ പങ്കുവച്ചപ്പോള്‍ മറ്റ് ചിലര്‍ അടുത്ത വര്‍ഷം കൂടുതല്‍ മികച്ചതാകുമെന്ന പ്രതീക്ഷയാണ് പങ്കുവച്ചത്.

അതേസമയം ഒരു വാചകം മാത്രമായിരുന്നു ബിഗ് ബോസ് താരം സൂര്യ മേനോന്‍ പങ്കുവച്ചത്. 2023 ഞാന്‍ വെറുക്കുന്നു, കാരണം ഇവളാണ്, രഞ്ജുഷ മേനോന്‍ എന്നായിരുന്നു സൂര്യയുടെ കുറിപ്പ്. സീരിയല്‍ താരമായ രഞ്ജുഷ സൂര്യയുടെ അടുത്ത സുഹൃത്തായിരുന്നു. പോയ വര്‍ഷമായിരുന്നു പ്രേക്ഷകരേയും സീരിയല്‍ ലോകത്തേയും ഞെട്ടിച്ചു കൊണ്ട് രഞ്ജുഷ ആത്മഹത്യ ചെയ്യുന്നത്. ആ ഓര്‍മ്മകളിലൂടെയായിരുന്നു സൂര്യ കഴിഞ്ഞ ദിവസം കടന്നു പോയത്.

Soorya Menon

നേരത്തെ രഞ്ജുഷയുടെ മരണത്തിന് പിന്നാലെ സൂര്യ നടത്തിയ പ്രതികരണവും വാര്‍ത്തയായിരുന്നു. രഞ്ജുഷയുടെ മരണത്തെക്കുറിച്ച് സോഷ്യല്‍ മീഡിയ സൃഷ്ടിച്ച കഥകള്‍ക്കെതിരെയാണ് സൂര്യ രംഗത്തെത്തിയിരുന്നത്. രഞ്ജുഷ മകളെ ഉപേക്ഷിച്ച് പോയതാണന്നടക്കമുള്ള ആരോപണങ്ങള്‍ക്ക് അന്ന് സൂര്യ മറുപടി നല്‍കിയിരുന്നു. താനും രഞ്ജുഷയും തമ്മിലുള്ള സൗഹൃദത്തെക്കുറിച്ചും സൂര്യ വിശദമായി സംസാരിച്ചിരുന്നു.

രഞ്ജുഷയെ എനിക്ക് വര്‍ഷങ്ങളായി അറിയാം. അടുത്ത സുഹൃത്തുക്കളായിരുന്നു. ക്ലാസ്മേറ്റ്സിന്റെ ലൊക്കേഷനില്‍ വച്ചാണ് രഞ്ജുഷയെ പരിചയപ്പെടുന്നത്. ഞങ്ങളെല്ലാവരും പങ്കിട്ടായിരുന്നു ഭക്ഷണം കഴിച്ചിരുന്നത്. അവിടെ നിന്നും തുടങ്ങിയ സൗഹൃദമാണെന്നാണ് രഞ്ജുഷയെക്കുറിച്ച് സൂര്യ പറഞ്ഞത്. എനിക്ക് അറിയുന്ന രഞ്ജുഷ കുടുംബ ജീവിതം ആഗ്രഹിച്ചിരുന്നവളാണ്. അന്നേ പറയുമായിരുന്നു കല്യാണം കഴിച്ച് കുട്ടികളും കുടുംബവുമൊക്കെയായി ജീവിക്കണമെന്ന്. സിനിമയും സീരിയലിനേക്കാളുമൊക്കെ അവള്‍ ആഗ്രഹിച്ചത് അതായിരുന്നുവെന്നാണ് സൂര്യ പറഞ്ഞത്.

വിവാഹം പരാജയപ്പെട്ടതിനെക്കുറിച്ചൊക്കെ രഞ്ജുഷ പറഞ്ഞിട്ടുണ്ടെന്നും സൂര്യ പറയുന്നു. വിളിക്കുമ്പോള്‍ കൂടുതലും സംസാരിച്ചിരുന്നത് മകളെക്കുറിച്ചായിരുന്നു എന്നും സൂര്യ ഓര്‍ക്കുന്നു. രഞ്ജുഷയുടെ ലോകം മകളായിരുന്നുവെന്നാണ് സൂര്യ പറയുന്നത്.മകളെ ഉപേക്ഷിച്ചിട്ടാണ് രഞ്ജുഷ പോയതെന്ന് താനൊരു യൂട്യൂബ് ചാനലില്‍ കണ്ടുവെന്ന് സൂര്യ പറയുന്നു. ഇതിനെതിരേയും സൂര്യ തുറന്നടിച്ചിരുന്നു.

''അറിയില്ലാത്ത കാര്യം പറയരുത്. രഞ്ജുഷയെ അറിയുന്നവരാരും അങ്ങനെ പറയില്ല. മകള്‍ രഞ്ജുഷയ്ക്ക് ജീവനായിരുന്നു'' എന്നാണ് സൂര്യ പറഞ്ഞഥ്. വിവാഹ മോചന ശേഷമാണ് രഞ്ജു മറ്റൊരാളുമായി അടുപ്പത്തിലാകുന്നതെന്നും അയാളും ഭാര്യയുമായി പിരിഞ്ഞിരിക്കുകയായിരുന്നുവെന്നും അല്ലാതെ ഭാര്യയും മക്കളുമുള്ളപ്പോള്‍ തനിക്കൊപ്പം ജീവിക്കാന്‍ ആവശ്യപ്പെട്ടതല്ലെന്നും സൂര്യ പറയുന്നു. കഥകളിറക്കുന്നവരോട് അറിയാത്ത കാര്യം മിണ്ടാതിരിക്കണമെന്നാണ് സൂര്യ തുറന്നടിച്ചത്.

Soorya Menon

അവള്‍ മരണം അര്‍ഹിച്ചിരുന്നു, മക്കളും ഭാര്യയുമുള്ളവരുടെ ജീവിതം നശിപ്പിച്ചുവെന്നൊന്നും പറയരുത്. രണ്ടു പേരുടേയും ഡിവോഴ്സ് പൂര്‍ത്തിയായിരുന്നില്ല. അതിനാലാണ് ലിവിംഗ് ടുഗദര്‍ എന്നും സൂര്യ വ്യക്തമാക്കിയിരുന്നു. ഡിവോഴ്സ് പൂര്‍ത്തിയായ ശേഷം വിവാഹം കഴിക്കാനിരുന്നതാണെന്നും സൂര്യ പറഞ്ഞിരുന്നു. മോള്‍ക്ക് പൂര്‍ണമായും അംഗീകരിക്കാന്‍ പറ്റുന്ന വ്യക്തിയെയാരിക്കും താന്‍ വിവാഹം കഴിക്കുക എന്ന് രഞ്ജുഷ പറയുമായിരുന്നു എന്നും സൂര്യ ഓര്‍ക്കുന്നുണ്ട്.

അവസാനം വിളിച്ചപ്പോഴും രഞ്ജുഷ സന്തോഷത്തോടെയാണ് സംസാരിച്ചതെന്നും സൂര്യ പറയുന്നു. പിന്നെ എന്ത് സംഭവിച്ചുവെന്ന് തനിക്ക് അറിയില്ല. രഞ്ജുഷയെ തനിക്ക് വ്യക്തമായി അറിയാം. അതിനാല്‍ ഇല്ലാക്കഥകള്‍ പറഞ്ഞുണ്ടാക്കരുത് എന്ന് സോഷ്യല്‍ മീഡിയയോടായി രഞ്ജുഷ പറഞ്ഞിരുന്നു. അവള്‍ പല ബന്ധങ്ങള്‍ തേടി പോകുന്ന വ്യക്തിയല്ല. അങ്ങനെ ചില കമന്റുകള്‍ താന്‍ കണ്ടു. ദയവ് ചെയ്ത് അതൊന്നും പ്രചരിപ്പിക്കരുതെന്നും സൂര്യ പറയുകയുണ്ടായി.

Read more about: bigg boss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X