ഈ നേരവും കടന്നുപോകും! അമ്മയ്ക്ക് ഡോക്ടർ രണ്ടുദിവസത്തെ വിശ്രമം പറഞ്ഞിട്ടുണ്ട്; വീഡിയോയുമായി സൗഭാഗ്യ

നടി താര കല്യാണിനെ മലയാളികൾക്ക് പ്രത്യേകം പരിചയപ്പെടുത്തേണ്ട ആവശ്യമില്ല. വർഷങ്ങളായി മിനിസ്‌ക്രീനിലെ സജീവ സാന്നിധ്യമാണ് താരം. ഒരുപിടി സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. ഇന്ന് സോഷ്യൽ മീഡിയയിലും സജീവമാണ് താര കല്യാൺ. താരയെ പോലെ തന്നെ മകൾ സൗഭാഗ്യയും കൊച്ചുമകൾ സുദർശനയുമെല്ലാം പ്രേക്ഷകർക്ക് പ്രിയപ്പെട്ടവരാണ്. താരയും സൗഭാഗ്യവും കുടുംബത്തിലെ എല്ലാ വിശേഷങ്ങളും അവരുടെ യൂട്യൂബ് ചാനലിലൂടെ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്.

ഇപ്പോഴിതാ സൗഭാഗ്യയുടെ പുതിയൊരു വീഡിയോയാണ് പ്രേക്ഷക ശ്രദ്ധനേടുന്നത്. താര കല്യാണിന് കുറച്ച് മാസങ്ങൾക്ക് മുൻപ് തൊണ്ടയിൽ ഒരു ശസ്ത്രക്രിയ നടത്തിയിരുന്നു. അതിന്റെ തുടർ ചികിത്സയ്ക്കായി കൊണ്ടുപോയതിന്റെ വിശേഷങ്ങൾ പങ്കുവച്ചുകൊണ്ടാണ് പുതിയ വീഡിയോ. 'ഈ സമയവും കടന്നു പോകും, ബുദ്ധിമുട്ടേറിയ സമയം' എന്ന തലക്കെട്ടോടെയാണ് സൗഭാഗ്യ വീഡിയോ പങ്കുവച്ചിരിക്കുന്നത്.

Sowbhagya Venkitesh Thara Kalyan

പൊതുവെയുള്ളത് പോലെയൊരു ഡേ ഇന്‍ മൈ ലൈഫ് വീഡിയോയല്ല ഇത്. അമ്മയോടൊപ്പം ആശുപത്രിയില്‍ പോകാനുണ്ട്. തൊണ്ടയിലെ സർജറിക്ക് ശേഷം ഒരു പ്രൊസീജ്യർ ചെയ്യാനുണ്ട്. അധികം വൈകാതെ തിരിച്ച് വരാനാവുമെന്നാണ് കരുതുന്നത് എന്ന് പറഞ്ഞാണ് സൗഭാഗ്യ വീഡിയോ ആരംഭിക്കുന്നത്. തുടർന്ന് താരയെ വീട്ടിൽ നിന്നും കൂട്ടി ആശുപത്രിയിലേക്ക് പോകുന്നതും മറ്റുമാണ് വീഡിയോയിൽ കാണിക്കുന്നത്.

പെട്ടെന്ന് വരാമെന്ന് കരുതിയെങ്കിലും റൂമെടുക്കേണ്ടി വന്നു. അമ്മ തിരിച്ചുവരാന്‍ സമയമെടുക്കും. ഭക്ഷണം കഴിക്കാനും വെള്ളം കുടിക്കാനും ചെറിയൊരു ബുദ്ധിമുട്ട് കാണും. രണ്ട് ദിവസം വിശ്രമിക്കാനാണ് ഡോക്ടര്‍ പറഞ്ഞത്. രണ്ട് ദിവസം എന്നോടൊപ്പം വന്ന് നില്‍ക്കണമെന്നും ഡോക്ടര്‍ പറഞ്ഞിട്ടുണ്ട്. അത് അമ്മ അനുസരിക്കുമോയെന്ന് അറിയില്ല. എന്തായാലും അമ്മയോട് കാര്യം പറഞ്ഞ് കൂടെക്കൂട്ടണമെന്നും സൗഭാഗ്യ പറയുന്നു. അമ്മാട്ടു പറഞ്ഞാല്‍ കേള്‍ക്കുമോയെന്ന് ചോദിച്ചപ്പോള്‍ നോ എന്നായിരുന്നു സുദര്‍ശനയുടെ മറുപടി.

മാസങ്ങള്‍ക്ക് മുന്‍പ് താര കല്യാണിന് തൊണ്ടയ്ക്ക് സര്‍ജറി നടത്തിയിരുന്നു. അതിന്റെ തുടര്‍ച്ചയായാണ് ഇപ്പോള്‍ പരിശോധനയ്ക്ക് വന്നതെന്നും സൗഭാഗ്യ വ്യക്തമാക്കി. തുടർന്ന് വീട്ടിലെത്തിയ ശേഷമുള്ള വിശേഷങ്ങളാണ് സൗഭാഗ്യ പങ്കുവച്ചത്. പെറ്റ്സിനെ സംരക്ഷിക്കുന്നതിനെ കുറിച്ചൊക്കെ സൗഭാഗ്യ സംസാരിച്ചു. ഭയങ്കര ക്ഷീണത്തോടെയാണ് വീട്ടിലേക്ക് തിരിച്ചുവന്നത്. എന്നാല്‍ പ്രിയപ്പെട്ട പട്ടിക്കുട്ടികള്‍ക്ക് ഭക്ഷണം കൊടുക്കാതിരുന്നാല്‍ സമാധാനമുണ്ടാവില്ല. ഒരു കസിന്‍ വന്ന് കിളികള്‍ക്കൊക്കെ തീറ്റ കൊടുത്തിരുന്നു.

പട്ടിക്ക് ആഹാരം കൊടുക്കുന്നതും, തീറ്റ കൊടുക്കുന്നതുമൊക്കെ പലര്‍ക്കും എക്‌സ്ട്രാ ജോലിയാണ്. ഇവരില്ലെങ്കില്‍ ഈ പണിയൊന്നും ചെയ്യേണ്ടല്ലോ എന്നോര്‍ത്ത് അവരെയങ്ങ് ഒഴിവാക്കും. ഈ ജോലി എളുപ്പമാണെന്നൊന്നും ഞാന്‍ പറയുന്നില്ല. നമ്മളാണ് ഇവരെ നമ്മുടെ ജീവിതത്തിലേക്ക് കൊണ്ടുവന്നത്. അവരെ നമ്മളെ അത്രയധികം വിശ്വസിക്കും. വേറെ സ്ഥലത്ത് കൊണ്ടുവിട്ടാലും അവര്‍ നമ്മളെ തന്നെ തേടും. നമുക്ക് നോക്കാന്‍ പറ്റുമോയെന്ന് നോക്കി വേണം പട്ടികളെയൊക്കെ വീട്ടില്‍ വളര്‍ത്താന്‍ കൊണ്ടുവരാന്‍.

Sowbhagya Venkitesh Thara Kalyan

നമ്മളായിട്ട് എടുത്ത് കമ്മിറ്റ്‌മെന്റില്‍ നമുക്ക് ആത്മാര്‍ത്ഥത വേണം. എടുത്താല്‍ നോക്കണം, ഇല്ലെങ്കില്‍ ആ പണിക്ക് പോവരുതെന്നാണ് എനിക്ക് പറയാനുള്ളത്. പൊതുവെ ഞാന്‍ ഇത്തരം കാര്യങ്ങളെക്കുറിച്ചൊന്നും സംസാരിക്കാറില്ല. ഇതുകേട്ട് കുറച്ചുപേര്‍ക്കെങ്കിലും ബോധോദയമുണ്ടായാല്‍ നല്ലതല്ലേ എന്ന് സൗഭാഗ്യ പറയുന്നു.

നിരവധി പേരാണ് വീഡിയോക്ക് താഴെ കമന്റുകളുമായി എത്തുന്നത്. താര കല്യാണിന് വേഗം സുഖമാകട്ടെ എന്ന് പറഞ്ഞുള്ള കമന്റുകളാണ് ഏറെയും. കൂടാതെ സൗഭാഗ്യ തന്റെ നായകളോടും കിളികളോടുമൊക്കെ കാണിക്കുന്ന സ്നേഹത്തിനും ഒരുപാട് പേർ കയ്യടിക്കുന്നുണ്ട്. സൗഭാഗ്യ പറഞ്ഞത് നൂറ് ശതമാനം ശരിയായ കാര്യമാണെന്നാണ് പലരും കുറിക്കുന്നത്.

Read more about: thara kalyan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X