'എന്റെ ശക്തിയും സ്നേഹവും, എന്റെ സുബ്ബു...'; കുറിപ്പുമായി സൗഭാഗ്യ! വേദന പങ്കുവെച്ച് പ്രിയപ്പെട്ടവർ

മലയാള സിനിമയുടെ മുത്തശ്ശി സുബ്ബലക്ഷ്മിയുടെ വിയോഗത്തിൽ ആദരാജ്ഞലികൾ നേരുകയാണ് സിനിമ-സീരിയൽ ലോകം. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ഇന്നലെ രാത്രിയായിരുന്നു നടിയുടെ അന്ത്യം. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു സുബ്ബലക്ഷ്മി. നടി എന്നതിലുപരി സംഗീതജ്ഞ, നര്‍ത്തകി, ഡബ്ബിങ് ആർട്ടിസ്റ്റ് എന്നീ നിലകളിലും സുബ്ബലക്ഷ്മി തിളങ്ങിയിട്ടുണ്ട്.

വളരെ വൈകി അഭിനയലോകത്തേയ്ക്ക് ചുവടുവെച്ച ആളാണ് സുബ്ബലക്ഷ്മി. അതിനാൽ തന്നെ മുത്തശ്ശി വേഷങ്ങളിലൂടെ ആയിരുന്നു തുടക്കം. നന്ദനം എന്ന സിനിമയിലൂടെ അരങ്ങേറ്റം കുറിച്ച നടി പിന്നീട് മലയാള സിനിമയുടെ സ്ഥിരം മുത്തശ്ശിയായി മാറുകയായിരുന്നു. തിളക്കം, സി ഐ ഡി മൂസ, പാണ്ടിപ്പട എന്നിങ്ങനെ നിരവധി സിനിമകളിലാണ് മുത്തശ്ശി വേഷങ്ങളിൽ നടി എത്തിയത്. വിജയ് ചിത്രം ബീസ്റ്റിലാണ് അവസാനമായി അഭിനയിച്ചത്. ഹിന്ദി, തമിഴ് സിനിമകളിലും പരസ്യ ചിത്രങ്ങളിലുമെല്ലാം സുബ്ബലക്ഷ്മി അഭിനയിച്ചിട്ടുണ്ട്. നിരവധി ടെലിവിഷൻ പരമ്പരകളുടെയും ഭാഗമായിരുന്നു.

Sowbhagya Venkitesh

നടിയും നർത്തകിയുമായ താര കല്യാൺ ഉൾപ്പെടെ മൂന്ന് മക്കളാണ് സുബ്ബലക്ഷ്മിക്ക്. സൗഭാഗ്യ വെങ്കിടേഷ് ചെറുമകളാണ്. ഇവരുടെ യൂട്യൂബ് വീഡിയോകളിലൂടെയും മറ്റും സുബ്ബലക്ഷ്മി പലപ്പോഴും പ്രേക്ഷകർക്ക് മുന്നിലേക്ക് എത്തിയിട്ടുണ്ട്. സൗഭാഗ്യക്ക് ഏറ്റവും പ്രിയപ്പെട്ട ആളായിരുന്നു സുബ്ബലക്ഷ്മി. ഇപ്പോഴിതാ മുത്തശ്ശിയുടെ വിയോഗത്തിൽ സൗഭാഗ്യ കുറിച്ച വാക്കുകൾ ശ്രദ്ധ നേടുകയാണ്.

'എനിക്ക് മുത്തശ്ശിയെ നഷ്ടമായി. എന്റെ ശക്തിയുടെയും സ്നേഹത്തിന്റെയും 30 വർഷം. എന്റെ അമ്മമ്മ, എന്റെ സുബ്ബു, എന്റെ കുഞ്ഞ്. പ്രാർത്ഥനകൾക്ക് നന്ദി,' എന്നാണ് സൗഭാഗ്യ കുറിച്ചത്. മുത്തശ്ശിക്കൊപ്പം ആശുപത്രിയിൽ നിന്നുള്ള ചിത്രം പങ്കുവെച്ചുകൊണ്ടായിരുന്നു സൗഭാഗ്യയുടെ പോസ്റ്റ്. നിരവധി പേരാണ് സൗഭാഗ്യയെ ആശ്വസിപ്പിച്ചും ആദരാഞ്ജലികൾ നേർന്നും കമന്റ് ചെയ്യുന്നത്. ഞങ്ങളുടെയും മുത്തശ്ശി ആയിരുന്നു എന്നാണ് ആരാധകരുടെ കമന്റുകൾ.

അതേ സമയം സിനിമാ-സീരിയൽ ലോകത്തെ പ്രമുഖരും നടിയുടെ വിയോഗത്തിൽ ആദരാഞ്ജലികൾ നേർന്നുകൊണ്ട് എത്തുന്നുണ്ട്. മമ്മൂട്ടി, മോഹൻലാൽ, ദിലീപ്, മഞ്ജു വാര്യർ അടക്കമുള്ള താരങ്ങളും ആദരാജ്ഞലികൾ നേർന്ന് സോഷ്യൽ മീഡിയയിൽ പോസ്റ്റുകൾ പങ്കുവെച്ചു. 'അമ്മക്ക് ആദരാഞ്ജലികൾ. അമ്മ അഭിനയിച്ച ഓരോ കഥാപാത്രങ്ങളും മനസ്സിൽ തങ്ങി നിൽക്കുന്നു' എന്നാണ് നടി സീമ ജി നായർ കുറിച്ചത്.

Subbalakhsmi

'പ്രണാമം സുഖലക്ഷ്മി അമ്മ. സ്നേഹിക്കാൻ മാത്രം അറിയുന്ന ഒരു അമ്മ. ലൊക്കേഷനുകളിൽ കൂടെ വർക്ക് ചെയ്യുമ്പോൾ പാട്ടുപാടി തന്നു ഡാൻസ് ചെയ്ത് തന്ന, എപ്പോഴും തമാശ രൂപത്തിൽ എല്ലാ കാര്യങ്ങളും സംസാരിച്ച് കുട്ടികളോടൊപ്പം കുട്ടിയായി പ്രായമുള്ളവരോടൊപ്പം അമ്മയായി എല്ലാവരെയും സ്നേഹിച്ച അമ്മയ്ക്ക് പ്രണാമം', എന്നായിരുന്നു നടി ജീജ സുരേന്ദ്രൻ സുബ്ബലക്ഷ്മി അമ്മയ്ക്ക് ആദരാഞ്ജലികൾ നേർന്ന് കുറിച്ചത്.

'ഇനി ഈ ചിരി ഓർമ്മകളിൽ മാത്രം. ബാലഭവനിൽ അനേകം കുട്ടികൾക്ക് സംഗീതവും നൃത്തവും പഠിപ്പിച്ച, കലയെ ഉപാസിച്ച അമ്മ പിന്നീട് വെള്ളിത്തിരയിൽ മുത്തശ്ശി വേഷങ്ങളിലൂടെ മലയാളികളുടെ മുഴുവൻ മുത്തശ്ശിയായി. എന്നും ചിരിക്കുന്ന മുഖത്തോടെ മാത്രമേ കണ്ടിട്ടുള്ളൂ. താര ടീച്ചറിന്റെ ഉലകവും ഉയിരും എല്ലാമെല്ലാമായ അമ്മ ഇനി ഭഗവാന്റെ സന്നിധിയിൽ,' എന്ന് മാധ്യമപ്രവർത്തകയായ അഞ്ചു പാർവതിയും സോഷ്യൽ മീഡിയയിൽ കുറിച്ചു.

Read more about: sowbhagya venkitesh
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X