For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  കുടുംബത്തിൽ മറ്റൊരു നഷ്ടം കൂടി, അച്ഛനു പിന്നാലെ അമ്മയും പോയി; ദുഃഖവാർത്ത പങ്കുവച്ച് സൗഭാഗ്യ വെങ്കിടേഷ്

  |

  സോഷ്യല്‍ മീഡിയയിലൂടെ ശ്രദ്ധനേടിയ താരങ്ങളാണ് സൗഭാഗ്യ വെങ്കിടേഷും ഭര്‍ത്താവ് അർജുൻ സോമശേഖരനും. ടിക് ടോക് വീഡിയോകളിലൂടെയാണ് ഇരുവരും പ്രേക്ഷകർക്ക് പ്രിയപ്പെട്ടവരാകുന്നത്. നടി താരകല്യാണിന്റെ മകളാണ് സൗഭാഗ്യ വെങ്കിടേഷ് എന്നതും പ്രേക്ഷകരുടെ സ്നേഹത്തിന് കാരണമായിരുന്നു.

  താരകല്യാണിന്റെ ശിഷ്യനാണ് സൗഭാഗ്യയുടെ ഭർത്താവ് അര്‍ജുന്‍. ടിക് ടോക്കിലൂടെ തിളങ്ങിയ താരം ഇന്ന് ടെലിവിഷൻ പരമ്പരകളിൽ സജീവമാണ്. ആദ്യ പരമ്പരയായ ചക്കപ്പഴത്തിലൂടെ തന്നെ അർജുൻ മികച്ച പ്രേക്ഷക സ്വീകാര്യത നേടിയിരുന്നു. സൗഭാഗ്യയും ഇപ്പോൾ അഭിനയ രംഗത്ത് ഉണ്ട്.

  Also Read: എന്റെ ഭര്‍ത്താവിന്റെ കാര്യം നിങ്ങൾ അന്വേഷിക്കണ്ട; ചതിക്കുന്നത് പോലെ തോന്നാതിരിക്കാന്‍ പറഞ്ഞതാണെന്ന് എലിസബത്ത്

  സൗഭാ​ഗ്യയുടെ കുട്ടിക്കാലം മുതലുള്ള സുഹൃത്തായിരുന്നു അർജുൻ. പിന്നീട് ഇവരുടെ സൗഹൃദം പ്രണയമായി വളരുകയായിരുന്നു. തുടർന്നാണ് ഇരുവരും വിവാഹിതരാകാൻ തീരുമാനിച്ചത്. 2020 ഫെബ്രുവരിയിൽ ആയിരുന്നു ഇവരുടെ വിവാഹം. വിവാഹത്തിന് മുമ്പ് തന്നെ സൗഭാഗ്യക്ക് ഒപ്പം വീഡിയോകളിൽ അർജുൻ എത്താറുണ്ടായിരുന്നു. ഇവർക്ക് ഇപ്പോൾ സുദർശന എന്നൊരു മകളുമുണ്ട്. വിവാഹ ശേഷം അർജുന്റെ വീട്ടിലാണ് സൗഭാഗ്യ.

  സേഷ്യല്‍ മീഡിയയില്‍ സജീവമാണ് സൗഭാഗ്യയും അര്‍ജുനും. ഇവരുടെ വിശേഷങ്ങളും സന്തോഷങ്ങളുമെല്ലാം ആരാധകരുമായി പങ്കുവെയ്ക്കാറുണ്ട്. ഇതെല്ലാം നിമിഷനേരം കൊണ്ട് വൈറലാവുകയും ചെയ്യാറുണ്ട്. ഇപ്പോഴിതാ, ഒരു ദുഃഖവാർത്തയാണ് സൗഭാഗ്യ പങ്കുവച്ചിരിക്കുന്നത്. അർജുന്റെ അമ്മ വിടപറഞ്ഞു എന്നാണ് താരം ഇൻസ്റ്റാഗ്രാമിലൂടെ ആരാധകരെ അറിയിച്ചിരിക്കുന്നത്. അമ്മയ്‌ക്കൊപ്പം അര്‍ജുനും സൗഭാഗ്യയും മകളും നില്‍ക്കുന്ന ചിത്രം പങ്കുവച്ചു കൊണ്ടാണ് സൗഭാഗ്യയുടെ കുറിപ്പ്.

  Also Read: മറ്റൊരാളുടെ ബെഡ്റൂമിലേക്ക് എത്തി നോക്കുന്നതെന്തിന്?; ഞങ്ങളുടെ ജീവിതം മധുര പ്രതികാരമാണ്; സൂര്യ

  'ഞങ്ങളുടെ കണ്ണില്‍ നിന്ന് മാഞ്ഞാലും, ഒരിക്കലും മനസ്സില്‍ നിന്നു മായില്ല'. ഇന്നു രാവിലെ അര്‍ജുന്റെ അമ്മ രാധ ടി കെ അന്തരിച്ചു. തിരുവനന്തപുരം കോട്ടന്‍ ഹില്‍ സ്‌ക്കൂളിലെ റിട്ടേര്‍ഡ് അധ്യാപികയാണ്. 73 വയസ്സായിരുന്നു. നിങ്ങളുടെ പ്രാർത്ഥനകളിൽ ഞങ്ങളെയും ഉൾപ്പെടുത്തുക' എന്നാണ് സൗഭാഗ്യ കുറിച്ചത്. നിരവധി പേരാണ് അർജുന്റെയും സൗഭാഗ്യയുടെയും കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേർന്ന് ആശ്വാസ വാക്കുകളുമായി എത്തുന്നത്.

  കഴിഞ്ഞ വർഷമാണ് അർജുന്റെ അച്ഛനും ചേട്ടന്റെ ഭാര്യയും മരണപ്പെട്ടത്. കൊറോണ ബാധിച്ചായിരുന്നു മരണം. കുടുംബം ആ വേർപാടിന്റെ വേദനയിൽ നിന്ന് കരകയറുന്നതിനിടെയാണ് അമ്മയും വിടപറയുന്നത്. അന്ന് സൗഭാഗ്യ കുടുംബത്തിന്റെ ചിത്രത്തിനോടൊപ്പം പങ്കുവച്ച കുറിപ്പ് ഏറെ ശ്രദ്ധനേടിയിരുന്നു.

  'ഇത് ശേഖര്‍ ഫാമിലി. ഇടത് വശത്ത് നിന്ന് തുടങ്ങുകയാണെങ്കില്‍ ആദ്യം നില്‍ക്കുന്നത് എന്റെ മരുമകന്‍, നാത്തൂന്‍, സഹോദരന്‍, അമ്മായിയമ്മ, എന്റെ ഭര്‍ത്താവ്, അമ്മായിയച്ഛന്‍, ഞാന്‍, എന്റെ മരുകമള്‍ എന്നിവരാണ് ചിത്രത്തിലുള്ളത്. ഒരിക്കലിത് സന്തോഷം നിറഞ്ഞ പൂര്‍ണമായ കുടുംബമായിരുന്നു. ജീവിതം പ്രവചിക്കാന്‍ പറ്റാത്തതും വിചിത്രവുമാണ്,'

  'ഞങ്ങളുടെ കുടുംബത്തിന് ഏറ്റവും വിലയേറിയെ രണ്ട് നെടുംതൂണുകള്‍ ഞങ്ങള്‍ക്ക് നഷ്ടപ്പെട്ടു. എന്റെ സഹോദരിയും അമ്മായിയച്ഛനും. നഷ്ടപ്പെട്ടവരെ തിരിച്ച് കൊണ്ട് കൊണ്ട് വരാന്‍ തീര്‍ച്ചയായും നമുക്ക് സാധിക്കില്ല. എന്നാല്‍ നമ്മുടെ കൂടെ ഉള്ളവരെ സംരക്ഷിക്കാന്‍ ദൈവം നമ്മളെ സഹായിക്കട്ടേ,' എന്നായിരുന്നു സൗഭാഗ്യ അന്ന് കുറിച്ചത്.

  Read more about: sowbhagya venkitesh
  English summary
  Sowbhagya Venkitesh's Social Media Post About Her Mother In Laws Demise Goes Viral - Read in Malayalam
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X