ഇനി ചക്കപ്പഴത്തില്‍ ഉത്തമനായി ഉണ്ടാകില്ലെന്ന് ശ്രീകുമാര്‍; സ്ഥിരം പരിപാടിയാണല്ലോയെന്ന് സോഷ്യല്‍ മീഡിയ

ജനപ്രീയ ഹാസ്യ പരിപാടിയാണ് ചക്കപ്പഴം. ഉപ്പും മുളകും എന്ന സൂപ്പര്‍ഹിറ്റ് പരമ്പരയ്ക്ക് പിന്നാലെ ഫ്‌ളവേഴ്‌സ് ടിവി അവതരിപ്പിച്ച പരമ്പരയില്‍ മിക്കവരും സീരിയല്‍ പ്രേക്ഷകര്‍ക്ക് പുതുമുഖങ്ങളായിരുന്നു. എങ്കിലും ചുരുങ്ങിയ സമയത്തിനുള്ളില്‍ പരമ്പരയ്ക്ക് ജനഹൃദയങ്ങളിലേക്ക് ചേക്കാറാന്‍ സാധിച്ചിരുന്നു. ചക്കപ്പഴത്തിലെ കുടുംബാന്തരീക്ഷവും താരങ്ങളുടെ സ്വാഭാവിക അഭിനയവുമെല്ലാം ഏറെ പ്രശംസിക്കപ്പെട്ടതാണ്. സോഷ്യല്‍ മീഡിയയിലും പരമ്പര ഹിറ്റായി മാറിയിരുന്നു.

ചക്കപ്പഴത്തിലെ കേന്ദ്ര കഥാപാത്രങ്ങളില്‍ ഒന്നായിരുന്നു ഉത്തമന്‍. മൃഗസ്‌നേഹിയായ കമ്പോണ്ടര്‍ ഉത്തമന്റെ കുടുംബത്തിലെ തമാശകളായിരുന്നു പരമ്പര അവതരിപ്പിച്ചിരുന്നത്. സിനിമകളിലൂടേയും സീരിയലുകളിലൂടേയുമെല്ലാം പ്രേക്ഷകര്‍ക്ക് സുപരിചിതനായ എസ്പി ശ്രീകുമാര്‍ ആയിരുന്നു ഉത്തമനായി എത്തിയിരുന്നു. താരത്തിന്റെ പ്രകടനം കയ്യടി നേടുകയും ചെയ്തിരുന്നു. എന്നാല്‍ ഇപ്പോഴിതാ ആരാധകരെ നിരാശപ്പെടുത്തുന്നൊരു വാര്‍ത്ത എത്തിയിരിക്കുകയാണ്.

 ഉത്തമനായി ഞാന്‍ തുടരുന്നില്ല

ഇനി മുതല്‍ ചക്കപ്പഴത്തിലെ ഉത്തമനായി താന്‍ ഉണ്ടാകില്ലെന്നാണ് ശ്രീകുമാര്‍ അറിയിച്ചിരിക്കുന്നത്. സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്‌തൊരു കുറിപ്പിലൂടെയാണ് താരം തന്റെ പിന്മാറ്റം അറിയിച്ചിരിക്കുന്നത്. എന്താണ് പിന്മാറ്റത്തിന്റെ കാരണം എന്ന് മാത്രം ശ്രീകുമാര്‍ പറഞ്ഞിട്ടില്ല. ചക്കപ്പഴത്തിലെ ഉത്തമന് ഇത്രയും നാള്‍ തന്ന സ്‌നേഹത്തിനും പിന്തുണയ്ക്കും നന്ദി പറയുന്നതായി ശ്രീകുമാര്‍ പറയുന്നുണ്ട്. ഇനിയങ്ങോട്ടുള്ള യാത്രകള്‍ക്കും പിന്തുണ നല്‍കണമെന്നും താരം പറയുന്നുണ്ട്. ശ്രീകുമാറിന്റെ വാക്കുകളിലേക്ക്.

നമസ്‌കാരം, ചക്കപ്പഴത്തിലെ ഉത്തമന് ഇത്രയും കാലം നിങ്ങള്‍ തന്ന പിന്തുണയ്ക്ക് ഒരുപാട് നന്ദി. ഇനി ഉത്തമനായി ഞാന്‍ തുടരുന്നില്ല. എന്റെ കലാജീവിതത്തില്‍ എന്നും നിങ്ങള്‍തന്നുകൊണ്ടിരിക്കുന്ന പിന്തുണ ഒരു വലിയ ശക്തി തന്നെയാണ്. ഇനി അങ്ങോട്ടും പുതിയ സിനിമകള്‍ക്കും പ്രോഗ്രാമുകള്‍ക്കും എല്ലാവരുടെയും പ്രാര്‍ത്ഥനയും പിന്തുണയും പ്രതീക്ഷിക്കുന്നു. കൂടുതല്‍ വിശേഷങ്ങള്‍ വഴിയേ അറിയിക്കാം. എന്നായിരുന്നു ശ്രീകുമാറിന്റെ പോസ്റ്റ്. ചക്കപ്പഴം ലൊക്കേഷനില്‍ നിന്നുമുള്ള ചിത്രവും താരം പങ്കുവച്ചിട്ടുണ്ട്.

ആശയോടൊപ്പം

കഴിഞ്ഞ കുറച്ചുനാളുകളായി ശ്രീകുമാര്‍ പരമ്പരയിലുണ്ടായിരുന്നില്ല. കഥ പ്രകാരം ഉത്തമന്‍ ആശയോടൊപ്പം ആശയുടെ വീട്ടിലാണുള്ളത്. അതേസമയം പുതിയ സിനിമയുടെ ചിത്രീകരണത്തിനായി ഹൈദരാബാദിലേക്ക് പോവുകയാണെന്ന വിവരം നേരത്തെ ശ്രീകുമാര്‍ സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചിരുന്നു. താരം ഉത്തമനായി തിരികെ വരുമെന്ന പ്രതീക്ഷയിലായിരുന്നു നാൡതുവരെ ആരാധകര്‍. പക്ഷെ ആ കാത്തിരിപ്പ് അവസാനിച്ചിരിക്കുകയാണ്. പരമ്പരയില്‍ നിന്നും പ്രധാന താരമായ അശ്വതി ശ്രീകാന്ത് നേരത്തെ തന്നെ ഇടവേളയെടുത്തിരുന്നു. രണ്ടാമത്തെ കുഞ്ഞിന് ജന്മം നല്‍കുന്നതിനായാണ് അശ്വതി പരമ്പരയില്‍ നിന്നും ഇടവേളയെടുത്തത്. പിന്നാലെയാണ് ശ്രീകുമാറും പരമ്പരയില്‍ നിന്നും ഇടവേളയെടുത്തത്.

ആശയും ഉത്തമനും തിരികെ വരുന്നതിനായി കാത്തിരിക്കുകയായിരുന്നു ആരാധകര്‍. ഇനി അശ്വതി തിരികെ വരുമ്പോള്‍ ഉത്തമനായി പുതിയ താരം എത്തുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ആരാണ് ശ്രീകുമാര്‍ മനോഹരമാക്കിയ ഉത്തമനെ മുന്നോട്ട് കൊണ്ടു പോവുക എന്നറിയാനായി കാത്തിരിക്കുകയാണ് ആരാധകര്‍. നേരത്തെ പരമ്പരയിലെ ശിവനായി എത്തുന്ന താരവും മാറിയിരുന്നു. ആരാധകരെ ഏറെ നിരാശരാക്കിയ തീരുമാനമായിരുന്നു ഇത്. എങ്കിലും പുതിയ താരം എത്തുകയും ആ വിടവ് നികത്തുകയുമായിരുന്നു.

Recommended Video

Sreekumar and Sneha Wedding Reception Video | FilmiBeat Malayalam
 കമന്റുകളുമായി ആരാധകരുമെത്തി


ശ്രീകുമാര്‍ താന്‍ പിന്മാറുകയാണെന്ന് അറിയിച്ചതോടെ കമന്റുകളുമായി ആരാധകരുമെത്തിയിട്ടുണ്ട്.
എന്ത് പറ്റി? എന്ത് പരിപാടി ആണ് ഭായ്..... നിങ്ങളും പോയാല്‍ ഞാന്‍ ആ പരിപാടി കാണല്‍ നിര്‍ത്തും, മറിമായം , ഉപ്പും മുളകും, ഇപ്പൊ ഇതും.. ഇതെന്താണ് ഭായ്, അവര്‍ നിങ്ങളെ ഒഴിവാക്കുന്നതാണോ അതോ സ്വയം ഒഴിഞ്ഞു പോകുന്നതാണോ? ഉപ്പും മുളകും, ചക്ക പഴം, മറിമായം, ആര്‍ക്കാ പ്രോബ്ലം? ഒരു പ്രോജെക്ട്ടും നിങ്ങള്‍ പൂര്‍ത്തിയാക്കുന്നില്ല, ഇങ്ങനാണേല്‍ നിങ്ങള്‍ ഇത് പോലുള്ള പ്രോഗ്രാമുകളില്‍ അഭിനയിക്കാന്‍ നില്‍ക്കരുത്, കാരണം ഉപ്പും മുളകിലും ഇതുപോലെ ആയിരുന്നു താങ്കള്‍ പകുതിക്കു വച്ച് കളഞ്ഞിട്ടു പോയി ഇപ്പൊ ധാ ചക്കപ്പഴത്തിലും, തനിക്ക് ഇത് സ്ഥിരം പരുപാടി ആണല്ലേ, ഉത്തമന്‍ ചേട്ടന്‍ ഇല്ലാതെ ചക്കപ്പഴം കാണാന്‍ ഒരു സുഖവും ഇല്ല.. തിരിച്ചു വാ ചേട്ടാ, എല്ലാ പരിപാടി കളില്‍ നിന്നും പകുതിക്ക് ഇട്ട് പോവുക ആണല്ലോ? ഇനി മറ്റ് നിര്‍മ്മാതാക്കള്‍ താങ്കളെ കാണിക്കാന്‍ മടിക്കില്ലേ? എന്നിങ്ങനെയാണ് സോഷ്യല്‍ മീഡിയയുടെ പ്രതികരണങ്ങള്‍.

More from Filmibeat

Read more about: sp sreekumar
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X