ഉറുമിയ്ക്ക് ശേഷം ഒരുപാട് സിനിമകള്‍ കിട്ടുമെന്ന് കരുതി, പക്ഷെ...; വല്ലാത്ത സങ്കടമായെന്ന് ശ്രീകല

മലയാളികള്‍ക്ക് സുപരിചിതയാണ് ശ്രീകല. കുടുംബ പ്രേക്ഷകരുടെ മാനസപുത്രിയായ സോഫിയാണ് ഇന്നും ശ്രീകല. താരത്തിന്റെ പരമ്പരകളൊക്കെ ജനപ്രീയമായിരുന്നു. കഴിഞ്ഞ ദിവസം ശ്രീകല തന്റെ ജീവിത കഥ തുറന്ന് പറഞ്ഞിരുന്നു. ഫ്‌ളവേഴ്‌സ് ചാനലിലെ ഒരു കോടി എന്ന പരിപാടിയില്‍ വച്ചായിരുന്നു ശ്രീകല മനസ് തുറന്നത്.

ഇപ്പോഴിതാ തന്റെ സിനിമാ ജീവിതത്തെക്കുറിച്ചുള്ള ശ്രീകലയുടെ വാക്കുകളും ശ്രദ്ധ നേടുകയാണ്. എന്തുകൊണ്ടാണ് സിനിമയില്‍ ശ്രമിക്കാത്തത്? എന്ന അവതാരകനായ ശ്രീകണ്ഠന്‍ നായരുടെ ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു ശ്രീകല. താരം പങ്കുവച്ച വാക്കുകള്‍ വിശദമായി വായിക്കാം തുടര്‍ന്ന്.

നല്ല കഥാപാത്രം

സീരിയല്‍ എനിക്ക് കംഫര്‍ട്ടബിളാണ്. ഒരു കുടുംബം പോലെ പോയിക്കൊണ്ടിരിക്കുകയാണ്. പക്ഷെ സിനിമ ചെയ്യണമെന്നത് എന്റെ വലിയ ആഗ്രഹമാണ്. നല്ല കഥാപാത്രം ചെയ്യണമെന്നൊക്കെയുണ്ട്. ഒരു സിനിമ ചെയ്തു. ഉറുമിയായിരുന്നു ആ സിനിമ. നല്ല കഥാപാത്രമായിരുന്നു. ഉറുമി ചെയ്തപ്പോള്‍ ഞാന്‍ കരുതി ഒരുപാട് സിനിമകള്‍ വരുമെന്ന്. എല്ലാവരും നല്ല അഭിപ്രായം പറഞ്ഞിരുന്നുവെന്നാണ് ശ്രീകല പറയുന്നത്.

സന്തോഷ് ശിവന്‍

സന്തോഷ് ശിവന്‍ തന്നെ അഭിനന്ദിച്ചതിനെക്കുറിച്ചും ശ്രീകല പറയുന്നുണ്ട്. കരഞ്ഞ് അഭിനയിക്കുന്നൊരു രംഗമുണ്ടായിരുന്നു. അദ്ദേഹം കയ്യടിച്ചു കൊണ്ട് നന്നായിട്ടുണ്ടെന്ന് പറഞ്ഞു. ഞാന്‍ കരുതി ഇതോടെ ക്ലിക്ക് ആകുമെന്നും ഒരുപാട് സിനിമകള്‍ ലഭിക്കുമെന്നും. പക്ഷെ ഞാന്‍ വിചാരിച്ചത് പോലെ നല്ല ഓഫളുകളൊന്നും വന്നില്ല. നല്ല സങ്കടമായി. ഉറുമിയിലൂടെ നല്ല സിനിമകള്‍ കിട്ടുമെന്ന് കരുതിയിരുന്നതാണ്. പിന്നെ സിനിമകളൊക്കെ ചെയ്തിട്ടുണ്ട്. നാടോടി മന്നനൊക്കെ ചെയ്തിരുന്നു. പക്ഷെ മൊത്തം സിനിമയില്‍ വന്നില്ലെന്നാണ് ശ്രീകല പറയുന്നത്.

മമ്മൂക്കയേയും ലാലേട്ടനേയും


മമ്മൂക്കയേയും ലാലേട്ടനേയും ഇഷ്ടമാണ്. അവര്‍ക്കൊപ്പം അഭിനയിക്കുന്നതൊക്കെ ഒരുപാട് സ്വപ്‌നം കണ്ടിട്ടുണ്ട്. ഹരികൃഷ്ണന്‍സിലെ ജൂഹി ചൗളയായൊക്കെ സ്വപ്‌നം കണ്ടിട്ടുണ്ട്. മമ്മൂക്കയെ ഒരിക്കല്‍ കണ്ടിട്ടുണ്ട്. അദ്ദേഹം മാനസപുത്രി സീരിയില്‍ കണ്ടിട്ടുണ്ടെന്നൊക്കെ പറഞ്ഞു അഭിനന്ദിച്ചിരുന്നുവെന്നും ശ്രീകല പറയുന്നുണ്ട്. മോഹന്‍ലാലിനെ ഇതുവരെ നേരിട്ട് കണ്ടിട്ടില്ലെന്നും കാണണമെന്ന് ആഗ്രഹമുണ്ടെന്നും താരം പറയുന്നു.

അതേസമയം ഇപ്പോല്‍ തനിക്ക് സീരിയലുകളില്‍ നിന്നും ഇപ്പോള്‍ ഓഫറുകള്‍ വരുന്നുണ്ടെന്നും ശ്രീകല പറയുന്നു. പക്ഷെ മോള്‍ക്ക് ഒരു വയസ് ആകുന്നതേയുള്ളൂ. ദൂരെ പോയി വര്‍ക്ക് ചെയ്യാനാകില്ല. തിരുവനന്തപുരത്ത് ആണെങ്കില്‍ പോയിവരാമെന്നാണ് ശ്രീകല പറയുന്നത്.

അമ്മയുടെ മരണം

നേരത്തെ തന്റെ അമ്മയുടെ മരണത്തെ തുടര്‍ന്ന് താന്‍ വിഷാദത്തിലായതിനെക്കുറിച്ചും ശ്രീകല തുറന്ന് പറഞ്ഞിരുന്നു. എന്റെ അമ്മ എനിക്ക് സുഹൃത്തായിരുന്നു. അമ്മയോട് എനിക്ക് എന്തും പറയാനാകുമായിരുന്നു. ചേച്ചിയോട് പറയുന്നതിനേക്കാള്‍ അമ്മ എന്നോടായിരുന്നു കാര്യങ്ങള്‍ പറഞ്ഞിരുന്നത്. എന്റെ കാര്യങ്ങളും ഞാന്‍ അമ്മയോടായിരുന്നു പറഞ്ഞിരുന്നത്. അമ്മ മരിച്ചതോടെ എനിക്ക് ഒറ്റപ്പെടലായെന്നാണ് ശ്രീകല പറയുന്നത്.

എനിക്ക് ആരുമില്ല എന്ന തോന്നാലായിരുന്നു. ഡിപ്രഷനായിരുന്നു. മോനെ രാവിലെ സ്‌കൂളിലേക്ക് അയക്കും. പിന്നെ വീട്ടിലൊന്നും ചെയ്യാനില്ല. ഞാനിരുന്ന് ചിന്തിക്കും. എനിക്ക് എന്ത് ചെയ്യണമെന്ന് അറിയില്ലായിരുന്നു. മരിക്കാനൊക്കെ തോന്നി. ജീവിച്ചിരുന്നിട്ട് കാര്യമില്ലെന്ന് തോന്നി. ഒന്നും പറയാനില്ലായിരുന്നു എന്നും ശ്രീകല പറയുന്നുണ്ട്.

More from Filmibeat

Read more about: sreekala
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X