വീണ്ടും ഗര്‍ഭിണിയായോ? വേദയ്‌ക്കൊരു കൂട്ട് വേണ്ടേ? മറുപടി നല്‍കി ശ്രീക്കുട്ടി; വേദനിപ്പിക്കുന്ന ചോദ്യങ്ങള്‍!

കുടുംബ പ്രേക്ഷകര്‍ക്ക് സുപരിചിതയാണ് ശ്രീക്കുട്ടി. മലയാള സീരിയല്‍ ചരിത്രത്തിലെ തന്നെ ഏറ്റവും ജനപ്രീയ പരമ്പരകളില്‍ ഒന്നായ ഓട്ടോഗ്രാഫിലൂടെയാണ് ശ്രീക്കുട്ടിയെ മലയാളികള്‍ അറിയുന്നതും ഇഷ്ടപ്പെടുന്നതും. പിന്നീട് അഭിനയ ലോകത്തു നിന്നും ഏറെകാലം വിട്ടു നില്‍ക്കുകയായിരുന്നു താരം. വര്‍ഷങ്ങള്‍ക്ക് ശേഷം വില്ലത്തിയായിട്ടായിരുന്നു ശ്രീക്കുട്ടി തിരികെ വന്നത്. ഇത്തവണയും കയ്യടി നേടാന്‍ ശ്രീക്കുട്ടിയ്ക്ക് സാധിച്ചു.

സോഷ്യല്‍ മീഡിയയിലേയും നിറ സാന്നിധ്യമാണ് ശ്രീക്കുട്ടി. തന്റെ യൂട്യൂബ് ചാനലിലൂടെ നിരന്തരം ആരാധകരുമായി സംസാരിക്കാറുണ്ട് ശ്രീക്കുട്ടി. തന്റെ ജീവിതതത്തിലെ രസകരമായ നിമിഷങ്ങളൊക്കെ താരം സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കാറുണ്ട്. ശ്രീക്കുട്ടിയെ പോലെ തന്നെ മകള്‍ വേദയും ചാനലിലൂടെ പ്രേക്ഷകര്‍ക്ക് ഇന്ന് സുപരിചിതയാണ്.

Sreekutty

പ്രണയ വിവാഹമായിരുന്നു ശ്രീക്കുട്ടിയുടേത്. ഓട്ടോഗ്രാഫിന്റെ ക്യാമറാമാനുമായി താരം പ്രണയത്തിലാവുകയായിരുന്നു. പിന്നീട് വീട്ടുകാരുടെ എതിര്‍പ്പിനെ മറി കടന്ന് തന്റെ പതിനെട്ടാം വയസില്‍ ശ്രീക്കുട്ടി വിവാഹിതയായി. ശ്രൂക്കുട്ടിയുടേയും ഭര്‍ത്താവ് മനോജ് കുമാറിന്റേയും പ്രായ വ്യത്യാസം വലിയ ചര്‍ച്ചയായിരുന്നു. ഇതിന്റെ പേരില്‍ താരത്തിന് നിരന്തരം വിമര്‍ശനം നേരിടേണ്ടി വന്നിട്ടുണ്ട്. എന്നാല്‍ തന്റെ ജീവിതം മനോഹരമായി ജീവിക്കുകയാണ് ശ്രീക്കുട്ടി.

തന്റെ വീട്ടിലെ വിശേഷങ്ങളൊക്കെ ശ്രീക്കുട്ടി യൂട്യൂബ് ചാനലിലൂടെ പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ തന്നോട് രണ്ടാമതും ഗര്‍ഭിണയാണോ എന്ന് ചോദിച്ചെത്തുന്നവര്‍ക്ക് മറുപടി നല്‍കുകയാണ് ശ്രീക്കുട്ടി. ഈദ് ദിനത്തോട് അനുബന്ധിച്ച് പങ്കുവച്ച വീഡിയോയിലൂടെയാണ് ശ്രീക്കുട്ടിയുടെ പ്രതികരണം. വീണ്ടും ഗര്‍ഭിണിയായോ? വേദകയ്ക്ക് ഒരു കൂട്ട് വേണ്ടേ? എന്നൊക്കെ ചോദിക്കുന്നവര്‍ക്കാണ് താരം തന്റെ വീഡിയോയില്‍ മറുപടി നല്‍കുന്നത്.

ഇത്തരം ചോദ്യങ്ങള്‍ വേദനിപ്പിക്കുന്നത്. തീര്‍ത്തും തങ്ങളുടെ പേഴ്‌സണല്‍ ആയ കാര്യമാണ് ചോദിക്കുന്നതെന്നുമാണ് ശ്രീക്കുട്ടി പറയുന്നത്. ''എന്റെ എല്ലാ കാര്യങ്ങളും ഞാന്‍ നിങ്ങളുമായി പങ്കുവെക്കാറുണ്ട്. അത്രയും വലിയൊരു വിശേഷം വന്നാല്‍ പറയാതിരിക്കുമോ? നിലവില്‍ ഞാന്‍ ഗര്‍ഭിണിയല്ല. പിന്നെ വേദയ്‌ക്കൊരു കൂട്ട് വേണ്ടേ എന്ന ചോദ്യത്തിന് ഉത്തരം നല്‍കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. അത് ഞങ്ങളുടെ വ്യക്തിപരമായ കാര്യമാണ്. അങ്ങനെ ഒന്ന് സംഭവിച്ചു കഴിഞ്ഞാല്‍ പറയാം'' എന്നായിരുന്നു ശ്രൂക്കുട്ടിയുടെ പ്രതികരണം.

അതുപോലെ തന്റെ വീഡിയോയ്ക്ക് ലഭിക്കുന്ന എല്ലാ കമന്റിനും മറുപടി നല്‍കുന്നില്ലെന്ന ആരോപണത്തിനും താരം മറുപടി നല്‍കുന്നുണ്ട്. പ്രധാനപ്പെട്ട കമന്റുകള്‍ക്ക് മറുപടി നല്‍കാറുണ്ട്. എല്ലാ കമന്റുകള്‍ക്കും മറുപടി നല്‍കുക എന്നത് പ്രായോഗികമായ കാര്യമല്ലെന്നാണ് ശ്രീക്കുട്ടി പറയുന്നത്. താരത്തിന്റെ പുതിയ വീഡിയോയും വൈറലായി മാറുകയാണ്.

Sreekutty

ശ്രീക്കുട്ടിയുടെ ജീവിത കഥ നേരത്തെ വാര്‍ത്തയായിരുന്നു. പ്രണയ വിവാഹമായിരുന്നു ശ്രീക്കുട്ടിയുടെയും മനോജിന്റെയും. ഓട്ടോഗ്രാഫ് പരമ്പരക്കിടയിലാണ് ഇരുവരും പ്രണയത്തിലാകുന്നത്. പരമ്പരയിലെ ക്യമറാമാനായിരുന്നു മനോജ്. സീരിയസായി നടന്നിരുന്ന മനോജിന്റെ ആ രീതി മാറ്റാനായി തമാശയ്ക്ക് പ്രണയം നടിച്ചു നടക്കുകയായിരുന്നു. എന്നാല്‍ പിന്നീടത് സീരിയസാവുകയും ഇരുവരും വിവാഹിതരാവുകയുമായിരുന്നു. പതിനെട്ടാം വയസ്സിലായിരുന്നു ശ്രീക്കുട്ടിയുടെ വിവാഹം.

വീട്ടുകാരെ എതിര്‍ത്തുകൊണ്ടുള്ള ഒളിച്ചോട്ട വിവാഹമായിരുന്നു ഇവരുടേത്. സീരിയലിലെ സഹപ്രവര്‍ത്തകരായിരുന്നു പ്രണയത്തിനും വിവാഹത്തിനുമെല്ലാം കൂട്ടുനിന്നത്. ഇന്ന് ഒരു മകളുണ്ട് ഇവര്‍ക്ക്. ഭര്‍ത്താവുമായി തനിക്ക് 12 വയസ്സിന്റെ വ്യത്യാസമുണ്ടെന്നും മകളുണ്ടായ ശേഷം വീട്ടുകാര്‍ തങ്ങളെ സ്വീകരിച്ചുവെന്നും ശ്രീക്കുട്ടി മുന്‍പൊരിക്കല്‍ ഒരു വീഡിയോയിലൂടെ പറഞ്ഞിരുന്നു.

Read more about: social media
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X