'നീയൊക്കെ എന്ത് തേങ്ങ പറഞ്ഞാലും എനിക്കൊരു ചുക്കുമില്ല'; അഹങ്കാരിയെന്ന് വിളിച്ചവരോട് ശ്രീക്കുട്ടി

സോഷ്യല്‍ മീഡിയിയലെ നിറ സാന്നിധ്യമാണ് നടി ശ്രീക്കുട്ടി. കഴിഞ്ഞ ദിവസം ശ്രീക്കുട്ടി പങ്കുവച്ച വീഡിയോ ശ്രദ്ധിക്കപ്പെട്ടിരുന്നു. അമ്മയുടെ അച്ചാര്‍ ബിസിനസിനെക്കുറിച്ചാണ് ശ്രീക്കുട്ടി വീഡിയോയില്‍ സംസാരിച്ചത്. അച്ചാര്‍ ആവശ്യമുള്ളവര്‍ക്ക് ബന്ധപ്പെടാന്‍ നമ്പറും നല്‍കിയിരുന്നു ശ്രീക്കുട്ടി. ഇതിനിടെ ആരും അനാവശ്യമായി വിളിക്കേണ്ടതില്ലെന്ന് ശ്രീക്കുട്ടി പറഞ്ഞിരുന്നു.

താരത്തിന്റെ വാക്കുകള്‍ സോഷ്യല്‍ മീഡിയയിലെ ചിലരെ ചൊടിപ്പിച്ചു. ഇപ്പോഴിതാ തന്നെ അഹങ്കാരിയെന്ന് വിളിച്ചവര്‍ക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് ശ്രീക്കുട്ടി. തന്നെ വിമര്‍ശിച്ചെത്തിയ രണ്ട് യൂട്യൂബര്‍മാര്‍ക്കാണ് ശ്രീക്കുട്ടി മറുപടി നല്‍കിയത്. യൂട്യൂബിലൂടെയാണ് ശ്രീക്കുട്ടിയുടേയും പ്രതികരണം.

Sreekutty

''രണ്ട് യൂട്യൂബേഴ്‌സിന്റെ ചാനലില്‍ വീഡിയോ കണ്ടിരുന്നു. കൂടുതല്‍ ആളുകള്‍ ഇട്ടിട്ടുണ്ടോ എന്നറിയില്ല. ഞാന്‍ രണ്ടെണ്ണമേ കണ്ടിട്ടുള്ളൂ. അവരുടെ പേരുകളും പറയുന്നില്ല. ഞാന്‍ കാരണം അവര്‍ക്ക് പ്രൊമോഷന്‍ കിട്ടണ്ട. വേറെ ഒരു ജോലിയുമില്ല. വേറെ കണ്ടന്റ് ക്രിയേറ്റര്‍മാരുടെ വീഡിയോ എടുത്ത് വീഡിയോ ചെയ്യുകയെന്നതാണ് ഇവരുടെ ജോലി. ഇവന്മാരില്‍ ഒരുത്തന്‍ കഴിഞ്ഞ തവണ ഞാന്‍ കുംഭമേളയ്ക്ക് പോയപ്പോഴും വീഡിയോ ഇട്ടിരുന്നു.'' ശ്രീക്കുട്ടി പറയുന്നു.

ഞാന്‍ അച്ചാറിന്റെ കാര്യം പറഞ്ഞൊരു വീഡിയോ ഇട്ടിരുന്നു. ആവശ്യമില്ലാതെ ആരും വിളിക്കരുതെന്ന് പറഞ്ഞിരുന്നു. അഹങ്കാരമായിട്ടാണ് നിങ്ങള്‍ക്ക് തോന്നുന്നതെങ്കില്‍ അങ്ങനെ തന്നെയാണ്. കാരണം എന്റെ ഫോണില്‍ പലരും വെറുതെ നിരന്തരം വിളിക്കാറുണ്ട്. അങ്ങനൊരു വീഡിയോ ഇട്ടിട്ടു പോലും വിളിക്കുന്നുണ്ട്. വെറുതെ ഒരു ആവശ്യവുമില്ലാതെ. അച്ചാറിന്റെ കാര്യത്തിനല്ല. അത് എനിക്ക് വ്യക്തിപരമായി ബുദ്ധിമുട്ടുള്ള കാര്യം തന്നെയാണ്. അഹങ്കാരമായി തോന്നുന്നുവെങ്കില്‍ അങ്ങനെ തന്നെ കണക്കാക്കിക്കോളൂ എന്നും ശ്രീക്കുട്ടി തുറന്നടിക്കുന്നുണ്ട്.

''ഒരു പണിയുമില്ലാത്ത ഈ രണ്ട് യൂട്യൂബേഴ്‌സും ഇക്കാര്യവും പറഞ്ഞ് വീഡിയോ ഇട്ടിരിക്കുകയാണ്. നീയൊക്കെ ഇനിയെന്ത് തേങ്ങ പറഞ്ഞാലും എനിക്കൊരു ചുക്കുമില്ല. ഈ വീഡിയോ ഞാന്‍ ഷോര്‍ട്‌സ് ആയോ റീല്‍ ആയോ ഇട്ടാലേ അവന്മാരുടെ ചെവിയില്‍ എത്തുകയുള്ളൂ. അതിനാലാണ് ഒരു മിനുറ്റുള്ള രണ്ട് വീഡിയോയായിട്ട് ഇടുന്നത്. മറ്റുള്ളവരുടെ കണ്ടന്റ് വച്ച് കാശുണ്ടാക്കുന്ന നീയൊക്കെ എന്നാടാ യൂട്യൂബേഴ്‌സ് ആയത്. നിനക്കൊക്കെ നാണമുണ്ടോ? അല്‍പ്പമെങ്കിലും ഉളപ്പുണ്ടോ'' എന്നും താരം പറയുന്നു.

അതിന്റെയൊക്കെ താഴെ, എന്നെ അറിയാവുന്ന ഒരുപാട് പേര്‍ സപ്പോര്‍ട്ട് ചെയ്ത് സംസാരിച്ചിട്ടുണ്ട്. നന്ദി. ഇങ്ങനെയുള്ളവരുടെ അക്കൗണ്ട് റിപ്പോര്‍ട്ട് ചെയ്യാന്‍ പറ്റും. വേണമെങ്കില്‍ കോപ്പി റൈറ്റിന് പോകാം. പക്ഷെ പാവങ്ങള്‍ എന്റെ കണ്ടന്റ് വച്ച് ജീവിച്ചോട്ടെ എന്ന് കരുതി ഞാന്‍ അതിന് പോകുന്നില്ല. പക്ഷെ ഞാന്‍ റിപ്പോര്‍ട്ട് ചെയ്യും. പറ്റുന്നവരും റിപ്പോര്‍ട്ട് ചെയ്യണമെന്നും താരം പറയുന്നുണ്ട്.

പിന്നാലെ ശ്രീക്കുട്ടിയ്ക്ക് മറുപടിയുമായി യൂട്യൂബര്‍ മൂപ്പന്‍സ് വ്്‌ളോഗുമെത്തി. നേരത്തെ ശ്രീക്കുട്ടിയെ വിമര്‍ശിച്ച് മൂപ്പന്‍സ് വീഡിയോ ചെയ്തിരുന്നു. കമന്റിലൂടെയാണ് മൂപ്പന്‍സ് പ്രതികരിച്ചത്.

Sreekutty

''ഹായ് മാഡം, ഞാന്‍ ചെയ്ത റിയാക്ഷന്‍ വീഡിയോ നിങ്ങളെ ഹര്‍ട്ട് ചെയ്യാനോ, ഇന്‍സള്‍ട്ട് ചെയ്യാനോ വേണ്ടി ചെയ്തതായിരുന്നില്ല,, എങ്കിലും അത് മൂലം താങ്കള്‍ക്ക് എന്തെങ്കിലും ബുദ്ധിമുട്ട് തോന്നിയെങ്കില്‍ പരസ്യമായി ക്ഷമ ചോദിക്കുന്നു, ആ വീഡിയോയില്‍ താങ്കളെ മോശമാക്കി ഒരുവാക്ക് പോലും ഞാന്‍ പറഞ്ഞിട്ടില്ല.. ആ വീഡിയയോയുടെ താഴെ പിന്‍ ചെയ്ത് വച്ച കമന്റ് പോലും നിങ്ങളെ സപ്പോര്‍ട്ട് ചെയ്തായിരുന്നു..വീഡിയോ ഡിലീറ്റ് ചെയ്യണമെങ്കില്‍ അതിന് യാതൊരു മടിയുമില്ല., റിയാക്ഷന്‍ വീഡിയോ യൂട്യൂബ് പോളിസി പ്രകാരമാണ് ഞാന്‍ ചെയ്യുന്നത്.. വീണ്ടും മാപ്പ്'' എന്നായിരുന്നു മൂപ്പന്‍സിന്റെ മറുപടി.

മറുപടി നല്‍കിയതിന് നന്ദി അറിയിച്ച് ശ്രീക്കുട്ടിയുമെത്തി. എന്നാല്‍ വീഡിയോ ഡിലീറ്റ് ആക്കേണ്ടതില്ലെന്നും ഇതുപോലെ മേലില്‍ തന്റെ വീഡിയോ വച്ച് ചെയ്യരുതെന്നും ശ്രീക്കുട്ടി പറയുന്നുണ്ട്.

Read more about: social media
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X