ഒരു വര്‍ഷമായി പിന്തുടര്‍ന്ന് ശല്യം ചെയ്യുന്നു, മകളെ പോലും വെറുതെ വിട്ടില്ല; ആളെ നേരിട്ട് കണ്ടപ്പോള്‍ ഞെട്ടിപ്പ

നാളുകളായി തന്നേയും കുടുംബത്തേയും പിന്തുടര്‍ന്ന് ശല്യം ചെയ്തയാളെ പൂട്ടി നടി ശ്രീക്കുട്ടി. തന്റെ യൂട്യൂബ് വീഡിയോകളുടെ താഴെ തുടര്‍ച്ചയായി മോശം കമന്റിട്ടയാളെയാണ് സൈബര്‍ പൊലീസിന്റെ സഹായത്തോടെ താരം പിടികൂടിയത്. ഒരു വര്‍ഷമായി തങ്ങളെ ഇയാള്‍ ശല്യം ചെയ്തു കൊണ്ടിരിക്കുകയാണെന്നാണ് ശ്രീക്കുട്ടി സംഭവം വിശദമാക്കി കൊണ്ടുള്ള വീഡിയോയില്‍ പറയുന്നത്.

''ഇന്ന് ഒരാളെ കാണാന്‍ പോവുകയാണ്. ഞങ്ങളെല്ലാം കാണാന്‍ ആഗ്രഹിച്ചൊരു വ്യക്തിയെ കാണാന്‍ പോവുകയാണ്. ഇതുവരെ കണ്ടിട്ടില്ല. വേദ വളരെ എക്‌സൈറ്റഡാണ്. അദ്ദേഹത്തിന് ഞാന്‍ സ്ലീവ്‌ലെസ് ഇടുന്നത് ആണിഷ്ടം. അതിനാല്‍ ഞാന്‍ സ്ലീവ്‌ലെസ് ഇട്ടാണ് പോകുന്നത്. കഴിഞ്ഞ കുറേനാളുകളായി നമ്മളുടെ യൂട്യൂബ് വീഡിയോയുടെ താഴെ ഒരാള്‍ നിരന്തരമായി മോശം കമന്റുകള്‍ പങ്കുവെക്കുന്നുണ്ട്. ബ്ലോക്ക് ചെയ്തുവെങ്കിലും പുതിയ അക്കൗണ്ടില്‍ വന്നും കമന്റിടുന്നത് തുടര്‍ന്നു. ഹോബി പോലെയായിരുന്നു. വേദയ്ക്ക് ജോജു ജോര്‍ജ് എന്ന പേരൊക്കെ ഇട്ടിരുന്നു അയാള്‍'' എന്നാണ് ശ്രീക്കുട്ടി പറയുന്നത്.

Sreekutty

തെറിയല്ല പറയുന്നത്, പക്ഷെ വളരെ മോശം രീതിയിലാണ് കമന്റ് ചെയ്യുന്നത്. ഒട്ടും സഹിക്കാന്‍ വയ്യാതായി. ഒന്നൊന്നര വര്‍ഷമായി ഇത് തുടരുന്നു. എന്റെ ജിമെയില്‍ അക്കൗണ്ട് വഴി കോള്‍ ചെയ്യാന്‍ തുടങ്ങിയപ്പോള്‍ ഞാന്‍ സൈബര്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. സെപ്തംബറിലാണ് പരാതി നല്‍കുന്നത്. കഴിഞ്ഞ ദിവസം വിളിച്ച് തിങ്കളാഴ്ച വന്നാല്‍ ഇയാളെ കാണാമെന്ന് പറഞ്ഞു. അതിനാല്‍ ഞാനും വേദയും അമ്മയും അച്ഛനുമൊക്കെ അയാളെ കാണാനായി പൊലീസ് സ്റ്റേഷനിലേക്ക് പോവുകയാണെന്നും താരം പറയുന്നു.

പിന്നാലെ പൊലീസ് സ്റ്റേഷനില്‍ വച്ച് അയാളെ കണ്ട ശേഷമുള്ള വീഡിയോയും താരം പങ്കുവെക്കുന്നുണ്ട്. ''പൊലീസ് സ്റ്റേഷനില്‍ കയറി. അയാളെ കണ്ടു. പുനലൂര്‍ സ്വദേശിയായ വിവാന്‍ ജോര്‍ജ് ആണ് ആള്. അദ്ദേഹം മെന്റലി ഡിപ്രസ്ഡ് ആയ ആളാണ്. അതിനാല്‍ അച്ഛന്റേയും അമ്മയുടേയും കൂടെയാണ് വന്നത്. പത്ത് മുപ്പത്തിയെട്ട് വയസുണ്ട്. അമ്മ ഭയങ്കര കരച്ചിലായിരുന്നു. എന്നോടും വേദയോടും അമ്മയോടും അച്ഛനോടുമെല്ലാം മാപ്പ് പറഞ്ഞു'' എന്നാണ് ശ്രീക്കുട്ടി പറയുന്നത്.

Sreekutty

ആ അമ്മയും അച്ഛനുമൊക്കെ കാലുപിടിച്ച് കരഞ്ഞു. വീഡിയോ ചെയ്യണമെന്ന് കരുതിയതാണ്. പക്ഷെ അവര്‍ക്ക് മോശമാകുമല്ലോ എന്നു കരുതി. നിയമപരമായി മുന്നോട്ട് പോകാമെന്നും കരുതിയതാണ്. അയാളെ ഓര്‍ത്തിട്ടല്ല, ആ അമ്മ കരയുന്നത് കണ്ടപ്പോള്‍ മേലില്‍ ഇത് ആവര്‍ത്തില്ല എന്ന് എഴുതി ഒപ്പിട്ട് തരാന്‍ പറയുകയായിരുന്നു. ആളെ കണ്ടാല്‍ ആജാനുബാഹു. എന്നെപ്പോലെ മൂന്ന് പേരുടെ ഉയരമുണ്ട്. 38 വയസാണ്. ഡിപ്രഷന്‍ ആണെന്നാണ് പറയുന്നത്. ചെയ്തു പോകുന്നതാണെന്നാമ് പറയുന്നത്. സൈബര്‍ സെല്ലില്‍ പരാതി കൊടുത്തുവെന്ന് ഞാന്‍ വീഡിയോ ഇട്ട ശേഷം പക്ഷെ കമന്റ് ചെയ്തിട്ടില്ലെന്നും താരം ചൂണ്ടിക്കാണിക്കുന്നു.

ഞാന്‍ ചോദിച്ചതൊക്കെ സമ്മതിച്ചു. തനിക്ക് ഡിപ്രഷന്‍ ആണ്, ഒസിഡി ആണെന്നാണ് പറയുന്നത്. അബുദാബിയിലായിരുന്നു. അയാളുടെ അസുഖം കാരണം നാട്ടിലേക്ക് വന്നതാണെന്ന് തോന്നുന്നു. വീടിനുള്ളില്‍ തന്നെ ജീവിക്കുമ്പോള്‍ സോഷ്യല്‍ മീഡിയയും കമന്റിടലും അഡിക്ഷനായി മാറിയതാണെന്ന് തോന്നുന്നു. നല്ലൊരു കുടുംബമായിരുന്നു. അയാളെ കണ്ടാലും തോന്നില്ല ഇങ്ങനെ കമന്റിടുന്നയാളാണെന്ന്. കണ്ടാല്‍ ഒരു അസുഖവും തോന്നില്ലെന്നും ശ്രീക്കുട്ടി പറയുന്നുണ്ട്.

Read more about: social media
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X