എന്നെ തൊലിക്കാന്‍ പഠിപ്പിക്കല്ലേ! എനിക്ക് നന്നായിട്ടറിയാം; സഹികെട്ടു, നിങ്ങളാരാ? കമന്റുകളോട് ശ്രീക്കുട്ടി
കുടുംബപ്രേക്ഷകര്‍ക്ക് സുപരിതയായ നടിയാണ് ശ്രീക്കുട്ടി. ഓട്ടോഗ്രാഫ് എന്ന പരമ്പരയിലൂടെയാണ് ശ്രീക്കുട്ടി താരമാകുന്നത്. ഓട്ടോഗ്രാഫില്‍ മൃദുല എന്ന കഥാപാത്രത്തെ അവതരിപ്പിച്ചാണ് ശ്രീക്കുട്ടി കയ്യടി നേടിയത്. എന്നാല്‍ വിവാഹത്തോടെതാരം അഭിനയത്തില്‍ നിന്നും മാറി നില്‍ക്കുകയായിരുന്നു.
അടുത്തിടെയാണ് ശ്രീക്കുട്ടി വീണ്ടും അഭിനയത്തില്‍ സജീവമായത്. സോഷ്യല്‍ മീഡിയയിലും സജീവമാണ് ശ്രീക്കുട്ടി. യൂട്യൂബ് ചാനലിലൂടെ തന്റെയും കുടുംബത്തിന്റെയും വിശേഷങ്ങളെല്ലാം നടി പങ്കുവയ്ക്കാറുണ്ട്.
ഇപ്പോഴിതാ തന്റെ പുതിയ വീഡിയോയുമായി ശ്രീക്കുട്ടി എത്തിയിരിക്കുന്നത്. കുക്കിംഗ് വീഡിയോയാണ് ശ്രീക്കുട്ടി പങ്കുവച്ചിരിക്കുന്നത്. എന്നാല്‍ വീഡിയോയില്‍ സ്ഥിരമായി തന്റെ വീഡിയോകളില്‍ മോശം കമന്റിടുന്നവര്‍ക്ക് താരം മറുപടി നല്‍കുന്നുണ്ട്. രൂഷമായി തന്നെയാണ് ശ്രീക്കുട്ടിയുടെ വാക്കുകള്‍. വിശദമായി വായിക്കാം.

''ഒന്ന് രണ്ട് പേര്‍ക്ക് കൊച്ചുള്ളി തൊലിക്കാനറിയില്ല. കൊച്ചുള്ളി തൊലിക്കാന്‍ അറിയാന്‍ പാടില്ല അതിന്റെ വീഡിയോ ഇടുമോ എന്ന് ചോദിച്ചവര്‍ക്ക് ഡെഡിക്കേറ്റ് ചെയ്യുന്നതാണ് ഈ രണ്ട് മൂന്ന് ഷോട്ടുകള്‍. പാവം അവര്‍ക്ക് തൊലിക്കാന്‍ അറിയില്ല. എനിക്ക് നന്നായിട്ട് തൊലിക്കാന്‍ അറിയാം. അതുകൊണ്ട് എന്നെ ആരും തൊലിക്കാന്‍ പഠിപ്പിക്കണ്ട. കൊച്ചുള്ളി മാത്രമല്ല സവാളയും വെളുത്തുള്ളിയുമെല്ലാം നന്നായി തൊലിക്കാനറിയാം. അതുകൊണ്ട് ഇങ്ങോട്ട് കയറി തൊലിക്കാന്‍ പഠിപ്പിക്കണ്ട'' എന്നാണ് ശ്രീക്കുട്ടി പറയുന്നത്.
മറ്റുള്ളവര്‍ ദയവായി ക്ഷമിക്കുക. എത്ര വേണ്ട എന്ന് വച്ചാലും ഓരോ വീഡിയോയുടേയും താഴെ വളരെ മോശമായിട്ടാണ് കമന്റ് ചെയ്യുന്നത്. എടി, വാടി, പോടി എന്നൊക്കെയുള്ള രീതിയിലാണ്. ഇവരുടെ ആരുടേയും വീട്ടില്‍ കയറി ഒന്നും എടുക്കാന്‍ ഞാന്‍ വരുന്നില്ല. എത്ര വേണ്ടാ എന്ന് കരുതിയാലും വീണ്ടും വീണ്ടും ചൊറിഞ്ഞു കൊണ്ടിരിക്കുകയാണ്. ദയവായി മറ്റുള്ളവര്‍ ക്ഷമിക്കണം. ഇപ്പോള്‍ എല്ലാ വീഡിയോസിലും എന്റെ ഭാഗത്തു നിന്നും ഇതുപോലത്തെ നെഗറ്റീവ് വരുന്നുണ്ട്. അതൊരു ബോറിങ് ആയിട്ട് എനിക്ക് തന്നെ തോന്നുന്നുണ്ട്. അത് അവസാനത്തേതായി കണക്കാക്കണമെന്നും ശ്രീക്കുട്ടി പറയുന്നു.
എത്ര വേണ്ട എന്നു വച്ചാലും ഒന്ന് രണ്ട് അക്കൗണ്ടുകളില്‍ നിന്നും വളരെ മോശമായി സ്ഥിരം എല്ലാ വീഡിയോയുടെ താഴേയും കമന്റുകള്‍ വരുന്നുണ്ട്. എടി, വാടി, പോടി എന്നു വിളിക്കാന്‍ ഞാന്‍ നിങ്ങളെ ആരെയെങ്കിലും എടി വാടി പോടി എന്ന് വിളിക്കുന്നുണ്ടോ? നിങ്ങള്‍ ആരാണ് എന്നെ വാടി പോടി എന്നൊക്കെ വിളിക്കാന്‍? എന്റെ പേജില്‍ എനിക്ക് ഇഷ്ടമുള്ളത് ഞാന്‍ വീഡിയോ ആക്കി ഇടും. അത് ചോദിക്കാന്‍ നിങ്ങള്‍ ആരാണ്? നിങ്ങള്‍ കമന്റ് ചെയ്‌തോളൂ. പക്ഷെ അത് മാന്യമായിട്ട് വേണമെന്നും താരം പറയുന്നു.
ഞാനിത് പറഞ്ഞുവെന്ന് കരുതി നിങ്ങള്‍ നിര്‍ത്താന്‍ പോകുന്നില്ലെന്ന് എനിക്കറിയാം. എല്ലാവരും ഒന്ന് ശ്രദ്ധിച്ചോളൂ. ഈ വീഡിയോയ്ക്ക് താഴെ തന്നെ എത്ര കമന്റുകള്‍ ഇടുമെന്ന് നോക്കാം. അത്രയ്ക്ക് മോശമായിട്ടാണ് കമന്റുകള്‍. ഞാന്‍ ആരേയും ദ്രോഹിക്കാന്‍ പോയിട്ടില്ല. എന്റെ ഇഷ്ടത്തിന് എന്റെ പേജില്‍ വീഡിയോ ചെയ്യുന്നതിന് ഇവര്‍ക്കെന്താണ്? ദയവായ് മറ്റുള്ളവര്‍ ക്ഷമിക്കുക. ഇനി ഇങ്ങനെ മോശം കമന്റിടുന്നവര്‍ക്ക് മറുപടി നല്‍കാതിരിക്കാന്‍ ഞാന്‍ ശ്രമിക്കാം. പക്ഷെ സഹികെട്ട് പറഞ്ഞു പോകുന്നതാണ്. എത്ര വേണ്ടാന്ന് വച്ചാലും വീണ്ടും വീണ്ടം ചൊറിയുമ്പോള്‍ കൈ വിട്ടു പോകുന്നതാണെന്നും ശ്രീക്കുട്ടി പറയുന്നു.

കഴിഞ്ഞ ദിവസം പങ്കുവച്ച വീഡിയോയിലും താരം മോശം കമന്റിടുന്നവരോട് പ്രതികരിച്ചിരുന്നു.''ഞാനും അച്ഛനും കൂടെ ബാങ്കില്‍ പോയി. ചെറിയൊരു ആവശ്യമുണ്ടായിരുന്നു. നിങ്ങള്‍ കരുതുന്നുണ്ടാകും അവള്‍ യൂട്യൂബില്‍ നിന്നും ഫെയ്സ്ബുക്കില്‍ നിന്നും കിട്ടിയ കോടികളും ലക്ഷങ്ങളും ഫിക്സഡ് ഇടാന്‍ പോയതായിരിക്കും എന്ന്. അങ്ങനെയെങ്കില്‍ അങ്ങനെ. ചിലര്‍ കമന്റ് ചെയ്യുന്നത് അവരുടെ വീട്ടില്‍ നിന്നും കൊണ്ടു തരുന്നത് പോലെയാണ്. ഞങ്ങള്‍ കണ്ടിട്ട് തരുന്ന ഔദാര്യം അല്ലേ, ഞങ്ങളുടെ കാശല്ലേ നീ തിന്നും കുടിക്കുന്നത് എന്നൊക്കെയാണ് കമന്റുകള്‍'' എന്നാണ് ശ്രീക്കുട്ടി പറഞ്ഞത്.
നിങ്ങളുടെ ആരുടേയും കാശല്ല. നിങ്ങളുടെ ആരുടേയും വീട്ടില്‍ നിന്നും എടുക്കാനും ഞാന്‍ വരുന്നില്ല. എന്റെ യൂട്യൂബില്‍, എന്റെ ഫെയ്സ്ബുക്കില്‍ പേജില്‍ എന്റെ ഇഷ്ടത്തിന് ഞാന്‍ വീഡിയോ ഇടുന്നു. നിങ്ങള്‍ കാണാതിരുന്നാല്‍ പ്രശ്നം തീര്‍ന്നല്ലോ. നിങ്ങള്‍ കാണാതിരുന്നാല്‍ എനിക്ക് കാശ് കിട്ടില്ലല്ലോ. അപ്പോള്‍ നിങ്ങള്‍ക്ക് സമാധാനം ആവുമെന്നായിരുന്നു ശ്രീക്കുട്ടി പറഞ്ഞത്. ചിലര്‍ക്ക് അതാണ് ബുദ്ധിമുട്ട്, ഞാന്‍ കാശുണ്ടാക്കുന്നു. ഞാന്‍ നിങ്ങള്‍ ആരേയും ദ്രോഹിക്കാന്‍ വന്നിട്ടില്ല. എന്റെ ഇഷ്ടത്തിന്, എനിക്ക് തോന്നുന്ന കാര്യങ്ങള്‍ ഇടുന്നു, അത്രയേയുള്ളൂവെന്നും ശ്രീക്കുട്ടി പറഞ്ഞിരുന്നു.


Click it and Unblock the Notifications