കുഞ്ഞ് വന്നശേഷം മനപൂർവം വിട്ടു, ഇപ്പോഴും ആളുകൾ ആ പേര് വിളിക്കും; ഭർത്താവിന്റെ വിലക്കുണ്ടോ?; ശ്രീലയ പറയുന്നു!
കുടുംബപ്രേക്ഷകർക്ക് സുപരിചിതയാണ് സീരിയൽ-സിനിമാ താരം ശ്രീലയ ജീവ. മൂന്ന് മണി സീരിയലിലെ കുട്ടിമണിയെന്ന് പറഞ്ഞാലാകും സീരിയൽ പ്രേക്ഷകർക്ക് ശ്രീലയയെ പെട്ടന്ന് പിടികിട്ടുക. അമ്മയുടെ സിനിമാ പാരമ്പര്യമാണ് ശ്രീലയയേയും ശ്രുതി ലക്ഷ്മിയേയും അഭിനയത്തിലേക്ക് എത്തിച്ചത്. അഭിനയത്തിൽ സജീവമായിരുന്ന ശ്രീലയ വിവാഹശേഷമാണ് അഭിനയത്തിൽ നിന്നും മാറി നിന്നത്. 2021ൽ ആയിരുന്നു നടിയുടെ വിവാഹം.
ബഹ്റൈനിൽ സെറ്റിൽഡായ റോബിനാണ് നടിയുടെ പങ്കാളി. ഇരുവർക്കും ഇപ്പോൾ മിൻസാര എന്നൊരു മകളുണ്ട്. കുവൈത്തില്‍ എഞ്ചിനീയറായ നിവിൽ ചാക്കോയെയാണ് ശ്രീലയ ആദ്യം വിവാഹം ചെയ്തത്. 2017ൽ ആയിരുന്നു ഇത്. പിന്നീട് ഇവർ വേർപിരിഞ്ഞു. ശേഷമാണ് റോബിൻ താരത്തിന്റെ ജീവിതത്തിലേക്ക് വരുന്നത്.

കുറേ നാളുകൾക്കുശേഷം കഴിഞ്ഞ ദിവസം ഒരു ഓൺലൈൻ ചാനലിനോട് സംസാരിക്കവെ ശ്രീലയ തന്റെ പുതിയ വിശേഷങ്ങൾ പങ്കുവെച്ചു. ഒപ്പം അഭിനയത്തിൽ നിന്നും വിട്ടുനിൽക്കുന്നതിന് പിന്നിലെ കാരണവും വെളിപ്പെടുത്തി. എന്റെ കയ്യിൽ നിന്നും വഴക്ക് കേൾക്കുമെന്ന് തോന്നുമ്പോൾ മൂന്ന് മണി സീരിയലിലെ കുട്ടിമണിയുടെ ഡയലോഗുകൾ മോള് പറയും. മകൾ നാലര വയസായി. ഒരു കുഞ്ഞ് മാത്രമെയുള്ളു. ഓണത്തിന് ഞാൻ നാട്ടിലുണ്ടാകും.
ഞാൻ പത്തോളം സീരിയലുകളിൽ അഭിനയിച്ചിട്ടുണ്ട്. മൂന്നോളം സിനിമകളും ചെയ്തിട്ടുണ്ട്. ഏകദേശ കണക്കാണിത്. എന്നിരുന്നാലും ഇപ്പോഴും കുട്ടിമണിയെന്ന് പറഞ്ഞാണ് ആളുകൾ സംസാരിക്കാൻ വരുന്നതും സ്നേഹം പ്രകടിപ്പിക്കുന്നതും. ഞാൻ കുടുംബസമേതം ബഹ്റൈനിൽ ആയതുകൊണ്ടാണ് നാട്ടിലെ പൊതുപരിപാടികളിലൊന്നും എന്നെ കാണാൻ കഴിയാത്തത്.
വെക്കേഷനായതുകൊണ്ടാണ് നാട്ടിൽ വന്നത്. ജൂലൈയും ആഗസ്റ്റും അവിടെ സമ്മർ വെക്കേഷനാണ്. നിലവിൽ ഞാൻ ജോലിയൊന്നും ചെയ്യുന്നില്ല. അഭിനയത്തിൽ നിന്നും ചെറിയൊരു ഇടവേളയെടുത്തതാണ്. ഭാവിയിൽ ചെയ്തേക്കാം. വിവാഹം കഴിഞ്ഞ് വൈകാതെ കുഞ്ഞ് പിറന്നു. അതിനാലാണ് അഭിനയത്തിൽ നിന്നും വിട്ടുനിന്നത് ശ്രീലയ പറഞ്ഞു. ചേച്ചിയുടെ എല്ലാ സീരിയലുകളും ഞാൻ കണ്ടിട്ടുണ്ട്.
എല്ലാവർക്കും ഇഷ്ടമുള്ള സീരിയലുമായിരുന്നു മൂന്ന് മണി. ഭാഗ്യദേവത, തേനും വയമ്പും, മൂന്ന് മണിയൊക്കെയാണ് ലയ ചെയ്തതിൽ ഹിറ്റായ സീരിയലുകൾ. അതുപോലെ സലീമേട്ടൻ സംവിധാനം ചെയ്ത കംപാർട്ട്മെന്റ് എന്ന സിനിമയിൽ നല്ലൊരു ക്യാരക്ടറും അവൾ ചെയ്തിട്ടുണ്ട്. മരിച്ചുപോയ നടൻ അബീക്കയായിരുന്നു ലയയുടെ ജോഡിയായി ആ സിനിമയിൽ അഭിനയിച്ചത്. നല്ലൊരു സിനിമയായിരുന്നു.

അവളെ കാണാൻ കിട്ടാത്തത് ബഹ്റൈനിൽ ആയതുകൊണ്ടാണ്. ലയ അഭിനയിക്കുന്നതുകൊണ്ട് അവളുടെ ഭർത്താവിന് യാതൊരു വിധ പ്രശ്നവുമില്ലെന്ന് ശ്രുതി ലക്ഷ്മിയും കൂട്ടിച്ചേർത്തു. അഭിനയത്തിൽ നിന്നും വിട്ടുനിൽക്കുകയാണെങ്കിലും തന്റെ വിശേഷങ്ങൾ സോഷ്യൽമീഡിയ വഴി നടി പങ്കിടാറുണ്ടായിരുന്നു. ആദ്യം സീരിയലുകള്‍ ചെയ്തു. അതുകഴിഞ്ഞ് ഡിഗ്രി കംപ്ലീറ്റ് ചെയ്യാന്‍ പോയി. ബിഎസ്സി നഴ്‌സിംഗ് പൂര്‍ത്തിയാക്കിയതിന് ശേഷം വീണ്ടും വന്നു.
അതിന് ശേഷമാണ് സിനിമ ചെയ്തത്. പിന്നെ സീരിയലുകളായിരുന്നു കൂടുതലായി ചെയ്തത്. കൃഷ്ണകൃപാസാഗരമായിരുന്നു ആദ്യ സീരിയല്‍. അതിന് ശേഷം കുരുക്ഷേത്രയിലാണ് അഭിനയിച്ചത്. അന്ധയായുള്ളൊരു ക്യാരക്ടറായിരുന്നു അതിലേത്. കുട്ടിയും കോലുമാണ് ഞാന്‍ ആദ്യം ചെയ്ത സിനിമ. പക്രു ചേട്ടനായിരുന്നു അതിന്റെ സംവിധായകന്‍.
ഒരു ഫാമിലി അന്തരീക്ഷം ഫീല്‍ ചെയ്തത് സീരിയലായിരുന്നു. അങ്ങനെയാണ് സീരിയലുകളില്‍ ശ്രദ്ധ കേന്ദ്രീകരിച്ചത്. സ്വന്തം കുടുംബത്തിലൊരാളെപ്പോലെയാണ് പ്രേക്ഷകര്‍ കുട്ടിമണിയെ കണ്ടത്. കുട്ടിമണിയെ ഉപദ്രവിക്കാനും അപകടത്തില്‍പ്പെടുത്താനും മറ്റുള്ളവര്‍ ശ്രമിക്കുമ്പോള്‍ പ്രേക്ഷകര്‍ അവള്‍ക്ക് വേണ്ടി വഴിപാടുകളൊക്കെ ചെയ്തിരുന്നു. ഇപ്പോള്‍ അത് കാണുമ്പോള്‍ ഞാന്‍ ചെയ്തതായല്ല എനിക്ക് തോന്നാറുള്ളത് എന്നാണ് അഭിനയത്തിലേക്ക് എത്തിയതിനെ കുറിച്ച് സംസാരിക്കവെ ഒരിക്കൽ ശ്രീലയ പറഞ്ഞത്.


Click it and Unblock the Notifications


